നാണയം
തെങ്കാശിയിൽ നിന്ന് കൊല്ലത്തേക്കുള്ള ഒരു യാത്ര. കെ എസ് ആർ ടി സി ബസിൽ സൈഡ് സീറ്റിൽ ഇടം പിടിച്ചു. ബസ് തിരിക്കാൻ ഇനിയും 15 മിനിറ്റ് എടുക്കും. വെറുതേ പുറത്തേക്ക് കണ്ണോടിച്ചു. ഒരു വഴിയോര കച്ചവടക്കാരൻ. മാല, വള എന്നിവ സ്റ്റാന്റിൽ വെച്ച് വില്ക്കുന്നയാൾ. ഭാര്യ ഉണ്ട് കൂടെ 3 കുട്ടികൾ. ഇടയ്ക്ക് അയാൾ മദ്യ കുപ്പി തുറന്ന് ഒരു ഗ്ലാസ്സിൽ ഒഴിച്ച് വേഗത്തിൽ അകത്താക്കി. ഒരു പെൺകുട്ടി അവിടെ ഓടി കളിയ്ക്കുന്നു.
പെട്ടന്ന് അവൾ നടന്ന് ഞാൻ ഇരുന്ന ബസിൽ കയറി ഭിക്ഷ യാജിക്കാൻ തുടങ്ങി. നടന്ന് എന്റെയടുക്കൽ എത്തി. കൈയിൽ ആകെയുള്ള ഒരു രൂപ നാണയം അവൾക്ക് നല്കി. വേറെ ചില്ലറ കാശ് ഒന്നും കൈയിലില്ലാ. അവൾ അതും വാങ്ങി അടുത്തിരുന്ന ചെറുപ്പക്കാരൻ നല്കിയ ബിസ്കറ്റുമായി അമ്മയുടെ അടുക്കലേക്ക് ഓടി.
ബിസ്കറ്റ് കഴിച്ചതിന് ശേഷം ഇഴഞ്ഞ് നടന്ന ഇളയ കുഞ്ഞുമായി അവൾ വീണ്ടും ഭിക്ഷാടനം തുടങ്ങി. ബസ് യാത്ര തുടങ്ങി. കുണ്ടറയ്ക്ക് ടിക്കറ്റ് എടുത്തു. 91 രൂപ !!! 100 രുപ കൊടുത്ത് താഴ്മയായി പറഞ്ഞു “1 രൂപ ചില്ലറ ഇല്ല സാർ” എന്ന്..
കണ്ടക്ടർ 10 രൂപ തന്നിട്ട് പോയി. ബസ് കുണ്ടറ എത്തി. ബസിൽ നിന്ന് ഇറങ്ങിയ ഉടൻ വീടിന്റ അടുക്കലേക്കുള്ള ബസ് കിട്ടി.
ഓടി കയറി. ടിക്കറ്റ് എടുത്തു. 12 രൂപ. വീണ്ടും പരീക്ഷണം. 20 രുപ കൊടുത്ത് ടിക്കറ്റ് വാങ്ങി. അയാൾ ബാക്കി തുക 2 രൂപ നല്കാതെ തരില്ലാ എന്ന് വിചാരിച്ച് യാത്ര തുടങ്ങി. പെട്ടന്ന് അടുത്ത് നിന്ന യാത്രക്കാരൻ ” 10 രൂപ വാങ്ങിച്ചോളു എനിക്ക് 2 രൂപ തരാൻ ഉണ്ട്” എന്ന് പറഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. കണ്ടക്ടർ എനിക്ക് 10 രൂപ നല്കി.
ഏത് ചെറിയ കാര്യത്തിലും അതിന്റേതായ ഫലങ്ങൾ നമ്മളിൽ വന്നു ചേരുമെന്ന് ഒരിക്കൽ കൂടി മനസ്സിലായ ദിവസം : _ നാണയം..
കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയർ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള മിനിമം വേതനം പുതുക്കി വിജ്ഞാപനം ചെയ്തു
സംസ്ഥാനത്തെ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയർ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറത്തിറക്കി.( സ.ഉ അച്ചടി നം 95/2020/തൊഴില്‍, തീയതി 2020 ഡിസംബര്‍ 18). പുതുക്കിയ കൂലി നിരക്കുകളും തസ്തികകളും ചുവടെ.
