ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്തു നിയമ നടപടികള്‍ കൈക്കൊള്ളും.
ഇത്തരം സന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, വിവിധ ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
How to delete Houseparty app?
Houseparty has become popular among the youths in India and is one of the top trending apps on both Android and iOS platforms ever since the government announced 21 days lockdown to control the spread of corona virus.
Some users started complaining about hackers using Houseparty to steal sensitive personal data from their smartphones. So most of them want to delete it from smartphone.
How to delete Houseparty app?
In case you want to delete the Houseparty app there’s a separate Delete account option available in the Settings.
- Settings > click on Privacy > and then on Delete account.
- The app will prompt you to enter your account password and re-confirm whether you wish to delete it or not.
- Just click on Ok.
Ventilators, Uses and Price in India
Ventilators are sometimes called respirators, a term commonly used for them in the 1950s. However, in contemporary hospital and medical terminology, a respirator is a protective face mask. A ventilator is a machine that provides mechanical ventilation by moving breathable air into and out of the lungs, to deliver breaths to a patient who is physically unable to breathe, or breathing insufficiently
Narendra Modi government has asked medical device manufacturers to assess the availability of ventilators in India and boost their production due to novel coronavirus wreaks. Covid-19 is affect the respiratory system of the patients who are required to be put on ventilator, which is a medical device used to assist with breathing. So demand of Ventilators are very high in India. Ventilators manufactured in India costs Rs 5-7 lakh, while a foreign machine with same features will cost between Rs 11 lakh and Rs 18 lakh.
Mahindra & Mahindra onsaid hopes to have a prototype of an automated version of bag valve mask ventilator, commonly known as Ambu bag which is used for combating the coronavirus pandemic. It expects to come up with a sophisticated ventilator priced at just Rs 7,500, which otherwise costs up to Rs 10 lakh, as it seeks to assist in combating coronavirus pandemic.
കൊറോണ : Important Questions
- Covid 19 ൻ്റ പൂർണ്ണരൂപം? Ans: കൊറോണ വൈറസ് ഡിസീസസ് 2019
- 2019 November ൽ covid 19 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട റെചനയിലെ പട്ടണമേത്? വുഹാൻ
- കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീര ഭാഗം ഏത്? ശ്യാസ കോശ നാളി
- ലോകാരോഗ്യ സംഘാടന covid 19 നെ മഹാമാരിയായി പ്രഖ്യാപിച്ചത്? 2020 March 11
- വുഹാൻ ചൈനയിലെ ഏത് പ്രവിശ്യയുടെ തലസ്ഥാനമാണ് ? ഹുബെയ്
- Covid 19 പടരുന്നത് ഏത് രീതിയിലാണ്? ശരീര സ്രവങ്ങളിൽ നിന്ന്
- ഇന്ത്യയിലെ ആദ്യത്തെ covid 19 ബാധ സ്ഥിതികരിച്ചത്? കേരളം (ത്യശ്ശൂർ)
- മതപരമായ ഒത്തുകൂടലിനെ തുടർന്ന് Co vid 19 പടർന്നു പിടിച്ചത് ഏത് രാജ്യത്ത് ? ദക്ഷിണ കൊറിയ
- ഇന്ത്യയിലെ ആദ്യത്തെ Co vid 19 മരണം സംഭവിച്ചത് എവിടെ? കൽ ബുർഗി (കർണ്ണാടക)
- കൊറോണ വൈറസ് ഉൾപ്പെടുന്ന കുടുംബം ? കൊറോണ വൈരി ഡി കുടുംബം
- കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ വർഷം? 1937
- കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ എത്ര ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത് ? 14 ദിവസം
- Covid 19 എന്ന പേര് നിർദ്ദേശിച്ചത് ആര്? വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO)
- കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകപ്പിൻ്റെ പുതിയ ക്യാമ്പയിൻ? Break the Chain
- Covid ബാധയുമായി ബന്ധപ്പെട്ട ആരോഗ്യ വകപ്പിൻ്റെ കോൾ സെൻ്റർ ? ദിശ 1056
എന്താണ് റാപ്പിഡ് ടെസ്റ്റ്?
കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ സർക്കാർ തീരുമാനിച്ചു. ഇതിന് ഐ.സി.എം.ആര്‍. അനുമതി ലഭിച്ചിട്ടുണ്ട്.
ഐ.സി.എം.ആര്‍.-എന്‍.ഐ.വി. അനുമതിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുപയോഗിച്ചാണ് പരിശോധന നടത്തുന്നത്. സമൂഹത്തില്‍ സ്‌ക്രീനിംഗ് നടത്തി അവരില്‍ പരിശോധന നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്താനാകും. അവരെ നിരീക്ഷണത്തിലാക്കി ആവശ്യമുള്ളവരെ പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. എത്രയും വേഗം ടെസ്റ്റ് കിറ്റെത്തിച്ച് റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്നതാണ്.
