വാട്‌സ് ആപ്പ് നിലച്ചതോടെ കൂട്ട പരാതിയുമായി ഉപഭോക്താക്കള്‍.ഉച്ചയ്ക്ക് 12 മണിയോടെയാണ് വാട്‌സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കാനോ വീഡിയോ കോളിനോ മറ്റോ സാധ്യമാവാതെ വന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറായിരിത്തോളം പരാതികള്‍ ഇതിനകം കിട്ടിയെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് 2.30 ഓടുകൂടി പ്രശ്നം ഭാഗീകമായി പരിഹരിക്കാൻ വാട്ട്സാപ്പിന് കഴിഞ്ഞു
ദിശ 2022 തൊഴിൽമേള ഏറ്റുമാനൂരപ്പൻ കോളേജിൽ | Disha 2022 Job Fair
ഏറ്റുമാനൂരപ്പൻ കോളേജും ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി 2022 നവംബർ 5 ശനിയാഴ്ച രാവിലെ 9 മുതൽ “ദിശ 2022” എന്ന പേരിൽ കോളേജിൽ വച്ച് തൊഴിൽ മേള നടത്തുന്നു.
മേളയോടനുബന്ധിച്ചുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ 2022 ഒക്ടോബർ 15-ആം തീയതി രാവിലെ 10 മണി മുതൽ 2 മണി വരെ കോളേജ് ക്യാമ്പസ്സിൽ വച്ച് നടക്കുന്നതാണ്.
തൊഴിൽ മേളയിൽ പങ്കെടുത്തു ജോലി നേടാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും ഒക്ടോബർ 15-ആം തിയതി കോളേജിലെത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. രജിസ്ട്രേഷൻ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയൽ കാർഡും, 250 രൂപ ഫീസും കയ്യിൽ കരുതേണ്ടതാണ്.

പ്രായപരിധി– 18 മുതൽ 35 വരെ. പ്ലസ് ടു മുതൽ മുകളിലേക്ക് വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും, അവസാന വർഷ വിദ്യാർത്ഥികൾക്കും രജിസ്ട്രേഷൻ ക്യാമ്പയിനിൽ പങ്കെടുക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നവർക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ഇന്റർവ്യൂ പരിശീലനം , സോഫ്റ്റ് സ്‌കിൽസ് , അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം എന്നിവ നൽകുന്നതായിരിക്കും.
കൂടാതെ എല്ലാ ആഴ്ചകളിലും കോട്ടയം എംപ്ലോയബിലിറ്റി സെൻറർ വെച്ച് നടത്തുന്ന വിവിധ മേഖലകളിൽ സ്വകാര്യ കമ്പനികളുടെ അഭിമുഖങ്ങൾ, തൊഴിൽ മേളകൾ, ക്യാമ്പസ് ഇൻറർവ്യൂകൾ എന്നിവയിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്.
ഒഴിവുകളെക്കുറിച്ചുള്ള അറിയിപ്പുകൾ Whatsapp & Facebook Page വഴി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതാണ്.
വിവരങ്ങൾക്ക്
O481-2563451/2565452
ഏറ്റുമാനൂരപ്പൻ കോളേജ്:0481 2536578
തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ തന്നിരിക്കുന്ന ലിങ്ക് വഴി ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.
https://forms.gle/tBREyXMGmzJdFyMF6
WhatsApp will support 1024 participants per group
WhatsApp is currently working on adding support for up to 1,024 participants for each group. If that doesn’t sound hellish to you, then you’ll be happy to know that you should expect this feature to roll out to everyone soon. Currently, it’s in beta testing, with some beta testers seeing it, while most aren’t. Previously, WhatsApp added support for 512-member groups back in June

If you have the latest beta for either Android or iOS you should eventually get this feature. If you’re not part of WhatsApp’s beta testing, then rest assured that this will eventually make it to all users
New Privacy Feature from WhatsApp, More Protection, More Control
WhatsApp bring several new privacy features that provide even more layers of protection and give you more control over your messages. This is all part of how we work to keep your conversations secure on WhatsApp.
Leave Groups Silently: We love our group chats but some are not forever. We’re making it possible to exit a group privately without making it a big deal to everyone. Now, instead of notifying the full group when you are leaving, only the admins will be notified. This feature will start to roll out to all users this month.
