Home Blog Page 6

നീറ്റ് യു.ജി. 2023: അപേക്ഷ ഏപ്രിൽ ആറുവരെ, പരീക്ഷ മേയ് ഏഴിന് – NEET UG 2023

0
Advertisements

ബിരുദതല മെഡിക്കൽപ്രവേശനത്തിനുള്ള, രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി. (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- അണ്ടർ ഗ്രാജ്വേറ്റ്) 2023 (National Eligibility Cum Entrance Test – UG 2023) നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ. NTA – National Testing Agency) 2023 മേയ് ഏഴിന് (ഞായർ), ഉച്ചയ്ക്ക് രണ്ടുമുതൽ 5.20 വരെ നടത്തും.

പ്രോഗ്രാമുകൾ

MBBS, BDS, BAMS, BUMS, BSMS, BHMS Admissions courses is covered by NEET-UG. B.V.Sc. and A.H., B.Sc. (Hons) Nursing Admission and NEET U.G. Using score/rank.

Advertisements

യോഗ്യത

അപേക്ഷാർഥി 2023 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം (2006 ഡിസംബർ 31-നോ മുമ്പോ ജനിച്ചവർക്ക് അപേക്ഷിക്കാം). ഉയർന്ന പ്രായപരിധിയില്ല. പ്ലസ്ടു/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീവിഷയങ്ങൾ, മാത്തമാറ്റിക്സ്/മറ്റേതെങ്കിലും ഇലക്റ്റീവ്, ഇംഗ്ലീഷ് എന്നിവ പഠിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പ്രത്യേകം ജയിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് (പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം) വാങ്ങി ജയിച്ചിരിക്കണം.

വിദേശത്ത് പഠിച്ചവർ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് എന്നിവ ജയിച്ച്, പന്ത്രണ്ടാംക്ലാസ് പരീക്ഷ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. അവരുടെ യോഗ്യതയ്ക്ക് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എ.ഐ.യു.), തുല്യത നൽകിയിരിക്കണം. യോഗ്യതാ കോഴ്സ് അന്തിമപരീക്ഷ അഭിമുഖീകരിച്ച് പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അഭിമുഖീകരിക്കാൻ പോകുന്നവർക്കും അപേക്ഷിക്കാം.

Advertisements

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്/സ്റ്റേറ്റ് ഓപ്പൺ സ്കൂൾ, അംഗീകൃത സംസ്ഥാനബോർഡിലെ പ്രൈവറ്റ് പഠനം എന്നിവവഴി യോഗ്യത നേടിയവർ, ബയോളജി/ബയോടെക്നോളജി അഡീഷണൽവിഷയമായി പഠിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. അവരുടെ പ്രവേശന അർഹത, ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ കോടതിവിധിക്കു വിധേയമായിരിക്കും.

നിശ്ചിത സയൻസ് വിഷയങ്ങളോടെയുള്ള, ഇന്റർമീഡിയറ്റ്/പ്രീഡിഗ്രി പരീക്ഷ, പ്രീ പ്രൊഫഷണൽ/പ്രീ മെഡിക്കൽപരീക്ഷ, ത്രിവത്സര സയൻസ് ബാച്ച്‌ലർ പരീക്ഷ, സയൻസ് ബാച്ച്‌ലർ കോഴ്സിന്റെ ആദ്യവർഷപരീക്ഷ, പ്ലസ്ടുവിനു തത്തുല്യമായ അംഗീകൃതപരീക്ഷ എന്നിവയിലൊന്ന് ജയിച്ചവർക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം.

പരീക്ഷാഘടന

Advertisements

പരീക്ഷയുടെ ദൈർഘ്യം മൂന്നുമണിക്കൂർ 20 മിനിറ്റായിരിക്കും. ( 3 hr 20 Min) ഒബ്ജക്ടീവ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള, ഒരുപേപ്പർ ആണ് പരീക്ഷയ്ക്കുള്ളത്. ഒ.എം.ആർ. ഷീറ്റുപയോഗിച്ചുള്ള ഓഫ്‌ലൈൻ (Offline Examination) പരീക്ഷയാകും. പരീക്ഷാകേന്ദ്രത്തിൽനിന്ന് നൽകുന്ന ബോൾ പോയൻറ് പേന ഉപയോഗിച്ചാണ് ഉത്തരങ്ങൾ നിർദേശിച്ചരീതിയിൽ ഒ.എം.ആർ. ഷീറ്റിൽ രേഖപ്പെടുത്തേണ്ടത്.

ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ നാലുവിഷയങ്ങളിൽ ഓരോന്നിൽനിന്നും രണ്ടുഭാഗങ്ങളിലായി (എ/ബി) ചോദ്യങ്ങൾ ഉണ്ടാകും. ഭാഗം എ-യിൽ 35-ഉം ഭാഗം ബി-യിൽ 15-ഉം ചോദ്യങ്ങൾ. ഭാഗം A. യിലെ 35 ചോദ്യങ്ങളും നിർബന്ധമാണ്. ഭാഗം ബി.യിൽനിന്നും 15-ൽ 10 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതി. മൊത്തം 180 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ശരിയുത്തരത്തിന്/ഏറ്റവും അനുയോജ്യമായ ഉത്തരത്തിന് നാലുമാർക്ക് വീതം കിട്ടും. ഒരു ഉത്തരം തെറ്റിയാൽ, ഒരുമാർക്ക് നഷ്ടപ്പെടും. പരമാവധി മാർക്ക് 720 ആയിരിക്കും. പരീക്ഷയുടെ സിലബസ്, ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്.

മലയാളത്തിലും ചോദ്യപ്പേപ്പർ

Advertisements

ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ മൊത്തം 13 ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമാക്കും. അപേക്ഷ നൽകുമ്പോൾ ഏത് ഭാഷയിലെ ചോദ്യപേപ്പർ വേണമെന്ന് രേഖപ്പെടുത്തും. പിന്നീട് അത് മാറ്റാൻ കഴിയില്ല. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഉറുദു ചോദ്യപേപ്പറുകൾ ലഭിക്കും. മലയാളം ചോദ്യപ്പേപ്പർ ആവശ്യപ്പെടുന്നവർക്ക് ഇംഗ്ലീഷ്+ഹിന്ദി+മലയാളം ടെസ്റ്റ് ബുക്ക് ലെറ്റ് കിട്ടും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ

ആലപ്പുഴ/ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ, ഇടുക്കി, പത്തനംതിട്ട, പയ്യന്നൂർ, വയനാട്.

