Home Blog Page 32

ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഒടുക്കാൻ ഇനി ഇ ചെല്ലാൻ

0
Advertisements

ട്രാഫിക് നിയമങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ കേരള പോലീസ് National vehicle database (പരിവാഹൻ)മായി ബന്ധപ്പെടുത്തി E – Challan PoS device മുഖാന്തിരം വാഹനം പരിശോധിച്ച് പിഴ നൽകുന്നതിനും വാഹനത്തിന്റെ / ലൈസൻസിയുടെ മുൻകാല പിഴ പരിശോധിച്ചറിയുവാനും തത്സമയം തന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് / ഇന്റർനെറ്റ് ബാംങ്കിംഗ് / ക്യാഷ് പേയ്‌മെന്റ് മുഖാന്തിരം പിഴ ഒടുക്കുന്നതിനുള്ള ഇ ചെല്ലാൻ സംവിധാനത്തിന് 2020 സെപ്തംബർ 22ന് തുടക്കം കുറിക്കുന്നു. പ്രാരംഭഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ 5 പ്രധാന നഗരങ്ങളിലാണ് ഈ പദ്ധതി നിലവിൽ വരിക.

SSLC സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യം

Advertisements

രേഖകൾ സുരക്ഷിതമായി ഇ-രേഖകളാക്കി സൂക്ഷിക്കുന്ന സംവിധാനമാണു ഡിജിലോക്കർ. https://digilocker.gov.in എന്ന വെബ് സൈറ്റ് വഴിയും Digilocker ആപ്പ് വഴിയും സൂക്ഷിക്കാം.

SSLC സർട്ടിഫിക്കറ്റ് ലഭിക്കാൻ

  • മൊബൈൽ ഫോൺ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.
  • മൊബെൽ നമ്പറിൽ വരുന്ന OTP കൊടുത്ത് നല്കി തുടർന്ന് യൂസർ നെയിം & പാസ് വേഡ് കൊടുത്ത് സേവ് ചെയ്യുക.
  • ശേഷം ആധാർ നമ്പർ ലിങ്ക് ചെയ്യാം.
  • ശേഷം SSLC സർട്ടിഫിക്കറ്റ് ലഭിക്കാൻ
  • എജ്യുക്കേഷൻ എന്ന സെക്‌ഷനിൽ നിന്നു ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻസ് കേരള തിരഞ്ഞെടുക്കുക.
  • തുടർന്നു ക്ലാസ് 10 സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് സിലക്ട് ചെയ്യണം
  • റജിസ്റ്റർ നമ്പറും വർഷവും കൊടുത്തു സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദേശം അനുസരിച്ചു ചെയ്താൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജിറ്റലായി ലഭിക്കുന്നതാണ്.

GATE 2021 application process begins

0
Advertisements

Indian Institute of Technology, Bombay, the organising institute of Graduate Aptitude Test in Engineering (GATE) 2021 begins the online application process through the GATE Online Application Processing System (GOAPS).

The last date to submit the online applications for the GATE 2021 is 2020 September 30. Candidates can apply online up to October 7, 2020 with a late fee. The last date to change category, paper, and examination city with an additional fee is November 13.

The interested candidates can submit their online application through the official website of GATE 2021 website www.gate.iitb.ac.in

Advertisements

പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം നീക്കം ചെയ്ത് ഗൂഗിൾ : കാരണം ചൂതാട്ടം

0
Advertisements

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം ആപ്ലിക്കേഷൻ പിൻവലിച്ചു. ഏതെങ്കിലും ചൂതാട്ട ആപ്ലിക്കേഷനെ അംഗീകരിക്കില്ലെന്നാണ് ഗൂഗിളിന്റെ നിലപാട്.