എന്താണ് റാപ്പിഡ് ടെസ്റ്റ്?
പ്രാഥമിക സ്‌ക്രീനിംഗിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗമാണ് റാപ്പിഡ് ടെസ്റ്റ്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനിറ്റ് മുതല്‍ 30 മിനിറ്റിനുള്ളില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ കഴിയും. ഗുണമേന്മയുള്ള പരിശോധനാ കിറ്റുകള്‍ ഉയോഗിച്ചാല്‍ വളരെയധികം ആളുകളുടെ പരിശോധനകള്‍ വേഗത്തിലാക്കി രോഗവ്യാപനം വളരെ പെട്ടെന്ന് അറിയാന്‍ കഴിയും. അതേസമയം ചെലവ് വളരെ കുറവെന്ന പ്രത്യേകതയുമുണ്ട്.
എന്താണ് കോവിഡ് 19 ടെസ്റ്റ്?
നിലവില്‍ പിസിആര്‍ (പോളിമെര്‍ ചെയിന്‍ റിയാക്ഷന്‍) ടെസ്റ്റ് വഴിയാണ് ഇന്ത്യയില്‍ എല്ലാ രോഗികളിലും വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നത്. രണ്ട് തരം പരിശോധനകളിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇ-ജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് പി.സി.ആര്‍. എന്ന മോളിക്കുളാര്‍ പരിശോധനയാണ് ആദ്യം നടത്തുന്നത്. കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണ് രണ്ടാമത്തേത്.
രണ്ടും തമ്മിലുള്ള വ്യത്യാസം
ശരീരത്തില്‍ എന്തെങ്കിലും വൈറസ് ബാധ ഉണ്ടോയെന്നറിയാനാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. അതേസമയം കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനാലാണ് കോവിഡ് 19 തിരിച്ചറിയുന്നതിന് പിസിആര്‍ ടെസ്റ്റ് നടത്തുന്നത്. പിസിആര്‍ ടെസ്റ്റിന് സമയവും ചെലവും കൂടുതലാണ്. എന്നാല്‍ സാമൂഹ്യ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് വൈറസ് വ്യാപനം കണ്ടെത്താന്‍ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്.
റാപ്പിഡ് ടെസ്റ്റ് നടത്തുന്നതെങ്ങനെ?
രക്ത പരിശോധനയിലൂടെയാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. വെറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാലുണ്ടാകുന്ന ആന്റിബോഡികള്‍ തിരിച്ചറിയുന്ന രീതിയാണ് റാപ്പിഡ് ടെസ്റ്റ് അവലംബിക്കുന്നത്. വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ദിവസങ്ങള്‍ക്കകം ശരീരം ആന്റിബോഡികള്‍ നിര്‍മിച്ച് തുടങ്ങും. ഈ ആന്റിബോഡികള്‍ രക്തത്തിലുണ്ടോ എന്ന് അതിവേഗം കണ്ടെത്തുന്നതാണ് റാപ്പിഡ് ടെസ്റ്റിലെ പരിശോധന രീതി. കൊറോണ വൈറസ് മാത്രമല്ല ഏത് വൈറസ് ബാധ പടരുമ്പോഴും സമൂഹ്യ വ്യാപനമുണ്ടായോ എന്നറിയാന്‍ റാപ്പിഡ് ടെസ്റ്റാണ് ഉപയോഗിക്കുന്നത്. സമൂഹത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. അതേസമയം വൈറസ് ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ച് ഏതാനം ദിവസങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ റാപ്പിഡ് ടെസ്റ്റിലൂടെ ഫലം അറിയാന്‍ സാധിക്കൂ.
ആര്‍ക്കൊക്കെ ടെസ്റ്റ് നടത്താം?
ഐ.സി.എം.ആറിന്റെ അനുമതിയുള്ള സര്‍ക്കാര്‍, സ്വകാര്യ ലാബുകള്‍ക്ക് മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതിയുള്ളൂ. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ പാടുള്ളൂ.
ആരൊക്കെ ടെസ്റ്റ് നടത്തണം?
വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍, അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍, കോവിഡ് രോഗം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നവര്‍, കോവിഡ് രോഗികളെ പരിചരിക്കുന്നവരും അവരുമായി ഇടപഴകുന്നതുമായ ആരോഗ്യപ്രവര്‍ത്തകര്‍, സാധാരണയില്‍ കവിഞ്ഞ് ഗുരുതര ശ്വാസകോശ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശത്തെ ജനങ്ങള്‍, ഗുരുതര ശ്വാസകോശ രോഗങ്ങളില്‍ നിന്ന് രോഗമുക്തി നേടിയവര്‍ എന്നിവര്‍ മാത്രമേ ടെസ്റ്റിന് വിധേയമാക്കേണ്ടതുള്ളു.
നിലവില്‍ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവരും തുടങ്ങിയ എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാന്‍ റാപ്പിഡ് ടെസ്റ്റ് സഹായിക്കും. ഈ ടെസ്റ്റിലൂടെ പോസിറ്റീവുള്ളവരെ നിരീക്ഷണത്തിലാക്കാനും അവരില്‍ ആവശ്യമുള്ളവര്‍ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും നല്‍കാനും സഹായിക്കും. അതിലൂടെ സമൂഹ വ്യാപനം പെട്ടെന്ന് തടയാനാകും.
കോവിഡ് 19 : സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ഇനി മുതൽ ഓണ്‍ലൈനിലും
കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ സൈബർ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.
വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം യാത്രക്കാരന്‍റെ ഒപ്പ് അപ്ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്‍റെ മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി നല്‍കും. യാത്രവേളയില്‍ പോലീസ് പരിശോധനയ്ക്കായി ഈ ലിങ്കില്‍ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാല്‍ മതിയാകും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ ആ വിവരം മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി ലഭിക്കും. ഒരു ആഴ്ചയില്‍ ഓണ്‍ലൈന്‍ മുഖാന്തിരം ഉള്ള സത്യവാങ്മൂലം പ്രകാരം പരമാവധി മൂന്നു തവണ മാത്രമേ യാത്ര അനുവദിക്കുകയുള്ളു.
വെഹിക്കിള്‍ പാസ് ഓണ്‍ലൈനായി നല്‍കുന്നത് മരണം, ഒഴിവാക്കാനാകാത്ത ആശുപത്രി സന്ദര്‍ശനം മുതലായ തികച്ചും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാനാണ്. പേര്, മേല്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്ത ശഷം ഫോട്ടോ, ഒപ്പ്, ഒഫീഷ്യല്‍ ഐഡി കാര്‍ഡ് എന്നിവയുടെ ഇമേജ് അപ്ലോഡ് ചെയ്യണം. പരിശോധനയ്ക്കു ശേഷം പാസ് യാത്രക്കാരന് മെസ്സേജ് ആയി ലഭിക്കും. ഇതും ആഴ്ചയിൽ പരമാവധി മൂന്നുതവണയേ ലഭിക്കൂ.
നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അപേക്ഷകർക്കെതിരെ നിയമനടപടി സ്വീകരിക്കും. വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും
നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
കേരളത്തിലെ ഡി – അഡിക്ഷൻ ചികിത്സയ്ക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ
മദ്യാസക്തി മൂലം ശാരീരികവും മാനസികവുമായ വിഷമതകൾ അനുഭവിക്കുന്നവർ സൗജന്യ വൈദ്യസഹായത്തിനായി ജില്ലകൾ തോറുമുള്ള എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന് കീഴിലുള്ള ഡി-അഡിക്ഷൻ ചികിത്സാകേന്ദ്രങ്ങളുമായി ബന്ധപ്പെടുക. കൗണ്സിലിങ്ങിനായി വിളിക്കുക ടോൾ ഫ്രീ നമ്പർ 14405
- ദക്ഷിണ മേഖല- 9400022100,9400033100,
- മദ്ധ്യ മേഖല- 9188520198, 9188520199,
- ഉത്തരമേഖല- 9188468494, 9188458494
ഹോം ഡെലിവറിക്ക് മൊബൈൽആപ്പ് പുറത്തിറക്കി സൈബർഡോം
കൊവിഡ് 19 നെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ് സൈബർഡോമിന്റെ നേതൃത്വത്തിൽ Invent Labs Innovations എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സഹകരണത്തോടെ ഉപഭോകതാക്കൾക്ക് അവശ്യ സാധനങ്ങൾ വാങ്ങുവാനും, ഹോം ഡെലിവറി സംവിധാനം ഉള്ള കടകൾ, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താൻ കഴിയുന്ന കടകൾ എന്നിവയ്ക്കും, റെസിഡൻസ് അസോസിയേഷനുകൾ, ഫ്ലാറ്റ് അസോസിയേഷൻ, കുടുംബശ്രീ യൂണിറ്റുകൾ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകൾക്ക് അവശ്യ സാധനങ്ങൾ ഉപഭോക്താക്കൾക്കു എത്തിക്കുവാനും സഹായകമാകുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി.