Advertisements

അപേക്ഷിക്കുമ്പോൾ രണ്ട് കേന്ദ്രങ്ങൾ മുൻഗണനനിശ്ചയിച്ച് തിരഞ്ഞെടുക്കണം. സ്ഥിരംമേൽവിലാസം അല്ലെങ്കിൽ നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തുള്ള പരീക്ഷാകേന്ദ്രങ്ങളേ തിരഞ്ഞെടുക്കാൻ കഴിയൂ. വിലാസങ്ങളുടെ തെളിവിലേക്ക് നിശ്ചിതരേഖ അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. വിദേശത്ത് 14 പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്.

നീറ്റ് യു.ജി. യോഗ്യത

നീറ്റ് യു.ജി.യിൽ യോഗ്യത നേടാൻ 50-ാം പെർസന്റൈൽ സ്കോർ നേടണം. ഏതു സ്കോറിനുമുകളിലാണോ/താഴെയാണോ പരീക്ഷ എഴുതിയവരിൽ 50 ശതമാനം പേരുടെയും സ്കോർവരുന്നത്, ആ സ്കോറാണ് 50-ാം പെർസന്റൈൽ സ്കോർ. പരീക്ഷാമൂല്യനിർണയം കഴിഞ്ഞേ ഇത് എത്രയെന്ന് വ്യക്തമാകൂ. പട്ടിക/ഒ.ബി.സി. വിഭാഗക്കാർക്ക് 40-ാം പെർസന്റൈൽ സ്കോറും (60 ശതമാനം പരീക്ഷാർഥികളുടെ സ്കോർ ഇതിനുമുകളിലായിരിക്കും), ജനറൽ, ഇ.ഡബ്ല്യു.എസ്‌. വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് 45-ാം പെർസന്റൈൽ സ്കോറും (55 ശതമാനം പരീക്ഷാർഥികളുടെ സ്കോർ ഇതിനുമുകളിലായിരിക്കും) വേണം.

Advertisements

അപേക്ഷ

അപേക്ഷ ഏപ്രിൽ ആറിന് രാത്രി ഒൻപതുവരെ www.neet.nta.nic.in വഴി നൽകാം. ഇൻഫർമേഷൻ ബുള്ളറ്റിൻ ഈ സൈറ്റിൽ ലഭിക്കും. അപേക്ഷാഫീസ് 1700 രൂപ. ജനറൽ ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-1600 രൂപ, പട്ടിക/ഭിന്നശേഷി/തേർഡ് െജൻഡർ-1000 രൂപ. വിദേശത്ത് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നവർക്ക് അപേക്ഷാഫീസ് 9500 രൂപയാണ്. ഫീസടയ്ക്കാൻ 2023 ഏപ്രിൽ ആറിന് രാത്രി 11.50 വരെ സമയമുണ്ട്.

അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ:

Advertisements
  • സമീപകാലത്തെടുത്ത പാസ്പോർട്ട്സൈസ് ഫോട്ടോ പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ
  • ഇടത്, വലത് ഫിംഗേഴ്സ്, തമ്പ് ഇംപ്രഷൻ
  • വിലാസം തെളിവ് (സ്ഥിരം, നിലവിലേത്).

ബാധകമെങ്കിൽ മാത്രം അപ്‌ലോഡ് ചെയ്യേണ്ടവ: കാറ്റഗറി സർട്ടിഫിക്കറ്റ്, സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്. രേഖകളുടെ സ്പെസിഫിക്കേഷൻസ് (ഫോർമാറ്റ്, സൈസ് മുതലായവ)

ദേശീയതലത്തിലെ മെഡിക്കൽ സീറ്റുകൾ

മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന എം.ബി.ബി.എസ്./ബി.ഡി.എസ്. അലോട്മെൻറ് പ്രക്രിയയിൽ സർക്കാർ മെഡിക്കൽ/െഡൻറൽ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാക്വാട്ട സീറ്റുകൾ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), കേന്ദ്ര സർവകലാശാലകൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി.) കോളേജുകളിലെ ഇൻഷ്വേർഡ് പേഴ്സൺസ് (ഐ.പി.) ക്വാട്ടസീറ്റുകൾ, കല്പിതസർവകലാശാലകളിലെ സീറ്റുകൾ എന്നിവ ഉൾപ്പെടും.

Advertisements

പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽകോളേജിലെ (എ.എഫ്.എം.സി.) എം.ബി.ബി.എസ്. ആദ്യഘട്ട ചോയ്സ് ഫില്ലിങ്/രജിസ്ട്രേഷൻ എം.സി.സി. വെബ് സൈറ്റ് വഴിയാകും. നീറ്റ് യോഗ്യത നേടുന്നവർക്കാണ് അപേക്ഷിക്കാൻ അർഹതലഭിക്കുക. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് എ.എഫ്.എം.സി. നടത്തും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ നിയമനം ലഭിക്കാം.

നഴ്സിങ് പ്രവേശനം

ഏതാനും കേന്ദ്രസ്ഥാപനങ്ങളിലെ ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ് പ്രോഗ്രാം പ്രവേശനവും എം.സി.സി. യു.ജി. അലോട്മെൻറിൽ ഉൾപ്പെടും.

Advertisements

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്.) ആശുപത്രികൾ 2023-ൽ നടത്തുന്ന, ബി.എസ്‌സി. നഴ്സിങ് പ്രോഗ്രാമിലേക്ക് പ്രവേശനം തേടുന്നവർ നീറ്റ് യു.ജി. യോഗ്യത നേടേണ്ടതുണ്ട്. പ്രവേശനത്തിന് അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത് നീറ്റ് യു.ജി. 2023 സ്കോർ/റാങ്ക് പരിഗണിച്ചായിരിക്കും. എ.എഫ്.എം.എസ്. അപേക്ഷ വിളിക്കുമ്പോൾ അവിടേക്കും അപേക്ഷിക്കണം (2022-ലെ വ്യവസ്ഥ). കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മിലിറ്ററി നഴ്സിങ് സർവീസിൽ നിയമനം ലഭിക്കാം.

