BSNL Celebrating October 2020 as “Customer Delight Month”.Customers get 25% extra DATA on all mobile data PLANS till 31.10.2020. Aslo get Full Talk Value offer for TOPUP ₹100 on sundays till 19.11.2020

BSNL Tariff Card October 2020

BSNL Celebrating October 2020 as “Customer Delight Month”.Customers get 25% extra DATA on all mobile data PLANS till 31.10.2020. Aslo get Full Talk Value offer for TOPUP ₹100 on sundays till 19.11.2020

BSNL Tariff Card October 2020

കേരളാ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയിൽ വ്യത്യസ്ത ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം. കരാർ നിയമനമാണ്.
ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തിയ്യതി 2020 ഒക്ടോബർ 27. വെബ് സൈറ്റ് വിലാസം https://sdma.kerala.gov.in/jobs/
ഇന്ന് രാവിലെ മുതല്‍ പലരുടെയും വാട്‌സ്ആപ്പ് സ്റ്റാറ്റസ് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. സ്റ്റാറ്റാസിലൂടെ പണമുണ്ടാക്കാം, ദിവസവും 500 രൂപ നേടാന്‍ അവസരം എന്നെല്ലാമാണ് പലരും സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്.

ഇതിൽനല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കേരളാ ഓണ്‍ലൈന്‍ വര്‍ക്ക് എന്ന ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ ‘നിങ്ങള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ’ എന്നാണ് പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ഇത് വന്‍ തട്ടിപ്പാണെന്ന് ഐടി രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബാങ്കിംഗ് തട്ടിപ്പാണ് ലക്ഷ്യമെന്ന് തോന്നുന്നു. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ കാത്തിരുന്ന് കാണാം.
BSNLന്റെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇനി നേരത്തെ റീച്ചാർജ് ചെയ്തുവെക്കാം. നിലവിലുള്ള പ്ലാൻ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ അടുത്ത റീച്ചാർജ് ചെയ്തുവെക്കാനാവും. ഇതുവഴി തടസമില്ലാത്ത സേവനം ഉപയോക്താക്കൾക്ക് ലഭിക്കും.
₹97, ₹98, ₹99, ₹118, ₹187, ₹247, ₹319, ₹399, ₹429, ₹485, ₹666, ₹699, ₹997, ₹1699, ₹1999 എന്നീ റീച്ചാർജുകളാണ് മുൻകൂട്ടി ചെയ്തുവെക്കാൻ സാധിക്കുക. രാജ്യവ്യാപകമായി ഈ സൗകര്യം ലഭിക്കും. BSNLന്റെ പ്ലാൻ വൗച്ചറുകൾക്കും സ്പെഷ്യൽ താരിഫ് വൗച്ചറുകൾക്കും മാത്രമാണ് മൾട്ടിപ്പിൾ റീച്ചാർജ് സൗകര്യം ലഭ്യമാവുക.
കൊച്ചിൻ ഷിപ്പ്യാഡിലെ P&A ഡിപ്പാർട്ട്മെന്റിൽ 577 വർക്ക്മെൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുവർഷത്തെ കരാർ നിയമനമായിരിക്കും. കൂടാതെ കൊച്ചിൻ ഷിപ്പ്യാഡിന്റെ സബ്സിഡിയറി സ്ഥാപനമായ ടെബ്മാ ഷിപ്പ്യാഡിലേക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.-നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തിരഞ്ഞെടുപ്പ്: രണ്ടുഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷയായിരിക്കും നടത്തുക. 35 മിനിറ്റുള്ള പരീക്ഷയിൽ 30 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. 10 മാർക്കിന് ജനറൽ ചോദ്യങ്ങളും 20 മാർക്കിന് ട്രേഡുമായി ബന്ധപ്പെട്ടതുമായിരിക്കും ചോദ്യങ്ങൾ. രണ്ടാം ഘട്ടത്തിൽ പ്രാക്ടിക്കൽ ടെസ്റ്റായിരിക്കും ഉണ്ടാവുക. തിരഞ്ഞെടുപ്പിൽ 20 ശതമാനം യോഗ്യതാ മാർക്കും 30 ശതമാനം ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ ടെസ്റ്റും 50 ശതമാനം പ്രാക്ടിക്കൽ ടെസ്റ്റുമാണ് പരിഗണിക്കുക. ഓരോ ട്രേഡിനും ആവശ്യമായ ശാരീരികക്ഷമതയുടെ വിവരങ്ങൾ വിജ്ഞാപനത്തിനൊപ്പം നൽകിയിട്ടുണ്ട്.
അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: 2020 ഒക്ടോബർ 10.
ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് 17 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു. ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരോട് എത്രയും വേഗം അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്‌വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി.
ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്ത 17 ആപ്ലിക്കേഷനുകള്‍ ഇവയാണ്.
All Good PDF Scanner
Mint Leaf Message-Your Private Message
Unique Keyboard – Fancy Fonts & Free Emoticons
Tangram App Lock
Direct Messenger
Private SMS
One Sentence Translator – Multifunctional Translator
tSyle Photo Collage
Meticulous Scanner
Desire Translate
Talent Photo Editor – Blur focus
Care Message
Part Message
Paper Doc Scanner
Blue Scanner
Hummingbird PDF Converter – Photo to PDF
All Good PDF Scanner
വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകള് ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്നത്.
കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കർ, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം പരിവാഹൻ എന്നീ ആപ്പുകള് മുഖേന ഡ്രൈവിങ് ലൈസൻസ് ,രജിസ്ട്രേഷൻ, ഇൻഷുറൻസ്, ഫിറ്റ്നെസ്, പെർമിറ്റ്, തുടങ്ങിയ രേഖകള് ഡിജിറ്റലായി സൂക്ഷിക്കാന് കഴിയും. വാഹന പരിശോധനകള്‍ക്കിടയില്‍ പോലീസ് അധികാരികള്‍ക്ക് മുന്നിലും സുരക്ഷാ ഉദ്യേഗസ്ഥര്‍ക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണിത്. ഉദ്യോഗസ്ഥർക്ക് ഈ ആപ്പുകൾ വഴി രേഖകൾ പരിശോധിക്കാനാവും.
ഗൂഗിൾ മീറ്റിൽ സൗജന്യ വീഡിയോ കോളിങ് സൗകര്യം മാർച്ച് 31 വരെ നീട്ടിനൽകാൻ ഗൂഗിൾ തീരുമാനിച്ചു. ഇതോടു കൂടി 24 മണിക്കൂർ വീഡിയോ കോൾ ചെയ്യാനാവും 2021 മാർച്ച് 31 വരെ.
വീഡിയോ കോൾ സൗകര്യം 2020 സെപ്റ്റംബർ 30 ന് പിൻവലിക്കുകയാണെന്നും സൗജന്യ ഉപയോക്താക്കളുടെ വീഡിയോ കോൾ സമയം ഒരു മണിക്കൂർ മാത്രമാക്കി ചുരുക്കുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സൗജന്യമായി ഉപയോഗിക്കാൻ സമയം നീട്ടി നല്കിയിരിക്കുകയാണ് ഇപ്പോൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജിസ്യൂട്ട് ഉപയോക്താക്കൾക്ക് മാത്രം നൽകിയിരുന്ന അൺലിമിറ്റഡ് ഗ്രൂപ്പ് വീഡിയോ കോൾ സൗകര്യം മറ്റ് ഉപയോക്താക്കൾക്കും നൽകിയിരിക്കുകയാണ്.
വാഹന രേഖകൾ ഓൺലൈനിൽ സൂക്ഷിക്കുന്നത് ഉൾപ്പെടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങൾ ഇന്നു പ്രാബല്യത്തിൽ വന്നു.
കേരളത്തിലെ 99 സര്‍ക്കാര്‍ ഐ.ടി.ഐകളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനും പേയ്‌മെന്റ് നടത്തുന്നതിനുമുള്ള തീയതി 08.10.2020 വരെ ദീര്‍ഘിപ്പിച്ചു. https://itdadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും ഇതിന് അവസരമുണ്ട്. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവരെല്ലാം ട്രേഡ് ഓപ്ഷന്‍ നല്‍കേണ്ടതാണ്. മാര്‍ഗ്ഗ നിര്‍ദ്ദേശ്ശങ്ങളും യൂസര്‍ മാനുവലും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എ.റ്റി.എം കാർഡ് രൂപത്തിൽ പി.വി.സി ആധാർ കാർഡ് സ്വന്തമാക്കാം വെറും 50 രൂപ ചിലവിൽ. യുണിക് അഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(UIDI)യാണ് സുരക്ഷാ സവിശേഷതകളുള്ള കാർഡ് നൽകുന്നത്. ആധാർ ഉടമകൾക്ക് ലളിതമായ ഓൺലൈനായി കാർഡിന് അപേക്ഷിക്കാം. സ്പീഡ് പോസ്റ്റിൽ കാർഡ് ഉടമയുടെ കൈയിൽ ലഭിക്കും. ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ആണ് ഈ സേവനം ലഭ്യമാകുന്നത്.
Security features

പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക. പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക് ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലർ സൗജന്യമായി നൽകണമെന്നാണ് ചട്ടം. കേന്ദ്രമോട്ടോർ വാഹന ചട്ട പ്രകാരം 01.04.2016 മുതൽ തന്നെ കേരളത്തിൽ വിൽക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിർമാതാക്കൾ ഹെൽമെറ്റും വില ഈടാക്കാതെ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റർ ചെയ്തു നൽകിയാൽ മതിയെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
അപ്രകാരം പ്രവർത്തിക്കാത്ത വാഹനഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുന്നതാണ്. കൂടാതെ നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ പ്രത്യേകം വില ഈടാക്കാതെ വാഹനത്തോടൊപ്പം സൗജന്യമായി നൽകേണ്ടതാണ്. ഇത് പാലിക്കാത്ത ഡീലർമാർക്കെതിരെ ആർ.ടി.ഒ ക്കു പരാതി നൽകാവുന്നതാണ്.
ഗൂഗിൾ മീറ്റിന്റെ സൗജന്യ ഉപയോക്താക്കൾക്ക് 2020 സെപ്റ്റംബർ 30 മുതൽ 60 മിനിറ്റ് നേരം മാത്രമേ വീഡിയോ മീറ്റിങുകളുടെ ഭാഗമാവാൻ സാധിക്കൂ. സെപ്റ്റംബർ 30 വരെ നിലവിലെ സ്ഥിതിയിൽ തുടരും. സെപ്റ്റംബർ 30 വരെ മാത്രമേ ഗൂഗിൾ അക്കൗണ്ട് ഉള്ള ആർക്കും ഗൂഗിൾ മീറ്റിൽ സൗജന്യമായി അക്കൗണ്ട് തുടങ്ങാനും 100 വരെ അംഗങ്ങളുമായി വീഡിയോ കോൺഫറൻസ് നടത്താനും സാധിക്കുകയുള്ളൂ.
ഇന്ന് 27 സെപ്റ്റംബർ 2020 ഗൂഗിൾ അതിന്റെ 22 വർഷത്തെ ജന്മദിനം ആനിമേറ്റുചെയ്‌ത ഡൂഡിൽ ഉപയോഗിച്ച് ആഘോഷിച്ചിരിക്കുകയാണ്. സെർജി ബ്രിൻ, ലാറി പേജ് എന്നിവർ 1998 ൽ ഒരു ഗവേഷണ പ്രോജക്റ്റായി സൃഷ്ടിച്ച ഏറ്റവും പ്രചാരമുള്ള സെർച്ച് എഞ്ചിൻ കൂടിയാണ് ഗൂഗിൾ.
ഇന്നത്തെ ഡൂഡിൽ ഗൂഗിളിന്റെ ജന്മദിനത്തെക്കുറിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ രസകരമായ ആനിമേഷൻ സൈറ്റിന്റെ 22-ാം ജന്മദിനം അടയാളപ്പെടുത്തുന്നു. ഗണിത ശാസ്ത്ര പദമായ ഗൂഗോൾ (googol) എന്നതിൽ നിന്നാണ് ഗൂഗിൾ (google) എന്ന പേര് വന്നത്. ഒന്നിനെ തുടർന്ന് 100 പൂജ്യങ്ങൾ വരുന്ന സംഖ്യയാണ് ഗൂഗോൾ എന്നറിയപ്പെടുന്നത്.
ഓരോ സെക്കന്റിലും 63000 ൽ അധികം സെർച്ചുകൾ ഗൂഗിളിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഗൂഗിൾ എന്ന പദത്തിന് ‘ഓൺലൈനിൽ എന്തെങ്കിലും തിരയുക’ എന്ന അർത്ഥം ഉണ്ട്. ‘ഗൂഗിൾ ചെയ്യുക’എന്ന വാക്ക് തന്നെ ആഗോള തലത്തിൽ പ്രചാരത്തിൽ വന്നു. ഓക്സഫഡ് ഇംഗ്ലീഷ് നിഘണ്ടുവിലും മെരിയം-വെബ്സ്റ്റർ നിഖണ്ടുവിലും ഗൂഗിൾ എന്ന പദത്തിന് ഇങ്ങനെ ഒരു അർഥം കൂടി ചേർത്തു.
നമുക്ക് അറിയേണ്ട വിവരങ്ങൾ ഗൂഗിളിൽ ടൈപ്പ് ചെയ്ത് നോക്കുന്നതിന് പകരം ഗൂഗിളിനോട് ചോദിച്ചു മനസ്സിലാക്കാനുള്ള സംവിധാനമാണ് ഗൂഗിൾ അസിസ്റ്റന്റ്. അറിയേണ്ട വിവരങ്ങൾ ഇംഗ്ലീഷിൽ ചോദിച്ചാൽ ഉടൻ തന്നെ മറുപടിയും കിട്ടും.
എന്നാൽ ഗൂഗിൾ അസിസ്റ്റന്റിനോട് മലയാളത്തിൽ ” നീ ആരാണ് “ എന്ന് കീബോർഡ് വഴി എഴുതി ചോദിച്ചാലോ?
മറുപടി രസകരമാണ്..

