Home Blog Page 17

സ്‌കോളർഷിപ്പ്: 2021 ഡിസംബർ 31 വരെ അപേക്ഷിക്കാം

0

കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പ് പദ്ധതികളായ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോരിറ്റീസ്, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്‌സ് വിത്ത് ഡിസെബിലിറ്റീസ്, സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് കോളേജ് ആൻഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് എന്നിവയ്ക്കായി വിദ്യാർത്ഥികൾക്ക് 2021 ഡിസംബർ 31 വരെ ഫ്രഷ് / റിന്യൂവൽ രജിസ്‌ട്രേഷൻ ചെയ്തു ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.

കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ്‌വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ ഉൾപ്പെട്ട രണ്ടു ലക്ഷത്തിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോരിറ്റീസിനും രണ്ടര ലക്ഷത്തിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ള എല്ലാ വിഭാഗത്തിലും ഉള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ ഡിസബിലിറ്റീസിനായും അപേക്ഷിക്കാം.

പ്ലസ് ടു തലത്തിൽ 80 ശതമാനത്തിൽ കുറയാതെ ഉയർന്ന മാർക്ക് നേടിയ എട്ടു ലക്ഷം രൂപയിൽ കവിയാതെ കുടുംബ വാർഷിക വരുമാനമുള്ള എല്ലാ വിഭാഗത്തിലെയും വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. www.scholarships.gov.in മുഖേന അപേക്ഷകൾ സമർപ്പിക്കാം. മാനുവൽ/ഓഫ്‌ലൈൻ അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in, ഇ-മെയിൽ: postmatricscholarship@gmail.com, ഫോൺ :0471 2306580, 9446096580, 9446780308.

Adobe Spark Post is now Adobe Creative Cloud Express: Latest Updates

0

Adobe Creative Cloud Express (formerly Adobe Spark Post) enables you to quickly and easily make standout content from thousands of beautiful templates on mobile and web. No design skills needed and it’s FREE to get started.

Now Adobe changed the name and design of Adobe Spark. Now Adobe Spark Post is Adobe Cloud Express with Quickly and easily make standout content from thousands of beautiful templates

Find out various template like Stories, social posts and ads for Instagram, Facebook, Snapchat, Twitter and Pinterest
– Logos
– Posters and flyers
– Banners
– Photo collages
– Invitations
– Business graphics
– Presentations etc

Adobe Creative Cloud Express including royalty-free Adobe Stock photos, backgrounds, Adobe Fonts, illustrations and icons. With just a few taps, customise your design with easy-to-apply effects, filters and textures that can be used together and layered.

Creative Cloud Express membership unlocks all templates, access to the entire royalty-free Adobe Stock photo collection effects and fonts plus premium features like Apply Brand, Customise Cutout and Resize. Your paid membership includes the premium versions of the following applications:

– Adobe Creative Cloud Express on web and mobile
– Adobe Premiere Rush on mobile and desktop
– Adobe Photoshop Express on mobile

കോവിഡ് മരണം: സർക്കാർ ധനസഹായത്തിന് അപേക്ഷിക്കാം

0

കോവിഡ് ബാധിച്ച മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച 50,000 രൂപ എക്‌സ്‌ഗ്രേഷ്യ ധനസഹായവും ആശ്രിതരായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് പ്രഖ്യാപിച്ചിട്ടുള്ള 5000 രൂപ വീതം 36 മാസം നൽകുന്ന ധനസഹായവും ലഭിക്കുന്നതിന് www.relief.kerala.gov.in വഴി അപേക്ഷിക്കാം.

അക്ഷയകേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫീസർമാർക്ക് നേരിട്ടും അപേക്ഷ നൽകാം.
കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ കോവിഡ് മരണ സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണമെന്ന് ലാൻഡ് റവന്യു കമ്മീഷണർ അറിയിച്ചു.

Niyukthi 2021 Job Fest – നിയുക്തി തൊഴില്‍മേള 2021 ഡിസംബർ 20ന് തൃശ്ശൂരിൽ

0

സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന നിയുക്തി 2021 തൊഴില്‍ മേള ഡിസംബര്‍ 20ന് തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നടക്കും.

