സ്റ്റേറ്റ് പോർട്ടലിലൂടെ ലഭ്യമായ ഓൺലൈൻ സേവനങ്ങൾ. വിവിധ സർട്ടിഫിക്കറ്റുകൾ,സർക്കാർ സേവന പേയ്മെന്റുകൾ, വിവിധ രജിസ്ട്രേഷനുകൾ ക്ഷേമ പദ്ധതികൾ ജനന സർട്ടിഫിക്കറ്റ് മരണ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് വരുമാന സർട്ടിഫിക്കറ്റ്, കറന്റ് ബില്ല് റേഷൻ കാർഡ് തുടങ്ങി നിരവധി സേവനങ്ങൾ സ്റ്റേറ്റ് പോർട്ടലിൽ ലഭ്യമാണ്.
കോവിസ് 19 ന്റെ വ്യാപനത്തിലൂടെ രാജ്യം മുഴുവൻ ലോക് ഡൗണിലാണ്. പുറത്തിറങ്ങി റീച്ചാർജ്ജ് ചെയ്യാനോ ബിൽ അടയ്ക്കാനോ പറ്റില്ല. എന്നാൽ ഒരു സ്മാർട്ട് ഫോണും ബാങ്ക് അകൗണ്ടും താഴെപ്പറയുന്ന ആപ്പുകളും ഉണ്ടെങ്കിൽ വീട്ടിലിരുന്ന് എല്ലാം ഈസിയായി ചെയ്യാം. ഇന്ത്യയിലെ പ്രധാനപ്പെട്ട ചില ആപ്ലിക്കേഷനുകളും അവർ നല്കുന്ന സേവനങ്ങും പരിചയപ്പെടാം
Space Applications Centre(SAC) invites online applications for the following posts from eligible candidates. Online recruitment portal will be open from 0900 hours on 14.03.2020 to 1700 hours of 03.04.2020 for online registration of application)
For Official Notification Click here
കോവിഡ് 19 നെ നമുക്ക് ചെറുത്തു തോല്‍പ്പിക്കാം. കേരള സര്‍ക്കാര്‍ ഒരു സിറ്റിസന്‍ രജിസ്ട്രേഷൻ പോര്‍ട്ടല്‍ ആരംഭിച്ചു. ഇ വെബ് സൈറ്റിലൂടെ രോഗ സാധ്യതയുള്ളവരെപറ്റിയും അന്താരാഷ്ട്ര യാത്രികരെപറ്റിയും ആഭ്യന്തര യാത്രികരെപറ്റിയും വിവരങ്ങള്‍ അറിയാമെങ്കില്‍ രജിസ്ട്രേഷൻ ചെയ്യാം.
രോഗ സാധ്യതയുള്ളവരെ രജിസ്റ്റർ ചെയ്യാം നിങ്ങൾ സീനിയർ സിറ്റി സണോ രോഗ സാധ്യത കൂടുതലുള്ളയാളോ ( ഉയർന്ന ബ്ലഡ് പ്രഷർ , ഡയബറ്റിസ് എന്നീ രോഗങ്ങൾ ഉള്ളവർ / കീമോ തെറാപ്പി എടുക്കുന്നവർ എന്നിവർ ) അങ്ങനെയുള്ളവരെ അറിയുന്നവരോ ആണോ ?
അന്താരാഷ്ട്ര യാത്രികനു രജിസ്റ്റർ ചെയ്യാം താങ്കൾ അടുത്തിടെ വിദേശയാത്ര നടത്തിയ വ്യക്തിയോ അങ്ങനെയുള്ളവരെ അറിയുന്ന ആളോ ആണോ?
ആഭ്യന്തര യാത്രികനെ രജിസ്റ്റർ ചെയ്യുക താങ്കൾ അടുത്തിടെ അന്തർ സംസ്ഥാന യാത്ര നടത്തിയ വ്യക്തിയോ അങ്ങനെയുള്ളവരെ അറിയുന്ന ആളോ ആണോ
അവശ്യസർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ പോലീസ് പാസ് ലഭിക്കുന്നതിൽനിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിനു പോകുമ്പോൾ ഇവർ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് പോലീസിനെ കാണിച്ചാൽ മതി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സുമാരും മറ്റു ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, ജീവനക്കാർ, മെഡിക്കൽ ഷോപ്പ് ജീവനക്കാർ, മെഡിക്കൽ ലാബ് ജീവനക്കാർ, മൊബൈൽ ടവർ ടെക്‌നീഷ്യൻമാർ, ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാർ, സ്വകാര്യ സുരക്ഷ ജീവനക്കാർ, പാചകവാതക വിതരണ ജീവനക്കാർ, പെട്രോൾ ബങ്ക് ജീവനക്കാർ എന്നിവരെയാണ് പോലീസ് പാസ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്.
കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കി
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അതീവ ജാഗ്രതയിലാണ്. അത്യാവശ്യ സര്‍വീസുകളെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. അനാവശ്യമായി വീടിന് പുറത്തിറങ്ങാതിരുന്നാല്‍ മാത്രമേ രോഗത്തില്‍ നിന്നും മുക്തി നേടാനാകുകയുള്ളൂ. എങ്കിലും ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ബുദ്ധിമുട്ടില്ല. കൂട്ടം കൂടാതെ മതിയായ അകലം പാലിച്ച് മാത്രം കടകളില്‍ പ്രവേശിക്കുക. വില്‍ക്കുന്നവരും വാങ്ങുന്നവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എങ്കില്‍ മാത്രമേ കോവിഡ് 19 മറ്റുള്ളവരിലേക്ക് പടരാതിരിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
Advertisements
എല്ലാ കടകളും കച്ചവട സ്ഥാപനങ്ങളും കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം ഉറപ്പാക്കണം.
ഉപഭോക്താക്കളും തമ്മിലും ഉപഭോക്താക്കളും ഉപഭോക്താക്കളും തമ്മിലും കുറഞ്ഞത് ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം.
കടയുടെ പ്രവേശന കവാടങ്ങളിലും കൗണ്ടറുകളിലും മതിയായ ഹാന്റ് സാനിറ്റൈസര്‍ കരുതുകയും എല്ലാ ജീവനക്കാരും ഉപഭോക്താക്കളും സാനിറ്റൈസര്‍ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.
Advertisements
പേയ്‌മെന്റ് കൗണ്ടറുകളില്‍ ഇരിക്കുന്ന ജീവനക്കാരും ഇടപാട് നടത്തുന്ന ഉപഭോക്താക്കളും ഓരോ ഇടപാടിന് ശേഷവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
വാഷ് റൂമുകളില്‍ ശുചിത്വം പാലിക്കുക. ആവശ്യത്തിന് ടിഷ്യു പേപ്പറുകളും സോപ്പ് സൊല്യൂഷനും കരുതുക. (സോപ്പ് വയ്ക്കരുത്)
കൈ കഴുകുന്ന വിധം, ഹാന്റ് റബ്ബിന്റെ ഉപയോഗം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകള്‍ ഉപയോഗിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ എല്ലാ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണം
Advertisements
ഫലപ്രദമായി കൈ കഴുകുന്നതിന്റെ ഘട്ടങ്ങള്‍ കാണിക്കുന്ന പോസ്റ്ററുകള്‍ വാഷിംഗ് ഏരിയയില്‍ പതിക്കണം.
ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുക.
ഓരോ സ്ഥാപനവും അവരുടെ തൊഴിലാളികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ദിവസവും ഉറപ്പാക്കേണ്ടതാണ്.
Advertisements
രോഗലക്ഷണമുള്ള ജീവനക്കാരെ ഒരു കാരണവശാലും സ്ഥാപനത്തില്‍ നില്‍ക്കാന്‍ അനുവദിക്കരുത്.
കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരോ അവരുമായി സമ്പര്‍ക്ക ലിസ്റ്റിലുള്ളവരോ വീട്ടിലെ നിരീക്ഷണത്തിലുള്ളവരോ സ്ഥാപനത്തിലുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ഉടന്‍ തന്നെ സ്ഥാപനം അടക്കേണ്ടതാണ്.
ഷേക്ക് ഹാന്റ് ഒഴിവാക്കുക.
Advertisements
ദിശയുടെയും ജില്ലാ കണ്‍ട്രോള്‍ റൂമിന്റേയും ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം.
ഇതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അന്വേഷണങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.