Choose Who Can See When You’re Online: Seeing when friends or family are online helps us feel connected to one another, but we’ve all had times when we wanted to check our WhatsApp privately. For the moments you want to keep your online presence private, we’re introducing the ability to select who can and can’t see when you’re online. This will start rolling out to all users this month.

Screenshot Blocking For View Once Messages: View Once is already an incredibly popular way to share photos or media that don’t need to have a permanent digital record. Now we’re enabling screenshot blocking for View Once messages for an added layer of protection. We’re testing this feature now and are excited to roll it out to users soon.
പോളിടെക്നിക്ക് സ്‌പോട്ട് അഡ്മിഷൻ ഓൺലൈൻ രജിസ്‌ട്രേഷൻ തിങ്കളാഴ്ച മുതൽ
സർക്കാർ/ എയിഡഡ്/ CAPE / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനു ( Polytechnic Spot Admission) വേണ്ടിയുള്ള രജിസ്‌ട്രേഷൻ ഓൺലൈനായി നടത്തും. അപേക്ഷകർക്ക് 2022 ഒക്ടോബർ 3 മുതൽ 7 വരെ www.polyadmission.org യിലെ ‘Spot Admission Registration’ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
ആപ്ലിക്കേഷൻ/മൊബൈൽ /One Time Registration നമ്പരും ജനനതീയതിയും നൽകി റജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഓരോ ജില്ലകളിലേയും നോഡൽ പോളിടെക്‌നിക് കോളേജുകളിൽ ഒക്ടോബർ 10 മുതൽ 14 വരെ ആയിരിക്കും സ്‌പോട്ട് അഡ്മിഷൻ നടത്തുന്നത്. അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്‌പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ, മൂന്ന് ജില്ലകൾക്കു പുറമേ ഇടുക്കി, വയനാട് എന്നീ ജില്ലകൾ അധികമായി ചേർക്കുന്നതിന് തടസ്സമുണ്ടായിരിക്കില്ല.
www.polyadmission.org യിൽ പ്രസിദ്ധീകരിക്കുന്ന അഡ്മിഷൻ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമത്തിൽ അപേക്ഷകർ അതതു നോഡൽ പോളീടെക്‌നിക് കോളേജുകളിൽ ഹാജരാകണം. സ്‌പോട്ട് അഡ്മിഷൻ സമയത്ത് അപേക്ഷകന് അപ്പോൾ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജും ബ്രാഞ്ചും പുതുതായി ചേർത്ത് മുഴുവൻ ഫീസടച്ച് അഡ്മിഷൻ എടുക്കാം. ഫീസടച്ച് അഡ്മിഷൻ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷൻ റദ്ദാക്കും. ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നൽകും.
നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ ‘Vacancy position’ എന്ന ലിങ്ക് വഴി മനസ്സിലാക്കാം. ഓൺലൈൻ സ്‌പോട്ട് അഡ്മിഷനു വേണ്ടി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ പങ്കെടുപ്പിക്കില്ല. റാങ്ക് ലിസ്റ്റിൽ പേരുള്ള എല്ലാവർക്കും സ്‌പോട്ട് അഡ്മിഷനിൽ രജിസ്റ്റർ ചെയ്യാം. അലോട്ട്‌മെന്റ് പ്രകാരം നിലവിൽ പ്രവേശനം നേടിയവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
How to Create a WhatsApp Call link
How to create a WhatsApp Call link
Now WhatsApp users can create link for Audio and Video calls. Users can create calling link and share it to your friends and family. Please note that don’t share to untrusted peoples because anyone with this link can join with your call. This feature is currently on Beta testing.
Kannil Kannil Lyrics – Sita Ramam (Malayalam)
പാട്ട് : കണ്ണിൽ കണ്ണിൽ ..
സിനിമ : സീതാ രാമം
കാലം നമ്മിൽ തന്നോരീവരം
സുദീപ്തമീ സ്വയം വരം
സ്വപ്നം പോലിന്നീസമാഗമം
മനം മുഖം സുഹാസിതം
ഉയിരുകൾ അലിയുന്നുവോ
മുകിൽ കുടഞ്ഞ മാരിയിൽ
ഇനി അനുരാഗമായ്
മധുരമറിഞ്ഞിടാൻ
വിരലുകൾ കോർത്തിടാം
അരികിൽ ഇരുന്നിടാം സദാ ..
