Home Blog Page 18

BSNL ന്റെ 1498 രൂപയുടെ ഏറ്റവും മികച്ച ദീർഘകാല ഡാറ്റ പ്ലാൻ

0
Advertisements

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്ന 1498 രൂപയുടെ പ്ലാൻ ആണ് ഇപ്പോൾ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ദീർഘകാല ഡാറ്റാ പ്ലാൻ . താരിഫ് വർദ്ധനവിന് ശേഷം, ദീർഘകാല പ്ലാനുകൾ അതായത് ഒരു വർഷം വരെ സേവന കാലാവധിയുള്ള പ്രീപെയ്ഡ് പ്ലാനുകൾ വളരെ ചെലവേറിയതായി മാറിയിരിക്കുന്നു.

എന്നാൽ നിങ്ങൾ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളാണെങ്കിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആവശ്യമില്ലെങ്കിൽ നിങ്ങൾക്ക് ഈ പ്ലാൻ വാങ്ങാം. വോയ്‌സ് കോളുകൾക്കായി, നിങ്ങളുടെ ആവശ്യാനുസരണം ടോക്ക്‌ടൈം വൗച്ചറുകൾ ഉപയോഗിച്ച് കുറഞ്ഞ റീചാർജുകൾ ചെയ്യാം.

1498 രൂപ പ്രീപെയ്ഡ് പ്ലാനിൽ എല്ലാ ദിവസവും 2 ജിബി ഡാറ്റ ലഭിക്കുന്നു, അതിനുശേഷം വേഗത 40 കെബിപിഎസ് ആയി കുറയും. വൗച്ചറിന്റെ വാലിഡിറ്റി 365 ദിവസമാണ്. ഈ പ്ലാനിനൊപ്പം മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല.

Advertisements

നിയുക്തി തൊഴില്‍മേള 2021 ഡിസംബർ 18ന് കോഴിക്കോട് ജില്ലയിൽ

0
Advertisements

സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന നിയുക്തി 2021 തൊഴില്‍ മേള ഡിസംബര്‍ 18ന് കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ സ്വകാര്യ മേഖലയിലെ എഴുപത്തഞ്ചോളം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ മൂവായിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.jobfest.kerala.gov.in വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

റിലയൻസ് ജിയോ ഒരു രൂപ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു.

0
Advertisements

റിലയൻസ് ജിയോ ഒരു രൂപ മൂല്യമുള്ള പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ഈ 1 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് 100MB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാനപരമായി, ഈ വൗച്ചർ ഉപയോഗിച്ച് പത്ത് തവണ റീചാർജ് ചെയ്താൽ 10 രൂപയ്ക്ക് നിങ്ങൾക്ക് 30 ദിവസത്തേക്ക് 1GB ഡാറ്റയും നൽകും (100MB x 10 = 1GB). താരിഫ് വർദ്ധനയ്ക്ക് ശേഷം ജിയോ 15 രൂപയ്ക്ക് നൽകുന്ന 1ജിബി 4ജി ഡാറ്റ വൗച്ചറിനേക്കാൾ കുറഞ്ഞ വിലയുള്ള പ്ലാനാണ്.

മറ്റ് സ്വകാര്യ ഓപ്പറേറ്റർമാരൊന്നും തങ്ങളുടെ ഉപയോക്താക്കൾക്ക് അത്തരമൊരു സൗകര്യം വാഗ്ദാനം ചെയ്യുന്നില്ല. ഈ പ്ലാൻ ഉപയോഗിച്ച് ഇപ്പോൾ എത്ര ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാൻ കഴിയുമെന്ന് ക്യത്യമായി പറയാനാവില്ല. ഈ പ്ലാനിനെക്കുറിച്ച് ജിയോ ഇതുവരെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

KKEM Job Fair Season 1- 2021

0
Advertisements
  • 5 വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ
  • ഈ വർഷം 10000 പേർക്ക് ജോലി
  • വനിതകൾക്ക് പ്രത്യേക തൊഴിൽ മേള
  • വ്യക്തിപരമായ കാരണങ്ങളാൽ ജോലി നിർത്തേണ്ടി വന്ന വനിതകൾക്ക് ബാക് ടു കരിയർ എന്ന പേരിൽ ആദ്യ തൊഴിൽ മേള 21 ന് പൂജപ്പുര എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.