ആപ്ലിക്കേഷനിലൂടെ ലഭ്യമായ ഓൺലൈൻ കാസിനോകളുടെ പ്രശ്നം ഉയർത്തിക്കാട്ടിക്കൊണ്ട്, ഉൽപ്പന്നം, ആൻഡ്രോയ്ഡ് സുരക്ഷ, സ്വകാര്യത എന്നിവയുടെ വൈസ് പ്രസിഡന്റ് ഗൂഗിളിന്റെ സുസെയ്ൻ ഫ്രേ പറയുന്നത്, ‘ഞങ്ങൾ ഓൺലൈൻ കാസിനോകളെ അനുവദിക്കുകയോ സ്പോർട്സ് വാതുവെപ്പ് സുഗമമാക്കുന്ന അനിയന്ത്രിതമായ ചൂതാട്ട അപ്ലിക്കേഷനുകളെ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. യഥാർഥ പണമോ മറ്റു സമ്മാനങ്ങളോ നേടാൻ പണമടച്ചുള്ള ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന ബാഹ്യ വെബ്‌സൈറ്റിലേക്ക് ഒരു അപ്ലിക്കേഷൻ ഉപഭോക്താക്കളെ നയിക്കുന്നുവെങ്കിൽ അത് ഞങ്ങളുടെ നയങ്ങളുടെ ലംഘനമാണ്.’ ഈ നയം മാറ്റിമറിച്ചതിനാലാണ് പേറ്റിഎം പ്ലേസ്റ്റോറിൽ നിന്ന് പുറത്തായത്.

ഡിഗ്രിക്കാർക്ക് ബാങ്ക് ക്ലാര്‍ക്ക് ആകാം : 1557 ഒഴിവുകളിലേക്ക് IBPS വിജ്ഞാപനം

0
Advertisements

രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികകളിലേക്കുള്ള പത്താമത് പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ബി.പി.എസ് ആണ് പരീക്ഷ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ബാങ്കുകളിലായി ആകെ 1557 ഒഴിവുണ്ട്. കേരളത്തിൽ 32 ഒഴിവാണുള്ളത്.

PARTICIPATING ORGANISATIONS

  • Bank of Baroda
  • Canara Bank
  • Indian Overseas Bank
  • UCO Bank
  • Bank of India
  • Central Bank of India
  • Punjab National Bank
  • Union Bank of India
  • Bank of Maharashtra
  • Indian Bank
  • Punjab & Sind Bank

പ്രായം: 01.09.2020-ന് 20-28 വയസ്സ്. 02.09.1992-നും 01.09.2000-നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ (രണ്ട് തീയതികളും ഉൾപ്പെടെ). എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വിമുക്തഭടർക്ക് അഞ്ചും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിക്കും. വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം ചെയ്തിട്ടില്ലാത്തവർക്കും ഒമ്പത് വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.

Advertisements

അപേക്ഷ

www.ibps.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 850 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാർക്കും അംഗപരിമിതർക്കും വിമുക്തഭടർക്കും 175 രൂപ.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 2020 സെപ്റ്റംബർ 23

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 535 മാനേജര്‍ ഒഴിവുകള്‍

0
Advertisements

പഞ്ചാബ് നാഷണൽ ബാങ്ക് 535 മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 445 മാനേജർ ഒഴിവും 90 സീനിയർ മാനേജർ ഒഴിവുമാണുള്ളത്. ഓൺലൈൻ പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. ഒക്ടോബർ/ നവംബർ മാസങ്ങളിലായിരിക്കും പരീക്ഷ.

ഒഴിവുകൾ

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി https://www.pnbindia.in/Recruitments.aspx എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: 2020 സെപ്റ്റംബർ 29.

Advertisements

സുമനസ്സുള്ളവരുടെ സഹായം തേടി ബിനു

0
Advertisements

https://m.youtube.com/watch?feature=share&v=rzYFAJAm7kA

OTP വഴി SBI എ.ടി.എമ്മുകളിൽ 24 മണിക്കൂറും പണം പിൻവലിക്കാം.