വിജ്ഞാപനമനുസരിച്ച് ഗ്രൂപ്പ് എ മാനേജര്‍ തസ്തികയിലുള്ളവര്‍ക്ക് പ്രതിമാസ അടിസ്ഥാന വേതനം 21330-450-23580-500-26080 രൂപയായും ഗ്രൂപ്പ് ബി ഡെപ്യൂട്ടി മാനേജര്‍ ,പ്രോജക്റ്റ് മാനേജര്‍ ,സീനിയര്‍ ടീം മാനേജര്‍ എന്നീ വിഭാഗം ജീവനക്കാര്‍ക്ക് 19950-400-21950-450-24200 രൂപയായും പ്രതിമാസ അടിസ്ഥാന വേതനം പുതുക്കി.ഗ്രൂപ്പ് സി വിഭാഗത്തിലെ അസിസ്റ്റന്റ് മാനേജര്‍, ടീം മാനേജര്‍ ,ഫിനാന്‍ഷ്യല്‍ സ്‌പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് പ്രൊജക്റ്റ് മാനേജര്‍ ,കോര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് ഫിനാന്‍സ് മാനേജര്‍ ,അസിസ്റ്റന്റ് അക്കൗണ്ട്‌സ് മാനേജര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, പ്രൊജക്റ്റ് ലീഡര്‍ എന്നീ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് 18700-350-20450-400-22450 രൂപയാണ് പ്രതിമാസ അടിസ്ഥാന വേതനമായി നിശ്ചയിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ഡി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്,സീനിയര്‍ എക്‌സിക്യൂട്ടീവ് ,സീനിയര്‍ സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ ,ടെക്‌നിക്കല്‍ ലീഡര്‍ ,സിസ്റ്റം അനലിസ്റ്റ്, എഡിറ്റര്‍ , സീനിയര്‍ പ്രൂഫര്‍ എന്നീ വിഭാഗം ജീവനക്കാര്‍ക്ക് പ്രതിമാസ അടിസ്ഥാന വേതനം 17560-300-19060-350-20810 രൂപയായും ഗ്രൂപ്പ് ഇ വിഭാഗത്തിലെ പ്രോഗ്രാമര്‍, സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ ,പ്രൂഫര്‍ ,മറ്റു സാങ്കേതിക ജീവനക്കാര്‍ (എഞ്ചിനീയറിങ് ബിരുദം) എന്നിവര്‍ക്ക് 16520-250-17770-300-19270 രൂപയായും പ്രതിമാസ അടിസ്ഥാന വേതനം നിജപ്പെടുത്തി. ഗ്രൂപ്പ് എഫ് വിഭാഗത്തിലെ ജീവനക്കാരായ കണ്‍സള്‍ട്ടന്റ് എക്‌സിക്യൂട്ടീവ് ,എച്ച്.ആര്‍ എക്‌സിക്യൂട്ടീവ് ,മറ്റ് സാങ്കേതിക ജീവനക്കാര്‍ (ഡിപ്ലോമ),അക്കൗണ്ടന്റ /ഓഫീസ് അസിസ്റ്റന്റ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ,് നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ എന്നിവര്‍ക്ക് 15570-225-16695-250-17945 രൂപയും ഗ്രൂപ്പ് ജി വിഭാഗത്തിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ,ടെക്‌നിക്കല്‍ സപ്പോര്‍ട്ടര്‍ ,ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് ,മറ്റ് സാങ്കേതിക ജീവനക്കാര്‍ (എന്‍ജിനീയറിങ് ബിരുദം ,ഡിപ്ലോമ വിഭാഗക്കാര്‍ ഒഴികെ), ഡ്രൈവര്‍ എന്നീ വിഭാഗം ജീവനക്കാര്‍ക്ക് 15120-200-16120-225-17245 രൂപയായും പ്രതിമാസ അടിസ്ഥാന വേതനം ഉയര്‍ത്തി. ഗ്രൂപ്പ് എച്ച് വിഭാഗത്തിലെ ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്, വാച്ച്മാന്‍ ,സെക്യൂരിറ്റി ഗാര്‍ഡ്, ഓഫീസ് ബോയ് എന്നിവര്‍ക്ക് 13470-175-14345-200-15345 രൂപയും ഗ്രൂപ്പ് ഐ വിഭാഗത്തിലെ സ്വീപ്പര്‍ ,ക്ലീനര്‍ എന്നിവര്‍ക്ക് 13110-150-13860-175-14735 രൂപയുമാണ് അടിസ്ഥാന വേതനം ആയി നിശ്ചയിച്ചിരിക്കുന്നത്.