About KERALA KNOWLEDGE ECONOMY MISSION

A Kerala Development and Innovation Strategic Council (K-DISC) initiative, the Kerala Knowledge Economy mission (KKEM), aims to provide employment to the educated by transforming the State of Kerala into a Knowledge Society, which will produce, consume and transact knowledge for its own social and economic development. Kerala Knowledge Economy Mission targets to provide gainful employment to 20 lakh people over the next five years in various sectors and job verticals.

The Government of Kerala is embarking on a rapid action programme, KKEM Job Fair Season 1, to provide 10,000 jobs. These hybrid mode Job Fairs are meant for Freshers, Experienced people and Career Break Individuals. There will also be dedicated Job Fairs for Career Break Women.
District-level job fairs are scheduled from 18th December 2021 to 20th January 2022 as listed below.
Unlike other Job Fairs, KKEM Job Fairs are not one-time or annual. They are recurring Job Fairs so that once registered the job seeker is assisted through multiple opportunities and fairs until they find suitable employment.

Advertisements

KKEM Job Fair Season 1 Schedule

PHASE 1

  • Thiruvananthapuram: 2021-Dec-18
  • Kollam: 2021-Dec-19
  • Pathanamthitta: 2021-Dec-20

PHASE 2

Advertisements
  • Alappuzha: 2022-Jan-06
  • Kottayam: 2022-Jan-07
  • Kozhikode: 2022-Jan-08

PHASE 3

  • Kasargod: 2022-Jan-11
  • Wayanad: 2022-Jan-12
  • Kannur: 2022-Jan-13
  • Malappuram: 2022-Jan-15

PHASE 4

  • Palakkad: 2022-Jan-17
  • Thrissur: 2022-Jan-18
  • Idukki: 2022-Jan-19
  • Ernakulam: 2022-Jan-20
Venue

For Online Registration Visit https://knowledgemission.kerala.gov.in/index.jsp

Advertisements

BACK TO CAREER Job Fair for career break women

BACK TO CAREER
Job Fair for career break women
Three Job Fairs are scheduled exclusively for women who have a career break

  • Thiruvananthapuram: 2021-Dec-21
  • Calicut: 2022-Jan-10
  • Ernakulam: 2022-Jan-16

ഇന്ത്യയിൽ നിരക്കുകൾ കുത്തനെ കുറച്ച് നെറ്റ്ഫ്ലിക്സ്

0
Advertisements

സബ്സ്ക്രിപ്ഷൻ നിരക്കുകൾ കുത്തനെ കുറച്ച് സ്ട്രീമിങ്ങ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ്. പ്രതിമാസം 199 മുതൽ തുടങ്ങുന്ന നിരക്കിൽ ഇളവ് വരുത്തി 149 രൂപയ്ക്കാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈലിലും ടാബ്ലറ്റിലും ഈ നിരക്ക് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാം.

149 രൂപയൂടെ മൊബൈൽ പ്ലാൻ ഫോണുകൾക്കും ടാബിനും വേണ്ടിയുള്ളതാണ്. ഇതിലും 480 പിക്സൽ റസലൂഷനാണുള്ളത്. രാജ്യത്ത് കൂടുതൽ വരിക്കാരെ നേടാനുള്ള കമ്പനിയുടെ നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്. നെറ്റ്ഫ്ളിക്സിന്റെ ബേസിക് പ്ലാനിലാണ് വൻ വിലക്കിഴിവുണ്ടായിരിക്കുന്നത്.

499 രൂപയുണ്ടായിരുന്ന ബേസിക് പ്ലാൻ ഇപ്പോൾ 199 രൂപയ്ക്ക് ആസ്വദിക്കാം. ബേസിക് പ്ലാൻ റീച്ചാർജ് ചെയ്തവർക്ക് ഫോൺ, ടാബ് ലെറ്റ്, കംപ്യൂട്ടർ, ടിവി എന്നിവയിൽ നെറ്റ്ഫ്ളിക്സ് ഉപയോഗിക്കാനാവും. എന്നാൽ 480 പിക്സൽ വീഡിയോ ഗുണമേന്മയിൽ മാത്രമേ ഇത് ലഭിക്കുകയുള്ളൂ.

Advertisements

എച്ച്ഡി റസലൂഷനിൽ വീഡിയോ ആസ്വദിക്കണമെങ്കിൽ 499 രൂപയുടെ സ്റ്റാന്റേഡ് പ്ലാൻ റീച്ചാർജ് ചെയ്യണം. 1080 പിക്സൽ റസലൂഷനിൽ എല്ലാ ഉപകരണങ്ങളിലും നെറ്റ്ഫ്ളിക്സ് ആസ്വദിക്കാം.