ആയുഷ്

ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അലോട്മെന്റിൽ ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി ബിരുദ പ്രോഗ്രാമുകളിലെ സീറ്റുകളാണ് ഉൾപ്പെടുന്നത്. ഇതിൽ ഗവൺമെൻറ് കോളേജുകൾ, ഗവ. എയ്ഡഡ് കോളേജുകൾ എന്നിവയിലെ അഖിലേന്ത്യാക്വാട്ട സീറ്റുകൾ, കേന്ദ്രസർവകലാശാലകൾ/ദേശീയസ്ഥാപനങ്ങൾ, കല്പിത സർവകലാശാലകൾ എന്നിവയിലെ സീറ്റുകൾ തുടങ്ങിയവ ഉൾപ്പെടും.

Advertisements

വെറ്ററിനറി

വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന 15% അഖിലേന്ത്യാക്വാട്ട സീറ്റുകളിലേക്കും നീറ്റ് യു.ജി. യോഗ്യത നേടുന്നവരെയാണ് പരിഗണിക്കുന്നത്.

വിദേശപഠനം

Advertisements

വിദേശത്ത് മെഡിക്കൽ, ഡെന്റൽപഠനം ആഗ്രഹിക്കുന്നവരും (ഭാരതീയർ/ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ വിഭാഗക്കാർ), നീറ്റ് യു.ജി. 2023 യോഗ്യത നേടേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ച വിവിധവിഭാഗം സ്ഥാപനങ്ങളിൽ/സീറ്റുകളിൽ താത്‌പര്യമുള്ളവർ നീറ്റ് യു.ജി. 2023-ന് ഇപ്പോൾ അപേക്ഷിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അപേക്ഷിക്കുമ്പോൾ രജിസ്ട്രേഷനുശേഷം വിവരങ്ങൾ (കാറ്റഗറി ഉൾപ്പെടെ) മാറ്റാൻ കഴിയില്ല. സബ്മിറ്റ് ബട്ടൺ ക്ലിക് ചെയ്യുംമുമ്പ് ഏതുവിവരവും എഡിറ്റ്/മോഡിഫൈ ചെയ്യാം. എന്നാൽ, കറക്‌ഷൻവിൻഡോ തുറക്കുന്നസമയത്ത് ചില ഫീൽഡുകൾ തിരുത്താൻ അവസരം നൽകുമെന്ന് ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 37-ൽ സൂചിപ്പിച്ചിട്ടുണ്ട്.

Advertisements

നൽകുന്ന മൊബൈൽനമ്പർ, ഇ-മെയിൽ എന്നിവ അപേക്ഷാർഥിയുടെയോ, രക്ഷിതാവിന്റെയോ ആകണം. ഇവയിലായിരിക്കും എൻ.ടി.എ. ബന്ധപ്പെടുന്നത്. മൊബൈൽനമ്പർ, ഇ-മെയിൽ എന്നിവ, ഒ.ടി.പി. വഴി ഉറപ്പാക്കേണ്ടതുണ്ട്. കൗൺസിലിങ് വേളയിലും ഇതേ മൊബൈൽനമ്പർ, ഇ-മെയിൽ എന്നിവ ഉപയോഗിക്കേണ്ടിവരും. അതിനാൽ കൗൺസിലിങ് പ്രക്രിയ പൂർത്തിയാകുംവരെ ഇവ സജീവമാക്കിവെക്കുക. ഇൻറർനാഷണൽ മൊബൈൽനമ്പർ നൽകുന്നവർ അധികമായി മറ്റൊരു മൊബൈൽനമ്പർകൂടി നൽകണം

സ്ഥിരം, നിലവിലെ മേൽവിലാസം തെളിയിക്കുവാൻ ആധാർ കാർഡ്, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, വോട്ടർ ഐ.ഡി. തുടങ്ങിയവ സ്വീകാര്യമാണ്. രണ്ടുവിലാസങ്ങൾക്ക് രണ്ടു വ്യത്യസ്തരേഖകൾ ആണ് തെളിവിലേക്ക് നൽകുന്നതെങ്കിൽ അവ മെർജ് ചെയ്ത് ഒറ്റ പി.ഡി.എഫ്. ഫയലാക്കി അപ്‌ലോഡ്ചെയ്യണം. രണ്ടുവിലാസങ്ങളും ഒന്നുതന്നെയെങ്കിൽ ഒരുരേഖ മതിയാകും.

നിശ്ചിതതീയതിക്കുശേഷം അധികാരികൾ നൽകിയിട്ടുള്ള ഇ.ഡബ്ല്യു.എസ്./ഒ.ബി.സി./എസ്.സി./എസ്.ടി. സർട്ടിഫിക്കറ്റ്‌ അപ്‌ലോഡ് ചെയ്യാൻ പറ്റാതെവന്നാൽ അനുബന്ധംപ്രകാരമുള്ള ഡിക്ലറേഷൻ തത്‌കാലം അപ്‌ലോഡ് ചെയ്താൽമതി (സർട്ടിഫിക്കറ്റ്/ഡിക്ലറേഷൻ മാതൃകകൾ പേജ് 95 മുതൽ 101 വരെയുള്ള പേജുകളിൽ ഉണ്ട്).

Advertisements

ഒരാൾ ഒരു അപേക്ഷയേ നൽകാവൂ. അപേക്ഷ നൽകിയശേഷം കൺഫർമേഷൻപേജിന്റെ പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കണം. ഇതിന്റെ പകർപ്പ് അപേക്ഷാർഥിക്ക് തന്റെ ഇ-മെയിലിൽ എൻ.ടി.എ.യിൽനിന്നും ലഭിക്കും. കൺഫർമേഷൻപേജിന്റെ കോപ്പി എവിടേക്കും അയക്കേണ്ടതില്ല.

കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധപ്രവേശനം

ഓരോ സംസ്ഥാനത്തിന്റെയും സംവരണതത്ത്വങ്ങൾ പ്രകാരമായിരിക്കും, അതതു സംസ്ഥാനസർക്കാർ ഏജൻസി, സംസ്ഥാനക്വാട്ടസീറ്റുകൾ നികത്തുക. കേരളത്തിൽ മെഡിക്കൽ, മെഡിക്കൽ അലൈഡ് കോഴ്സുകളിലെ 2022-ലെ പ്രവേശനത്തിന് നീറ്റ്-യു.ജി. ബാധകമാക്കിയിരുന്നു. പ്രോഗ്രാമുകൾ ഇവയായിരുന്നു

Advertisements

മെഡിക്കൽ: എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്.

മെഡിക്കൽ അലൈഡ്: ബി.എസ്‌സി. അഗ്രിക്കൾച്ചർ, ബി.എസ്‌സി. ഫോറസ്ട്രി, ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ്, ബി.വി.­എസ്‌സി ആൻഡ് എ.എച്ച്. (വെറ്ററിനറി), ബി.എസ്‌സി. കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്‌സി. ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ്, കേരള കാർഷിക സർവകലാശാലയുടെ ബി.ടെക്. ബയോടെക്നോളജി.

കേരളത്തിൽ മെഡിക്കൽവിഭാഗം കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് യു.ജി. യോഗ്യത നേടണമെന്നായിരുന്നു 2022-ലെ വ്യവസ്ഥ. മെഡിക്കൽ അലൈഡ് കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് യു.ജി.യിൽ 720-ൽ 20 മാർക്ക് മതി എന്നായിരുന്നു 2022-ലെ വ്യവസ്ഥ. പട്ടികവിഭാഗക്കാർക്ക് ഈ വ്യവസ്ഥയില്ലായിരുന്നു. 2023-ലെ കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സ് വിജ്ഞാപനം (www.cee.kerala.gov.in) വരുമ്പോൾ ഈവർഷത്തെ വ്യവസ്ഥകൾ വ്യക്തമാകും.

Advertisements

Disha 2023 Mega Recruitment Drive : ചേര്‍ത്തലയില്‍ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ്

0
Advertisements

ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്മെന്റും സംയുക്തമയി നടത്തുന്ന മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവായ ‘ദിശ 2023’ 2023 മാര്‍ച്ച് നാലിന് ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നടക്കും. നിയമനം നടത്താനായി സ്വകാര്യ മേഖലയിലെ 30-ല്‍പരം പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ എത്തും.

പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടൂ ആണ്. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്സ്. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ ലഭിക്കാന്‍ ‘Hi’ എന്ന സന്ദേശം 8304057735 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. ഫോണ്‍: 0477 2230624

ക്ഷേമപെന്‍ഷന്‍: വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

0
Advertisements

ക്ഷേമപെന്‍ഷനുകള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കും. സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ പത്തുലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ മുടങ്ങും. പിന്നീട് രേഖകള്‍ ഹാജരാക്കിയാലും കുടിശ്ശിക നല്‍കില്ല.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിങ്ങനെ അഞ്ചുതരത്തിലുള്ള ക്ഷേമപെന്‍ഷനുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. 1,600 രൂപയാണ് പ്രതിമാസം ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കണം ഗുണഭോക്താക്കളുടെ വാര്‍ഷിക വരുമാനം.

അടുത്തമാസം മുതല്‍ ക്ഷേമപെന്‍ഷന്‍ തുടര്‍ച്ചയായി ലഭിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിര്‍ദേശം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. 2023 ഫെബ്രുവരി 28 ആണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള അവസാന തീയതി.
എന്നാല്‍, ഏകദേശം പത്തുലക്ഷം പേര്‍ ഇതുവരെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍.

Advertisements

സംസ്ഥാനത്ത് 40.91 ലക്ഷം പേരാണ് ക്ഷേമപെന്‍ഷന് അര്‍ഹതയുള്ളവര്‍. ഇതില്‍ 30.71 ലക്ഷം പേര്‍ മാത്രമാണ് ഇതുവരെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളത്.
ഇന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തപക്ഷം ഇവര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ ലഭിക്കില്ല. പിന്നീട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ ലഭിക്കുമെങ്കിലും കുടിശ്ശിക ലഭിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സിന് സൗജന്യ പരിശീലനം

0
Advertisements

ആലുവ സബ് ജയില്‍ റോഡിലെ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്ലസ് വണ്‍ പാസായതും പ്‌ളസ് ടു ക്ലാസ്സില്‍ പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് 2023-ലെ മെഡിക്കല്‍/ എന്‍ജിനീയറിംഗ് എന്‍ട്രന്‍സിനുള്ള സൗജന്യ പരിശീലനം 2023 ഏപ്രില്‍ 3ന് ആരംഭിക്കും.

പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 70% സീറ്റും ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒബിസി/ഒഇസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30% സീറ്റും അനുവദനീയം. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതം സ്‌റ്റൈപ്പന്റ് ലഭിക്കും.

അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാനം (ഒ.ബി.സി) എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം 2023 മാര്‍ച്ച് 15നകം രക്ഷിതാവിനോടൊപ്പം ഹാജരാകണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 6238965773 നമ്പറില്‍ ബന്ധപ്പെടുക.

Advertisements

സിവിൽ പോലീസ് ഓഫീസർ മത്സര പരീക്ഷാ പരിശീലനം

0
Advertisements

തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള പി.എസ്.സി മത്സര പരീക്ഷ പരിശീലന പരിപാടിയുടെ ഭാഗമായി സിവിൽ പോലീസ് ഓഫീസർ പരീക്ഷയുടെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്‌പെഷ്യൽ ടോപ്പിക്കുകളുടെ 15 മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.