മേല്‍പ്പറഞ്ഞ അടിസ്ഥാന വേതനത്തിനുപുറമെ, എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും സംസ്ഥാന എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഓരോ ജില്ലാ കേന്ദ്രത്തിനും വേണ്ടി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന 1998-99=100 എന്ന ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തില്‍ 300 പോയിന്റിനുമേല്‍ വര്‍ധിക്കുന്ന ഓരോ പോയിന്റിനും ദിവസ വേതനക്കാര്‍ക്ക്് 1 രൂപ (ഒരു രൂപ) നിരക്കിലും മാസവേതനക്കാര്‍ക്ക് 26 രൂപ നിരക്കിലും ക്ഷാമബത്തയ്ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.ഒരു സ്ഥാപനത്തില്‍ ഒരു തൊഴിലുടമയുടെ കീഴില്‍ പൂര്‍ത്തിയാക്കിയ ഓരോ അഞ്ചുവര്‍ഷത്തെ സര്‍വീസിനും പുതിയ വേതന സ്‌കെയിലില്‍ നിര്‍ണ്ണയിക്കപ്പെട്ട ശമ്പളത്തിന് തൊട്ടടുത്ത നിരക്കിലുള്ള ഓരോ വാര്‍ഷിക ഇന്‍ക്രിമെന്റ് സര്‍വീസ് വെയിറ്റേജ് ആയി ബന്ധപ്പെട്ട ജീവനക്കാരന് അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടുത്തി നല്‍കേണ്ടതാണ്.ഈ വിജ്ഞാപനത്തില്‍ നിശ്ചയിച്ചിട്ടുളള കുറഞ്ഞ വേതനത്തേക്കാള്‍ ഉയര്‍ന്ന വേതനം നിലവില്‍ ലഭിക്കുന്ന തൊഴിലാളികള്‍ക്ക് അപ്രകാരമുളള ഉയര്‍ന്ന വേതന നിരക്ക് തുടര്‍ന്നും ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ഈ വിജ്ഞാപനത്തില്‍ മാസ വേതനക്കാരുടെ ദിവസവേദനം മൊത്തം മാസവേതനത്തിലെ ഇരുപത്തിയറ് കൊണ്ട് ഭാഗിച്ചും ദിവസവേതനക്കാരുടെ മാസവേതനം മൊത്തം ദിവസവേതനത്തെ ഇരുപത്തിയറ് കൊണ്ട് ഗുണിക്കേണ്ടതുമാണ്
T P Ramakrishnan (Minister for Labour and Excise),
Date: 29/12/2020
നാഷണൽ ഹെൽത്ത് മിഷനിൽ 1603 സ്റ്റാഫ് നഴ്സ് ഒഴിവുകൾ
നാഷണൽ ഹെൽത്ത് മിഷൻ കേരളയിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡേഴ്സ് (സ്റ്റാഫ് നഴ്സസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1603 ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്.

യോഗ്യത: ബി.എസ്.സി . നഴ്സിങ് ജി.എൻ.എം., ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 40 വയസ്സ്. പ്രായം, പ്രവൃത്തിപരിചയം എന്നിവ 2020 ഡിസംബർ ഒന്ന് അടിസ്ഥാനമാക്കിയാണ് പരിഗണിക്കുന്നത്. നാലുമാസത്തെ പരിശീലനമുണ്ടായിരിക്കും.
ശമ്പളം: പരിശീലനകാലയളവിൽ 17000 രൂപ. അതിനുശേഷം ട്രാവലിങ് അലവൻ സായി 1000 രൂപ അധികമായി ലഭിക്കും.
ഒഴിവുകൾ നികത്തുന്നതിനായി പ്രത്യേകം റാങ്ക് പട്ടിക തയ്യാറാക്കും. ഇനിവരുന്ന ഒഴിവുകളിൽ റാങ്ക് പട്ടികയിൽ നിന്നാകും നിയമനം നടത്തുക.
അപേക്ഷാ ഫീസ്: 325 രൂപ (ബാങ്കിങ് നിരക്ക് പ്രത്യേകമാ യുണ്ടാകും). ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ജില്ലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. യോഗ്യത, പ്രവൃത്തിപരിചയം, അഭിമുഖത്തിലെ പ്രകടനം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 ജനുവരി 8 . അപേക്ഷ സമർപ്പിക്കാനായി https://www.cmdkerala.net/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഇനി വീട്ടിലിരുന്നും ഓണ്‍ലൈനായി പുതുക്കാം
കോവിഡ് സാഹചര്യം കണക്കിലെടുത്ത് വീട്ടിലിരുന്നും രേഖകൾ ഓൺലൈനായി പുതുക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അധികൃതർ. പേര്, ജനന തിയതി, ലിംഗം, വിലാസം, ഭാഷ എന്നിവ പുതുക്കാൻ ഇനി ആധാർ സേവാകേന്ദ്രങ്ങളിൽ പോകേണ്ടതില്ല. ബയോമെട്രിക് ഉൾപ്പടെയുള്ളവയ്ക്ക് സേവനകേന്ദ്രങ്ങളുടെ സഹായംതേടേണ്ടിവരും.