എന്താണ് ഇ- ശ്രം? ആർക്കെല്ലാം രജിസ്റ്റർ ചെയ്യാം ?

0
Advertisements

അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഇ-ശ്രം രജിസ്‌ട്രേഷന്‍. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതിയായ 2021 ഡിസംബര്‍ 31 നകം മുഴുവന്‍ തൊഴിലാളികളുടെയും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ആർക്കെല്ലാം രജിസ്റ്റർ ചെയ്യാം ?

16നും 59നും ഇടയില്‍ പ്രായമുള്ള ഇ.എസ്.ഐ, ഇ.പി.എഫ് അര്‍ഹതയില്ലാത്തതും, ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തതുമായ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരു യുണീക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ലഭ്യമാകുന്നതും ഈ കാര്‍ഡിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കുന്നതുമാണ്. കൂടാതെ ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം അപകട ഇന്‍ഷൂറന്‍സ് ആയി രണ്ട് ലക്ഷം രൂപയും ദേശീയ അടിയന്തിരാവസ്ഥയിലും ദേശീയ ദുരന്ത ഘട്ടങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.

Advertisements

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് www.register.eshram.gov.in എന്ന വെബ് സൈറ്റ് വഴി സ്വയം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍/കോമണ്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍/ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവ വഴി സൗജന്യമായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ട്രേഡ് യൂണിയനുകള്‍, സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍ തുടങ്ങിയവര്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നോമിനിയുടെ പേര്, നോമിനിയുടെ ജനന തിയതി, നിലവില്‍ തൊഴില്‍ ചെയ്യുന്ന മേഖലയില്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ അത് എന്നിവ ആവശ്യമാണ്.

സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍, നിര്‍മ്മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, മത്സ്യ തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, തടിപ്പണിക്കാര്‍, ബീഡി തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, തയ്യല്‍ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, ക്വാറി തൊഴിലാളികള്‍ തുടങ്ങി ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്ത, ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്ത എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്‌സുകളിൽ അപേക്ഷിക്കാം

0
Advertisements

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്,
  • ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി,
  • ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ്,
  • വെബ് ഡിസൈൻ & ഡെവലപ്പ്‌മെന്റസ്,
  • ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് എന്നിവയാണ് കോഴ്‌സുകൾ.

പ്ലസ്ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക് ആണ് യോഗ്യത. പ്രായപരിധി ഇല്ല. ksg.keltron.in ൽ അപേക്ഷ ഫോം ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: കെൽട്രോൺ നോളജ് സെന്റർ, രണ്ടാംനില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതക്കാട്.പി.ഒ, തിരുവനന്തപുരം. ഫോൺ: 8590605260, 0471-2325154.

ആമസോൺ പ്രൈം മെമ്പർഷിപ്പ് വില വർധിക്കും; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

0
Advertisements

2021 ഡിസംബർ 14 മുതൽ ആമസോൺ പ്രൈം മെമ്പർഷിപ്പ് വില വർധിക്കും. അൻപത് ശതമാനം വരെയാണ് വർദ്ദനവ്

2021 ഡിസംബർ 14 ന് മുൻപ് പ്രൈം മെമ്പർഷിപ്പ് കാലാവധി നിലവിലെ നിരക്കിൽ തന്നെ നീട്ടാൻ സാധിക്കും. ഒരു വർഷത്തേക്ക് 999 രൂപ നൽകി പ്രൈം മെമ്പർഷിപ്പ് പുതുക്കാം. 2021 ഡിസംബർ 13 അർധരാത്രി വരെ പഴയ നിരക്കിൽ തന്നെ സേവനങ്ങൾ ഉപയോഗിക്കാം.

ഈ മാസം 14 മുതൽ ഒരു വർഷത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പിന് 500 രൂപയുടെ വർധനവമാണ് ഉണ്ടാകുക. 1499 രൂപയാകും ആന്വൽ മെമ്പർഷിപ്പിന്റെ വില. മൂന്ന് മാസത്തെ ക്വാർട്ടേർളി പ്ലാനുമുണ്ട്. നിലവിൽ 329 രൂപയാണ് മൂന്ന് മാസത്തേക്ക് വില. ഡിസംബർ 14 മുതൽ ഇത് 459 രൂപയാകും. ഒരു മാസത്തെ പ്രൈം മെമ്പർഷിപ്പിന് 129 ൽ നിന്ന് 179 രൂപയുമാകും.