ഉപഭോക്താക്കൾക്കും, കടകൾക്കും ഈ ആപ്പ് വെബ്സൈറ്റ് എന്നിവ ഉപയോഗിച്ച് ആവശ്യസാധങ്ങൾ വാങ്ങുവാനും, വിൽക്കുവാനും സാധിക്കും. ഈ ആപ്പ് കൊറോണ നിയന്ത്രണം അവസാനിക്കുന്നതുവരെ സൗജന്യമായി ഉപയോഗപ്പെടുത്താവുന്നതാണ്.
വെബ്സൈറ്റ് ലിങ്ക് : https://www.shopsapp.org
ഷോപ്പുകൾക്കുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യുവാനുള്ള ഗൂഗിൾ PLAYSTORE ലിങ്ക് :https://play.google.com/store/apps/details?id=org.inventlabs.shopsapp.business
ഉപഭോക്താക്കുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യുവാനുള്ള ഗൂഗിൾ PLAYSTORE ലിങ്ക് : https://play.google.com/store/apps/details?id=org.inventlabs.shopsapp
സേവനങ്ങൾ :
Fruits and Vegetable shops, Fish and meat, Consumables, etc

കോവിഡ്-19 പ്രതിരോധം: ആശയങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ ‘ബ്രേക്ക് കൊറോണ’
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങളും ഉത്പന്നങ്ങളും സമർപ്പിക്കാൻ ‘ബ്രേക്ക് കൊറോണ’ പദ്ധതിയുമായി സർക്കാർ. ഇവ സമർപ്പിക്കുന്നതിനും കേരള സ്റ്റാർട്ടപ്പ് മിഷൻ breakcorona.in എന്ന വെബ്‌സൈറ്റ് സജ്ജീകരിച്ചിട്ടുണ്ട്.
സ്റ്റാർട്ടപ്പുകൾക്ക് പുറമേ വിദ്യാർഥികൾ, സംരംഭകർ, വ്യക്തികൾ, എൻ.ജി.ഒകൾ, ജനങ്ങൾ എന്നിവർക്കും പങ്കെടുക്കാം.
ക്വാറന്റൈനിൽ കഴിയുന്നവർക്കുള്ള പിന്തുണ, സമൂഹ രോഗബാധ തടയൽ, മാസ്‌കുകളും കൈയുറകളും ഉൽപാദിപ്പിക്കുന്ന മാർഗങ്ങൾ, ലോക് ഡൗൺ സംവിധാനത്തിൽ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കൽ എന്നിങ്ങനെയുള്ള ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തിന് സമയമില്ലാത്തതിനാൽ പ്രയോഗക്ഷമമായ പദ്ധതികൾ വെബ്‌സൈറ്റിലൂടെ സർപ്പിക്കാം. വിദഗ്ധരുടെ പാനൽ ഇവ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം ശാഖയുടേയും ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന്റെയും സഹകരണമുണ്ട്.
വീട്ടിലിരുന്ന് നേടാം സർക്കാർ സേവനങ്ങൾ
https://kerala.gov.in/service എന്ന വെബ്സൈറ്റ് വഴി വീട്ടിലിരുന്ന് സർക്കാർ സേവനങ്ങൾ ലഭ്യമാക്കാം.
സ്റ്റേറ്റ് പോർട്ടലിലൂടെ ലഭ്യമായ ഓൺലൈൻ സേവനങ്ങൾ. വിവിധ സർട്ടിഫിക്കറ്റുകൾ,സർക്കാർ സേവന പേയ്മെന്റുകൾ, വിവിധ രജിസ്ട്രേഷനുകൾ
ക്ഷേമ പദ്ധതികൾ ജനന സർട്ടിഫിക്കറ്റ്
മരണ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്
വരുമാന സർട്ടിഫിക്കറ്റ്, കറന്റ് ബില്ല്
റേഷൻ കാർഡ് തുടങ്ങി നിരവധി സേവനങ്ങൾ സ്റ്റേറ്റ് പോർട്ടലിൽ ലഭ്യമാണ്.

റീച്ചാർജ്ജ് ചെയ്യാം കറണ്ട് ബിൽ അടയ്ക്കാം ഡിഷ് ചാർജ്ജ് ചെയ്യാം ഓൺലൈനായി.