0
Advertisements

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) എ.ടി.എമ്മുകളിൽനിന്ന് ഒറ്റത്തവണ പിൻ (ഒ.ടി.പി.) ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി. 10,000 രൂപയോ അതിനു മുകളിലോ ആണ് ഇത്തരത്തിൽ പിൻവലിക്കാനാകുക. സെപ്റ്റംബർ 18 മുതൽ എല്ലാ എസ്.ബി.ഐ. എ.ടി.എമ്മുകളിലും സൗകര്യം ലഭ്യമാകും. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ഇടപാടുകളിൽനിന്നും തട്ടിപ്പുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്.

പുക പരിശോധന സർട്ടിഫിക്കറ്റ് ഇനി മുതൽ ഓൺലൈനിൽ: ഫീസ് വിവരങ്ങൾ

0
Advertisements

പുക പരിശോധന സർട്ടിഫിക്കറ്റ് ഇൗ മാസം മുതൽ ഓൺലൈനാക്കുന്നതിനും തീരുമാനമായി. ഇനി വാഹൻ സോഫ്റ്റ്വെയറും പുക പരിശോധന കേന്ദ്രങ്ങളും തമ്മിൽ ലിങ്ക് ചെയ്യും. പുക പരിശോധനയ്ക്ക് വാഹനം കേന്ദ്രത്തിലെത്തിച്ചാൽ പുക പരിശോധന സർട്ടിഫിക്കറ്റ് ഓൺലൈനായി മോട്ടോർ വാഹന സെർവറിലേക്ക് പോകും. സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞാൽ ഉടമയ്ക്ക് എസ്.എം എസ് സന്ദേശവും ലഭ്യവുമാണ്.

പുക പരിശോധന ഫീസ്

  • ഇരുചക്രം: 80 രൂപ
  • മുചക്രവാഹനം : പെട്രോൾ–80 രൂപ, ഡീസൽ–90 രൂപ
  • ലൈറ്റ് മോട്ടർ വെഹിക്കിൾ: പെട്രോൾ – 100 രൂപ, ഡീസൽ – 110 രൂപ
  • ഹെവി മോട്ടോർ വെഹിക്കിൾ : 150 രൂപ

ചൈനീസ് ഉടമസ്ഥാവകാശം മാറ്റിയാലും പബ്ജി തിരിച്ചുവരില്ല കാരണം ഇതാണ്.

0
Advertisements

ജനപ്രിയ ഗെയിമായ പബ്ജി മൊബൈലിന്റെ ഇന്ത്യയിലെ നിരോധനം നീക്കി കിട്ടാനുള്ള ശ്രമത്തിലാണ് പബ്ജി ഗെയിം അധിക്യതർ. അതിന്റെ ഭാഗമായി ചൈനീസ് ഗെയിമിങ് കമ്പനിയായ ടെൻസെന്റുമായുള്ള ബന്ധം ഒഴിവാക്കാനും പകരം ഇന്ത്യയിൽ നിന്ന് തന്നെയുള്ള ഗെയിമിങ് കമ്പനികളുമായി സഹകരിക്കാനും തയ്യാറായിരിക്കുകയാണ്

എന്നാൽ, ചൈനീസ് ബന്ധം ഒഴിവാക്കിയാലും സമീപഭാവിയിൽ ഉടനൊന്നും പബ്ജി മൊബൈലിന്റെ നിരോധനം നീക്കിയേക്കില്ല എന്ന സൂചന നൽകിയിരിക്കുകയാണ് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഉടമസ്ഥാവകാശം തീർച്ചയായും പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ്. പക്ഷെ അത് മാത്രമല്ല പ്രശ്നം. ഉപയോക്താക്കളുടെ ഡാറ്റ എങ്ങനെ, എവിടെ ശേഖരിക്കുന്നു, അവ എങ്ങനെ കൈകാര്യം ചെയ്യുന്നു, വ്യക്തി വിവരങ്ങൾ ചോർന്നിട്ടുണ്ടോ തുടങ്ങി 70 ഓളം പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത ഉദ്യേഗസ്ഥന്റെ വാക്കുകൾ സൂചിപ്പിക്കുന്ന പ്രകാരം തിരിച്ച് വരവ് പ്രയാസകരമാകും.

