നാസയടക്കമുള്ള ഏജൻസികൾ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ഏപ്രിൽ എട്ട് രാത്രി 9.12നാണ് ഗ്രഹണം തുടങ്ങുക. ഏപ്രിൽ ഒമ്പത് പുലർച്ചെ 2.25ന് അവസാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. . ഏപ്രിൽ 8 ന് നടക്കുന്ന സൂര്യഗ്രഹണം ടോട്ടൽ സോളാർ എക്ലിപ്‌സ് ( Total Solar Eclipse 2024) NASA+-ലും നാസ ടിവിയിലും ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സംപ്രേക്ഷണം ചെയ്യും. യു.എസ്. ബഹിരാകാശ ഏജൻസി അവരുടെ യൂട്യൂബ് ചാനലിലും നാസ ടെലിവിഷൻ്റെ മീഡിയ ചാനലിലും ഗ്രഹണത്തിൻ്റെ ദൂരദർശിനി ദൃശ്യങ്ങൾ നൽകും. സ്ട്രീമിംഗ് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂർ തുടർച്ചയായി നീളും.
നോർത്ത് അമേരിക്കയിലെ ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, മിസോറി, ഇല്ലിനോയിസ്, കെൻ്റക്കി, ഇന്ത്യാന, ഒഹിയോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവിടങ്ങളിൽ ദൃശ്യമാകും. ടെന്നസി, മിഷിഗൺ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും ഗ്രഹണം അനുഭവപ്പെടും.
McDonald Observatory: An astronomical research facility located in far west Texas, and part of the University of Texas at Austin, will also Livestream the celestial event. Click Here:
ജനമൈത്രി അഗ്രികൾച്ചർ കോ ഓപ്പറേറ്റീവ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് ജില്ല, ബ്രാഞ്ചുതല മെരിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ഒന്നിൽ കൂടുതൽ പ്രാവശ്യം ഹാൾടിക്കറ്റ് എടുത്ത് പരീക്ഷ എഴുതിയവർ, ഒരിക്കൽ പരീക്ഷ തോറ്റ് തെറ്റായ വിവരം നൽകി വീണ്ടും അവസരം വാങ്ങി പരീക്ഷ എഴുതിയവർ, പരീക്ഷയിൽ തോറ്റിട്ടും കൺഫർമേഷൻ പൂരിപ്പിച്ചിട്ടുള്ളവർ, തെറ്റായി/പൂർണ്ണമല്ലാതെ കൺഫർമേഷൻ പൂരിപ്പിച്ചവർ, വിവിധ മെയിലുകളിൽ നിന്നും പല രീതിയിൽ കൺഫർമേഷൻ പൂരിപ്പിച്ചവർ എന്നിവരെ ഒഴിവാക്കി ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സമയം ആവശ്യമുള്ളതിനാൽ ജില്ല, ബ്രാഞ്ച് തിരിച്ചുള്ള മെരിറ്റ് ലിസ്റ്റ് 27/ 3/2024 ബുധനാഴ്‌ചയ്ക്ക് ശേഷമേ പ്രസിദ്ധീകരിക്കു. For more details click here
കേരള മീഡിയ അക്കാദമി കൊച്ചി-കാക്കനാട്, തിരുവനന്തപുരം – ശാസ്തമംഗലം സെന്ററുകളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തുന്ന മാധ്യമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അവധിക്കാല ക്ലാസ്സുകള്‍ 2024 ഏപ്രില്‍ 3ന് ആരംഭിക്കും.
8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് പ്രവേശനം. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പാക്കേജുകളാണുള്ളത്. രാവിലെ 10 മുതല്‍ 1 മണി വരെയുള്ള ബാച്ചില്‍ ഫോട്ടോഗ്രഫി, സ്മാര്‍ട്ട് ഫോണ്‍ ഫോട്ടോ & വീഡിയോ എഡിറ്റിംഗ്, ഫോട്ടോ ഡോക്യുമെന്റേഷന്‍, ഡോക്യുമെന്ററി & അഡ്വര്‍ടൈസ്‌മെന്റ് ഫിലിം മേക്കിംഗ് എന്നീ വിഷയങ്ങള്‍ പരിശീലിപ്പിക്കും.
ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയുള്ള രണ്ടാം ബാച്ചില്‍ മോജോ, അടിസ്ഥാന മാധ്യമ പ്രവര്‍ത്തനം, സ്മാര്‍ട് ഫോണ്‍ ഫീച്ചേഴ്‌സ്, ടി.വി. റേഡിയോ, യൂട്യൂബ് കണ്ടന്റ് ക്രിയേഷന്‍, വ്‌ളോഗിംങ് & ബ്‌ളോഗിംങ്, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ചുള്ള ആങ്കറിംഗ്, എ.ഐ ധാര്‍മ്മികതയും ഭാവി സാധ്യതകളും എന്നീ വിഷയങ്ങള്‍ പരിശീലിപ്പിക്കും. ഒരു ബാച്ചില്‍ രണ്ട് മാസത്തെ പരിശീലനത്തിന് 8000 രൂപയും രണ്ട് ബാച്ചും തിരഞ്ഞെടുക്കുന്നവര്‍ക്ക് 15000 രൂപയുമാണ് ഫീസ്.
Advertisements
മീഡിയ അക്കാദമിയിലെയും ബന്ധപ്പെട്ട മേഖലകളിലെയും വിദഗ്ധരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുക. ഇതിനുപുറമേ പ്രമുഖരുമായി അഭിമുഖങ്ങള്‍, ശില്പശാല, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കും.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആപ്ലിക്കേഷന്‍ ഫോര്‍ വെക്കേഷന്‍ ക്ലാസ് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. ഒരോ ബാച്ചിനും ഓരോ സെന്ററിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് വീതമാകും പ്രവേശനം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2726275, മൊബൈല്‍: 9447225524 (തിരുവനന്തപുരം) 0484-2422275, 2422068 മൊബൈല്‍: 9388533920 (കൊച്ചി) എന്നീ നമ്പറുകളില്‍ ലഭിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് 2024 മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാന്‍ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നത്. 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.in/signup എന്ന ലിങ്കില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്ത് വേണം തുടര്‍നടപടികള്‍ ചെയ്യാന്‍. അപേക്ഷകര്‍ക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷയുടെ എന്‍ട്രികള്‍ പൂരിപ്പിക്കാന്‍ കഴിയും. ന്യൂ രജിസ്ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്സ് എന്ന ഒപ്ഷന്‍ തുറന്ന് (പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങള്‍ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങള്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്ലോഡ് ചെയ്ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍.