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്
തോട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം
പാട്ടൊന്നു പാടി തരാം
നാളേറെയായ് നമ്മൾ കാത്തിടുമീ
മോഹങ്ങൾ പങ്ക് വെക്കാം
അനുപമ സ്നേഹലോലമാം
നറു ചിരി തൂകി നിന്നു നാം
ഇനി വരും പകലും ഇരവും
നിറയുമരിയൊരാൾ നിറങ്ങളാൽ
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്
ഒരു പുഴയായ് ഒഴുകുവാൻ
ദിശകൾ തേടി നാം
പുതു ശലഭമതേൻമ പോൽ
നണികൾ തേടി നാം
പുലരിയിൽ എത്രമാത്രകൾ
ഇരുമനം ഒന്നു ചേർന്നിടാൻ
പലവൊരു തനിയേ ഉണരും
പ്രണയ കാവ്യമായ് ഇതാ ഇതാ
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്
സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം | Central Sector Scholarship
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2022-23 അദ്ധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് (ഫ്രഷ്/റിന്യൂവൽ) ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ കേരള സ്‌റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2022 ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്കുവാങ്ങി വിജയിച്ചവരും ഏതെങ്കിലും റഗുലർ ബിരുദ കോഴ്‌സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കണം. കറസ്‌പോണ്ടൻസ് കോഴ്‌സിനോ ഡിസ്റ്റൻസ് കോഴ്‌സിനോ ഡിപ്ലോമ കോഴ്‌സിനോ ചേർന്നവർക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കുവാൻ കഴിയില്ല.
പ്രായം 18-25 നും മദ്ധ്യേ. അപേക്ഷകൾ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലായ www.scholarships.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി 2022 ഒക്ടോബർ 31. വിശദ വിവരങ്ങൾക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in. ഫോൺ: 9447096580, ഇമെയിൽ: centralsectorscholarship@gmail.com.
വാട്സാപ്പിൽ തെറ്റ് സംഭവിച്ചാല്‍ തിരുത്താൻ Edit Feature വരുന്നു
വാട്സാപ്പിൽ വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിച്ചേക്കാം. ഇതിലൊന്നാണ് എഡിറ്റ് ബട്ടൺ. (Edit Button) മിക്ക ഉപയോക്താക്കൾക്കും ഇത് ഏറെ ഉപകാരപ്പെടും. വാബീറ്റാഇന്‍ഫോ ഈ ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, മെസേജ് എഡിറ്റ് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് അറിയിക്കുന്ന ടാഗ് വാട്സാപ്പിൽ കാണിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
നിലവിൽ എന്തെങ്കിലും പിശക് സംഭവിച്ചാൽ മെസേജുകൾ നീക്കം ചെയ്യാനും തെറ്റുതിരുത്തി അവ വീണ്ടും അയക്കാനുമുള്ള ഓപ്ഷൻ മാത്രമാണ് ഉള്ളത്. പക്ഷേ, മെസേജ് നീക്കം ചെയ്താലും ‘ഈ സന്ദേശം ഇല്ലാതാക്കി’ ( Message Deleted) എന്ന് വാട്സാപ് കാണിക്കുന്നുണ്ട്. ഇത് മെസേജ് അയച്ചവർക്ക് പലപ്പോഴും തലവദേനയാകാറുണ്ട്. നീക്കം ചെയ്ത സന്ദേശം എന്തായിരിക്കുമെന്ന് മറ്റേയാൾക്ക് ജിജ്ഞാസ തോന്നാറുമുണ്ട്.
ട്വിറ്ററും (Twitter) എഡിറ്റ് ബട്ടൺ ഫീച്ചർ പരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് ഈ ഫീച്ചർ ലഭിക്കുന്നത്. ഒരു ട്വീറ്റ് എഡിറ്റു ചെയ്യാൻ അഞ്ച് അവസരങ്ങൾ മാത്രമാണ് നൽകുക എന്ന് ട്വിറ്റർ അടുത്തിടെ അറിയിച്ചിരുന്നു. ഇത് തെറ്റുകൾ തിരുത്താൻ പലർക്കും മതിയാകും.