കോവിസ് 19 ന്റെ വ്യാപനത്തിലൂടെ രാജ്യം മുഴുവൻ ലോക് ഡൗണിലാണ്. പുറത്തിറങ്ങി റീച്ചാർജ്ജ് ചെയ്യാനോ ബിൽ അടയ്ക്കാനോ പറ്റില്ല. എന്നാൽ ഒരു സ്മാർട്ട് ഫോണും ബാങ്ക് അകൗണ്ടും താഴെപ്പറയുന്ന ആപ്പുകളും ഉണ്ടെങ്കിൽ വീട്ടിലിരുന്ന് എല്ലാം ഈസിയായി ചെയ്യാം. ഇന്ത്യയിലെ പ്രധാനപ്പെട്ട ചില ആപ്ലിക്കേഷനുകളും അവർ നല്കുന്ന സേവനങ്ങും പരിചയപ്പെടാം
Paytm :
- മൊബൈൽ റീച്ചാർജ്ജ്,
- ലാൻഡ് ഫോൺ ബിൽ (BSNL),
- ഡിഷ് റീച്ചാർജ്ജ്,
- KSEB ഇലട്രിസിറ്റി പേയ്മെന്റ്,
- LIC പ്രീമിയം പെയ്മെന്റ്
- ലോൺ പെയ്മെന്റ്(Bajaj Auto finance, Cholamandalam, Bajaj Housing Loan, HDFC Home Loan, L&T Finace, Manappuram, Muthoot Finance, Muthoot Fincorp, Hero Fincorp
- ക്രഡിറ്റ് കാർഡ് ബിൽ പെയ്മെന്റ്
- ഇൻഷുറൻസ് പോളിസി പെയ്മെന്റ് ( Aditya Birla, Bajaj Allianz Life, HDFC ergo, ICICI, MAX Life, Royal Sundaram, SBI Life, Star, Oriental Insurance

- മൊബൈൽ റീച്ചാർജ്
- KSEB ബിൽ പെയ്മെന്റ്
- DTH ബിൽ
- ലാന്റ് ഫോൺ ബിൽ പെയ്മെന്റ് (BSNL)
- ലോൺ തിരിച്ചടവ് (Bajaj finance, L&T, TATA Capital)
- ഇൻഷുറൻസ്(Cholamandalam, Exude Life, HDFC, ICICI, LIC, Max Life, PNB MetLife, TATA AIG Life
- ഫാസ്റ്റാഗ് റീച്ചാർജ്ജ് (ICICI, IDFC)
- ബ്രോഡ്ബാന്റ് ബിൽ( Asianet, BSNL)
- LPG സിലിണ്ടർ ബുക്കിങ്ങ് : (Bharat gas(BPCL))

- സിലിണ്ടർ ബുക്കിംഗ് (Bharat Gas, HP Gas)
- മൊബൈൽ റീച്ചാർജ്ജ്
- ഇൻഷുറൻസ് പ്രീമിയം(LIC, Bajaj, Exide, ICICI, Max Life, SBI life, Oriental, PNB, Cholamandalam)
- ഡി.റ്റി.എച്ച് റീച്ചാർജ്ജ്
- LIC പ്രീമിയം
- ലോൺ റീ പെയ്മെന്റ്(Muthoot, Bajaj Finserv, Tata Capital)
- ക്രഡിറ്റ് കാർഡ് ബിൽ പേയ്മെന്റ്(Visa, American express, Rupay,Master Card)

Amazon Pay
ഓൺലൈൻ ഷോപിംങ് സൈറ്റായ ആമസോണിൽ അകൗണ്ട് ഉണ്ടെങ്കിൽ ആമസോൺ പേ ഉപയോഗിക്കാം. ലഭിക്കുന്ന സേവനങ്ങൾ
- മൊബൈൽ റീച്ചാർജ്ജ്
- KSEB ബിൽ അടയ്ക്കാം.
- DTH റിച്ചാർജ്ജ്
- ഗ്യാസ് സിലിണ്ടർ ബുക്കിംഗ്(Bharat Gas)
- ഫാസ്റ്റ് ടാഗ് റീച്ചാർജ്ജ്
- ബ്രോഡ്ബാന്റ് ബിൽ. (BSNL , Asianet Broadband)

Space Applications Centre (ISRO) Ahmedabad Recruitment 2020
Space Applications Centre(SAC) invites online applications for the following posts from eligible candidates. Online recruitment portal will be open from 0900 hours on 14.03.2020 to 1700 hours of 03.04.2020 for online registration of application)
For Official Notification Click here
Vacancy Details :
[googlepdf url=”http://techtreasure.in/wp-content/uploads/2020/03/Job-Opportunities-isro.._.pdf” download=”Download” width=”100%” height=”600″]
For more details and online application visit https://recruitment.sac.gov.in/OSAR/main.jsp
കേരള സർക്കാർ കോവിഡ് 19 സിറ്റിസൺ രജിസ്ട്രേഷൻ
കോവിഡ് 19 നെ നമുക്ക് ചെറുത്തു തോല്‍പ്പിക്കാം. കേരള സര്‍ക്കാര്‍ ഒരു സിറ്റിസന്‍ രജിസ്ട്രേഷൻ പോര്‍ട്ടല്‍ ആരംഭിച്ചു. ഇ വെബ് സൈറ്റിലൂടെ രോഗ സാധ്യതയുള്ളവരെപറ്റിയും അന്താരാഷ്ട്ര യാത്രികരെപറ്റിയും ആഭ്യന്തര യാത്രികരെപറ്റിയും വിവരങ്ങള്‍ അറിയാമെങ്കില്‍ രജിസ്ട്രേഷൻ ചെയ്യാം.