യോഗ്യത

എസ്എസ്എൽസി,പ്ലസ്ടു, ഐ.ടി.ഐ , ഐ.ടി .സി , ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ, ,എഞ്ചിനീയറിംഗ് , MBA ,MSW, നഴ്സിംഗ് തുടങ്ങി വിവിധ തലത്തിലുള്ള യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം

Date: 20/12/2021

Registration link: wwwjobfest.kerala.gov.in

Venue: St. Thomas College, Thrissur . 04872331016

ബാങ്കിങ്, നോൺ ബാങ്കിങ് , ഫിനാൻസ്, ടെലികോം, ഐടി ,ടെക്നിക്കൽ ,നോൺ ടെക്നിക്കൽ , ബിപിഒ , എഡ്യൂക്കേഷണൽ , ഫാർമസ്യൂട്ടിക്കൽസ് , ഹോസ്പിറ്റൽസ് , ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽസ്, ഇൻഷുറൻസ്, ഓട്ടോമൊബൈൽസ് ,സർവീസ് ,മാനേജ്മെന്റ്,ഹെൽത്ത് കെയർ, ഹ്യൂമൺ റിസോഴ്സ് , എൻജിനീയറിങ്, തുടങ്ങി വിവിധ മേഖലകളിലെ മൂവായിരത്തിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

ജില്ലയിലെ സ്വകാര്യ മേഖലയിലെ എഴുപത്തഞ്ചോളം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ മൂവായിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.jobfest.kerala.gov.in വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

ജോബ് ഫെസ്റ്റിലെ ജോലി ഒഴിവുകൾ അറിയാൻ https://jobfest.kerala.gov.in/portal/alljobs എന്ന ലിങ്ക് സന്ദർശിക്കുക.

വാട്സാപ്പ് ലോക്ക് ചെയ്യാം : ഫിംഗർ പ്രിൻറ് ഉപയോഗിച്ച്

0

നമ്മുടെ ഫോൺ മറ്റൊരാളുടെ കയ്യിൽ കിട്ടിയാൽ വാട്സ്ആപ്പ് ഈസിയായി തുറന്ന് അവർക്ക് നമ്മുടെ ചാറ്റ് വിവരങ്ങൾ കാണാൻ സാധിക്കും കാരണം വാട്ട്സ്ആപ്പ് ലോക്ക് ചെയ്ത് വയ്ക്കാൻ പ്രത്യേകിച്ച് സംവിധാനങ്ങളൊന്നും നിലവിലില്ല.

എന്നാൽ വാട്സാപ്പിൽ തന്നെ ലഭ്യമായ ഫിംഗർ പ്രിൻറ് ലോക്ക് സംവിധാനത്തിലൂടെ നമുക്ക് വാട്സ്ആപ്പ് ലോക്ക് ചെയ്യാൻ സാധിക്കും. വാട്ട്സ്ആപ്പ് സെറ്റിംഗ്സിൽ പോയി ഫിംഗർ പ്രിൻറ് എനേബിൾ ചെയ്താൽ വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ എല്ലാം നമ്മൾ ഫിംഗർ പ്രിൻറ് ഉപയോഗിച്ചാൽ മാത്രമേ വാട്സ്ആപ്പ് തുറക്കാൻ കഴിയുള്ളൂ. ഈ സംവിധാനത്തിലൂടെ നമ്മുടെ ചാറ്റ് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ നമുക്ക് സാധിക്കും.