ജനപ്രിയ സ്മാർട്ഫോൺ ഗെയിമായ പബ്ജി മൊബൈൽ രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുന്ന സമയത്താണ് നിരോധനം ഉണ്ടായത്. 60 കോടി പേരാണ് പബ്ജി മൊബൈൽ ഡൗൺലോഡ് ചെയ്തത്. ഇതിൽ അഞ്ച് കോടി പേർ പ്രതിദിന ഉപയോക്താക്കളാണെന്ന് ഗെയിം ഉടമയായ ടെൻസെന്റ് പറയുന്നു

Advertisements

വർഷം മുഴുവൻ പരിസ്ഥിതി ദിനാചരണം : നൂറാം ദിനത്തിൽ പ്രതിഭ എം എൽ എ

0
Advertisements

നന്മ മരം പദ്ധതി ആവിഷ്കരിച്ച വർഷം മുഴുവൻ പരിസ്ഥിതി ദിനാചരണം പരിപാടി നൂറാം ദിവസത്തിലേക്ക്. സൈക്കോളജിസ്റ്റും, പരിശീലകനുമായ ഡോ. സൈജു ഖാലിദ് അതിഥിയായി പങ്കെടുക്കുന്ന പരിപാടികളിലെല്ലാം നന്മ മരം എന്ന പേരിൽ വൃക്ഷ തൈ നടുകയും, വൃക്ഷ വ്യാപന സന്ദേശം നൽകി വരുകയും ചെയ്യുന്നു. ഈ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന വനമിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വൃക്ഷ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന തലത്തിൽ ഡോ സൈജു ഖാലിദ് ഏർപ്പെടുത്തിയ നന്മ മരം പരിസ്ഥിതി അവാർഡിന് കുട്ടികളുടെ വിഭാഗത്തിൽ ഓച്ചിറ സ്വദേശി മീനാക്ഷിയും, പൊതുവിഭാഗത്തിൽ മൂവാറ്റുപുഴ ഈസ്റ്റ്‌ മാറാടി ഗ്രാമപഞ്ചായത് മെമ്പർ ബാബു തട്ടാർകുന്നേലും അർഹരായിരുന്നു.

സംസ്ഥാനത്തിനകത്തും പുറത്തും, വിദേശ രാജ്യത്തു നിന്നും ആയി ആയിരങ്ങൾ ആണ് നന്മ മരത്തിനു പിന്തുണയുമായി എത്തുന്നത്. ഈ വർഷം ജൂൺ 5, പരിസ്ഥിതി ദിനത്തിൽ തുടങ്ങിയ പുതിയ സന്ദേശപ്രചാരണമാണ് 365 ദിവസവും പരിസ്ഥിതി ദിനാചരണം എന്നുള്ളത്. ഇതിനോടകം കരുനാഗപ്പള്ളി എം എൽ എ ആർ രാമചന്ദ്രൻ, ജസ്റ്റിസ് കെമാൽ പാഷ, പാളയം ഇമാം സുഹൈബ് മൗലവി, ആലപ്പുഴ ഡി സി സി പ്രസിഡന്റ് എം ലിജു, വയലാർ ശരത് ചന്ദ്ര വർമ, ഡി ഐ ജി സന്തോഷ്‌ സുകുമാരൻ, നടൻ സാജൻ സൂര്യ, രാഹുൽ ഈശ്വർ, കെ പി ശ്രീകുമാർ തുടങ്ങി അനേകർ ഈ പദ്ധതിയുടെ ഭാഗമായി. സെപ്റ്റംബർ 15 ന് നൂറാം ദിവസം കായംകുളം എം എൽ എ യു പ്രതിഭ നന്മ മരം പദ്ധതിയിൽ പങ്കെടുക്കും. കടന്നു പോകും മുൻപൊരു കയ്യൊപ്പ് എന്നതാണ് ഓരോ നന്മ മരങ്ങളെയും കുറിച്ച് ഡോ. സൈജുവിന്റെ അഭിപ്രായം.

കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ (KEAM 2020) സ്‌കോര്‍ പ്രസിദ്ധീകരിച്ചു

0
Advertisements

കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ (KEAM 2020)യിൽ വിദ്യാർഥികൾക്ക് ലഭിച്ച സ്കോർ പ്രസിദ്ധീകരിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ പത്രക്കുറിപ്പിൽ അറിയിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സ്കോർ പരിശോധിക്കാം.

എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവരുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് (പ്ലസ്ടു, തത്തുല്ല്യം) ഓൺലൈനായി സമർപ്പിക്കാൻ 03.09.2020 മുതൽ 10.09.2020 വരെ cee.kerala.gov.inഎന്ന വെബ്സൈറ്റിൽ അവസരം ലഭ്യമാക്കിയിട്ടുണ്ട്. ഓൺലൈൻ മാർക്ക് സമർപ്പണം സംബന്ധിച്ച വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് കാണുക. മാർക്ക് ഏകീകരണത്തിനു ശേഷം തയ്യാറാക്കുന്ന എൻജിനീയറിങ്, ഫാർമസി റാങ്ക് ലിസ്റ്റുകൾ പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണ്.

How to Calculate Kerala State Electricity Bill Online

0
Advertisements

Calculate Electricity Bill Online

  • Visit http://kseb.in/bill_calculator_v12/ link
  • Select Tariff
  • Select purpose of connection ( Domestic)
  • Select billing Cycle
  • Enter your consumer units. It will be available in your Electricity Bill
  • Select Phase
  • Then click submit button for calculating bill.
Courtesy: KSEBL

പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

Advertisements

ഇന്ത്യയിൽ കൂടുതൽ ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. പബ്ജി ഗയിം അടക്കമുള്ള 118 ആപ്പുകൾക്കാണ് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജനപ്രിയ ഗെയിം ആപ്പ് ആയ പബ്ജി, കാംകാർഡ്, ബെയ്ഡു, കട് കട്, ട്രാൻസെൻഡ് എന്നിങ്ങനെയുള്ള ആപ്പുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.

മൂക്ക് കൊണ്ട് ലാലേട്ടനെ വരച്ച് ശ്രദ്ദ നേടി ഒരു കലാകാരൻ : വീഡിയോ കാണാം.

0
Advertisements

മൂക്ക് കൊണ്ട് ലാലേട്ടനെ ക്യാൻവാസിൽ ചിത്രീകരിച്ച് ശ്രദ്ദനേടിയിരിക്കുകയാണ് അനി വർണ്ണം എന്ന കലാകാരൻ. വ്യത്യസ്തമായ രീതിയിലുള്ള ഈ ദ്യശ്യ വിരുന്ന് കാണാൻ വീഡിയോ കാണുക:

BevQ ആപ്പിൽ ഇനി ഔട്ട്ലെറ്റ് തിരഞ്ഞെടുക്കാം പിൻകോഡ് മാറ്റാം

0
Advertisements

കേരള സ്‌റ്റേറ്റ് ബിവറേജ് കോർപ്പറേഷന്റെ ടോക്കൺ ബുക്കിങ്ങ് ആപ്പായ BevQ ആപ്പിന്റെ പുതിയ അപ്ഡേറ്റഡ് വേർഷൻ പ്ലേസ്റ്റോറിൽ എത്തി. പുതിയ അപ്ഡേഷൻ പ്രകാരം ഉപഭോക്‌താക്കൾക്ക് പിൻകോഡ് മാറ്റാൻ സാധിക്കുന്നതാണ് കൂടാതെ ഉപഭോക്താവിന് ഇഷ്ടപ്പെട്ട ഔട്ട്ലറ്റ് തിരഞ്ഞെടുത്ത് മദ്യം വാങ്ങാനുമുള്ള സംവിധാനവും നിലവിൽ വന്നു.