താത്പര്യമുള്ള ഉദ്യോഗാർഥികൾ 2023 ഫെബ്രുവരി 25 നകം തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ പത്താം നിലിയിൽ പ്രവർത്തിച്ചുവരുന്ന പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിൽ നേരിട്ടോ 0471-2330756 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടോ രജിസ്റ്റർ ചെയ്യണം.

പ്രഥമ പരിസ്ഥിതി പ്രഭ പുരസ്‌കാരം ഡോ സൈജു ഖാലിദിന്

0
Advertisements

കായംകുളം : പാലക്കാട്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക്‌ എഡ്യൂക്കേഷണൽ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ പരിസ്ഥിതി പ്രഭ പുരസ്കാരത്തിനു നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ സ്ഥാപകൻ ഡോ. സൈജു ഖാലിദ് അർഹനായി. വർഷം മുഴുവൻ പരിസ്ഥിതി ദിനാചരണം എന്ന ആശയം വൻ ജനപങ്കാളിത്തതോടെ നടപ്പിലാക്കാൻ ഡോ സൈജുവിന് കഴിഞ്ഞു. 2023 ഫെബ്രുവരി 17 ന് തൃത്താലയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് പുരസ്‌കാരം സമ്മാനിക്കും.

Limitations of ChatGPT

0
Advertisements

As a language model developed by OpenAI, ChatGPT has certain limitations that are important to keep in mind:

  1. Lack of real-world experience: ChatGPT has been trained on a massive dataset of text from the internet, but it does not have its own personal experiences or first-hand knowledge of the world.
  2. Bias in the training data: The training data for ChatGPT comes from the internet, which can sometimes contain biased or misinformation. As a result, ChatGPT may generate responses that reflect these biases.
  3. Limited creativity: While ChatGPT can generate poetry, stories, and other creative writing, it is limited by the patterns and information it has seen in its training data. It may struggle to come up with truly original ideas and concepts.
  4. Contextual limitations: ChatGPT relies on the context provided by the user to generate its responses. If the context is unclear, inconsistent, or insufficient, the generated response may be inaccurate or nonsensical.
  5. Sensitivity to adversarial examples: Like all machine learning models, ChatGPT can be misled by adversarial examples – deliberately constructed inputs that cause the model to produce incorrect or unexpected outputs.

Despite these limitations, ChatGPT is still an incredibly powerful tool for generating text, answering questions, and engaging in conversations. With careful use and consideration of its limitations, it can be a valuable resource for a wide range of applications.

തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം നേടാൻ അവസരം

0
Advertisements

എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെന്ററിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന ഡിപ്ലോമ ഇൻ വെബ് ടെക്നോളജി (നാല് മാസം) കോഴ്സിലേക്ക് പ്ലസ്ടു/ മൂന്ന് വർഷത്തെ ഡിപ്ലോമ പാസായവർക്ക് ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2560333.

വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററില്‍, പി.എസ്.സി നിയമനങ്ങള്‍ക്കു യോഗ്യമായ ഡിസിഎ, വേര്‍ഡ് പ്രോസസിംഗ് ആന്‍റ് എഎംപി, ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (സിഎഫ്എ) എന്നീ കോഴ്‌സുകളിലേക്കും, ഒട്ടനവധി തൊഴില്‍ സാധ്യതകളുള്ള അനിമേഷന്‍ കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷന്‍ തുടരുന്നു. വിശദവിവരങ്ങള്‍ക്ക് : 04862228281, 7560965520 എന്നീ ഫോ നമ്പറുകളിലോ, കെല്‍ട്രോൺ നോളഡ്ജ് സെന്റര്‍ മാതാ ഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാ റോഡ്, തൊടുപുഴ വിലാസത്തിലോ ബന്ധപ്പെടുക.

ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

കെല്‍ട്രോണില്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍ – 0491-2504599,8590605273

Advertisements

മാധ്യമ കോഴ്‌സിലേക്ക് അപേക്ഷിക്കാം

സി-ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ വീഡിയോഗ്രാഫി ആന്‍ഡ് ഫോട്ടോഗ്രാഫി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടാം. ഫോണ്‍: 0471-2721917, 9388942802, 8547720167

കെൽട്രോണിൽ സൈബർ സെക്യൂരിറ്റി കോഴ്‌സ്
കോട്ടയം: കെൽട്രോണിൽ ഉടൻ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത സൈബർ സെക്യൂരിറ്റി സർട്ടിഫൈഡ് പ്രൊഫഷണൽ പെനിട്രേഷൻ ടെസ്റ്റർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ദിവസം അല്ലെങ്കിൽ 120 മണിക്കൂർ ആണ് കോഴ്‌സിന്റെ ദൈർഘ്യം. ഓൺലൈൻ ഇന്ററാക്ടിവ് രീതിയിലാണ് കോഴ്‌സ് നടത്തുന്നത്. പ്ലസ് ടുവാണ് കുറഞ്ഞ യോഗ്യത. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസ്സിസ്റ്റൻസും നൽകും. ഫോൺ: :9188665545

സി-ഡിറ്റിൽ മാധ്യമ കോഴ്‌സുകൾ
സി-ഡിറ്റ് മെയിൻ ക്യാമ്പസിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ വീഡിയോഗ്രഫി ആൻഡ് ഫോട്ടോഗ്രഫി എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. താത്പര്യമുള്ളവർ ഫെബ്രുവരി 15നുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് കോഴ്‌സ് കോ-ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2721917, 9388942802,8547720167, https://mediastudies.cdit.org

Advertisements

ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള സേവനങ്ങള്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് രംഗത്തെ ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷ ഫോറം പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസിലും https://srccc.in/download ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 15 നകം നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2325101, 9846033001.

പി.എം കിസാൻ ആനുകൂല്യം: നടപടികൾ ഫെബ്രുവരി 10നു മുൻപ് പൂർത്തീകരിക്കണം

0
Advertisements

പി എം കിസാൻ (പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി) 13 -ാം ഗഡു ലഭിക്കുന്നതിന് ഗുണഭോക്താക്കൾ, ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്, ഇ കെ വൈ സി, പി എഫ് എം എസ് ഡയറക്ട് ബെനെഫിറ്റ് ട്രാൻസ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയവ നിർബന്ധമായും 2023 ഫെബ്രുവരി 10 നു മുൻപായി പൂർത്തീകരിക്കണമെന്ന് സ്റ്റേറ്റ് നോഡൽ ഓഫീസർ അറിയിച്ചു.