Advertisements

ഇന്ത്യക്കാരി ഹർനാസ് സന്ധുവിന് വിശ്വസുന്ദരി കിരീടം

0
Advertisements

2021ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹർനാസ് സന്ധു. 21 വർഷത്തിനു ശേഷമാണ് പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയായ ഈ ഇരുപത്തിയൊന്നുകാരിയിലൂടെ വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. 2000ൽ ലാറ ദത്തയും 1994ൽ സുസ്മിത സെന്നുമാണ് നേരത്തെ ഇന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിച്ചത്.

ഇസ്രയേലിൽ ഏലിയറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ പാരഗ്വയേയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ഹർനാസ് ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മെക്സിക്കോ സുന്ദരി ആൻഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിനെ കിരീടം അണിയിച്ചത്.

Advertisements

ലെഹങ്കയിൽ സുന്ദരിയായി സാറ അലി ഖാന്‍ – ചിത്രങ്ങൾ

0
Advertisements

സാറ അലി ഖാന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫ്ലോറൽ പ്രിന്‍റ് ചെയ്ത ലെഹങ്കയിലാണ് സാറ ഇത്തവണ തെരഞ്ഞെടുത്തത്

നിരവധി ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ശ്രദ്ധനേടാറുണ്ട്.

Advertisements

ഓഫർ പെരുമഴ : Flipkart Big Saving Days Sales offer

0
Advertisements

സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹോം എന്റര്‍ടൈന്‍മെന്റ് സിസ്റ്റങ്ങള്‍, ലാപ്ടോപ്പുകള്‍, ഹോം ആക്‌സസ്സറീസ് എന്നിവയുള്‍പ്പെടെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിസ്‌ക്കൗണ്ടുമായി ഫ്ലിപ്പ്കാര്‍ട്ട്. ആകര്‍ഷകമായ ഡീലുകളും ഡിസ്‌കൗണ്ടുകളും സ്വന്തമാക്കാന്‍ കഴിയുന്ന ഈ ഇവന്റ് 2021 ഡിസംബര്‍ 16 ന് ആരംഭിച്ച് ഡിസംബര്‍ 21 ന് അവസാനിക്കും

ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും 10 ശതമാനം കിഴിവ് ലഭിക്കും.

ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് വില്‍പ്പനയിലെ ഓഫറുകളും ഡീലുകളും:

Advertisements
  • സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 60 ശതമാനം വരെ കിഴിവ്
  • സാംസങ്ങ്, ആപ്പിള്‍, ഓപ്പോ, വിവോ തുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ വമ്പന്‍ ഡീലുകളും ഡിസ്‌കൗണ്ടുകളും
  • ടാബ്ലെറ്റിന് 45 ശതമാനം വരെ കിഴിവ്
  • റഫ്രിജറേറ്ററുകളില്‍ 50 ശതമാനം വരെയും വീട്ടുപകരണങ്ങള്‍ക്ക് 70 ശതമാനം വരെയും കിഴിവ്
  • ടിവികളില്‍ സീസണ്‍ അവസാനിക്കുന്ന ഡീലുകളില്‍ ആളുകള്‍ക്ക് 70 ശതമാനം കിഴിവ് ലഭിക്കും.
  • വെബ്സൈറ്റ് ഗ്രൂമിംഗ് ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനവും മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനവും കിഴിവ് വാഗ്ദാനം ചെയ്യുന്നു.
  • ഫര്‍ണിച്ചര്‍ ഇനങ്ങളില്‍ 70 ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും

സച്ചിന്റെ മകൾ സാറ മോഡലിംഗ് രംഗത്തേക്ക്

0
Advertisements

സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ മോഡലിങ്ങിൽ പരീക്ഷണങ്ങളുമായി രംഗത്ത്. ഇനി തന്റെ കരിയർ മോഡലിംഗ് തന്നെയായിരിക്കുമെന്നുള്ള സൂചനയാണ് സാറ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ മാസം 5-ാം തീയതി സാറ തന്റെ മോഡലിംഗ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.

Advertisements
Courtesy: Instagram

Niyukthi 2021 Mega Job Fair at Govt. Engineering College, Kozhikode on December 18

0
Advertisements

Venue: Govt. Engineering College, Westhill, Kozhikode . Contact : 04952370179

Date : 2021 December 18

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2021 ഡിസംബർ 18ന് മെഗാ ജോബ് ഫെയർ നിയുക്തി 2021 സംഘടിപ്പിക്കുന്നു. കോഴിക്കോട് വെസ്റ്റ് ഹിൽ ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജിൽ കോളേജിൽ വെച്ചാണ് ജോബ് ഫെയർ നടക്കുക.