വാട്സാപ് ആൻഡ്രോയിഡ് ബീറ്റാ അപ്‌ഡേറ്റിന്റെ 2.22.20.12 പതിപ്പിലാണ് മെസേജുകൾക്കായുള്ള പുതിയ എഡിറ്റ് ഫീച്ചർ കണ്ടെത്തിയത്. സമീപഭാവിയിൽ തന്നെ ഐഒഎസ് ബീറ്റാ പതിപ്പിലും ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Big News: YouTube Shorts revenue sharing coming in 2023
YouTube shared some exciting announcements on the YouTube Blog, highlighting big updates coming to the YouTube Partner Program (YPP) over the next year, whether you’re new to monetizing or hitting your 1000th upload. These updates are designed to reward all types of creators and help even more of you start making money on YouTube
YouTube Ads Revenue Sharing on Shorts – a new way to make money
In early 2023, Creators can start to earn from ads that are viewed in the Shorts Feed, based on your Shorts views – the more views you have, the more money you make. This will give creators like you a more sustainable option to grow and earn with short-form content as the Shorts ecosystem continues to grow.
Super Thanks for Shorts
A new way to engage with your community
Your fans are always looking for more ways to show you love and appreciation, so early next year YouTube bringing Super Thanks to Shorts. Creators able to spot and interact with top fans through highlighted, colorful Super Thanks comments. It’s currently in testing on Shorts, but make sure to turn on Super Thanks in YouTube Studio so you don’t miss out when it officially launches
MORE WAYS TO QUALIFY FOR THE YOUTUBE PARTNER PROGRAM
There are so many formats available to make content on YouTube, such as Shorts, live streaming and long-form video, and we want to make sure you can get rewarded for making all of them. These new ways to qualify will be available for all creators interested in joining YPP in countries where YPP is available, and lets you choose the one that best fits your channel. If you’re already in YPP, your eligibility doesn’t change.
COMING IN 2023 – MORE WAYS TO BECOME ELIGIBLE FOR YPP
Shorts: Starting in early 2023, creators able to apply to YPP if you meet a new Shorts specific threshold of 1,000 subscribers and 10 Million Shorts views over 90 days.
Nothing will change with our existing thresholds, you can still apply to YPP when you reach 1,000 subscribers and 4,000 watch hours.

പി.എം. കിസാന്‍ പദ്ധതി ഭൂമി വിവരങ്ങൾ നല്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30
പി.എം. കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ ഭൂമി സംബന്ധമായ വിവരങ്ങള്‍ കൃഷി വകുപ്പിന്റെ എയിംസ് (www.aims.kerala.gov.in) പോര്‍ട്ടലില്‍ 2022 സെപ്റ്റംബര്‍ 30നകം നല്‍കണം.
റവന്യൂ വകുപ്പിന്റെ റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോര്‍ട്ടലില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലുള്ള കര്‍ഷകരാണ് വിവരങ്ങള്‍ നല്‍കേണ്ടത്. റവന്യൂ പോര്‍ട്ടലില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലാത്തവര്‍ വില്ലേജ് ഓഫീസുമായി ബന്ധപ്പെടണം. പി.എം കിസാന്‍ പദ്ധതി കര്‍ഷകര്‍ക്ക് ഇ-കെ.വൈ.സി. നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കര്‍ഷകര്‍ നേരിട്ടോ, അക്ഷയ, മറ്റ് ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ ഇ – കെ.വൈ.സി. പൂര്‍ത്തീകരിക്കണം. പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ക്കു പദ്ധതിയുടെ തുടര്‍ന്നുള്ള ആനുകൂല്യം ലഭ്യമാകില്ലെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 0471 2964022, 1800 425 1661.