ആധാര്‍ കാര്‍ഡ് ലഭ്യമല്ലെങ്കില്‍ മറ്റ് രേഖകള്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തു. നല്‍കിയിരിക്കുന്ന വിലാസത്തില്‍ തപാല്‍ വഴി വോട്ടര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അയക്കും.
വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് ( Voter Helpline App) വഴിയും സാധിക്കും. വോട്ടര്‍ പട്ടികയില്‍ പേര് തിരയാനും വോട്ടര്‍ രജിസ്‌ട്രേഷനും പരിഷ്‌കരണത്തിനും ഫോമുകള്‍ സമര്‍പ്പിക്കാനും ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പരാതികള്‍ നല്‍കാനും കഴിയുന്ന സമഗ്രമായ ആപ്ലിക്കേഷനാണിത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോആപ്പിള് ആപ് സ്റ്റോറില്‍ നിന്നോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍വരുന്ന ഒ.ടി.പി രജിസ്ട്രഷന്‍ ഉപയോഗിച്ച് ലോഗിന്‍ രജിസ്‌ട്രേഷന്‍ നടത്താം. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപലോഡ് ചെയ്ത് വോട്ടറായി പേര് രജിസ്റ്റര്‍ ചെയ്യാം
സെർവർ ഓവർലോഡ് ഒഴിവാക്കാൻ റേഷൻകടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. സെർവർ ഓവർലോഡ് ഒഴിവാക്കുന്നതിനും റേഷൻ വിതരണം ത്വരിതപ്പെടുത്തുന്നതിനും റേഷൻ കടകളുടെ പ്രവർത്തന സമയം 2024 മാർച്ച് 5 മുതൽ 9 വരെ ക്രമീകരിച്ചു.
ഏഴു ജില്ലകളിൽ രാവിലെയും മറ്റ് ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവുമായാണ് ക്രമീകരിച്ചത്. ഈ ദിവസങ്ങളിൽ മസ്റ്ററിങ്ങും റേഷൻ വിതരണവും ഒരേസമയം നടക്കും. രാവിലെ എട്ട് മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് 2 മുതൽ 7 വരെയുമാണ് പ്രവർത്തിക്കുക. ശിവരാത്രി ദിനമായ 8 ന് റേഷൻ കടകൾക്ക് അവധിയായിരിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 5 മുതൽ 7 വരെ രാവിലെയും 6 മുതൽ 9 വരെ ഉച്ചയ്ക്കുശേഷവുമാണ് പ്രവർത്തിക്കുക. മറ്റുജില്ലകളിൽ 6 മുതൽ 9 വരെ രാവിലെയും 5 മുതൽ 7 വരെ ഉച്ചയ്ക്കുശേഷവും പ്രവർത്തിക്കും.
ഇന്ത്യയിലെ മുൻനിര ഓൺലൈൻ പേയ്മെന്റ് ആപ്പായ ഗൂഗിൾ പേ (Google Pay) അമേരിക്കയടക്കമുളള രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കുന്നു. 2024 ജൂൺ നാലാം തീയതി വരെ മാത്രമേ അമേരിക്കയിൽ ഗൂഗിൾ പേ സേവനം ലഭ്യമാകൂ. ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ഈ ആപ്പിന് അമേരിക്കയിൽ അത്ര പ്രചാരമില്ല. ഇതാണ് സേവനം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. ഇവിടെ ഗൂഗിൾ വാലറ്റാണ് (Google Wallet) കൂടുതൽ പേർ ഉപയോഗിക്കുന്നത്.
ഗൂഗിൾ പേ ഉപയോക്താക്കളോട് ഗുഗിൾ വാലറ്റിലേക്ക് മാറാനാണ് കമ്പനി നിർദ്ദേശിച്ചിരിക്കുന്നത്. ടാപ്പ്-ടു-പേയ്ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഡെബിറ്റ് ഡിജിറ്റൽ ഐഡികളും പൊതു ട്രാൻസിറ്റ് പാസുകളും വാലറ്റിന് നൽകാമെന്നതിനാൽ ഇത് കൂടുതൽ ഉപയോഗപ്രദമായ ബദലാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്
അതേസമയം അമേരിക്കയിൽ സേവനം അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ സേവനം തുടരും. ജൂൺ നാലാം തീയതി വരെമാത്രമേ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ. 2024 ജൂൺ 4ന് ശേഷവും ഗൂഗിൾ പേ വെബ്സൈറ്റ് വഴി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം. അതിനുശേഷം ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആപ്പ് വഴി പണം അയയ്ക്കാനോ അഭ്യർത്ഥിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല.
സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ എന്ന വിഭാഗത്തിന് ഇനി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 C C –ക്കു മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ആയിരിക്കണം.
നിലവിൽ ഡ്രൈവിങ് സ്കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ 2024 മേയ് ഒന്നിനു മുമ്പായി നീക്കം ചെയ്യേണ്ടതും പകരം 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കേണ്ടതുമാണെന്നും ഇതു സംബന്ധിച്ചു ട്രാൻസ്പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. പുതിയ നിർദേശങ്ങൾ മേയ് ഒന്നിനു പ്രാബല്യത്തിൽ വരും.
ഓട്ടോമാറ്റിക് ഗിയർ/ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളിലും, ഇലക്ട്രിക് വാഹനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റിനു വിധേയരാകുന്ന അപേക്ഷകർക്ക് ഇനി സാധാരണ മാനുവൽ ഗിയർ ഉള്ള വാഹനം ഓടിക്കാൻ കഴിയില്ല. ഇത്തരം വാഹനങ്ങൾ ഓടിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയർ/ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല എന്നും നിർദേശം നൽകിയിട്ടുണ്ട്.