രോഗം പടരുന്നത് തടയുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് നിരവധിയാളുകൾ വീടുകളിൽ നിരീക്ഷണത്തിലാണ്. കുറച്ചധികം ദിവസങ്ങൾ തനിച്ചു ഒരു മുറിയിൽ കഴിയേണ്ടി വരുന്നത് പലരിലും പല മാനസിക സമ്മർദ്ദങ്ങളും സൃഷ്ടിച്ചേക്കാം. എന്നാൽ, അതു മറികടക്കാൻ നമുക്ക് സാധിക്കും. അതിനായി, നിങ്ങൾക്കു ലഭിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രമിക്കുക. വ്യായാമവും കൃത്യസമയത്ത് ഭക്ഷണവും മതിയായ ഉറക്കവും ഉൾപ്പെടെ ആരോഗ്യകരമായ ചിട്ടകൾ ജീവിതത്തിൽ കൊണ്ടുവരാനും, വായിക്കാനും എഴുതാനും സർഗാത്മകമായ പ്രവർത്തനങ്ങളിലേർപ്പെടാനുമൊക്കെ ശ്രമിക്കുക. എന്തു പ്രയാസമുണ്ടായാലും സഹായഹസ്തവുമായി ഓടിയെത്താൻ ആരോഗ്യപ്രവർത്തകരൊപ്പമുണ്ടു താനും. അതുകൊണ്ട്, ഭയപ്പെടാതിരിക്കുക. നിങ്ങളൊറ്റയ്ക്കല്ല, കേരളം മുഴുവനും നിങ്ങൾക്ക് ഒപ്പമുണ്ട്.
ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന വിദ്യാര്‍ത്ഥിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ പ്ലാന്‍ എയും പ്ലാന്‍ ബിയും തയ്യാറാക്കുകയും പ്ലാന്‍ എ നടപ്പിലാക്കുകയും ചെയ്തു. 50 സര്‍ക്കാര്‍ ആശുപത്രികളും 2 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 52 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ എ നടപ്പിലാക്കിയത്. 974 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 242 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇത് ഉദ്ദേശിച്ച ഫലം കാണുകയും സ്ഥിരീകരിച്ച മൂന്ന് പേരും രോഗമുക്തി നേടുകയും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കുകയും ഒന്നാംഘട്ടം വിജയിക്കുകയും ചെയ്തു.
പ്ലാന്‍ ബി
Advertisements
വുഹാനില്‍ നിന്നും ആദ്യ കേസ് വന്നപ്പോള്‍ പ്ലാന്‍ എയോട് അനുബന്ധമായാണ് പ്ലാന്‍ ബിയും തയ്യാറാക്കിയത്. 71 സര്‍ക്കാര്‍ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 126 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ ബി ആവിഷ്‌ക്കരിച്ചത്. 1408 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 17 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ പ്ലാന്‍ എയാണ് നടപ്പിലാക്കി വരുന്നത്. പ്ലാന്‍ എയില്‍ 1000ത്തോളം ഐസൊലേഷന്‍ കിടക്കകളുള്ളതിനാലും അത്രത്തോളം രോഗികളില്ലാത്തതിനനാലും പ്ലാന്‍ ബിയിലേക്ക് കടക്കേണ്ട സാഹചര്യം വന്നിട്ടില്ല.
പ്ലാന്‍ സി
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും മാര്‍ച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് പ്ലാന്‍ സി തയ്യാറാക്കിയത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹ്യ അകലം പാലിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ നമുക്ക് പിടിച്ച് നില്‍ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായി കൂടുതല്‍ കേസുകള്‍ ഒന്നിച്ച് വന്നാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ സഹകരണത്തോടെയാണ് പ്ലാന്‍ സി നടപ്പാക്കുക. ഇതിനായി പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസൊലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്ലാന്‍ ബിയിലും സിയിലുമായി 218 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പ്ലാന്‍ സിയില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തും.
കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് സി.ആര്‍ പി.സി 114 പ്രകാരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു ഉത്തരവിറക്കി. ജില്ലയിലെ 17 പോലീസ് സ്‌റ്റേഷന്‍ പരിധികളിലെയും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാനങ്ങളും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എല്ലാത്തര ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ക്ലബ്ബുകളും സിനിമാ തീയേറ്ററുകളും പാര്‍ക്കുകളും മറ്റ് വിനോദ സ്ഥാപനങ്ങളും ഇന്ന് (മാര്‍ച്ച് 22 ) രാത്രി ഒമ്പത് മുതല്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് പാല്‍ ബൂത്തുകള്‍, പെട്രേള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ അത്തരം കടകളില്‍ ജനങ്ങള്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിച്ച് സാനിറ്ററൈസര്‍, മാസ്‌കൂകള്‍ എന്നിവ ഉപയോഗിച്ച് മാത്രമേ കടകള്‍ക്കുള്ളിലോ പുറത്തോ എത്തിച്ചേരുന്നുള്ളുവെന്ന് പോലീസ് ഉറപ്പു വരുത്തണം. ഇതില്‍ പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എന്നീ ഉത്തരവുകള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, സര്‍ക്കാര്‍ നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ / ബോധവത്കണ പ്രവര്‍ത്തകര്‍, വാര്‍ഡതല ആരോഗ്യ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണ്‍ സേവനം ഉറപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ബാധകമല്ല. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് പോലീസ് ഉറപ്പാക്കണം.