വിമുക്ത ഭടൻമാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്
കെക്‌സ്‌കോണിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടൻമാരുടെ മക്കളിൽ 2021-2022 വർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ്ടുവിൽ എല്ലാ വിഷയങ്ങൾക്കും ‘എ’ പ്ലസ് ലഭിച്ചവർക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പൽ/ ഹെഡ് ഓഫ് ഡി സ്‌കൂൾ ഓഫീസ് സ്റ്റാമ്പ്, റൗണ്ട് സ്റ്റാമ്പ് എന്നിവ പതിച്ച് ഒപ്പിട്ട മാർക്ക് ലിസ്റ്റ്, വിമുക്തഭടന്റെ ഡിസ്ചാർജ് ബുക്ക്, ജില്ല സൈനിക ക്ഷേമ ഓഫീസിന്റെ ഐഡന്റിറ്റി കാർഡ് എന്നിവയുടെ കോപ്പി, വിമുക്തഭടനും വിദ്യാർഥിയുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷകൾ 2022 ഒക്ടോബർ 10നകം Director, Sainik Welfare & MD KEXCON, Kerala State Ex-Servicemen Corporation, T.C-25/838, Opp. Amritha Hotel, Thycaud, Thiruvananthapuram- 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: kex_con@yahoo.co.in, 0471-2320772/2320771.
Disha 2022 Mega Job Fest at Alappuzha
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 9.30 മുതൽ ആലപ്പുഴ SD കോളേജിൽ നടത്തപ്പെടുന്നു.
Venue : SD കോളേജ്, ആലപ്പുഴ
Date : 2022 സെപ്റ്റംബർ 24 ശനിയാഴ്ച Time: രാവിലെ 9.30 മുതൽ
യോഗ്യത : +2, ITI, ITC മുതൽ Degree, PG മേഖലകളിൽ ഉള്ളവർക്ക് അവസരം
25 ഓളം കമ്പനികൾ 1000 അധികം ഒഴിവുകൾ
രജിസ്ട്രേഷനായി ബന്ധപ്പെടുക 0477-2230624 83040 57735
കമ്പനികളുടെ വിശദവിവരങ്ങൾ വരും ദിവസങ്ങളിൽ Alappuzha Employability Centre Facebook പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ലക്ഷ്യ മെഗാ തൊഴില്‍മേള സെപ്റ്റംബര്‍ 18 ന് – Lakshya Mega Job Fair at Palakkad
Date : 2022 സെപ്റ്റംബര്‍ 18
Venue : വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. സ്‌കൂള്‍
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 2022 സെപ്റ്റംബര്‍ 18 ന് വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. സ്‌കൂളില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. മേളയില്‍ 20-ഓളം സ്വകാര്യ കമ്പനികള്‍ പങ്കെടുക്കും.
താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയുമായി ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണമെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505435.
NASA’s James Webb Takes Its First-Ever Direct Image of Distant World
In the first time astronomers have used NASA’s James Webb Space Telescope to take a direct image of a planet outside our solar system. The exoplanet is a gas giant, meaning it has no rocky surface and could not be habitable.

The exoplanet in this image, called HIP 65426 b, is about six to 12 times the mass of Jupiter, and these observations could help narrow that down even further. It is young as planets go — about 15 to 20 million years old, compared to our 4.5-billion-year-old Earth.
Since HIP 65426 b is about 100 times farther from its host star than Earth is from the Sun, it is sufficiently distant from the star that Webb can easily separate the planet from the star in the image.
Taking direct images of exoplanets is challenging because stars are so much brighter than planets. The HIP 65426 b planet is more than 10,000 times fainter than its host star in the near-infrared, and a few thousand times fainter in the mid-infrared.
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് അപേക്ഷ തീയതി സെപ്റ്റംബർ 15 വരെ
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലേക്ക് 2022-23 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി 2022 സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.
അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ്. ഓൺലൈൻ മുഖേനയോ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 15 വരെ അപേക്ഷ ഫീസ് അടയ്ക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.
അപേക്ഷകർ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പാസായിരിക്കണം. കൂടാതെ 50 ശതമാനം മാർക്കോടെ ഇൻഡ്യൻ നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്‌റ്റേറ്റ് കൗൺസിലും അംഗീകരിച്ച GN&M കോഴ്‌സ് പരീക്ഷ പാസായിരിക്കണം. അവസാന വർഷ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 45 ആണ്. സർവീസ് ക്വോട്ടയിലേക്കുള്ള അപേക്ഷാർഥികൾക്ക് 49 വയസാണ്. എൽ.ബി.എസ് സെന്റർ ഡയറക്ടർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ 2022 സെപ്റ്റംബർ 25ന് നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയായിരിക്കും പ്രവേശനം. ഫോൺ: 0471-2560363, 364.