Advertisements
മോട്ടോർ സൈക്കിൾ വിഭാഗത്തിലെ പാർട്ട് 2 റോഡ് ടെസ്റ്റ് കേന്ദ്ര മോട്ടോർ വാഹന ചട്ടം 15(3) അനുശാസിക്കുന്ന കാര്യങ്ങൾ പരിശോധിച്ച് വാഹന ഗതാഗതമുള്ള റോഡിൽ നടത്തുവാൻ നിർദേശം നൽകുന്നു. ഗ്രൗണ്ടിൽ തന്നെ പാർട്ട് 2 റോഡ് ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണത്തിലെ വീഴ്ചയായി കണക്കാക്കും.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഡ്രൈവിംഗ് ടെസ്റ്റ് പാർട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ്) ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ്-സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തി പരിഷ്കരിക്കും.
പ്രതിദിനം ഒരു MVI യും ഒരു AMVI യും ചേർന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി ഇതിൽ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ട അപേക്ഷകരുമായിരിക്കണം. 30 എണ്ണത്തിൽ കൂടുതൽ ആയാൽ ടെസ്റ്റിങ് കാര്യക്ഷമമായി നടത്താൻ കഴിയാത്തതുകൊണ്ടാണ് ഈ മാറ്റം. പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം 10ൽ കുറവായാൽ കുറവ് വരുന്ന എണ്ണം നേരത്തെ അപേക്ഷിച്ച് ടെസ്റ്റിന് ഹാജരാകാൻ കഴിയാതിരുന്നവർക്ക് മുൻഗണന പ്രകാരം നൽകാം. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകും.
Advertisements
ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടോർ ഡ്രൈവിംഗ് സ്കൂളിന്റെ എൽ.എം.വി വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനായുള്ള ഡാഷ്ബോർഡ് ക്യാമറയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് ( VLTD) ഡ്രൈവിംഗ് സ്കൂൾ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോർഡ് ചെയ്തു മെമ്മറി കാർഡ് എം.വി.ഐ കൈവശം കൊണ്ടുപോകേണ്ടതും അതിലെ ഡേറ്റാ ഓഫിസിലെ കംപ്യൂട്ടറിലേക്ക് മാറ്റിയ ശേഷം മെമ്മറി കാർഡ് തിരികെ നൽകേണ്ടതുമാണ്. ഡാറ്റാ മൂന്ന് മാസകാലയളവിലേക്ക് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ്.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ പാർട്ട് 1 ഡ്രൈവിംഗ് ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്കിൽ നടക്കുന്ന സ്ഥലങ്ങളിൽ ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ്-സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം ട്രാക്കിൽ പരിശോധിക്കണം.
കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 24 (3) (viii) പ്രകാരം കേന്ദ്ര സംസ്ഥാന സർക്കാരുകളും, സംസ്ഥാന സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബോർഡുകളും അംഗീകാരം നൽകിയിട്ടുള്ള സ്ഥാപനങ്ങൾ നടത്തുന്ന മോട്ടോർ മെക്കാനിക് അല്ലെങ്കിൽ മെക്കാനിക്കിൽ എൻജിനീയറിങിൽ ഉള്ള യോഗ്യത വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ ആകാമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അതിനാൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാരായി നിയമിക്കപ്പെടാനുള്ള യോഗ്യതയായി മേൽ പറഞ്ഞ സ്ഥാപനങ്ങളിൽ നിന്നുള്ള റെഗുലർ കോഴ്സ് പാസായവരെ പരിഗണിക്കണെന്നും ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലറിൽ വ്യക്തമാക്കി.
ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനുള്ള തയാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളിൽ അവലോകന യോഗം ചേർന്നു. 2024 ഫെബ്രുവരി 17 മുതൽ 26 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. 2024 ഫെബ്രുവരി 25നാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.
പൂർണമായും ഗ്രീൻപ്രോട്ടോകോൾ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുക. ഉത്സവ മേഖലകളിലെ റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് തിരുവനന്തപുരം നഗരസഭയ്ക്കും പൊതുമരാമത്ത് റോഡുകൾ വിഭാഗത്തിനും കെ.എസ്.ഇ.ബിയ്ക്കും മന്ത്രി നിർദേശം നൽകി. തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മൊബൈൽ ടോയ്‌ലെറ്റുകൾ, വാട്ടർടാങ്കുകൾ എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. ഡ്രെയിനേജുകളും ഓടകളും വൃത്തിയാക്കുന്നതിനും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും എക്‌സൈസിന്റെയും പരിശോധനകൾ കർശനമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അടിയന്തരസാഹചര്യം നേരിടുന്നതിന് ദുരന്തനിവാരണവിഭാഗം എല്ലാ വിധത്തിലും സജ്ജമായിരിക്കണമെന്നും മന്ത്രി അറിയിച്ചു.
മുൻവർഷങ്ങളിലെന്നപോലെ വിപുലമായ ഒരുക്കങ്ങളാണ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്. ക്രമസമാധാനം, ഗതാഗതനിയന്ത്രണം, ഭക്തജനങ്ങളുടെ ദർശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ ഫെബ്രുവരി 17 മുതൽ 23 വരെ, 600 പോലീസുകാരെയും രണ്ടാംഘട്ടമായി ഫെബ്രുവരി 24 മുതൽ 26 വരെ മൂവായിരം പോലീസുകാരെയും വിന്യസിക്കും. കുത്തിയോട്ട വ്രതം ആരംഭിക്കുന്ന ഫെബ്രുവരി 17 മുതൽ, 24 മണിക്കൂറും ശിശുരോഗവിദഗ്ധരുടെ സേവനം ക്ഷേത്രത്തിൽ ഉണ്ടായിരിക്കും. ഉത്സവ ദിവസങ്ങളിലുള്ള മെഡിക്കൽ ടീമിന് പുറമേ പൊങ്കാല ദിവസം പത്തംഗ മെഡിക്കൽ ടീമും 108 ആബുലൻസുകളുടെ സേവനവും ആരോഗ്യവകുപ്പ് ക്ഷേത്രപരിസരത്ത് സജ്ജമാക്കും.
Advertisements
ഉത്സവമേഖലകളിലെ കെ.എസ്.ഇ.ബി ലൈനുകളിൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കും. വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയോഗിക്കും. തട്ടുകടകൾക്ക് ലൈസൻസും അന്നദാനം നൽകുന്നതിന് മുൻകൂർ രജിസ്‌ട്രേഷനും നിർബന്ധമായിരിക്കും. കടകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകൾ അടുത്തയാഴ്ച മുതൽ ആരംഭിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് മൊബൈൽ ലാബ് സജ്ജമാക്കും. ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്നതിനുമായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിൽ സർവൈലൻസ് ടീം പ്രവർത്തിക്കും.
