എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ

0
1959
Advertisements

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻ്റ് എയർപോർട്ട് മാനേജ്മെൻ്റ് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്‌ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം (9846033001), അടൂർ (7012449076) എന്നിവിടങ്ങളിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജിൻ്റെ അംഗീകൃത പഠന കേന്ദ്രങ്ങളിലൂടെ പഠനം പൂർത്തിയാക്കാം. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ക്യാബിൻ ക്രൂ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജന്റ്, കസ്റ്റമർ സർവ്വീസ് അസോസിയേറ്റ് എന്നീ തൊഴിലിന് വേണ്ട അറിവും കഴിവും നൈപുണ്യവും ലഭിക്കും. എയർപോർട്ടിൻ്റെ പ്രവർത്തനങ്ങൾ, എയർപോർട്ടിൻ്റെ വിവിധ സെക്‌ഷനുകൾ, ടിക്കറ്റിംഗ്, ബോർഡിംഗ്, സെക്യൂരിറ്റി, കസ്റ്റമർ ഹാൻഡ്‌ലിംഗ്. എന്നിവയിൽ പ്രാവീണ്യം നൽകും. ഇൻ്റേൺഷിപ്പും പ്രോഗ്രാമിൻ്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റ്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കുന്നതിന് https://app.srccc.in/register ലിങ്കിലൂടെ കഴിയും.

Advertisements

വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി. ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം. വികാസ് ‌ഭവൻ പി. 63.. തിരുവനന്തപുരം-33. ഫോൺ നം: 04712325101, 8281114464. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. മറ്റു മാർഗങ്ങളിലൂടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷിക്കേണ്ട അവസാന തീയതി 2024 ജനുവരി 31 ആണ്.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.