അൻപതിൽ പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ ബാങ്കിങ്, നോൺ ബാങ്കിങ് , ഫിനാൻസ്, ടെലികോം, ഐടി ,ടെക്നിക്കൽ ,നോൺ ടെക്നിക്കൽ , ബിപിഒ , എഡ്യൂക്കേഷണൽ , ഫാർമസ്യൂട്ടിക്കൽസ് , ഹോസ്പിറ്റൽസ് , ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽസ്, ഇൻഷുറൻസ്, ഓട്ടോമൊബൈൽസ് ,സർവീസ് ,മാനേജ്മെന്റ്,ഹെൽത്ത് കെയർ, ഹ്യൂമൺ റിസോഴ്സ് , എൻജിനീയറിങ്, തുടങ്ങി വിവിധ മേഖലകളിലെ മൂവായിരത്തിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

എസ്എസ്എൽസി,പ്ലസ്ടു, ഐ.ടി.ഐ , ഐ.ടി .സി , ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ, ,എഞ്ചിനീയറിംഗ് , MBA ,MSW, നഴ്സിംഗ് തുടങ്ങി വിവിധ തലത്തിലുള്ള യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

Advertisements

ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് ലഭിച്ചിരിക്കുന്ന ടൈം സ്ലോട്ടിൽ തന്നെ കോളേജിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 04952370179 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Zestmoney : ക്രെഡിറ്റ് കാർഡ് ഇല്ലാതെ EMI നേടാം

0
Advertisements

ഇ എം ഐ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങാൻ ക്രെഡിറ്റ് കാർഡ് വേണം അല്ലെങ്കിൽ ബജാജ് ഇഎംഐ കാർഡ് വേണം. എന്നാൽ ഭൂരിഭാഗം പേർക്കും ഇത് രണ്ടും ഇല്ലാത്തവരാണ്. അതിനാൽ സാധനങ്ങളെല്ലാം മുഴുവൻ തുകയും നൽകി വാങ്ങുന്നവരാണ് കൂടുതലും. എന്നാൽ ക്രെഡിറ്റ് കാർഡോ ബജാജ് ഇഎംഐ കാർഡോ ഒന്നും തന്നെ ഇല്ലാതെ തന്നെ EMI ലഭിക്കുന്ന ഒരു സംവിധാനത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

Zestmoney – Cardless EMI

2015ൽ ലിസി ചാപ്മാനും പ്രിയ ശർമ്മയും ആശിഷ് അനന്തരാമനും ചേർന്ന് സ്ഥാപിച്ച സെസ്റ്റ്മണി ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ഉപഭോക്തൃ വായ്പ നൽകുന്ന കമ്പനിയാണ്. മതിയായ ക്രെഡിറ്റ് ചരിത്രമില്ലാത്തതിനാൽ നിലവിൽ ക്രെഡിറ്റ് കാർഡുകളിലേക്കോ മറ്റേതെങ്കിലും ധനസഹായ ഓപ്ഷനുകളിലേക്കോ പ്രവേശനമില്ലാത്ത രാജ്യത്തെ 300 ദശലക്ഷത്തിലധികം കുടുംബങ്ങളുടെ ജീവിതം അർത്ഥവത്തായ രീതിയിൽ മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമായാണ് ZestMoney ആരംഭിച്ചിരിക്കുന്നത്.

Advertisements

ZestMoney വഴി ആമസോൺ ഫ്ലിക്കാർട്ട്, ആപ്പിൾ, വിവോ തുടങ്ങിയ മുൻനിര കമ്പനികളിൽ നിന്നും തവണ വ്യവസ്ഥയിൽ നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുന്നതാണ്. 3, 6, 9 മാസത്തവണ തിരിച്ചടവ് ഇതിൽ ലഭ്യമാണ്.

Popular Stores available in Zestmoney

Zestmoney എങ്ങനെ ഉപയോഗിക്കാം ?