ഉത്സവദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. ലീഗൽമെട്രോളജി സ്‌പെഷൽ സ്‌ക്വാഡുകൾ രൂപീകരിച്ച് കടകളിൽ പരിശോധനകൾ നടത്തും. ഉത്സവ മേഖലകളിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും ഓടകളിലെ പൊട്ടിയ സ്ലാബുകൾ മാറ്റുന്നതിനുള്ള പ്രവർത്തികളും പുരോഗമിക്കുകയാണ്. അട്ടക്കുളങ്ങര-തിരുവല്ലം റോഡിന്റെ ടാറിങ് ഉടൻ പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് റോഡുകൾ വിഭാഗം അറിയിച്ചു. നാല് സോണുകളായി തിരിഞ്ഞാണ് അഗ്നിരക്ഷാ സേന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. അഞ്ച് ആംബുലൻസുകളുൾപ്പെടെ അഗ്നിരക്ഷാസേനയുടെ പ്രത്യേക ടീം സേവനം ഉറപ്പാക്കും. നൂറ്റമ്പതോളം ജീവനക്കാരും നൂറോളം സന്നദ്ധ പ്രവർത്തകരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ക്ഷേത്രപരിസരത്ത് എക്‌സൈസിന്റെ കൺട്രോൾ റൂം സജ്ജമായിരിക്കും. ഉത്സവത്തിന് ഒരാഴ്ച മുൻപ് തന്നെ പോലീസുമായി ചേർന്ന് ഉത്സവപ്രദേശങ്ങളിൽ പരിശോധനകൾ നടത്താനും യോഗത്തിൽ തീരുമാനമായി. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വകുപ്പുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി തിരുവനന്തപുരം നഗരസഭയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ തുടർ യോഗങ്ങൾ ചേരും.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഗായത്രി ബാബു, ആറ്റുകാൽ വാർഡ് കൗൺസിലർ ആർ.ഉണ്ണികൃഷ്ണൻ, ഉത്സവമേഖലകളായ വാർഡുകളിലെ കൗൺസിലർമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്.ജെ, ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ നോഡൽ ഓഫീസർ ചുമതലയുള്ള സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ വേണുഗോപാൽ എസ്, സെക്രട്ടറി കെ.ശരത് കുമാർ, പ്രസിഡന്റ് ശോഭ.വി എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ജനമൈത്രി അഗ്രി കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണ്‍ലൈന്‍ പരീക്ഷ തീയതി : കേരളത്തില്‍ ആരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയത്തിന്റൈ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനമൈത്രി അഗ്രി കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (JANAMAITHERI AGRICULTURAL CO-OPERATIVE SOCIETY) 133 ബ്രാഞ്ചുകളിലായി വരുന്ന ഏകദേശം 792 സ്ഥിരനിയമന ഒഴിവുകളിലേക്കും 1320 താത്കാലിക ഗ്രാമസേവകർ തസ്തികകളിലേയ്ക്കും (സ്ഥിരപ്പെടുത്തുവാൻ സാധ്യതയുള്ള കാറ്റഗറി) നിയമനത്തിനുള്ള സാധ്യത പട്ടിക തയ്യാറാക്കാനുള്ള ഓണ്‍ലൈന്‍ പരിക്ഷയ്ക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരുന്നത്. ആയതിന്റെ ഓണ്‍ലൈന്‍ പരീക്ഷ 21.02.2024 ആയിരിക്കും. പരീക്ഷാ സമയം, എക്സാം ലിങ്ക്, പാസ്‌വേര്‍ഡ്, യൂസര്‍നെയിം അടങ്ങിയ ഹാള്‍ടിക്കറ്റ് താങ്കളുടെ Email/ Whatsapp വഴി 10.02.2024 ന് മുമ്പ് ലഭിക്കുന്നതാണ്.(ആയത് ലഭിക്കാത്തവര്‍ office@jmacsociety.com ഇ-മെയിലില്‍ കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്യുക).
കാറ്റഗറി മാറുന്നത് സംബന്ധിച്ച് : ഏത് കാറ്റഗറിയിലേയ്ക്കാണോ പരിക്ഷ എഴുതി സാദ്ധ്യതാ ലിസ്റ്റില്‍ വരുന്നത് ആ കാറ്റഗറിയിലേയ്ക്ക് നിശ്ചിത ഒഴിവ് ഇല്ലായെങ്കില്‍ അവര്‍ക്ക് തൊട്ട് താഴേയ്ക്കുള്ള കാറ്റഗറി ഒഴിവ് അനുസരിച്ച് ഉദ്യോഗം തെരഞ്ഞെടുക്കാം. (ഉദാ: മാനേജര്‍ സാദ്ധ്യതാ ലിസ്റ്റില്‍ ഉള്ള ഒരാള്‍ക്ക് ക്ലാർക്ക് തസ്തികയിലേയ്ക്ക് നിയമനത്തിന് അപേക്ഷിക്കാം. എന്നാല്‍ റീജിയണല്‍ മാനേജര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയില്ല)
ലിസ്റ്റ തയ്യാറാക്കുന്നത് : ഘട്ടം 1 – പരിക്ഷ എഴുതി ജയിക്കുന്ന മൂഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും പേര്, റഫറന്‍സ് നമ്പര്‍ എന്നിവ കാറ്റഗറി, ജില്ല അടിസ്ഥാനത്തില്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഘട്ടം 2 – അപേക്ഷകരെ ജില്ല / (ബാഞ്ച് അടിസ്ഥാനത്തില്‍ അഭിമുഖത്തിന് ക്ഷണിക്കുന്നു. ഘട്ടം 3 – അഭിമുഖത്തില്‍ പാസായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് നിയമനങ്ങള്‍ നടത്തുകയും ചെയ്യും.
Advertisements
പരിക്ഷാ സിലബസ് : ഈ പരീക്ഷയ്ക്കുള്ള സിലബസ് – പൊതുവിജ്ഞാനം, ബാങ്കിംഗ്,കേന്ദ്ര-സംസഥാന സര്‍ക്കാരുകളുടെ വിവിധ ജനക്ഷേമപദ്ധതികളെക്കൂറിച്ചുള്ള അവലോകനം, വനം, മൃഗസംരക്ഷണം, ഗതാഗതം,ഭക്ഷ്യസംസ്കരണം,സഹകരണം തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങളാണ് പരിക്ഷയ്ക്ക് ആധാരം.