- രോഗ സാധ്യതയുള്ളവരെ രജിസ്റ്റർ ചെയ്യാം
നിങ്ങൾ സീനിയർ സിറ്റി സണോ രോഗ സാധ്യത കൂടുതലുള്ളയാളോ ( ഉയർന്ന ബ്ലഡ് പ്രഷർ , ഡയബറ്റിസ് എന്നീ രോഗങ്ങൾ ഉള്ളവർ / കീമോ തെറാപ്പി എടുക്കുന്നവർ എന്നിവർ ) അങ്ങനെയുള്ളവരെ അറിയുന്നവരോ ആണോ ? - അന്താരാഷ്ട്ര യാത്രികനു രജിസ്റ്റർ ചെയ്യാം
താങ്കൾ അടുത്തിടെ വിദേശയാത്ര നടത്തിയ വ്യക്തിയോ അങ്ങനെയുള്ളവരെ അറിയുന്ന ആളോ ആണോ? - ആഭ്യന്തര യാത്രികനെ രജിസ്റ്റർ ചെയ്യുക
താങ്കൾ അടുത്തിടെ അന്തർ സംസ്ഥാന യാത്ര നടത്തിയ വ്യക്തിയോ അങ്ങനെയുള്ളവരെ അറിയുന്ന ആളോ ആണോ
കോവിഡ് 19 സിറ്റിസൺ രജിസ്ട്രേഷൻ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
പോലീസ് പാസ് ലഭിക്കുന്നതിൽ നിന്ന് കൂടുതൽ വിഭാഗക്കാരെ ഒഴിവാക്കി
അവശ്യസർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ പോലീസ് പാസ് ലഭിക്കുന്നതിൽനിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിനു പോകുമ്പോൾ ഇവർ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് പോലീസിനെ കാണിച്ചാൽ മതി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സുമാരും മറ്റു ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, ജീവനക്കാർ, മെഡിക്കൽ ഷോപ്പ് ജീവനക്കാർ, മെഡിക്കൽ ലാബ് ജീവനക്കാർ, മൊബൈൽ ടവർ ടെക്‌നീഷ്യൻമാർ, ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാർ, സ്വകാര്യ സുരക്ഷ ജീവനക്കാർ, പാചകവാതക വിതരണ ജീവനക്കാർ, പെട്രോൾ ബങ്ക് ജീവനക്കാർ എന്നിവരെയാണ് പോലീസ് പാസ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്.
കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങൾ
കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കി
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അതീവ ജാഗ്രതയിലാണ്. അത്യാവശ്യ സര്‍വീസുകളെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. അനാവശ്യമായി വീടിന് പുറത്തിറങ്ങാതിരുന്നാല്‍ മാത്രമേ രോഗത്തില്‍ നിന്നും മുക്തി നേടാനാകുകയുള്ളൂ. എങ്കിലും ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ബുദ്ധിമുട്ടില്ല. കൂട്ടം കൂടാതെ മതിയായ അകലം പാലിച്ച് മാത്രം കടകളില്‍ പ്രവേശിക്കുക. വില്‍ക്കുന്നവരും വാങ്ങുന്നവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എങ്കില്‍ മാത്രമേ കോവിഡ് 19 മറ്റുള്ളവരിലേക്ക് പടരാതിരിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
എല്ലാ കടകളും കച്ചവട സ്ഥാപനങ്ങളും കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം ഉറപ്പാക്കണം.
ഉപഭോക്താക്കളും തമ്മിലും ഉപഭോക്താക്കളും ഉപഭോക്താക്കളും തമ്മിലും കുറഞ്ഞത് ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം.
കടയുടെ പ്രവേശന കവാടങ്ങളിലും കൗണ്ടറുകളിലും മതിയായ ഹാന്റ് സാനിറ്റൈസര്‍ കരുതുകയും എല്ലാ ജീവനക്കാരും ഉപഭോക്താക്കളും സാനിറ്റൈസര്‍ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.