Government of India announced official chatbot on popular instant messaging app WhatsApp for any queries that you may have about the Coronavirus, or COVID-19. The WhatsApp Chatbot is called MyGov Corona Helpdesk and is available to all WhatsApp users. You just need to save the number 9013151515 in the contacts list on your phone and then send a message to this bot on WhatsApp to get a response for your query.
People of all ages CAN be infected by the coronavirus. Older people, and people with pre-existing medical conditions (such as asthma, diabetes, heart disease) appear to be more vulnerable to becoming severely ill with the virus.
National Helpline Numbers : +91-11-23978046 or 1075
Useful information about Covid-19
Advertisements
Cold weather and snow CANNOT kill the CoronaVirus .
Hand dryers are NOT effective in killing the CoronaVirus.
There is NO evidence that regularly rinsing the nose with saline has protected people from infection with the CoronaVirus.
The CoronaVirus CAN be transmitted in areas with hot and humid climates.
Ultraviolet light SHOULD NOT be used for sterilization and can cause skin irritation.
Garlic is healthy but there is NO evidence from the current outbreak that eating garlic has protected people from the CoronaVirus.
The CoronaVirus CANNOT be transmitted through mosquito bites.
Thermal scanners CAN detect if people have a fever but CANNOT detect whether or not someone has the CoronaVirus.
Antibiotics DO NOT work against viruses, antibiotics only work against bacteria.
There is NO evidence that companion animals/pets such as dogs or cats can transmit the CoronaVirus.
Spraying alcohol or chlorine all over your body WILL NOT kill viruses that have already entered your body.
To date, there is NO specific medicine recommended to prevent or treat the CoronaVirus.
Taking a hot bath DOES NOT prevent the CoronaVirus.
Vaccines against pneumonia, such as pneumococcal vaccine and Haemophilus influenzae type b (Hib) vaccine, DO NOT provide protection against the CoronaVirus.
Prevent CoronaHow Corona spreadsSymptoms of corona virus
ജനത കർഫ്യു ആചരിക്കുന്ന ഇന്ന് (22.03.2020) രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലിസിന് നിർദ്ദേശം നല്കിയിട്ടുണ്ട്. നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റായ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നൽകിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കളക്ടർക്ക് നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും നാളെ മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.
കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വില്‍പനവില നിശ്ചയിച്ചിട്ടുണ്ട്. 2 പിഎല്‍വൈ, 3 പിഎല്‍വൈ മാസ്‌കുകള്‍ക്ക് എട്ട് രൂപയും 3 പിഎല്‍വൈ സര്‍ജ്ജിക്കല്‍ മാസ്‌കുകള്‍ക്ക് 10 രൂപയുമാണ് വില. 200 മില്ലി ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറിന് പരമാവധി 100 രൂപയാണ് വില. കൂടിയ വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഈ ഉത്തരവിന് ജൂണ്‍ 30 വരെ പ്രാബല്യമുണ്ടായിരിക്കും.
കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്നതിനാൽ ലോകാരോഗ്യ സംഘടന (WHO) ഒരു ചാറ്റ്ബോട്ട് ആരംഭിച്ചു. ഈ സേവനം, ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ് ആപ്പ് ആപ്ലിക്കേഷന്റെ ഉപയോക്താക്കളെ നിലവിലെ അണുബാധ നിരക്കുകളെക്കുറിച്ചും സ്വയം എങ്ങനെ പരിരക്ഷിക്കാമെന്നും രോഗത്തെക്കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നേടാനും അനുവദിക്കുന്നു.