പഠനസഹായി :
ബുക്ക് സ്പാളുകളില്‍ നിന്നും ലഭിക്കാവുന്ന പുസ്തകങ്ങള്‍ വിവിധ തരത്തിലുള്ള മുകളില്‍ സൂചിപ്പിച്ച സിലബസ് ചോദ്യങ്ങള്‍ അടങ്ങിയ വിവധ ബുക്ക് (പസാധകരുടെ പത്തോളം ഗൈഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ചോദിക്കാവുന്നത്. ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തൊട്ടടുത്തുള്ള ബുക്ക് സ്റ്റാളില്‍ ചെന്ന് ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ വാങ്ങി പരീക്ഷയ്ക്കായി തയ്യാറെടുക്കുക
Advertisements
ഇ മെയില്‍ /വാടസ് ആപ് പഠനഭാഗം കിട്ടുന്നത് സംബന്ധിച്ച് : മുകളില്‍ പറഞ്ഞിട്ടുള്ള പത്തോളം ബൂുക്കുകളിലെ നാരപതിനായിരം ചോദ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത (പരീക്ഷയ്ക്ക് ചോദിക്കാവുന്ന ചോദ്യങ്ങള്‍ മാതം) 2800 ചോദ്യോത്തരങ്ങളും പഠനസഹായിയും അടങ്ങിയ പാഠഭാഗം ഇ-മെയിലിലോ, വാട്സാപ്പിലോ ഉദ്യോ ഗാര്‍ത്ഥിയ്ക്ക് ലഭിക്കുന്നതാണ്.
പുസ്തകമായി മുകളില്‍ പറഞ്ഞിട്ടുള്ള പത്തോളം ബൂുക്കുകളിലെ നാരപതിനായിരം ചോദ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത (പരീക്ഷയ്ക്ക് ചോദിക്കാവുന്ന ചോദ്യങ്ങള്‍ മാത്രം) 8000 ചോദ്യോത്തരങ്ങള്‍ അടങ്ങിയ പഠനസഹായി ഒറ്റപൂുസ്തകമായി ഉദ്യോഗാര്‍തറിയ്ക്ക് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്തുള്ള ബുക്ക് സ്റ്റാളുകളില്‍ അന്വേഷിക്കുക.(680 പേജുള്ള ഗൈഡിന് Rs.1800 മുതൽ Rs.2200 വരെയാണ് വിവിധ പ്രസാധകരുടെ വില.
ഓരോ ജില്ലയിലും ഉള്ള ഒഴിവുകളുടെ വിവരം: Janamaitheri Agricultural Co-operative SocietyVacany Details
Advertisements
പരിക്ഷാരിതി : ഉദ്യോഗാര്‍ത്ഥികൾക്ക് ലഭിച്ച ലിങ്ക് ഓപ്പണ്‍ ചെയ്ത് നിങ്ങളൂടെ യൂസര്‍ ഐഡി / പാസ്വേര്‍ഡ് ഉപയോഗിച്ച് താങ്കള്‍ക്ക് തന്നിട്ടുള്ള സമയത്ത് ലോഗിൻ ചെയ്യ്ത് എക്സാം അറ്റൻഡ് ചെയ്‌യുക. ഏതെങ്കിലും ഇന്റര്‍നെറ്റ് കഫേയില്‍ ഇരുന്നോ വീട്ടില്‍ ഇരുന്നുകൊണ്ട് ഓണ്‍ലൈന്‍ ആയി മൊബൈലിലോ, ഡസ്ക് ടോപ്പിലോ പരീക്ഷ എഴുതാവുന്നതാണ്.(നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജനമ്മൈതി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റിവി സൊസൈറ്റിയുടെ ബ്രാഞ്ചുകളില്‍ ഇരുന്നും പരിക്ഷ എഴുതാവുന്നതാണ്.ആയതിന് മുൻകൂട്ടി അതാത് ബ്രാഞ്ചിൽ നിന്നും അനുവാദം വാങ്ങണം).
ജനമൈത്രി അഗ്രി കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവി സൊസൈറ്റിയുടെ EXAM SYLLABUS നെ കുറിച്ച കൂടുതൽ അറിയുവാൻclick here
അപേക്ഷ അയച്ചവരിൽ നിന്നും തെരഞ്ഞെടുത്തവരുടെ ഒന്നാംഘട്ടവും, രണ്ടാം ഘട്ടവും പ്രസിദ്ധീകരിച്ചിരിക്കുന്നു. മൂന്നാംഘട്ടവും നാലാംഘട്ടവും 12/01/2024 ന് മുൻപ് പ്രസിദ്ധീകരിക്കുന്നതാണ്. പരീക്ഷ 21/02 /2024 നാണ് തീരുമാനിച്ചിരിക്കുന്നത്, സിലബസ് നൽകിയിട്ടുള്ള പ്രകാരം പഠിക്കുക. കോ-ഓപ്പറേറ്റീവ് പരീക്ഷാ സഹായികൾ (ഗൈഡ്) എല്ലാ ബുക്ക് സ്റ്റാളുകളിലും ലഭിക്കും, ഓരോ ഘട്ടവും പ്രസിദ്ധീകരിക്കുമ്പോൾ അപേക്ഷകന്റെ സീരിയൽ നമ്പറിൽ മാറ്റം ഉണ്ടാകും. നാലാം ഘട്ടം പ്രസിദ്ധീകരിക്കുമ്പോൾ ലഭിക്കുന്ന സീരിയൽ നമ്പറാണ് ഫൈനൽ നമ്പർ
പഠനസഹായി ലഭിക്കാത്തവര്‍ ശ്രദ്ധിക്കുക : പഠനസഹായിയ്ക്ക് 06/01/2024, 5 മണിവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പഠനസഹായി ഓണ്‍ലൈനില്‍ അയച്ചുകഴിഞ്ഞു. ആയത് ലഭിക്കാത്തവര്‍ അപേക്ഷകന്റെ പേര്, രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയില്‍ ഐ. ഡി, അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍. ഫീസ് അടച്ചതിന്റെ സ്ക്രീന്‍ ഷോട്ട്, ഫീസ് അടച്ച മൊബൈല്‍ നമ്പര്‍ എന്നിവ office@jmacsociety.com ലേയ്ക്ക് അപേക്ഷയോടൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയില്‍ ഐ. ഡിയില്‍ നിന്നും റിക്വസ്റ്റ് അയയ്ക്കുക. Fore more details visit official wesite
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻ്റ് എയർപോർട്ട് മാനേജ്മെൻ്റ് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്‌ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം (9846033001), അടൂർ (7012449076) എന്നിവിടങ്ങളിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജിൻ്റെ അംഗീകൃത പഠന കേന്ദ്രങ്ങളിലൂടെ പഠനം പൂർത്തിയാക്കാം. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ക്യാബിൻ ക്രൂ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജന്റ്, കസ്റ്റമർ സർവ്വീസ് അസോസിയേറ്റ് എന്നീ തൊഴിലിന് വേണ്ട അറിവും കഴിവും നൈപുണ്യവും ലഭിക്കും. എയർപോർട്ടിൻ്റെ പ്രവർത്തനങ്ങൾ, എയർപോർട്ടിൻ്റെ വിവിധ സെക്‌ഷനുകൾ, ടിക്കറ്റിംഗ്, ബോർഡിംഗ്, സെക്യൂരിറ്റി, കസ്റ്റമർ ഹാൻഡ്‌ലിംഗ്. എന്നിവയിൽ പ്രാവീണ്യം നൽകും. ഇൻ്റേൺഷിപ്പും പ്രോഗ്രാമിൻ്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റ്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കുന്നതിന് https://app.srccc.in/register ലിങ്കിലൂടെ കഴിയും.