പേയ്‌മെന്റ് കൗണ്ടറുകളില്‍ ഇരിക്കുന്ന ജീവനക്കാരും ഇടപാട് നടത്തുന്ന ഉപഭോക്താക്കളും ഓരോ ഇടപാടിന് ശേഷവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
വാഷ് റൂമുകളില്‍ ശുചിത്വം പാലിക്കുക. ആവശ്യത്തിന് ടിഷ്യു പേപ്പറുകളും സോപ്പ് സൊല്യൂഷനും കരുതുക. (സോപ്പ് വയ്ക്കരുത്)
കൈ കഴുകുന്ന വിധം, ഹാന്റ് റബ്ബിന്റെ ഉപയോഗം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകള്‍ ഉപയോഗിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ എല്ലാ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണം
ഫലപ്രദമായി കൈ കഴുകുന്നതിന്റെ ഘട്ടങ്ങള്‍ കാണിക്കുന്ന പോസ്റ്ററുകള്‍ വാഷിംഗ് ഏരിയയില്‍ പതിക്കണം.
ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുക.
ഓരോ സ്ഥാപനവും അവരുടെ തൊഴിലാളികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ദിവസവും ഉറപ്പാക്കേണ്ടതാണ്.
രോഗലക്ഷണമുള്ള ജീവനക്കാരെ ഒരു കാരണവശാലും സ്ഥാപനത്തില്‍ നില്‍ക്കാന്‍ അനുവദിക്കരുത്.
കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരോ അവരുമായി സമ്പര്‍ക്ക ലിസ്റ്റിലുള്ളവരോ വീട്ടിലെ നിരീക്ഷണത്തിലുള്ളവരോ സ്ഥാപനത്തിലുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ഉടന്‍ തന്നെ സ്ഥാപനം അടക്കേണ്ടതാണ്.
ഷേക്ക് ഹാന്റ് ഒഴിവാക്കുക.
ദിശയുടെയും ജില്ലാ കണ്‍ട്രോള്‍ റൂമിന്റേയും ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം.
ഇതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അന്വേഷണങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.
കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍
കേരളത്തില്‍ 2020 മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍. അവശ്യസാധന ലഭ്യത ഉറപ്പാക്കും. സ്വകാര്യ വാഹനം ഉറപ്പാക്കും. പൊതുഗതാഗതം ഉണ്ടാകില്ല.
മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കാം : ചില വഴികൾ
രോഗം പടരുന്നത് തടയുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് നിരവധിയാളുകൾ വീടുകളിൽ നിരീക്ഷണത്തിലാണ്. കുറച്ചധികം ദിവസങ്ങൾ തനിച്ചു ഒരു മുറിയിൽ കഴിയേണ്ടി വരുന്നത് പലരിലും പല മാനസിക സമ്മർദ്ദങ്ങളും സൃഷ്ടിച്ചേക്കാം. എന്നാൽ, അതു മറികടക്കാൻ നമുക്ക് സാധിക്കും. അതിനായി, നിങ്ങൾക്കു ലഭിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രമിക്കുക. വ്യായാമവും കൃത്യസമയത്ത് ഭക്ഷണവും മതിയായ ഉറക്കവും ഉൾപ്പെടെ ആരോഗ്യകരമായ ചിട്ടകൾ ജീവിതത്തിൽ കൊണ്ടുവരാനും, വായിക്കാനും എഴുതാനും സർഗാത്മകമായ പ്രവർത്തനങ്ങളിലേർപ്പെടാനുമൊക്കെ ശ്രമിക്കുക. എന്തു പ്രയാസമുണ്ടായാലും സഹായഹസ്തവുമായി ഓടിയെത്താൻ ആരോഗ്യപ്രവർത്തകരൊപ്പമുണ്ടു താനും. അതുകൊണ്ട്, ഭയപ്പെടാതിരിക്കുക. നിങ്ങളൊറ്റയ്ക്കല്ല, കേരളം മുഴുവനും നിങ്ങൾക്ക് ഒപ്പമുണ്ട്.