ആധാർ വിവരങ്ങൾ ഓൺലൈനിൽ പുതുക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിർബന്ധമാണ്. മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകിയാൽമാത്രമെ പുതുക്കൽ സാധ്യമാകൂ. ആധാറിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറും ഇ-മെയിലും പരിശോധിക്കുന്നതിന് യുഐഡിഎഐയുടെ വെബ്സൈറ്റിൽ സൗകര്യമുണ്ട്. സൈറ്റിൽ ആധാർ നമ്പർ, ഇ-മെയിൽ വിലാസമോ മൊബൈൽ നമ്പറോ നൽകി സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്യുക.
ഉടനെ ഇ-മെയിലിൽ ഒടിപി ലഭിക്കും. നിശ്ചിത സ്ഥലത്ത് ഒടിപി നൽകിക്കഴിഞ്ഞാൽ പരിശോധനയ്ക്കുശേഷം ഇ-മെയിൽ സ്ഥിരികരിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും. അതുപോലെ മൊബൈൽ നമ്പർ പരിശോധിക്കാൻ, ഇ-മെയിലിനുപകരം മൊബൈൽ നമ്പർ നൽകാം. ഒടിപി നൽകി ഇക്കാര്യവും സ്ഥിരീകരിക്കാം.
പോത്തീസ് കൊച്ചിയിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിൽ നിരവധി തൊഴിലവസരങ്ങൾ
പോത്തീസ് കൊച്ചിയിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിലേക്ക് താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
- മാർക്കറ്റിങ്ങ് മാനേജർ
- പബ്ലിക് റിലേഷൻസ് ഓഫീസർ
- ഫ്ളോർ മാനേജർ
- ഫ്ളോർ സൂപ്പ്ർവൈസർ
- സെയിൽസ്മെൻ
- സെയിൽസ് ഗേൾസ്
- സെയിൽസ് അസിസ്റ്റാന്റ്
- കസ്റ്റമർകെയർ എക്സിക്യൂട്ടീവ്
- അസി. ഇലക്ട്രിക്കൽ എഞ്ചിനീയേർസ്
- സെക്യൂരിറ്റി ഗാർഡ്
- ഹാസ്കീപ്പിങ്ങ് സൂപ്പർവൈസർ
- ഹൗസ് കീപ്പിങ്ങ് സാറ്റാഫ്
- ഫയർ ആന്റ് സേഫ്റ്റി അസിസ്റ്റന്റ്
- ബില്ലിങ്ങ്
- ക്യാഷിയർ
- ഡ്രൈവർ പാക്കിങ്ങ്
20 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം അനുഭവ പരിചയത്തിന് അനുസൃതമായ ശമ്പളം ലഭിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവും സൗജന്യ ഭക്ഷണവും ലഭ്യമാണ്. ബയോഡാറ്റയും 2 പാസ്പോർട്ട് സൈസ് കളർഫോട്ടോയും സഹിതം താഴെപ്പറയുന്ന വിലാസത്തിൽ നേരിൽ എത്തിച്ചേരുവാൻ താത്പര്യപ്പെടുന്നു.
സ്‌ഥലം: ഹോട്ടൽ ഗോകുലം പാർക്ക്, കലൂർ, കൊച്ചി
തീയതി : 2020 ഡിസംബർ 27, 28, 29 (ഞായർ, തിങ്കൾ, ചൊവ്വ)
സമയം : രാവിലെ 10 മുതൽ വൈകിട്ട് 2 വരെ,4 മുതൽ രാത്രി 8 വരെ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ, Ph: 0471 2574133, 2574233
NTPC: മോക്ക് ടെസ്റ്റിന് അവസരമൊരുക്കി റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്
നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറി (എൻ.ടി.പി.സി) പരീക്ഷയ്ക്ക് മുന്നോടിയായി മോക്ക് ടെസ്റ്റിന് അവസരമൊരുക്കി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർ.ആർ.ബി).അതാത് റീജയണിന്റെ വെബ്സൈറ്റിലൂടെ മോക്ക് ടെസ്റ്റെഴുതാം. രജിസ്റ്റർ ചെയ്തിട്ടുള്ള മെയിലിൽ ലഭിച്ച യൂസർ ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് 2021 ജനുവരി 13 വരെ മോക്ക്ടെസ്റ്റെഴുതാം.