ഈ നടപടികൾ പൂർത്തീകരിക്കാത്ത ഗുണഭോക്താക്കൾ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ചു ഇന്ത്യ പോസ്റ്റ് പേയ്‌മെൻറ്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പി എം കിസാൻ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

ലാസ്റ്റ് ഗ്രേഡ് സർവ്വന്റ് സൗജന്യ പരീക്ഷാ പരിശീലനം

0
Advertisements

ആലുവ സബ് ജയിൽ റോഡിലെ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് ലാസ്റ്റ് ഗ്രേഡ് സർവ്വന്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം ഉടൻ ആരംഭിക്കും. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ ബി സി, ഒ ഇ സി വിഭാഗത്തിൽപ്പെട്ടവർക്ക് 30% സീറ്റ് അനുവദനീയം.

പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ്, ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം 2023 ഫെബ്രുവരി 10നകം ഈ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 6238965773 നമ്പറിൽ ബന്ധപ്പെടണമെന്ന് ആലുവ ഗവ.പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ
പ്രിൻസിപ്പൽ അറിയിച്ചു.

ChatGPT : The powerful AI Tool

0
Advertisements

ChatGPT is a cutting-edge language model developed by OpenAI that has revolutionized the way we interact with technology. This advanced AI system uses deep learning algorithms to understand and generate human-like text, making it an incredibly useful tool for a variety of applications.

ChatGPT is capable of performing a wide range of tasks, from answering questions to generating creative writing. It has been trained on a massive corpus of text data, giving it an extensive understanding of the world and the ability to respond to a wide range of topics.

One of the most impressive things about ChatGPT is its ability to generate human-like text. This makes it an ideal tool for conversational interfaces, as it can interact with users in a natural and intuitive way. Companies are already using ChatGPT to build chatbots and virtual assistants that can help customers with their questions and requests.

Advertisements

Another key feature of ChatGPT is its ability to perform text generation. This can be used for a variety of tasks, such as generating summaries, writing articles, and even composing poetry. The results generated by ChatGPT are often surprisingly good, and it has the potential to be a valuable tool for content creation.

One of the most exciting things about ChatGPT is its potential for further development. As more data is fed into the system and it continues to learn and evolve, it has the potential to become even more advanced and capable. This means that in the future, ChatGPT could be used for an even wider range of applications, making it an incredibly exciting technology to watch.

Here are some of the key features of ChatGPT:

Advertisements
  1. Natural language processing (NLP) capabilities: ChatGPT has been trained on a massive corpus of text data, making it capable of understanding and generating human-like text.
  2. Conversational interface: ChatGPT can be integrated into chatbots and virtual assistants, allowing it to interact with users in a natural and intuitive way.
  3. Text generation: ChatGPT can be used to generate summaries, articles, poetry, and other forms of text.
  4. Multitasking: ChatGPT can perform a wide range of tasks, from answering questions to generating creative writing.
  5. Large scale language model: ChatGPT is one of the largest language models currently available, giving it an extensive understanding of the world.
  6. Continual learning: ChatGPT has the potential to continue to learn and evolve, making it a cutting-edge technology that will continue to improve over time.
  7. Customization: ChatGPT can be fine-tuned to perform specific tasks, making it a versatile tool that can be tailored to the needs of different users.
  8. OpenAI API: ChatGPT can be accessed through the OpenAI API, making it easy for developers to integrate it into their projects.
  9. Speed and efficiency: ChatGPT is fast and efficient, allowing it to process large amounts of data in real-time

In conclusion, ChatGPT is a remarkable language model that has the potential to change the way we interact with technology. Its ability to generate human-like text and perform text generation make it an incredibly useful tool for a variety of applications, and its potential for further development makes it an exciting technology to keep an eye on.

എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ കോഴ്സിന് ചേരാം

0
Advertisements

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും.

വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസവൻ പി.ഒ., തിരുവനന്തപുരം-33. ഫോൺ: 9846033001. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 15.

നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെ

Advertisements

സഹകരണ ബാങ്കുകളിലെ  വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.

സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാധകം. മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ തീർപ്പാക്കാനും, കോവിഡ് ബാധിച്ച് വരുമാനദാതാവ് മരിച്ച സംഭവങ്ങൾ ഉണ്ടെങ്കിൽ അത്തരം വായ്പകളിലടക്കം പ്രത്യേക ഇളവുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ  നിരവധിയായ കുടിശ്ശികകാർക്ക് ആശ്വാസവും, ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും  കഴിഞ്ഞിട്ടുണ്ട്.  മുൻപ് പ്രഖ്യാപിച്ചപ്പോൾ ഗുണം ലഭിക്കാത്തവർക്ക് വേണ്ടിയാണ് ഇപ്പോൾ പദ്ധതി ഏർപ്പെടുത്തുന്നതെന്നും പരാമവധി സഹകാരികൾ അവസരം ഉപയോഗിക്കണമെന്നും മന്ത്രി പത്രക്കുറിപ്പിൽ പറഞ്ഞു.

Advertisements

കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ജനജീവിതം ബുദ്ധിമുട്ടിൽ ആവുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തപ്പോൾ 2021 ആഗസ്റ്റ് 16 മുതൽ 2022  സെപ്റ്റംബർ 30 വരെ നവകേരളീയം കുടിശിക നിവാരണ പരിപാടി നടത്തിയിരുന്നു. അന്ന് പലർക്കും സാമ്പത്തിക പ്രതിസന്ധികൾ മൂലം ആനുകൂല്ല്യം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

ഈ പദ്ധതി അനുസരിച്ച് വായ്പ തീർപ്പാക്കിയശേഷം നടപടിക്രമങ്ങൾ പാലിച്ച് അവർക്ക് പുതിയ വായ്പ അനുവദിക്കുന്നതിന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിൽ  100%   കരുതൽ വയ്ക്കേണ്ടി വന്നിട്ടുള്ള വായ്പകൾ പദ്ധതിപ്രകാരം തീർപ്പാക്കുന്നതിന് പ്രത്യേക മുൻഗണന നൽകും. പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയനുസരിച്ച് സാധാരണ പലിശ നിരക്കിൽ മാത്രമേ തുക ഇടാക്കാൻ പറ്റുള്ളൂ.