സലൂണിലെയും ബ്യൂട്ടി പാര്‍ലറിലെയും ജീവനക്കാര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍
- സ്ഥാപനത്തിന്റെ വാതിലിനടുത്തും ക്യാഷ് കൗണ്ടറിലും സാനിറ്റൈസര്‍ വയ്ക്കുക
- ഉപഭോക്താക്കളുമായുള്ള സമ്പര്‍ക്കത്തിന് മുന്‍പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
- സാമൂഹിക അകലം പാലിക്കാന്‍ സാധ്യമല്ലാത്ത തൊഴിലായതിനാല്‍ രോഗ സംക്രമണം തടയാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും ജീവനക്കാര്‍ എടുക്കുക
- മൂന്ന് ലെയര്‍ മാസ്‌ക് ഉപയോഗിക്കുക
- കൂടുതല്‍ ഉഭോക്താക്കള്‍ ഒരേ സമയം സലൂണ്‍,പാര്‍ലറില്‍ എത്തുന്നത് നിരുത്സാഹപ്പെടുത്തുക
എന്താണ് ആരോഗ്യ വകുപ്പിന്റെ പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി
പ്ലാന്‍ എ
ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന വിദ്യാര്‍ത്ഥിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ പ്ലാന്‍ എയും പ്ലാന്‍ ബിയും തയ്യാറാക്കുകയും പ്ലാന്‍ എ നടപ്പിലാക്കുകയും ചെയ്തു. 50 സര്‍ക്കാര്‍ ആശുപത്രികളും 2 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 52 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ എ നടപ്പിലാക്കിയത്. 974 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 242 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇത് ഉദ്ദേശിച്ച ഫലം കാണുകയും സ്ഥിരീകരിച്ച മൂന്ന് പേരും രോഗമുക്തി നേടുകയും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കുകയും ഒന്നാംഘട്ടം വിജയിക്കുകയും ചെയ്തു.
പ്ലാന്‍ ബി
വുഹാനില്‍ നിന്നും ആദ്യ കേസ് വന്നപ്പോള്‍ പ്ലാന്‍ എയോട് അനുബന്ധമായാണ് പ്ലാന്‍ ബിയും തയ്യാറാക്കിയത്. 71 സര്‍ക്കാര്‍ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 126 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ ബി ആവിഷ്‌ക്കരിച്ചത്. 1408 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 17 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ പ്ലാന്‍ എയാണ് നടപ്പിലാക്കി വരുന്നത്. പ്ലാന്‍ എയില്‍ 1000ത്തോളം ഐസൊലേഷന്‍ കിടക്കകളുള്ളതിനാലും അത്രത്തോളം രോഗികളില്ലാത്തതിനനാലും പ്ലാന്‍ ബിയിലേക്ക് കടക്കേണ്ട സാഹചര്യം വന്നിട്ടില്ല.
പ്ലാന്‍ സി
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും മാര്‍ച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് പ്ലാന്‍ സി തയ്യാറാക്കിയത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹ്യ അകലം പാലിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ നമുക്ക് പിടിച്ച് നില്‍ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായി കൂടുതല്‍ കേസുകള്‍ ഒന്നിച്ച് വന്നാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ സഹകരണത്തോടെയാണ് പ്ലാന്‍ സി നടപ്പാക്കുക. ഇതിനായി പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസൊലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്ലാന്‍ ബിയിലും സിയിലുമായി 218 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പ്ലാന്‍ സിയില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തും.
കാസർകോട് നിരോധനാജ്ഞ
കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് സി.ആര്‍ പി.സി 114 പ്രകാരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു ഉത്തരവിറക്കി. ജില്ലയിലെ 17 പോലീസ് സ്‌റ്റേഷന്‍ പരിധികളിലെയും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാനങ്ങളും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എല്ലാത്തര ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ക്ലബ്ബുകളും സിനിമാ തീയേറ്ററുകളും പാര്‍ക്കുകളും മറ്റ് വിനോദ സ്ഥാപനങ്ങളും ഇന്ന് (മാര്‍ച്ച് 22 ) രാത്രി ഒമ്പത് മുതല്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് പാല്‍ ബൂത്തുകള്‍, പെട്രേള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ അത്തരം കടകളില്‍ ജനങ്ങള്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിച്ച് സാനിറ്ററൈസര്‍, മാസ്‌കൂകള്‍ എന്നിവ ഉപയോഗിച്ച് മാത്രമേ കടകള്‍ക്കുള്ളിലോ പുറത്തോ എത്തിച്ചേരുന്നുള്ളുവെന്ന് പോലീസ് ഉറപ്പു വരുത്തണം. ഇതില്‍ പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എന്നീ ഉത്തരവുകള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, സര്‍ക്കാര്‍ നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ / ബോധവത്കണ പ്രവര്‍ത്തകര്‍, വാര്‍ഡതല ആരോഗ്യ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണ്‍ സേവനം ഉറപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ബാധകമല്ല. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് പോലീസ് ഉറപ്പാക്കണം.






