കംപ്യൂട്ടറധിഷ്ഠിത രീതിയിലുള്ള പരീക്ഷ 2020 ഡിസംബർ 28 മുതലാണ് ആരംഭിക്കുക. 2020 ഡിസംബർ 24 മുതൽ ഉദ്യോഗാർഥികൾക്ക് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 23 ലക്ഷത്തിലധികം പേരാണ് ആദ്യഘട്ട പരീക്ഷയെഴുതാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1.27 കോടിപ്പേരാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
RRB Chennai Mock Test Click Here
വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ജോലി വാഗ്ദാനവുമായി വാട്ട്സ്ആപ് മുഖേന പുതിയ തട്ടിപ്പ്
ശ്രദ്ധിക്കുക. Work From Home ജോലി അവസരങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ പുതിയ ഓഫർ. കൊറോണക്കാലമായതിനാൽ ജോലി നഷ്ടപ്പെട്ട പലരും വരുമാനമില്ലാതെ എന്തെങ്കിലും ഒരു ജോലി അന്വേഷിക്കുന്ന തിരക്കിലാണ്.
“There is a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to join. Reply 1 and long click the link to join us asap.”
ഇത്തരം മെസ്സേജുകളാണ് വാട്സാപ്പിൽ ഇപ്പോൾ പ്രചരിക്കുന്നത്.
പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്‌താൽ മതി, 3000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. നിരവധിപേരാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്. മെസ്സേജിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് അയാൽ നിങ്ങളുടെ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിക്കുക മാത്രമല്ല, വാട്‍സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്.
ഓൺലൈൻ തട്ടിപ്പിനെതിരെ വാട്സാപ്പ് നിരവധി സെക്യൂരിറ്റി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അതിനെയും വെല്ലുന്ന രീതിയിലാണ് ഓൺലൈൻ ഫ്രാഡുകൾ ഓരോ ദിവസവും പുതിയ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നത്. ഇത്തരം പാർട്ട് ടൈം ജോലി ഓഫർ ചെയ്യുന്ന മെസ്സേജുകൾ വാട്സാപ്പിലൂടെ ധാരാളം പ്രചരിക്കുന്നുണ്ട്.
ഇത്തരം മെസ്സേജുകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും നിയതമായ രീതിയിൽ ആയിരിക്കില്ല. അത് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയണം, കൃത്യമായ ഉറവിടത്തിൽ നിന്നല്ല ഇത്തരം മെസ്സേജുകൾ വരുന്നതെന്ന്. പ്രശസ്തരായ പല കമ്പനികളുടെയും പേരിലായിരിക്കും മെസ്സേജ് വരുക. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ആധികാരികത ഉറപ്പുവരുത്തുക.
ആയതിനാൽ ഇത്തരം മെസ്സേജുകൾ ലഭിച്ചാൽ അവഗണിക്കുക. ഏത് കോണ്ടാക്ടിൽ നിന്നാണോ ലഭിച്ചത് ആ നമ്പറിനെ ബ്ലോക്ക് ചെയ്യുക. തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബർ പോലീസ് സ്റ്റേഷനിലോ പരാതി നൽകാവുന്നതാണ്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ താത്ക്കാലിക നിയമനം
കൊല്ലം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് കോൺട്രാക്ട്/ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുവാൻ അപേക്ഷ ക്ഷണിച്ചു.
- പ്രൊഫെസ്സർ
- അസിസ്റ്റന്റ് പ്രൊഫസർ
- കണ്ടന്റ് റൈറ്റർ
- ജോയിന്റ് രജിസ്ട്രാർ
- ഡെപ്യൂട്ടി രജിസ്ട്രാർ
- അസിസ്റ്റന്റ് രജിസ്ട്രാർ
- സെക്ഷൻ ഓഫീസർ
- ഡാറ്റ അനലിസ്റ്റ്
- പിആർഓ
- ലീഗൽ കൺസൾറ്റൻറ്
- അസിസ്റ്റന്റ്
- കമ്പ്യൂട്ടർ അസിസ്റ്റന്റ്
- സ്റ്റുവാർഡ്
- ഓഫീസ് അറ്റെൻഡഡ്
- ഹൗസ് കീപ്പർ
- ഡ്രൈവർ
യോഗ്യതയും മറ്റു വിവരങ്ങൾക്കും സന്ദർശിക്കുകhttps://sreenarayanaguruou.edu.in/notifications
താല്പര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈനായി 2020 ജനുവരി 5, വൈകിട്ട് 5 മണിക്ക് മുൻപ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള മാതൃകയിൽ അപേക്ഷകൾ, രജിസ്ട്രാർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കൊല്ലം -691601, എന്ന വിലാസത്തിൽ തപാൽ മാർഗമോ career@sreenarayanaguruou.edu.in എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കേണ്ടതാണ്.