Traveling Across Kerala Made Easier for new Explorer through the Novel Tourism App
Kerala is an aesthetically pleasing location with several picturesque spots catering to all kinds of travellers. From solo travellers to couples, from family trips to adventure trips Kerala has a place for every explorer. But to visit this vast state with a myriad of locations, it becomes very difficult for travellers to discover unexplored places. The Kerala Tourism Department has identified this situation and has worked on an app that can fulfil every wanderlust’s dream.
The Kerala Tourism Mobile App is a new step for travellers to travel and discover attractive places for themselves irrespective of the language or country. Kerala is far ahead of other states in India in the field of tourism and is always focused on bringing innovation in this area. The multi-featured app was launched by actor Mohanlal in the presence of Tourism and Public Works Minister P.A. Mohammad Riyaz. The app is designed to help new users explore new possibilities and introduce others to the places they are yet to discover. It is an indisputable fact that the local tourism destinations in the nooks and corners need to be explored and recognized internationally.
At least one scenic or culturally important spot from every Panchayat of Kerala with its specialties and details will be included in this Tourism Mobile App. It also helps the people of each panchayat to provide information about their area. Such information and views will help to strengthen the tourism sector of Kerala.
Another notable feature of this app is the voice assistant. This unique feature allows travellers to make inquiries using the possibility of a voice assistant. Answers will also be received in the form of voice, to avoid the difficulty of typing. The Tourism mobile app has been launched like a gaming station with added augmented reality possibilities. The app also allows the users to add user-generated content for a more detailed guide for the explorers.
The ‘Create Story’ option allows the user to introduce themselves to others through their writing, pictures, and visuals so that they can share their travel experiences about the lesser-known and mostly unnoticed tourist attractions. The app will also have the responsibility to supplement tourism initiatives and boost rural life experiences.
Another feature of the app is that you can find clean and safe toilets close to your location while traveling. The mapping feature of the app helps users find restaurants and local delicacies making the app more interesting to the consumer as everyone can find a variety of options that suit one’s interests.
The Kerala Tourism Brand is a nationally and internationally renowned brand, which has won various PATA awards over the years. The Tourism brand of Kerala has also been selected as a Super Brand. The Kerala Tourism space has been declared as “One of the ten paradises in the world”, along with others such as “Kerala – One of the 50 must-see destinations of a lifetime”, “Kerala – State of enlightenment”, and “Kerala – One of 25 best adventure trips” among many more. The National Geographic Traveller has also contributed to Kerala Tourism with praises and mentions. The Khaleej Times has called Kerala “One of the six destinations of the millennium” and also described Kerala as “One of the ten love nests in India”.
കെഎസ്ആർടിസി ട്രാവൽ കാർഡ് പുറത്തിറക്കി
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനായും നടപ്പാക്കുന്ന സ്മാർട്ട് ട്രാവൽ കാർഡ് പദ്ധതിക്ക് കെ.എസ്.ആർ.ടി.സി തുടക്കമിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ കെഎസ്ആർടിസിയുടെ സ്മാർട്ട് ട്രാവൽ കാർഡ് ഔദ്യോഗികമായി പുറത്തിറക്കി. ( KSRTC Travel Card)
ആർ.എഫ്.ഐ.ഡി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ട്രാവൽ കാർഡാണ് പുറത്തിറക്കുന്നത്. ഇത് വഴി മുൻകൂറായി പണം റീ ചാർജ് ചെയ്ത് യാത്ര ചെയ്യാനാകും. യാത്രക്കാർക്ക് ചില്ലറയില്ലാതെയുള്ള ബുദ്ധിമുട്ടുകളും ഇത് വഴി പരിഹരിക്കപ്പെടും. കൂടാതെ പണം ചാർജ് ചെയ്യുന്നതിന് ആനുപാതികമായ ഓഫറുകളും ലഭിക്കും. ഇത് വഴി കണ്ടക്ടർക്ക് പണം സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാകും. ഇ.ടി.എം ഉപയോഗിച്ച് കാർഡുകളിലെ ബാലൻസ് പരിശോധിക്കാം.