From October 13, 2020, Google Drive is making a change so that its trash behaves more consistently with the rest of Google applications (such as Gmail) with regards to automatic deletion. This means that any file that is put into Google Drive’s ‘My Drive’ trash will begin to be automatically deleted after 30 consecutive days in the trash.
Items in trash will still continue to consume quota and your storage will still continue to be shared across Google Drive, Gmail, and Google Photos. Any files already in a user’s trash, will remain there for 30 days. After the 30-day-period files that have been in the trash for longer than 30 days will begin to be automatically deleted.
Files in shared drives trash are already automatically deleted after 30 days. These changes affect items that are trashed from any device and any platform. There is no impact to Backup and Sync behavior. You can always restore files from trash before the 30 day time window.
If you are using Google Drive on Android or iOS, please update to the latest versions so you can be updated on the most recent in-app notifications.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ ഒക്‌ടോബർ മുതൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വിവിധ കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിച്ചു.
ഈ കോഴ്‌സുകളിൽ പഠിക്കുന്ന എസ്.സി/എസ്.റ്റി, മറ്റ് പിന്നാക്ക വിദ്യാർത്ഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അപേക്ഷാഫോമും വിശദവിവരവും www.ihrd.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോം രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) ഡിഡി സഹിതം 2020 ഒക്‌ടോബർ 12ന് വൈകിട്ട് നാലിന് മുൻപ് അതത് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം
BSNL provides a golden opportunity for B.Tech/M.Tech/MBA holders to get field experience on Digital India Initiatives by BSNL and to get rare opportunity to interact with various categories of customers to understand their digital needs/expectations. This will empower the engineering/management graduates to become entrepreneurs, Digital System Integrators or to become BSNL channel partners. The candidates of Kottayam and Pathanamthitta districts can register through online. For registration visit https://docs.google.com/forms/d/1TNzFucQ8vnJWD9muUYI7ckpG17ZxPVY00v339aWdrIk/viewform?edit_requested=true
നമ്മുടെ കൈയിലുള്ള പി.ഡി.എഫ് ഫയലിൽ നിന്നോ ഇമേജിൽ നിന്നോ മലയാളം അക്ഷരങ്ങൾ കോപ്പി ചെയ്ത് എടുക്കാൻ സഹായിക്കുന്ന ഒരു വെബ് സൈറ്റിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഓൺലൈൻ ആയി മലയാളം ടൈപ്പിങ് സേവനം ഒരുക്കുന്ന കുറ്റിപ്പെൻസിൽ എന്ന വെബ്സൈറ്റാണ് പിഡിഎഫിലെയും ചിത്രങ്ങളിലേയും മലയാളം ഉള്ളടക്കം കോപ്പി ചെയ്യാൻ സാധിക്കുന്ന സൗകര്യം ഒരുക്കിയിരിക്കുന്നത്.