  1. പ്ലേസ്റ്റോറിൽ നിന്നും Zestmoney ആപ്പ് ഡൗൺലോഡ് ചെയ്യുക.
  2. തുടർന്ന് നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യുക
  3. PAN card വിവരങ്ങൾ നിർബന്ധമായും നൽകേണ്ടതാണ്
  4. ആവശ്യമുള്ള വിവരങ്ങളെല്ലാം നൽകി കഴിയുമ്പോൾ നിങ്ങൾക്ക് ഒരു നിശ്ചിത തുക ക്രെഡിറ്റ് ലിമിറ്റ് ആയി അപ്പ്രൂവ് ചെയ്യുന്നതാണ്
  5. ഈ തുക ഉപയോഗിച്ച് ഫ്ലിപ്കാർട്ട് ആമസോൺ തുടങ്ങിയ ഏത് മുൻനിര കമ്പനികളിൽ നിന്നും സാധനങ്ങൾ തവണ വ്യവസ്ഥയിൽ വാങ്ങാവുന്നതാണ്.

എല്ലാ മാസവും പേയ്‌മെന്റുകൾ എളുപ്പത്തിൽ ഓട്ടോമേറ്റ് ആയി നിങ്ങളുടെ അക്കൗണ്ടിൽ നിന്നും തിരിച്ചടവിനായി NACH/eNACH ഫോം നൽകേണ്ടതാണ്. അതിനാൽ, നിശ്ചിത തീയതിയിൽ നിങ്ങളുടെ ബാങ്കിൽ നിന്ന് നിങ്ങളുടെ പ്രതിമാസ EMI-കൾ തിരിച്ചടയ്ക്കപ്പെടുന്നതാണ് . നിങ്ങളുടെ EMIകൾ കൃത്യസമയത്ത് അടയ്ക്കാൻ ഈ സജ്ജീകരണം നിങ്ങളെ സഹായിക്കും. കൂടാതെ കൃത്യമായ ഇ.എം ഐ തിരിച്ചടവ് നടത്തുന്ന ഉപഭോക്താക്കൾക്ക് പേഴ്സണൽ ലോണും ലഭിക്കുന്നതാണ്

Pravasi ID Card, Eligibility, Benifits etc

0
Advertisements

Pravasi ID card is the single stop for a non-resident Keralite to connect with the Kerala Government. This multi-purpose photo identity card entitles every NRK to avail all services and facilities offered by NORKA Roots, now and in future. Pravasi ID card comes with an add-on of Personal Accident Insurance coverage of upto a maximum of Rs. 4 Lakhs. The card has a validity of 3 years.

Benefits

Norka ID Card holder will be eligible for Personal Accident Insurance coverage of Rs. 4 Lakhs and up to a maximum of Rs. 2 Lakhs for permanent/partial disability.

Eligibility

  • Age 18-70 years
  • You should be a Pravasi residing or working abroad with a valid passport and visa for at least 6 months.

Documents Needed

Before applying make sure that all the required documents are scanned and prepared in JPEG formats

Advertisements
  • Copies of front and address page of the passport
  • Copy of Visa Page/ Ikkama/ Work Permit/ Residence Permit
  • Photo and Signature of the applicant
  • Registration fees Rs. 315 per card
  • Renewal of the Pravasi Id Card
  • You can apply for renewal 3 months before the date of expiry
  • Copies of prescribed documents and renewal fee should be submitted

For Online Application visit Norka Roots official website https://norkaroots.org/web/guest/nrk-id-card

Telegram Latest Updates Version: 8.3.2

0
Advertisements

Telegram is the fastest messaging app on the market, connecting people via a unique, distributed network of data centers around the globe. Its simple, fast, secure, and synced across all your devices. One of the world’s top 10 most downloaded apps with over 500 million active users.

Now get the following updates by installing latest version from Playstore

  • Protected content: Authors can limit the ability to save media, take screenshots and forward messages from their groups and channels. With this update, helping creators protect the content they publish on Telegram and ensure that it is available only for their intended audience. Group and Channel owners who want to keep their content members-only can restrict message forwarding from their chat, which also prevents screenshots and limits the ability to save media from posts.
  • Delete by date: Tap the date header in 1-on-1 chats and select a date range to clear chat history from that period. Telegram users have complete control over their digital footprint and can delete any messages from a conversation at any time. With this update, you can clear chat history from a specific day or date range in any one-on-one chat.
  • Device management: Quickly connect desktop and web versions via QR codes. Control which devices may accept Calls or new Secret Chats. You can use Telegram on all your devices at the same time, and the Devices menu helps you control where your account is logged in. We’ve added a new button to quickly link a desktop device and a setting to automatically log out inactive devices after some time.
  • Anonymous Posting in Public Groups Public Groups and Channel Comments allow for discussions of any topic in massive communities with thousands of members. These groups are used for everything from defending democracy to chatting with fans, which is why we’ve added the ability to appear as a channel when sending messages in these chats.
  • New Ways to Log In via Call: Starting today, some mobile devices will be offered the option to receive a login call from Telegram and then enter several digits of the phone number that called – instead of getting codes via text message
  • Responses to Join Requests: When you request to join a group or channel and its admin responds with a message, you will see which community they are from at the top of the chat.