കണ്ടക്ടർമാർ, കെഎസ്ആർടിസി ഡിപ്പോകൾ, മറ്റ് അംഗീകൃത ഏജന്റുമാർ എന്നിവർ വഴി കാർഡുകൾ ലഭിക്കും. പ്രാരംഭ ഓഫറായി 100 രൂപയ്ക്ക് സ്മാർട്ട് ട്രാവൽകാർഡ് വാങ്ങുമ്പോൾ 150 രൂപയുടെ മൂല്യം ലഭിക്കും. അത് പൂർണ്ണമായി ഉപയോഗിക്കാനും കഴിയും. 250 രൂപയിൽ കൂടുതൽ തുകയ്ക്ക് ചാർജ് ചെയ്യുന്നവർക്ക് 10 ശതമാനം അധികമൂല്യം ലഭിക്കും.
അടുത്ത ഘട്ടത്തിൽ കാർഡ് വിതരണത്തിനുള്ള ഏജന്റുമാരെ കെഎസ്ആർടിസി കണ്ടെത്തും. ഇതിനായി ലോട്ടറി ഏജന്റുമാർ, ഡയറക്ട് സെല്ലിംഗ് ഏജന്റുമാർ എന്നിവർക്ക് ഏജൻസി നൽകും. ഇത് വഴി കൂടുതൽ പേർക്ക് കാർഡ് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നിശ്ചിത തുക ഡിപ്പോസിറ്റായി നൽകി ഡയറക്ട് സെല്ലിംഗ് ഏജന്റുമാർക്ക് ഏജൻസികൾ എടുക്കാനും കഴിയും.
ട്രാവൽ കാർഡുകൾ റീ ചാർജ് ചെയ്യുന്നത് വഴി കെഎസ്ആർടിസിക്ക് മുൻകൂർ തുക ലഭിക്കുമെന്നത് നേട്ടമാണ്. കൂടാതെ ട്രാവൽകാർഡ് എടുക്കുന്നവർ സ്ഥിരം യാത്രക്കാർ ആകുകയും ചെയ്യും. ട്രാവൽ കാർഡ് ഉപയോഗിക്കുന്നവരുടെ യാത്ര വിശകലനം ചെയ്തു ഷെഡ്യൂളുകൾ പുന ക്രമീകരിക്കാനും സാധിക്കും.
ആദ്യഘട്ടത്തിൽ സിറ്റി സർക്കുലർ ബസുകളിലായിരിക്കും സ്മാർട്ട് ട്രാവൽ കാർഡ് നടപ്പാക്കുക. അതിന് ശേഷം സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവീസുകളിലും തുടർന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബസുകളിലും കാർഡുകൾ ലഭ്യമാക്കും.
കാർഡ് വാങ്ങുന്നവർ അപ്പോൾ തന്നെ കാർഡിന്റെ പ്രവർത്തന ക്ഷമത പരിശോധിച്ച് ബാലൻസ് ഉൾപ്പടെ ഉറപ്പു വരുത്തണം. പരമാവധി 2000 രൂപ വരെയാണ് ഒരു സമയം റീ ചാർജ് ചെയ്യാൻ കഴിയുന്നത്.
കൂടാതെ കാർഡുകൾ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ കൈമാറി യാത്രയ്ക്ക് വേണ്ടിയുള്ള ടിക്കറ്റുകൾ എടുക്കാനാകും. കാർഡിലെ തുകയ്ക്ക് ഒരു വർഷം വാലിഡിറ്റിയും ലഭിക്കും. ഒരു വർഷത്തിലധികം കാർഡ് ഉപയോഗിക്കാതിരുന്നാൽ കാർഡ് റീ ആക്ടിവേക്ട് ചെയ്യണം. കാർഡ് നഷ്ടപ്പെട്ടാൽ ഉത്തരവാദിത്വം കാർഡിന്റെ ഉടമയ്ക്കായിരിക്കും.
കൂടാതെ കാർഡ് പ്രവർത്തിക്കുന്നില്ലെങ്കിൽ കെഎസ്ആർടിസി, ഐടി വിഭാഗം വിലയിരുത്തിയ ശേഷം മൂന്ന് ആഴ്ചക്കകം കാർഡ് മാറ്റി നൽകും. എന്നാൽ കാർഡ് ഒടിയുകയോ, പൊട്ടുകയോ ചെയ്താൽ മാറ്റി നൽകില്ല. ട്രാവൽ കാർഡിൽ ഏതെങ്കിലും രീതിയിൽ കൃത്രിമം നടത്താൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി മുന്നറിയിപ്പ് നൽകി.