വാട്സാപ്പ് ഫിംഗർ പ്രിൻറ് ഓപ്ഷൻ എങ്ങനെ ഉപയോഗിക്കാം എന്ന് വീഡിയോയിലൂടെ മനസ്സിലാക്കാം.

https://youtube.com/shorts/jPVy7GYWFSk

Niyukthi 2021 Mega Job Fair at Baselius College, Kottayam on December 18

0

നിയുക്തി 2021 മെഗാ ജോബ് ഫെയർ 2021 ഡിസംബർ 18 ന് കോട്ടയം ബസേലിയസ് കോളേജിൽ

Date : 2021 December 18

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 18ന് മെഗാ ജോബ് ഫെയർ നിയുക്തി 2021 സംഘടിപ്പിക്കുന്നു. കോട്ടയം ബസേലിയസ് കോളേജിൽ വെച്ചാണ് ജോബ് ഫെയർ നടക്കുക. അൻപതിൽ-പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ

പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബാങ്കിങ്, നോൺ ബാങ്കിങ് , ഫിനാൻസ്, ടെലികോം, ഐടി ,ടെക്നിക്കൽ ,നോൺ ടെക്നിക്കൽ , ബിപിഒ , എഡ്യൂക്കേഷണൽ , ഫാർമസ്യൂട്ടിക്കൽസ് , ഹോസ്പിറ്റൽസ് , ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽസ്, ഇൻഷുറൻസ്, ഓട്ടോമൊബൈൽസ് ,സർവീസ് ,മാനേജ്മെന്റ്,ഹെൽത്ത് കെയർ, ഹ്യൂമൺ റിസോഴ്സ് , എൻജിനീയറിങ്, തുടങ്ങി വിവിധ മേഖലകളിലെ മൂവായിരത്തിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

എസ്എസ്എൽസി,പ്ലസ്ടു, ഐ.ടി.ഐ , ഐ.ടി .സി , ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ, ,എഞ്ചിനീയറിംഗ് , MBA ,MSW, നഴ്സിംഗ് തുടങ്ങി വിവിധ തലത്തിലുള്ള യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് ലഭിച്ചിരിക്കുന്ന ടൈം സ്ലോട്ടിൽ തന്നെ കോളേജിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 0481-2560413/2565452/2563451 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് സന്തോഷ വാർത്ത

0

ഇനി അശ്ലീലമോ ആക്ഷേപകരമോ ആയ സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് എളുപ്പമായിരിക്കും. ഒരു ഗ്രൂപ്പിലെ എല്ലാവരുടെയും സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്നതിനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉടന്‍ പരീക്ഷിക്കും. അതായത് ഗ്രൂപ്പ് അഡ്മിന് ഒരു സന്ദേശം സൂക്ഷിക്കാനോ ഇല്ലാതാക്കാനോ കഴിയും

പുതിയ വേർഷൻ 2.22.1.1 അപ്ഡേറ്റിലാണ് ഗ്രൂപ്പ് മെസേജുകള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്ന ഫീച്ചര്‍ വരുന്നത്. സന്ദേശം ഡിലീറ്റ് ചെയ്യപ്പെടുമ്പോള്‍ ‘അത് ഒരു അഡ്മിന്‍ നീക്കം ചെയ്തതാണ്’ എന്ന സന്ദേശം പ്രദര്‍ശിപ്പിക്കും. ഗ്രൂപ്പിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ സന്ദേശങ്ങള്‍ നീക്കം ചെയ്യാനും ഇത് അഡ്മിന്‍മാരെ സഹായിക്കും.

ഒരു ഗ്രൂപ്പില്‍ എത്ര അഡ്മിന്‍മാര്‍ ഉണ്ടായാലും എല്ലാവര്‍ക്കും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളെ മോഡറേറ്റ് ചെയ്യാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഈ ഫീച്ചര്‍ ബീറ്റാ ടെസ്റ്ററുകള്‍ക്കായി ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

BSNL ന്റെ 1498 രൂപയുടെ ഏറ്റവും മികച്ച ദീർഘകാല ഡാറ്റ പ്ലാൻ

0

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്ന 1498 രൂപയുടെ പ്ലാൻ ആണ് ഇപ്പോൾ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ദീർഘകാല ഡാറ്റാ പ്ലാൻ . താരിഫ് വർദ്ധനവിന് ശേഷം, ദീർഘകാല പ്ലാനുകൾ അതായത് ഒരു വർഷം വരെ സേവന കാലാവധിയുള്ള പ്രീപെയ്ഡ് പ്ലാനുകൾ വളരെ ചെലവേറിയതായി മാറിയിരിക്കുന്നു.