Niyukthi 2021 Mega Job Fair at Fatima Mata National College Kollam on 18th December

0
Advertisements

കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ മെഗാ തൊഴിൽ മേള നിയുക്തി 2021 ഡിസംബർ 18ന് ഫാത്തിമാ മാതാ നാഷനൽ കോളേജിൽ നടത്തും.

Date: 2021 ഡിസംബർ 18

Venue: ഫാത്തിമാ മാതാ നാഷനൽ കോളേജ്, കൊല്ലം

50 സ്വകാര്യ സ്ഥാപനങ്ങളിലേക്കായി രണ്ടായിരത്തോളം ഒഴിവു കളിലേക്കാണു തൊഴിൽമേള സം ഘടിപ്പിക്കുന്നത്. ബാങ്കിങ്, ഫിനാൻസ്, അക്കൗണ്ട്സ്, സെയിൽസ്, മാർക്കറ്റിങ്, റീട്ടെയ്ൽ, എൻജിനീയറിങ്, എച്ച്ആർ, ഐടി എജ്യുക്കേഷൻ തുടങ്ങിയ മേഖല യിലുള്ള തൊഴിൽ ദാതാക്കൾ തൊഴിൽ മേളയിൽ പങ്കെടുക്കും.

പ്ലസ്ടു അല്ലെങ്കിൽ ഐടിഐ മിനിമം യോഗ്യതയുള്ള, 35 വയസ്സിന് അകത്തുള്ള എല്ലാ ഉദ്യോഗാർഥികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും മേളയിൽ പങ്കെടുക്കാം.

ഡിസംബർ 15നകം ഓൺ ലൈൻ റജിസ്ട്രേഷൻ പൂർത്തിയാക്കി അഡ്മിറ്റ് കാർഡുമായി ഹാജരാകുന്നവർക്കു മേളയിൽ പങ്കെടുക്കാം. www.jobfest.kerala.gov.in എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 9995794641.

Advertisements

പാൻ കാർഡ് തെറ്റ് തിരുത്താൻ രണ്ട് വഴികൾ – അറിയേണ്ട വിവരങ്ങൾ

0
Advertisements

നമ്മുടെ പക്കലുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പാൻ കാർഡ്. ബാങ്കിൽ അക്കൗണ്ട് തുറക്കുക, പിഎഫിന് അപേക്ഷിക്കുക, ലോണിന് അപേക്ഷിക്കുക, സിവിൽ സ്കോർ പരിശോധിക്കുക, ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുക തുടങ്ങിയ ജോലികൾക്കെല്ലാം നിങ്ങൾക്ക് പാൻ കാർഡ് ആവശ്യമാണ്.

ബാങ്ക് അക്കൗണ്ടിൽ സ്ലിപ്പ് വഴി 50,000 രൂപയോ അതിൽ കൂടുതലോ നിക്ഷേപിച്ചാലും പാൻ കാർഡ് നിർബന്ധമായും ആവശ്യമാണ്. എന്നാൽ നിങ്ങളുടെ പേരോ മറ്റേതെങ്കിലും തെറ്റോ നിങ്ങളുടെ പാൻ കാർഡിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ ലളിതമായ മാർഗമുണ്ട്.

നിങ്ങളുടെ പാൻ കാർഡിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ ഓഫ്‌ലൈനിലും ഓൺലൈനിലും സംവിധാനമുണ്ട്. ഓഫ്‌ലൈൻ മോഡിൽ നിങ്ങളുടെ പാൻ കാർഡിലെ തിരുത്തൽ നടത്തണമെങ്കിൽ, ഇതിനായി നിങ്ങളുടെ അടുത്തുള്ള പാൻ ഫെസിലിറ്റേഷൻ സെന്ററിൽ പോയി ഒരു ഫോം പൂരിപ്പിക്കണം. ഈ ഫോമിന്റെ പേര് ‘Apply for New PAN Card / Change / Correction in PAN Data’ എന്നാണ്.

