വോട്ട് ചെയ്യാന്‍ ആവശ്യമുളള തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്

0
301
Credit: Google Gemini
Advertisements

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് (EPIC) ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ താഴെ പറയുന്ന 12 രേഖകളില്‍ ഒന്ന് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതാണ്:

വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് (EPIC) ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ താഴെ പറയുന്ന 12 രേഖകളില്‍ ഒന്ന് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതാണ്:

  • ആധാര്‍ കാര്‍ഡ്
  • തൊഴിലുറപ്പ് പദ്ധതി ( എം എന്‍ ആര്‍ ഇ ജി എ) ജോബ് കാര്‍ഡ്
  • ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്
  • തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് / ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡ്
  • ഡ്രൈവിംഗ് ലൈസന്‍സ്
  • പാന്‍ കാര്‍ഡ്
  • എന്‍.പി.ആര്‍  സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്
  • ഇന്ത്യന്‍ പാസ്പോര്‍ട്ട്
  • ഫോട്ടോ പതിപ്പിച്ച  പെന്‍ഷന്‍ രേഖ
  • കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ അല്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍/ പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ ജീവനക്കാര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിപ്പിച്ച ഐ ഡി  കാര്‍ഡുകള്‍
  • എം.പി/എം.എല്‍.എ/എം.എല്‍.സി മാര്‍ക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
  • കേന്ദ്ര സാമൂഹിക നീതി ആന്‍ഡ് ശാക്തീകരണ മന്ത്രാലയം നല്‍കുന്നയുണീക് ഡിസബിലിറ്റി ( യു ഡി ഐ ഡി ) കാര്‍ഡ്.
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.