എന്നാൽ നിങ്ങൾ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളാണെങ്കിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആവശ്യമില്ലെങ്കിൽ നിങ്ങൾക്ക് ഈ പ്ലാൻ വാങ്ങാം. വോയ്‌സ് കോളുകൾക്കായി, നിങ്ങളുടെ ആവശ്യാനുസരണം ടോക്ക്‌ടൈം വൗച്ചറുകൾ ഉപയോഗിച്ച് കുറഞ്ഞ റീചാർജുകൾ ചെയ്യാം.

1498 രൂപ പ്രീപെയ്ഡ് പ്ലാനിൽ എല്ലാ ദിവസവും 2 ജിബി ഡാറ്റ ലഭിക്കുന്നു, അതിനുശേഷം വേഗത 40 കെബിപിഎസ് ആയി കുറയും. വൗച്ചറിന്റെ വാലിഡിറ്റി 365 ദിവസമാണ്. ഈ പ്ലാനിനൊപ്പം മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല.

നിയുക്തി തൊഴില്‍മേള 2021 ഡിസംബർ 18ന് കോഴിക്കോട് ജില്ലയിൽ

0

സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന നിയുക്തി 2021 തൊഴില്‍ മേള ഡിസംബര്‍ 18ന് കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ സ്വകാര്യ മേഖലയിലെ എഴുപത്തഞ്ചോളം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ മൂവായിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.jobfest.kerala.gov.in വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

റിലയൻസ് ജിയോ ഒരു രൂപ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു.

0

റിലയൻസ് ജിയോ ഒരു രൂപ മൂല്യമുള്ള പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ഈ 1 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് 100MB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാനപരമായി, ഈ വൗച്ചർ ഉപയോഗിച്ച് പത്ത് തവണ റീചാർജ് ചെയ്താൽ 10 രൂപയ്ക്ക് നിങ്ങൾക്ക് 30 ദിവസത്തേക്ക് 1GB ഡാറ്റയും നൽകും (100MB x 10 = 1GB). താരിഫ് വർദ്ധനയ്ക്ക് ശേഷം ജിയോ 15 രൂപയ്ക്ക് നൽകുന്ന 1ജിബി 4ജി ഡാറ്റ വൗച്ചറിനേക്കാൾ കുറഞ്ഞ വിലയുള്ള പ്ലാനാണ്.

മറ്റ് സ്വകാര്യ ഓപ്പറേറ്റർമാരൊന്നും തങ്ങളുടെ ഉപയോക്താക്കൾക്ക് അത്തരമൊരു സൗകര്യം വാഗ്ദാനം ചെയ്യുന്നില്ല. ഈ പ്ലാൻ ഉപയോഗിച്ച് ഇപ്പോൾ എത്ര ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാൻ കഴിയുമെന്ന് ക്യത്യമായി പറയാനാവില്ല. ഈ പ്ലാനിനെക്കുറിച്ച് ജിയോ ഇതുവരെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

KKEM Job Fair Season 1- 2021

0
  • 5 വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ
  • ഈ വർഷം 10000 പേർക്ക് ജോലി
  • വനിതകൾക്ക് പ്രത്യേക തൊഴിൽ മേള
  • വ്യക്തിപരമായ കാരണങ്ങളാൽ ജോലി നിർത്തേണ്ടി വന്ന വനിതകൾക്ക് ബാക് ടു കരിയർ എന്ന പേരിൽ ആദ്യ തൊഴിൽ മേള 21 ന് പൂജപ്പുര എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.

About KERALA KNOWLEDGE ECONOMY MISSION

A Kerala Development and Innovation Strategic Council (K-DISC) initiative, the Kerala Knowledge Economy mission (KKEM), aims to provide employment to the educated by transforming the State of Kerala into a Knowledge Society, which will produce, consume and transact knowledge for its own social and economic development. Kerala Knowledge Economy Mission targets to provide gainful employment to 20 lakh people over the next five years in various sectors and job verticals.