Advertisements
വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി. ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം. വികാസ് ഭവൻ പി. 63.. തിരുവനന്തപുരം-33. ഫോൺ നം: 04712325101, 8281114464. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. മറ്റു മാർഗങ്ങളിലൂടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷിക്കേണ്ട അവസാന തീയതി 2024 ജനുവരി 31 ആണ്.
എംപ്ലോയ്മെന്റ് വകുപ്പ് നടപ്പിലാക്കുന്ന വൊക്കേഷണല്‍ ഗൈഡന്‍സ് ശാക്തീകരണം പദ്ധതിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് 30 ദിവസത്തെ സൗജന്യ ബിരുദതല മത്സരപരീക്ഷാ പരിശീലനം ആരംഭിക്കുന്നു.
താല്പര്യമുള്ളവര്‍ ബയോഡാറ്റ, വാട്‌സ്ആപ്പ് നമ്പര്‍ സഹിതം 2024 ജനുവരി 8 നകം rpeeekm.emp.lbr@kerala.gov.in ഇമെയില്‍ ഐഡിയില്‍ രജിസ്റ്റര്‍ ചെയ്യണം. എല്‍ എസ് ജി ഐ സെക്രട്ടറി (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, ബിഡിഒ), പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, പ്രൊബേഷന്‍ ഓഫീസര്‍ തുടങ്ങിയ പി എസ് സി ബിരുദതല പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍. ആദ്യം അപേക്ഷിക്കുന്ന 40 പേര്‍ക്കാണ് പ്രവേശനം. എറണാകുളം പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. ഫോണ്‍: 0484- 2312944
എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകൾ മുഖേന നടപ്പാക്കി വരുന്ന വായ്പ പദ്ധതികളായ കെസ്‌റു, ജോബ്‌ക്ലബ്, നവജീവൻ, ശരണ്യ എന്നിവയ്ക്ക് 2024 ജനുവരി 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് 0484 -2422458 എന്ന നമ്പറിലോ രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടോ ബന്ധപ്പെടുക.
അംഗീകൃത പാചക വിതരണ ഏജന്‍സികള്‍ റീഫില്‍ ചെയ്ത സിലിണ്ടറുകള്‍ ഉപഭോക്താവിന്റെ വീട്ടില്‍ എത്തിക്കുന്നതിന് ഗ്യാസ് ഏജന്‍സിയുടെ ഓഫീസ് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ ഫ്രീസോണ്‍ ആയിരിക്കും. ബില്‍ തുകയില്‍ കൂടുതല്‍ തുക സര്‍വ്വീസ് ചാര്‍ജ്ജായി ഉപഭോക്താവില്‍ നിന്നും ഈടാക്കാന്‍ പാടില്ല.
അഞ്ചു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ 20 രൂപയും, 10 മുതല്‍ 15 കിലോമീറ്റര്‍ വരെ 35 രൂപയും, 15 മുതല്‍ 20 കിലോമീറ്റര്‍ വരെ 45 രൂപയും, 20 കിലോമീറ്ററിന് മുകളില്‍ 60 രൂപയുമാണ് വീടുകളില്‍ എത്തിക്കുന്നതിനുള്ള നിയമാനുസൃത തുക. കൂടുതല്‍ ഈടാക്കുന്ന ഏജന്‍സികള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നൽകാം.
കൂടാതെ സിലിണ്ടറുകളുടെ അളവില്‍ സംശയം തോന്നിയാല്‍ ഉപഭോക്താവിന് ഭാരം അറിയാന്‍ അവകാശമുണ്ടെന്നും വിതരണക്കാരന്‍ സിലിണ്ടര്‍ തൂക്കി നല്‍കേണ്ടതുമാണ്. സിലിണ്ടര്‍ തൂക്കി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും തൂക്കം ബോധ്യപ്പെടുത്താത്ത
ODEPC recruits Nurses and Senior Care Assistants to famous private care homes located in the West Yorkshire area in the UK. Registered Nurses: Diploma or Graduation in Nursing At least 1 year of experience IELTS Overall 7.0; 6.5 in Writing, 7.0 each in other modules / OET Writing C+ and B grade in other modules
Benefits:
Pay: £18-20 per hour, with typical hours a week being 42, in typically 14-hour shifts (3 days)
Nurses can work the long days or choose half days depending on what fits with their personal live.
The annual leave entitlement for nurses is 5.6 x weekly hours. So, if worked 42 hours a week over 52 weeks, then annual entitlement will be 235.2 hours in the same year.
On arrival in the UK nurses will receive 1 month’s free accommodation, and following this have access to reduced/reasonable rent rates.