നിഫ്ട് – ൽ ബിരുദ, മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻ.ഐ.എഫ്.ടി) കേരളത്തിൽ കണ്ണൂർ ഉൾപ്പടെ, 17 കേന്ദ്രങ്ങളിലായി ഫാഷൻ ഡിസൈനിംഗ്/ടെക്നോളജി മേഖലകളിൽ നടത്തുന്ന ബിരുദ, പോസ്റ്റ് ഗ്രാജുവറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിരുദ തലത്തിൽ, ബാച്ചലർ ഓഫ് ഡിസൈൻ (ബി.ഡസ്), ബാച്ചലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ്.ടെക്) എന്നീ രണ്ടു പ്രോഗ്രാമുകളാണുള്ളത്.
ഫാഷൻ ഡിസൈൻ, ലതർ ഡിസൈൻ, അക്സസറി ഡിസൈൻ, ടെക്സ്ടൈൽ ഡിസൈൻ, നിറ്റ് വിയർ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ എന്നീ സവിശേഷ മേഖലകളിലാണ്, ബി.ഡസ് പ്രോഗ്രാം ഉള്ളത്. ഏതു സ്ട്രീമിൽ പഠിച്ചും പ്ലസ് ടു/തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ് ടു തല യോഗ്യത (5 വിഷയത്തോടെ), 3/4 വർഷ ഡിപ്ലോമ യോഗ്യത എന്നിവയുള്ളവർക്കും അപേക്ഷിക്കാം.
അപ്പാരൽ പ്രൊഡക്ഷൻ ബി.എഫ്.ടെക് – ന്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് പ്ലസ് ടു/തത്തുല്യo/നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ് ടു തല യോഗ്യത നേടിയവർ, 3/4 വർഷ എൻജിനിയറിങ് ഡിപ്ലോമക്കാർ എന്നിവർക്ക് അപേക്ഷിക്കാം.
ബിരുദപ്രോഗ്രാം പ്രവേശനത്തിന് പ്രായം 1.8.2021 ന് 24 വയസ്സിൽ താഴെയായിരിക്കണം. പട്ടിക/ഭിന്നശേഷിക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവുണ്ട്.
മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ:
- മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡസ്),
- മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ്.ടെക്),
- മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മൻ്റ് (എം.എഫ്.എം) മാസ്റ്റേഴ്സ് പ്രവേശനത്തിന് പ്രായപരിധിയില്ല. പ്രവേശനത്തിനു വേണ്ട വിദ്യാഭ്യാസ യോഗ്യത, https://applyadmission.net/nift2021/ ലും അവിടെനിന്നും ഡൗൺലോഡു ചെയ്തെടുക്കാവുന്ന പ്രോസ്പക്ടസിലും കിട്ടും.
എല്ലാ കോഴ്സുകൾക്കും പ്രവേശനപരീക്ഷ (എഴുത്തുപരീക്ഷ) ഉണ്ടാകും. ബി.ഡസ് പ്രവേശനത്തിന് ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്, ജനറൽ എബിലിറ്റി ടെസ്റ്റ് എന്നിവയടങ്ങുന്ന പ്രവേശന പരീക്ഷയാണ്, ആദ്യഘട്ടം. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സിറ്റുവേഷൻ ടെസ്റ്റ് ഉണ്ടാകും. ബി.എഫ്.ടെക് പ്രവേശനത്തിന് ജനറൽ എബിലിറ്റി ടെസ്റ്റ് ഉണ്ടാകും. മാസ്റ്റേഴ്സ് പ്രവേശന പരീക്ഷാ ഘടന വെബ് സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 14 ന് നടത്തുന്ന യു.ജി/ പി.ജി. പ്രവേശനപരീക്ഷകൾക്ക് കണ്ണൂർ, കൊച്ചി, എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
ഓൺലൈൻ അപേക്ഷ, 2021 ജനവരി 21 വരെ, https://applyadmission.net/nift2021/ വഴി നൽകാം. ലേറ്റ് ഫീസോടെ ജനവരി 24 വരെ നൽകാം.