തൊഴിലധിഷ്ഠിത കോഴ്സുകള്‍ നോര്‍ക്കറൂട്ട്സ് സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം
നോര്‍ക്ക റൂട്ട്സും ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.സി.ടി അക്കാദമി ഓഫ് കേരളയും ചേര്‍ന്ന് നടത്തുന്ന ഐ.ടി അനുബന്ധ മേഖലകളിലെ മെഷീന്‍ ലേണിങ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്മെന്റ്, സോഫ്റ്റ്വെയര്‍ ടെസ്റ്റിങ്, ഡാറ്റാസയന്‍സ് ആന്‍ഡ് അനലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ സര്‍ട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ആഗോളതലത്തില്‍ ഐ.ടി അനുബന്ധ തൊഴില്‍ മേഖലകളില്‍ ജോലി കണ്ടെത്താന്‍ യുവതിയുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ്. കോഴ്സ് ഫീസിന്റെ 75 ശതമാനം നോര്‍ക്ക-റൂട്ട്സ് സ്‌കോളര്‍ഷിപ്പാണ്. കോവിഡ് മഹാമാരിമൂലം തൊഴില്‍ നഷ്ടമായവര്‍ക്കും, അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ആറുമാസമാണ് കോഴ്സ് കാലയളവ്. ഒക്ടോബര്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2022 സെപ്തംബര്‍ 10.
പ്രായപരിധി 45 വയസ്. ഈ വര്‍ഷത്തെ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിന് https://ictkerala.org/courses എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
പൂര്‍ണമായും പൊതു അഭിരുചിപരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പൊതു അഭിരുചിപരീക്ഷയില്‍ ഉദ്യോഗാര്‍ഥികളുടെ വെര്‍ബല്‍, ന്യൂമെറിക്കല്‍, ലോജിക്കല്‍ അഭിരുചി എന്നിവ വിലയിരുത്തും. ഇതിനുപുറമെ, ഡാറ്റ മാനിപ്പുലേഷന്‍, പ്രോഗ്രാമിങ് ലോജിക്, കമ്പ്യൂട്ടറിന്റെ അടിസ്ഥാനകാര്യങ്ങള്‍, രാജ്യാന്തരവിഷയങ്ങളില്‍ അധിഷ്ഠിതമായ ചോദ്യങ്ങളും പ്രതീക്ഷിക്കാം. പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ലിങ്ക്ഡിന്‍ ലേണിങ് ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാവും. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് പഠനവിഷയത്തോട് അനുബന്ധിച്ചുളള മറ്റ് കോഴ്സുകളും പഠിക്കാവുന്നതാണ്.
വിദ്യാര്‍ഥികളെ തൊഴിലുകള്‍ക്ക് പൂര്‍ണമായും തയാറാക്കാന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് എംപ്ലോയബിലിറ്റി ട്രെയിനിങും ഐ.സി.ടി. അക്കാദമി കോഴ്സുകളുടെ ഭാഗമായി വിഭാവനം ചെയ്യുന്നു. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 125 മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് നല്‍കും.ഐ.സി.ടി. അക്കാദമിയുമായി സഹകരണമുള്ള ദേശീയ, അന്തര്‍ദേശീയ ഐ.ടി. കമ്പനികളില്‍ തൊഴില്‍ നേടുന്നതിനും യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇതിലൂടെ അവസരമുണ്ടാവും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളായ ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസ്, യു. എസ് ടി ഗ്ലോബല്‍, ഐ. ബി.എസ്സ് സോഫ്റ്റ്വെയര്‍, ക്വസ്റ്റ് ഗ്ലോബല്‍, ചാരിറ്റബിള്‍ ട്രസ്റ്റായ സൗപര്‍ണ്ണിക എഡ്യുക്കേഷന്‍ ട്രസ്റ്റ് എന്നിവര്‍ക്ക് പങ്കാളിത്തമുളള പൊതുസ്വകാര്യ സ്ഥാപനമാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി അക്കാദമി ഓഫ് കേരള എന്ന ഐ.സി.ടി അക്കാദമി കേരള.