A free one-way flight to the UK will be provided to nurses ahead of their start date.
Free universal healthcare will be provided by the NHS
Free OSCE training and exam for the first attempt
Senior Care Assistants
Advertisements
Diploma or Graduation in Nursing
At least 1 year of experience
English language requirement: IELTS 6.5 or OET C+ grade
Benefits:
Pay: £10.5-11.5 per hour. A typical working week for SCAs is 37.5 to 42 hours depending on the care homes.
The annual leave: 5.6 x weekly hours. i.e., 235.2 hours annually if a 42 hours per week worked, or 210 hours if 37.5 hours worked per week.
SCAs will receive one month’s free accommodation on arrival in the UK, and following this have access to reduced/reasonable rent rates.
Free universal healthcare will be provided by the NHS
A free one-way flight ticket to the UK will be provided
Nurses will be provided with access to English language training at no cost to themselves and supported to achieve IELTS Level 7.
Last date to apply: 31st December 2023; For more details visit Overseas Development and Employment Promotion Consultants website
ഗൂഗിള്‍ പേയിലൂടെ റീചാര്‍ജ് ചെയ്യുമ്പോൾ ഇനി പണം കൂടുതൽ നല്‍കണം. ഗൂഗിള്‍ പേ റീച്ചാർജ്ജുകൾക് കൺവീനിയന്‍സ് ഫീസ് ഏർപ്പെടുത്തി.
ഗൂഗിള്‍ പേ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നവർക്ക് ഇനി അധിക പണം നൽകേണ്ടി വരും. കമ്പനി മൊബൈല്‍ റീചാര്‍ജുകള്‍ക്ക് ‘കൺവീനിയന്‍സ് ഫീസ്‘ ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഈ ഫീസിന്റെ നിരക്ക് റീചാര്‍ജ് ചെയ്യുന്ന തുകയെ ആശ്രയിച്ചിരിക്കും. 101 രൂപ മുതല്‍ 200 രൂപ വരെയുള്ള റീച്ചാര്‍ജുകള്‍ക്ക് 2 രൂപ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കും. 201 രൂപ മുതല്‍ 300 രൂപ വരെയുള്ള റീച്ചാര്‍ജുകള്‍ക്ക് 3 രൂപ ആണ് ഫീസ്. 301 രൂപയ്ക്ക് മുകളിലുള്ള റീച്ചാര്‍ജുകള്‍ക്ക് 4 രൂപ നല്‍കേണ്ടി വരും. 100 രൂപയ്ക്ക് താഴെയുള്ള റീച്ചാര്‍ജുകൾക്കൊന്നും അധിക ചിലവ് വരില്ല.
Advertisements
കൺവീനിയന്‍സ് ഫീസ് ഒഴിവാക്കാന്‍ എന്തു ചെയ്യാം?
100 രൂപയ്ക്ക് താഴെയുള്ള റീചാര്‍ജ് ചെയ്യുക. മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെ റീചാര്‍ജ് ചെയ്യുക. ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രയോജനപ്പെടുത്തുക. ഗൂഗിള്‍ പേയുടെ ഈ പുതിയ നീക്കം ഉപയോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
മോട്ടോർ വാഹന നിയമലംഘനങ്ങൾ കണ്ടെത്തി തയ്യാറാക്കുന്ന ഇ-ചെല്ലാനുകൾ മലയാളത്തിലും വായിക്കാം. മുൻപ് ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ആയിരുന്നു വിവരണം. ഇപ്പോൾ ഇംഗ്ലീഷ് മലയാളം എന്നിങ്ങനെ മാറ്റം വരുത്തിയിട്ടുണ്ട്. https://echallan.parivahan.gov.in/gsticket ൽ പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം, ഇ-ചെല്ലാൻ നമ്പർ, വാഹന നമ്പർ തുടങ്ങിയവ രേഖപ്പെടുത്തി എന്താണ് പരാതി എന്നറിയിക്കാം.
ഇത്തരത്തിൽ പരാതിപ്പെടുമ്പോൾ ടിക്കറ്റ് നമ്പർ ലഭിക്കും. ഫോട്ടോയും അപ്‌ലോഡ് ചെയ്യാം. പിഴ അടയ്ക്കാൻ ഉള്ള തടസ്സങ്ങൾ, വാഹനത്തിന്റെ നമ്പർ മാറിയത് മൂലം തെറ്റായ പിഴ ലഭിക്കൽ എന്താണ് നിയമലംഘനം എന്ന് രേഖപ്പെടുത്താതിരിക്കൽ, രേഖകൾ കണ്ടുകെട്ടൽ, പിഴ അടച്ചിട്ടും വാഹൻ പോർട്ടലിൽ നിന്നും മറ്റ് സർവീസുകൾ ലഭിക്കാതിരിക്കൽ തുടങ്ങിയ കാരണങ്ങൾക്ക് പോർട്ടൽ വഴി പരാതിപ്പെടാം. പരാതി രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടിക്കറ്റ് നമ്പർ ഉപയോഗിച്ച് പരാതിയുടെ തൽസ്ഥിതി വാഹന ഉടമകൾക്ക് പരിശോധിക്കാനാവും
വാഹന പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിലെ പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരവുമായി എം വി ഡി. വിവിധ വാഹനങ്ങളുടെ വാഹന പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ കാലാവധിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചാർജ് നിരക്കും സംബന്ധിച്ചുള്ള വിശദ വിവരങ്ങളും എം വി ഡി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്
വാഹന പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ (പി യു സി സി- PUCC) കാലാവധി സംബന്ധിച്ച് ഇട്ട പോസ്റ്റിലെ സംശയങ്ങൾക്ക് മറുപടി. നിരവധി ആളുകൾ പി യു സി സിയുടെ പരിശോധനാ ചാർജ് സംബന്ധിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2 വീലർ – BS VI ഒഴികെ – Rs .80/-
2 വീലർ – BS VI – Rs.100/-
3 വീലർ (Petrol, LPG, CNG) – BS VI ഒഴികെ – Rs.80/-
3 വീലർ (diesel) – BS IV & BS VI ഒഴികെ – Rs.90/-
3 വീലർ – BS IV & BS VI – Rs.110/-
ലൈറ്റ് വെഹിക്കിൾ (petrol, LPG, CNG) – BS IV & BS VI ഒഴികെ – Rs 100/-
ലൈറ്റ് വെഹിക്കിൾ – BS IV & BS VI – Rs.130/-
മീഡിയം ഹെവി വെഹിക്കിൾ – BS IV & BS VI ഒഴികെ – Rs.150/-
Job Seekers can check their seniority list of Employment Exchange Registration online. Kerala Government offer an online facility to check this.