Advertisements

ഓൺലൈനായി ചെയ്യുന്ന വിധം

നിങ്ങളുടെ പാൻ കാർഡ് ഓൺലൈനായി തിരുത്തണമെങ്കിൽ NSDL സേവനം https://www.onlineservices.nsdl.com/paam/endUserRegisterContact.html സന്ദർശിച്ച് അല്ലെങ്കിൽ myutiitsl.com/PAN_ONLINE/CSFPANApp എന്നതിൽ UTIITS സേവനം UTIITSL സന്ദർശിച്ച് നിങ്ങൾക്ക് അത് ചെയ്യാം.

ബി.എസ്.എൻ.എൽ തകർച്ചക്ക് കാരണം സർക്കാർ – ദയാനിധി മാരൻ

0
Advertisements

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ഇന്ത്യയിൽ 4G സേവനം ഇല്ലാത്തതിനാൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണെന്ന് ഡിഎംകെ എംപി ദയാനിധി മാരൻ ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ ചൂണ്ടിക്കാട്ടി. ബിജെപി അംഗങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട മാരൻ, ബിഎസ്എൻഎല്ലിന്റെ 4G, 5G സേവനങ്ങൾ നഷ്ടമായെന്നും ഇവിടെ സർക്കാർ മാത്രമാണ് കുറ്റക്കാരെന്നും മാരൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സർക്കാരിന്റെ പല തീരുമാനങ്ങളും ഇതര നെറ്റ്വർക്കുകൾക്ക് പ്രയോജനമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വകാര്യ ടെലികോം കമ്പനികൾ അവരുടെ 5G ട്രയൽ പാതിവഴിയിൽ ആയിരിക്കുമ്പോൾ, BSNL ഇപ്പോഴും ഇന്ത്യയിൽ 4G നെറ്റ്‌വർക്ക് സേവനങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. 2022 സെപ്തംബറോടെ ഇന്ത്യ മുഴുവൻ 4G അവതരിപ്പിക്കാൻ കഴിയുമെന്ന് സർക്കാർ പറഞ്ഞിരുന്നു. 4G ലോഞ്ച് ചെയ്യുന്നതിന് BSNL കുറഞ്ഞത് അഞ്ച് മുതൽ ആറ് വർഷം വരെ വൈകും. സർക്കാർ ഇതൊന്നും മനസ്സിലാക്കാതെ മുന്നോട്ട് പോകുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

2021 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ വാക്ക്

0
Advertisements

വിനോദം, വാർത്തകൾ, സ്‌പോർട്‌സ് തുടങ്ങിയ വിഭാഗങ്ങളിലായി ഇന്ത്യക്കാർ 2021ലുടനീളം ഏറ്റവുമധികം തിരഞ്ഞത് എന്താണെന്ന് വെളിപ്പെടുത്തുന്ന ഗൂഗിൾ ഇന്ത്യ 2021-ലെ സേർച്ചിങ് ഫലങ്ങൾ ബുധനാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകൾ ചുവടെ കൊടുത്തിരിക്കുന്നവയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന വാക്കാണ് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വാക്ക്

  1. Indian Premier League (IPL)
  2. CoWIN
  3. ICC T20 World Cup
  4. Euro Cup
  5. Tokyo Olympics
  6. COVID vaccine
  7. Free Fire redeem code
  8. Copa America
  9. Neeraj Chopra
  10. Aryan Khan

ഗൂഗിൾ നല്കുന്ന places or “Near me” വിഭാഗത്തിൽ തിരഞ്ഞ കാര്യങ്ങൾ

1. COVID vaccine near me

2. COVID test near me

3. Food delivery near me

4. Oxygen cylinder near me

5. Covid hospital near me

6. Tiffin service near me

7. CT scan near me

8. Takeout restaurants near me

9. Fastag near me

10. Driving school near me

Advertisements

“How to” സേർച്ച് വിഭാഗത്തിലെ 2021 ൽ തിരഞ്ഞ പ്രധാന വിവരങ്ങൾ

1. How to register for COVID vaccine

2. How to download vaccination certificate

3. How to increase oxygen level

4. How to link PAN with AADHAAR

5. How to make oxygen at home

6. How to buy dogecoin in india

7. How to make banana bread

8. How to check IPO allotment status

9. How to invest in bitcoin

10. How to calculate percentage of marks

“What is” വിഭാഗത്തിൽ 2021 ൽ തിരഞ്ഞ പ്രധാന വിവരങ്ങൾ

1. What is black fungus

2. What is the factorial of hundred

3. What is Taliban

4. What is happening in Afghanistan

5. What is remdesivir

6. What is the square root of 4

7. What is steroid

8. What is toolkit

9. What is Squid Game

10. What is delta plus variant