കൃത്യമായി വായ്പാതിരിച്ചടവ് നടത്തുന്നവർക്കും ഒറ്റത്തവണ തീർപ്പാക്കലിൽ ആനുകൂല്ല്യം ലഭിക്കും. 2022 ഏപ്രിൽ ഒന്നുമുതൽ കൃത്യമായി തുകകൾ അടച്ചു വരുന്നവ ഇത് ലഭിക്കുക. ഈ ആനുകൂല്ല്യം നൽകുക സംഘഭരണസമിതിയുടെ തീരുമാനത്തിനനുസരിച്ചായിരിക്കും.  കേരളബാങ്ക്, ,ഹൗസിങ് സഹകരണ സംഘങ്ങൾ, സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ എന്നിവയ്ക്ക് ഈ പദ്ധതിയിൽ ആനുകൂല്ല്യം ലഭിക്കില്ല.  ഈ ബാങ്കുകൾക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിക്കാവുന്നതാണ്

Advertisements

റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു – ഫെബ്രുവരി 2023

0
Advertisements

ഫെബ്രുവരി ഒന്നുമുതൽ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഫെബ്രുവരി 1 – 4 വരെയും 13 മുതൽ 17 വരെയും 27, 28 തീയതികളിലും രാവിലെ 8 മുതൽ ഒരു മണിവരെ പ്രവർത്തിക്കും. ഈ ജില്ലകളിൽ ഫെബ്രുവരി 6 മുതൽ 11 വരെയും 20 മുതൽ 25 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 7 വരെയും പ്രവർത്തിക്കും.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഫെബ്രുവരി 6 മുതൽ 11 വരെയും ഫെബ്രുവരി 20 മുതൽ 25 വരെയും രാവിലെ 8 മുതൽ ഒരു മണിവരെ പ്രവർത്തിക്കും. ഫെബ്രുവരി 1 – 4 വരെയും 13 മുതൽ 17 വരെയും ഫെബ്രുവരി 27, 28 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 7 വരെയും പ്രവർത്തിക്കും.

ഫെബ്രുവരിയിൽ നീല കാർഡ് ഉടമകൾക്ക് ഒരു അംഗത്തിന് രണ്ടു കിലോ അരി വീതവും വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി വീതവും ലഭ്യമാക്കുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

Advertisements

കെ.ടെറ്റ് ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു

0
Advertisements

2022 ഒക്ടോബർ കെ.ടെറ്റ് കാറ്റഗറി I, II, III, IV പരീക്ഷകളുടെ തിരുത്തിയ ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.pareekshabhavan.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. click here to get Answers key

നോർക്ക – എസ്.ബി.ഐ പ്രവാസി ലോൺ മേള 19 മുതൽ 21 വരെ

0
Advertisements

തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി 2023 ജനുവരി 19 മുതൽ 21 വരെ ലോൺ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം ,എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള. രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടിൽ മടങ്ങി വന്ന പ്രവാസികൾക്ക് മേളയിൽ പങ്കെടുക്കാം.

പങ്കെടുക്കാൻ താൽപര്യമുളള പ്രവാസി സംരംഭകർ www.norkaroots.org സന്ദർശിച്ച് ndprem ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) അല്ലെങ്കിൽ 0471-2770500 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

മേളയിൽ പങ്കെടുക്കാനെത്തുന്നവർ പദ്ധതി വിശദാംശങ്ങളോടൊപ്പം സംഭരകരുടെ തിരിച്ചറിയൽ രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, സംരംഭം തുടങ്ങുന്ന കെട്ടിടത്തിന്റെ വാടക / പാട്ടകരാർ പകർപ്പ്, സ്ഥാപനത്തിന്റെ ലൈസൻസ്, ഉദ്യം രജിസ്ട്രേഷൻ, സംരംഭത്തിനായി ഉപകരണങ്ങളോ വാഹനങ്ങളോ വാങ്ങിയിട്ടുണ്ടെങ്കിൽ അവയുടെ നികുതി രസീതോ, ക്വട്ടേഷനോ ഹാജരാക്കണം.

Advertisements

പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.

തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിലോ, ബിസിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോർക്ക റൂട്ട്സ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി. സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകൾ വഴി സേവനം ലഭ്യമാണ്. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവർക്കും എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി അപേക്ഷിക്കാം.

റേഷൻ കടകളുടെ പ്രവർത്തന സമയം – ജനുവരി 2023

0
Advertisements
2023 ജനുവരി 2 മുതൽ 31 വരെയുള്ള റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു. 
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ 8 മുതൽ ഒരു മണിവരെയും 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയും പ്രവർത്തിക്കും.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ജനുവരി 9 മുതൽ 14 വരെയും ജനുവരി 23 മുതൽ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മുതൽ 1 മണിവരെയും  2 മുതൽ 7 വരെയും 16 മുതൽ 21 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെയും കടകൾ പ്രവർത്തിക്കും.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

0
Advertisements

വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്ന് മുതല്‍ 2022 ഒക്ടോബര്‍ 10 വരെയുള്ള കാലയളവില്‍ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 10/99 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും പ്രസ്തുത കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനതു സീനിയോരിറ്റി നിലനിര്‍ത്തി 2023 മാര്‍ച്ച് 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം.

ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വേണ്ടി വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപ്പൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയാതെ വരുകയോ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കുവാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടമായവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച വിടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും മേല്‍പ്പറഞ്ഞ ആനുകൂല്യം നല്‍കി സീനിയോറിറ്റി പുനസ്ഥാപിക്കാം.

ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. ഇപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ 2023 മാര്‍ച്ച് 31 വരെയുള്ള എല്ലാ പ്രവര്‍ത്തിദിനങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും സ്വീകരിക്കും. ഇങ്ങനെ സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് ഈ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

Advertisements

ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും സ്മാര്‍ട്ട് ഫോണ്‍ മുഖേനയും രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

വാട്‌സാപ് ഡിസംബര്‍ 31 മുതല്‍ ചില ഫോണുകളിൽ പ്രവര്‍ത്തിക്കില്ല.

Advertisements

2022 ഡിസംബര്‍ 31 മുതല്‍ ചില പഴയ ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുമുള്ള സപ്പോര്‍ട്ട് തങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് വാട്‌സാപ് അറിയിച്ചു. ഐഫോണ്‍ 5, 5സി മോഡലുകള്‍ക്കാണ് സപ്പോര്‍ട്ട് നിലയ്ക്കുക. ഏകദേശം അമ്പതോളം ഫോണുകളിലാണ് വാട്‌സാപ് പ്രവര്‍ത്തനം നിറുത്തുക. നിങ്ങളുടെ ഫോണിന് സപ്പോര്‍ട്ട് നിലയ്ക്കുന്നുണ്ടെങ്കില്‍ വാട്‌സാപ് തുടര്‍ന്നും ഉപയോഗിക്കാന്‍ താൽപര്യമുണ്ടെങ്കില്‍ പുതിയ ഫോണിലേക്ക് മാറണമെന്നാണ് വാട്‌സാപ് അറിയിച്ചിരിക്കുന്നത്.

ഐഒഎസ് 12ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കാണ് സപ്പോര്‍ട്ട് പോകുന്നതെങ്കില്‍ ആന്‍ഡ്രോയിഡ് ജെലി ബീന്‍ 4.1ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ഇനി വാട്‌സാപ് പ്രവര്‍ത്തിക്കില്ല

2022 ഡിസംബര്‍ 31 ശേഷം വാട്ട്സ്ആപ്പ് ലഭിക്കാത്ത ഫോണുകളുടെ ലിസ്റ്റ്

  1. Apple iPhone 5
  2. Apple iPhone 5c
  3. Archos 53 Platinum
  4. Grand S Flex ZTE
  5. Grand X Quad V987 ZTE
  6. HTC Desire 500
  7. Huawei Ascend D
  8. Huawei Ascend D1
  9. Huawei Ascend D2
  10. Huawei Ascend G740
  11. Huawei Ascend Mate
  12. Huawei Ascend P1
  13. Quad XL
  14. Lenovo A820
  15. LG Enact
  16. LG Lucid 2
  17. LG Optimus 4X HD
  18. LG Optimus F3
  19. LG Optimus F3Q
  20. LG Optimus F5
  21. LG Optimus F6
  22. LG Optimus F7
  23. LG Optimus L2 II
  24. LG Optimus L3 II
  25. LG Optimus L3 II Dual
  26. LG Optimus L4 II
  27. LG Optimus L4 II Dual
  28. LG Optimus L5
  29. LG Optimus L5 Dual
  30. LG Optimus L5 II
  31. LG Optimus L7
  32. LG Optimus L7 II
  33. LG Optimus L7 II Dual
  34. LG Optimus Nitro HD
  35. Memo ZTE V956
  36. Samsung Galaxy Ace 2
  37. Samsung Galaxy Core
  38. Samsung Galaxy S2
  39. Samsung Galaxy S3 mini
  40. Samsung Galaxy Trend II
  41. Samsung Galaxy Trend Lite
  42. Samsung Galaxy Xcover 2
  43. Sony Xperia Arc S
  44. Sony Xperia miro
  45. Sony Xperia Neo L
  46. Wiko Cink Five
  47. Wiko Darknight ZT

നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴിലവസരങ്ങള്‍: എഎസ്ഇപി-എന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

0
Advertisements

നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ പ്രാപ്തരാക്കുന്നതിനായി സംസ്ഥാന വനിതാവികസന കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റീച്ചിന്റെ എഎസ്ഇപി – എന്‍ (ASEP – N) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ്(സിഎംഡി), ഒഡെപെക്( ODEPC), എന്നിവ സംയുക്തമായാണ് പരിശീലനം നല്‍കുന്നത്. നഴ്‌സിങ്ങില്‍ ബി.എസ്.സി/ ജി.എന്‍. എം കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഓരോ ബാച്ചിലും 30 സീറ്റില്‍ 90 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ആഴ്ചയില്‍ 48 മണിക്കൂര്‍ എന്ന തോതില്‍ 21 ആഴ്ചയാണ് കോഴ്‌സ് കാലാവധി.

ഐഇഎല്‍ടിഎസ്/ ഒഇടി ( IELTS/OET) പരിശീലനം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍, പേഴ്‌സണാലിറ്റി ആന്റ് സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, ബേസിക് ഐ. ടി. സ്‌കില്‍സ്, എമര്‍ജന്‍സി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിംഗ് സ്‌കില്‍സ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ആന്റ് പേഷ്യന്റ് സേഫ്റ്റി, ക്ലിനിക്കല്‍ ട്രെയിനിംഗ് എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. എസ്. സി.എസ്. ടി, ഭിന്നശേഷി വിഭാഗക്കാരില്‍ നിന്നും റീഫന്‍ഡബിള്‍ കോഷന്‍ ഡെപ്പോസിറ്റ് മാത്രം ഈടാക്കും. മറ്റു വിഭാഗക്കാര്‍ക്ക് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഉപാധികള്‍ക്ക് വിധേയമായി ഫീസ് തിരികെ നല്‍കും. പ്രവര്‍ത്തി പരിചയം ഇല്ലാത്തവര്‍ക്ക് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഐ.സി.യൂകളില്‍ ഒബ്‌സര്‍വേര്‍ഷിപ് സൗകര്യം ഒരുക്കും.

Advertisements

കോഴ്‌സ് ഫീസിനും മറ്റു വിശദവിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.kswdc.org, www.reach.org.in https://reach.org.in/asep-n/എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9496015051, 9496015002.