കൊറോണ വൈറസ് മൂലമുണ്ടായ COVID-19 നെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ നല്കാനും പ്രോത്സാഹിപ്പിക്കാനും ഫേസ്ബുക്ക് സ്വീകരിക്കുന്ന നിരവധി നടപടികളിൽ ഒന്നാണ് ഇത്, ഇപ്പോൾ 265,000 ൽ അധികം ആളുകളെ ബാധിക്കുകയും ആഗോളതലത്തിൽ 11,000 ത്തിലധികം പേർ കൊല്ലപ്പെടുകയും ചെയ്തു. സിലിക്കൺ വാലി ആസ്ഥാനമായുള്ള ടെക് ഭീമൻ ഒരു കൊറോണ വൈറസ് ഇൻഫർമേഷൻ സെന്റർ ആരംഭിച്ചു, അത് വിവരങ്ങൾ നൽകുകയും രോഗത്തെക്കുറിച്ചുള്ള അപകടകരമായ തെറ്റായ വിവരങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
ലോകാരോഗ്യ സംഘടനയുടെ ബോട്ട് താരതമ്യേന ലളിതമാണ്, കൊറോണ വൈറസിനെ കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നേടുന്നതിന് ഈ ചാറ്റ് ബോട്ട് വഴി സാധിക്കുന്നു.
Advertisements
WhatsApp Screenshot
കൊറോണ വൈറസിന്റെ വ്യാപനത്തെ കുറിച്ചും ആവശ്യമായ മുൻകരുതൽ എടുക്കുന്നതിനെപ്പറ്റിയും വാട്ട്സാപ്പ് ചാറ്റ് ബോട്ടിലൂടെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വിവരങ്ങൾ ലഭിക്കാൻ മുകളിൽ പറഞ്ഞ ലിങ്ക് തുറന്ന് ഒരു “ഹായ്” അല്ലെങ്കിൽ “ഹലോ” അയയ്ക്കുക.
Kerala State Electronics Development Corporation Limited (KELTRON), a premier Public Sector Undertaking in State Sector is on the lookout for following experienced personnel for appointment on contract basis for the execution of projects in various Units as below:
General Conditions
Age for the selection will be calculated as on the 1 st day of January of the year in which the notification for the selection is published.
The prescribed experience should be acquired on or before the last date stipulated for the receipt of the application. Qualifications should be from approved institutions.
Management reserves the right to relax the experience of exceptional candidates who are having the qualification of M.Tech.
The selection process will be based on academic qualifications and experience and will also include written test/ skill test (wherever required), group discussion and/or interview as may be decided depending on the total number of eligible applicants.
There will be separate written tests for Engineer/ Technical Assistant. Written Tests may be conducted simultaneously. Keltron will not be responsible for the loss of opportunity of the candidates who are applying for multiple categories.
Communal rotation, age relaxation and experience will be as per Kerala Public Service Commission norms and relevant Government Orders respectively.
ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും ഞായറാഴ്ച പ്രവർത്തിക്കില്ല. ജനതാ കർഫ്യൂവിനോട് അനുബന്ധിച്ചാണ് നിയന്ത്രണം. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 2020 മാർച്ച് 22ലെ ജനത കർഫ്യൂവിനോട് സംസ്ഥാന സർക്കാർ പൂർണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു.
വധശിക്ഷ പ്രാകൃതമായ ഒരു ശിക്ഷാ നിയമം തന്നെ എങ്കിലും നിർഭയ കേസിലെ പ്രതികൾ ദയ അർഹിക്കുന്നില്ല. ഒരു പെൺകുട്ടിയെ ക്രൂരമായ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ഇവർക്ക് വധശിക്ഷയിൽ കുറഞ്ഞ മറ്റൊരു ശിക്ഷ കിട്ടാനില്ല.
ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ അഭിഭാഷകർ വെള്ളിയാഴ്ച പുലർച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും ആത്യന്തിക വിധിയിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് സാധിച്ചില്ല. പ്രതികളായ അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.
നിയമത്തിലെ പഴുതുകളും വ്യവസ്ഥകളും ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കാനുള്ള മരണ വാറണ്ട് പലതവണ റദ്ദുചെയ്യുന്ന സാഹചര്യമുണ്ടായി. നിയമനടപടികളിലൂടെ പരമാവധി ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യമായിരുന്നു പ്രതികൾ സൃഷ്ടിച്ചത്. അന്താരാഷ്ട്ര കോടതിയിൽ വരെ പോയി പ്രതികൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്തു. അവസാനം പുലർച്ചെ 5.30ന് തൂക്ക് കയർ. നിർഭയക്ക് നീതി …