ഈ സംവിധാനങ്ങൾ ലഭിക്കാൻ പ്ലേ സ്റ്റോറിൽ പോയി ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ഗാന്ധിഭവന്‍ കുടുംബാംഗങ്ങല്‍ നിര്‍മ്മിക്കുന്ന പേപ്പര്‍ പേനകൾ വാങ്ങി സഹായിക്കുക

0
Advertisements

ഗാന്ധിഭവന്‍ കുടുംബാംഗങ്ങല്‍ നിര്‍മ്മിക്കുന്ന പേപ്പര്‍ പേനകൾ വാങ്ങി സഹായിക്കുക…
Mob : 9605034000, 9605048000
Whatsapp : 8590037385

Google launches Kormo app in India to help people find entry-level jobs

0
Advertisements

Google Kormo App a guided app to find jobs, schedule interviews, build a free CV & learn skills. Employers use the Kormo Jobs app to hire job seekers. It only takes a few minutes to set up your basic profile, and get a beautiful digital CV that you can share, print, or apply directly to jobs listed on the app. If you take the time to fill out your background, experiences, and interests then we’ll match you for relevant jobs.

Kormo Jobs app, the better it gets at knowing your expertise, interests, and skills. Along the way recommend areas for you to grow, and give you the tools to do so, to upgrade your career and unlock the next great opportunity.

After signing up, Kormo App you will be able to see

Advertisements
  • Discover recommended jobs
  • Apply for jobs you like right from the Kormo Jobs app
  • Follow your job application progress in Kormo Jobs app
  • Build your digital CV & share right from the app
  • Learn new skills and earn more

Learn more about Kormo visit http://kormo.google.com
Follow on Facebook : https://www.facebook.com/kormoapp

BSNL Tariff Card August 2020

0
Advertisements
BSNL Kerala

സന്ദർശക രജിസ്റ്റർ ഇനി ഓൺലൈനായി

0
Advertisements

ഷോപ്പുകൾ, ആഫീസുകൾ, ആശുപത്രികൾ, മൽസ്യബന്ധന തൊഴിൽ മേഖല, എന്നിവിടങ്ങളിൽ സ്വന്തം ആവശ്യങ്ങൾക്കായും ജോലി ആവശ്യാർത്ഥവും സന്ദർശിക്കേണ്ടവർ QR കോഡ് ഉപയോഗിച്ചോ നേരിട്ടു വിവരങ്ങൾ ചേർത്തോ covid19jagratha.kerala.nic.in
അഥവാ കോവിഡ് ജാഗ്രത പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.

മത്സ്യബന്ധന തൊഴിലാളികൾക്കു വള്ളങ്ങൾ/ബോട്ടുകൾ വിവരങ്ങൾ സഹിതം രെജിസ്റ്റർ ചെയ്യാതെ ജോലി ചെയ്യാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല. ഷോപ്പുടമകൾ ആഫീസ് മേലധികാരികൾ എന്നിവർ QR കോഡ് രജിസ്റ്റർ ചെയ്തു അതിന്റെ കോപ്പി അവരുടെ സ്ഥാപനങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിക്കേണ്ടതാണ്. ആവശ്യമായ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ കണ്ട്രോൾ കേന്ദ്രങ്ങളുമായോ ബന്ധപ്പെടേണ്ടതാണ്. കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ഈ സംവിധാനം എല്ലാവരും നിർബന്ധമായും ഉപയോഗപ്പെടുത്തേണ്ടതാണ്. ഫോണിലും നെറ്റിലും സൗകര്യം ഇല്ലാത്തവരെ സഹായിക്കാൻ അതത് മേഖലയിലെ ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്.