കണ്ണൂർ കേന്ദ്രത്തിലെ പ്രോഗ്രാമുകൾ: ബിരുദതലം- ബി.ഡസ് – ഫാഷൻ ഡിസൈൻ, ടെക്സ്ടൈൽ ഡിസൈൻ, നിറ്റ് വിയർ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ; ബി.എഫ്.ടെക്. പി.ജി – എം.ഡസ്, എം.എഫ്.എം.
Google New Storage Policies
Google recently announced new storage policies for Google Accounts using Gmail, Google Drive (including Google Docs, Sheets, Slides, Drawings, Forms, and Jamboard files) and/or Google Photos that bring us in line with industry practices. Since you have previously used one or more of these products in your Google Account storage, new policies well before they go into effect on June 1, 2021.
Summary of the new policies (effective June 1, 2021)
- If you’re inactive for 2 years (24 months) in Gmail, Drive or Photos, we may delete the content in the product(s) in which you’re inactive. Google One members who are within their storage quota and in good-standing will not be impacted by this new inactive policy.
- If you exceed your storage limit for 2 years, we may delete your content across Gmail, Drive and Photos.
- You won’t be impacted by these changes unless you’ve been inactive or over your storage limit for 2 years. As this policy goes into effect June 1, 2021, the earliest it would be enforced is June 1, 2023.After June 1, 2021, if you are either inactive or over your storage limit, we will send you email reminders and notifications in advance and prior to deleting any content.
- Even if you are either inactive or over your storage limit for one or more of these services and content is deleted, you will still be able to sign in.
What happens when you’re inactive
When you have been inactive in Gmail, Google Drive (including Google Docs, Sheets, Slides, Drawings, Forms, Jamboard or Sites files) or Google Photos for 2 years, all of your content may be removed from that product. But before that happens, Google will give you notice using email and notifications within the Google products. Google will contact you at least three months before content is eligible for deletion.
9 ൽ കൂടുതല്‍ സിം കാര്‍ഡുകള്‍ ഉള്ളവര്‍ തിരിച്ചു നല്‍കണം
കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തം പേരിൽ പരമാവധി ഒൻപതു സിം കാർഡുകളേ കൈവശം വെക്കാനാകൂ. അധികമുള്ള കാർഡുകൾ 2021 ജനുവരി പത്തിനോ അതിന് മുമ്പായോ അതാത് സേവന ദാതാക്കൾക്ക് തിരിച്ചു നൽകാനാണ് നിർദേശം. അധികമുള്ളവ തിരിച്ചു നൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകിയേക്കുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു. എന്നാൽ, കുറേക്കാലം ഉപയോഗിക്കാതെയിരിക്കുന്ന സിം കാർഡുകളുടെ കണക്ഷൻ താനേ റദ്ദാകാറുണ്ട്.
ഒന്നിലധികം സിം കാർഡുകൾ കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ ഭാഗമായാണ് 2018-ൽ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ കസ്റ്റമർ വെരിഫിക്കേഷൻ നടപടികളിൽ സർക്കാർ ഭേദഗതി വരുത്തിയത്.
How to enable free Misscall Service in BSNL
BSNL customers can activate free missed call alert service. Customers gets free missed call alerts while our number is in out of coverage area or switched off. To enjoy this free missed call alert service of BSNL, dial the number **62*17010#
ഗൂഗിള്‍ സേവനങ്ങള്‍ താല്‍ക്കാലികമായി തടസപ്പെട്ടു
ജി മെയിൽ അടക്കമുള്ള ഗൂഗിൾ സേവനങ്ങൾ ലോകവ്യാപകമായി ഏകദേശം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സേവനങ്ങൾ തടസപ്പെട്ടത്. സെർവറുകൾ പ്രവർത്തന രഹിതമായതാണ് കാരണമെന്നാണ് വിവരം. ഇതുവരെയും തടസങ്ങൾ പൂർണമായും മാറിയിട്ടില്ല.
ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പേ, യൂടൂബ് അടക്കമുള്ള സേവനങ്ങളും പ്രവർത്തന രഹിതമായിരുന്നു. ‘പ്രവർത്തന രഹിതം’ എന്ന സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്.