Seniority Lists for registered candidates at Employment Exchanges, Kerala for considering to various jobs from 2024-2026 are now available online. In case of any complaints, report at the Employment Exchange directly with original certificates and ID card.
ശേഷം ജില്ല, എമ്പ്ലോയ്മെന്റ് എക്സ് ചേഞ്ചിന്‍റെ പേര് എന്നിവ സെലക്ട് ചെയ്യുക.
രജിസ്ട്രഷന്‍ നമ്പര്‍ അറിയാമെങ്കില്‍ അതുംകൂടി ചേര്‍ത്ത് വിവരങ്ങള്‍ ലഭിക്കാന്‍ “Get details” എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക. നമ്പര്‍ അറിയില്ലെങ്കിലും വിവരങ്ങള്‍ ലഭിക്കും.
എമ്പ്ലോയ്മെന്റ് രജിസ്ട്രഷന്‍ നമ്പര്‍ അറിയാമെങ്കില്‍ അത് താഴെ പറയുന്ന രീതിയില്‍ കൊടുക്കുക. ഉദാഹരണത്തിന് രജിസ്ട്രഷന്‍ നമ്പര്‍ 1234 ഉം രജിസ്ട്രഷന്‍ ചെയ്ത വര്‍ഷം 1998 ആണെങ്കില്‍ രജിസ്ട്രഷന്‍ നമ്പര്‍ 98/1234 എന്ന രീതിയില്‍ കൊടുക്കുക.
രജിസ്ട്രഷന്‍ നമ്പര്‍ കൊടുക്കാതെ തിരച്ചില്‍ നടത്തിയാല്‍ എമ്പ്ലോയ്മെന്‍റെ എക്സ് ചേഞ്ചിലെ എല്ലാ കാറ്റഗറിയിലും ഉള്ള ആളുകളുടെ വിവരങ്ങള്‍ കാണാനാകും. അതില്‍ നിന്നും നമ്മുടെ കാറ്റഗറി കണ്ടുപിടിച്ചു സീനിയോറിറ്റി ലിസ്റ്റ് കണ്ടെത്താന്‍ സാധിക്കുന്നതാണ്.
2024ലെ പൊതു അവധികൾ സംബന്ധിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു (GO.(P) No. 24/2023/GAD, തീയതി 2023 ഒക്ടോബർ 4). ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ;
മന്നം ജയന്തി – ജനുവരി 2 ചൊവ്വ
റിപ്പബ്ലിക് ദിനം – ജനുവരി 26 വെള്ളി
ശിവരാത്രി – മാർച്ച് 8 വെള്ളി
പെസഹ വ്യാഴം – മാർച്ച് 28 വ്യാഴം
ദുഃഖ വെള്ളി – മാർച്ച് 29 വെള്ളി
ഈദ് ഉൾ ഫിതർ (റംസാൻ) – ഏപ്രിൽ 10 ബുധൻ
മേയ് ദിനം – മേയ് 1 ബുധൻ
ബക്രീദ് – ജൂൺ 17 തിങ്കൾ
മുഹറം – ജൂലൈ 16 ചൊവ്വ
കർക്കടക വാവ് – ഓഗസ്റ്റ് 3 ശനി
സ്വാതന്ത്ര്യ ദിനം – ഓഗസ്റ്റ് 15 വ്യാഴം
ശ്രീനാരായണ ഗുരു ജയന്തി – ഓഗസ്റ്റ് 20 ചൊവ്വ
ശ്രീകൃഷ്ണ ജയന്തി – ഓഗസ്റ്റ് 26 തിങ്കൾ
അയ്യങ്കാളി ജയന്തി – ഓഗസ്റ്റ് 28 ബുധൻ
മൂന്നാം ഓണം/ മിലാഡി ഷെറിഫ് – സെപ്റ്റംബർ 16 തിങ്കൾ
നാലാം ഓണം – സെപ്റ്റംബർ 17 ചൊവ്വ
ശ്രീനാരായണ ഗുരു സമാധി – സെപ്റ്റംബർ 21 ശനി
ഗാന്ധി ജയന്തി – ഒക്ടോബർ 2 ബുധൻ
ദീപാവലി – ഒക്ടോബർ 31 വ്യാഴം
ക്രിസ്തുമസ് – ഡിസംബർ 25 ബുധൻ
ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും വരുന്ന വിശേഷ ദിവസങ്ങൾ
ഈസ്റ്റർ – മാർച്ച് 31
ഡോ. ബി.ആർ. അംബേദ്കർ ജയന്തി / വിഷു – ഏപ്രിൽ 14
ഒന്നാം ഓണം – സെപ്റ്റംബർ 14
തിരുവോണം – സെപ്റ്റംബർ 15
മഹാനവമി – ഒക്ടോബർ 12
വിജയദശമി – ഒക്ടോബർ 13
നിയന്ത്രിത അവധികൾ
Advertisements
അയ്യാ വൈകുണ്ഡസ്വാമി ജയന്തി – മാർച്ച് 12 ചൊവ്വ (സർക്കാർ – അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)
ആവണി അവിട്ടം – ഓഗസ്റ്റ് 19 തിങ്കൾ (ബ്രാഹ്‌മണ സമുദായത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രിത അവധി)
വിശ്വകർമ ദിനം – സെപ്റ്റംബർ 17 ചൊവ്വ (വിശ്വകർമ സമുദായത്തിൽപ്പെട്ട സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൽലെ ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന അവധി ദിനങ്ങൾ
റിപ്പബ്ലിക് ദിനം – ജനുവരി 26 വെള്ളി
ശിവരാത്രി – മാർച്ച് 8 വെള്ളി
ദുഃഖ വെള്ളി – മാർച്ച് 29 വെള്ളി
കണക്കെടുപ്പിന് വാണിജ്യ, സഹകരണ ബാങ്ക് അവധി – ഏപ്രിൽ 1 തിങ്കൾ