ആമസോണിന്റെ പേരിൽ പുതിയ തട്ടിപ്പ്
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ വെബ് സൈറ്റായ ആമേസോണിന്റെ പേരിൽ പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. ആമസോണിൽ നിലവിലുള്ള സ്പിൻ & വിൻ വീൽ മാത്യകയിലാണ് തട്ടിപ്പ്. തട്ടിപ്പിനായി ഒരു വ്യാജ വെബ് സൈറ്റും അതിൽ ഒരു സ്പിൻ വീലും കാണാം. സ്പിൻ ചെയ്യുമ്പോൾ സമ്മാനം ലഭിച്ചെന്നും വാട്ട്സ് ആപ്പ് വഴി മറ്റുള്ളവർക്ക് ഷെയർ ചെയ്ത് സമ്മാനം സ്വന്തമാക്കാം എന്നും വെബ്സൈറ്റിൽ പറയുന്നു.

എന്നാൽ ഈ വെബ് സൈറ്റിന് ആമസോൺ ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല.ഏത് തരം തട്ടിപ്പാണ് എന്ന് കാത്തിരുന്ന് കാണാം. ലിങ്ക് ക്ലിക്ക് ചെയ്യുന്ന വഴി പേഴ്സണൽ വിവരങ്ങൾ നഷ്ടപ്പെടാമെന്ന് വിദഗ്ദർ ചൂണ്ടികാണിക്കുന്നു.
Link ads are being retired from Google Adsense
Google decided to retire link ads. This is based on the feedback from users, publishers and advertisers.From 10-03-2021 users will no longer be able to create link ad units.Your link ad units will be renamed with [previously link ad unit] added to the end of the ad unit name. This will apply to both responsive and fixed-size link ad units. Fixed-size link ads will stop serving on your site(s).We will collapse each ad unit where possible. In other cases will show a blank ad.
There is no action required from publishers in relation to responsive link ads as these will begin to serve display ads from 10-03-2021.
Alappuzha Employability Centre Job Alerts : Jio Sales Officer
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം റിലേയൻസ് ജിയോയിലേക്ക് അവസരം
തസ്തിക : SALES OFFICER
യോഗ്യത : എസ് എസ് എൽ സി / പ്ലസ് ടു
ടു വീലർ ഉണ്ടാവണം
നിയമനം : എറണാകുളം
ചേർത്തലയ്ക്കും എറണാകുളത്തിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം
അഭിമുഖം 14.12.2020 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക്. ചേർത്തലയിൽ വെച്ച് നടക്കുന്നതാണ് .യോഗ്യരായവർ ഉടൻ ബന്ധപ്പെടുക ഫോൺ 8304057735
COMPANY NO 26
ATLANTIC CHEMICALS
തസ്തിക :ONLINE QC
യോഗ്യത: ബിഎസ് സി കെമിസ്ട്രി
പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.
നിയമനം : ആലപ്പുഴ
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉടൻ ബന്ധപെടുക.
Last date of Contact :14-12-2020 upto 11:00 AM. CONTACT NUMBER: 8304057735
Change your background in Google Meet Android App
Replace your background with an image is currently not available on mobile Application. To blur your background, enable your camera.
Open the Meet app Meet app and then select a meeting.
Before you join, on the bottom of your self view, tap Blur your background to turn blur on and off.Click Join Now.
During a video call
Tap the screen to see your self view.
On your self view, tap Blur your background to turn blur on and off.
Blurring your background may increase your battery usage. You may want to turn it off if your battery is low.
You may meet the following requirements for enabling the service
- An Android device with Android version P or above
- Minimum hardware:
- 3Gb of RAM
- At least 4 CPU cores
- At least 1.6 GHz CPU clock speed
- ARM64 Architecture
BSNL Bulk Push SMS Tariff/Slabs (Monthly plan)
BSNL Bulk SMS service provides a simple and user-friendly way for sending bulk as well as individual messages at affordable rates. This Service includes the facility to send both transactional and promotional SMSs. Transactional and Promotional SMS can be send by customers through our webportal/API. Promotional SMS can be availed by the Customers having telemarketing registration .
Customers can purchase BulkSMS plan for firms/institutions etc and administrative privilege will be extended to the main user by BSNL. The main user can create different level/group/users within their organization. The main advantage of this feature is that a single BulkSMS plan can be purchased from BSNL and the main administrative user can credit SMS to the sub-user accounts as per requirement. For Online Registration visit https://bulksms.bsnl.in/sms/

BSNL Tariff Card December 2020
BSNL Kerala December 2020 Prepaid Plans and Offers