The Government of Kerala is embarking on a rapid action programme, KKEM Job Fair Season 1, to provide 10,000 jobs. These hybrid mode Job Fairs are meant for Freshers, Experienced people and Career Break Individuals. There will also be dedicated Job Fairs for Career Break Women.
District-level job fairs are scheduled from 18th December 2021 to 20th January 2022 as listed below.
Unlike other Job Fairs, KKEM Job Fairs are not one-time or annual. They are recurring Job Fairs so that once registered the job seeker is assisted through multiple opportunities and fairs until they find suitable employment.

KKEM Job Fair Season 1 Schedule

PHASE 1

  • Thiruvananthapuram: 2021-Dec-18
  • Kollam: 2021-Dec-19
  • Pathanamthitta: 2021-Dec-20

PHASE 2

  • Alappuzha: 2022-Jan-06
  • Kottayam: 2022-Jan-07
  • Kozhikode: 2022-Jan-08

PHASE 3

  • Kasargod: 2022-Jan-11
  • Wayanad: 2022-Jan-12
  • Kannur: 2022-Jan-13
  • Malappuram: 2022-Jan-15

PHASE 4

  • Palakkad: 2022-Jan-17
  • Thrissur: 2022-Jan-18
  • Idukki: 2022-Jan-19
  • Ernakulam: 2022-Jan-20
Venue

For Online Registration Visit https://knowledgemission.kerala.gov.in/index.jsp

BACK TO CAREER Job Fair for career break women

BACK TO CAREER
Job Fair for career break women
Three Job Fairs are scheduled exclusively for women who have a career break

  • Thiruvananthapuram: 2021-Dec-21
  • Calicut: 2022-Jan-10
  • Ernakulam: 2022-Jan-16

ഇന്ത്യയിൽ നിരക്കുകൾ കുത്തനെ കുറച്ച് നെറ്റ്ഫ്ലിക്സ്

0

സബ്സ്ക്രിപ്ഷൻ നിരക്കുകൾ കുത്തനെ കുറച്ച് സ്ട്രീമിങ്ങ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ്. പ്രതിമാസം 199 മുതൽ തുടങ്ങുന്ന നിരക്കിൽ ഇളവ് വരുത്തി 149 രൂപയ്ക്കാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈലിലും ടാബ്ലറ്റിലും ഈ നിരക്ക് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാം.

149 രൂപയൂടെ മൊബൈൽ പ്ലാൻ ഫോണുകൾക്കും ടാബിനും വേണ്ടിയുള്ളതാണ്. ഇതിലും 480 പിക്സൽ റസലൂഷനാണുള്ളത്. രാജ്യത്ത് കൂടുതൽ വരിക്കാരെ നേടാനുള്ള കമ്പനിയുടെ നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്. നെറ്റ്ഫ്ളിക്സിന്റെ ബേസിക് പ്ലാനിലാണ് വൻ വിലക്കിഴിവുണ്ടായിരിക്കുന്നത്.

499 രൂപയുണ്ടായിരുന്ന ബേസിക് പ്ലാൻ ഇപ്പോൾ 199 രൂപയ്ക്ക് ആസ്വദിക്കാം. ബേസിക് പ്ലാൻ റീച്ചാർജ് ചെയ്തവർക്ക് ഫോൺ, ടാബ് ലെറ്റ്, കംപ്യൂട്ടർ, ടിവി എന്നിവയിൽ നെറ്റ്ഫ്ളിക്സ് ഉപയോഗിക്കാനാവും. എന്നാൽ 480 പിക്സൽ വീഡിയോ ഗുണമേന്മയിൽ മാത്രമേ ഇത് ലഭിക്കുകയുള്ളൂ.

എച്ച്ഡി റസലൂഷനിൽ വീഡിയോ ആസ്വദിക്കണമെങ്കിൽ 499 രൂപയുടെ സ്റ്റാന്റേഡ് പ്ലാൻ റീച്ചാർജ് ചെയ്യണം. 1080 പിക്സൽ റസലൂഷനിൽ എല്ലാ ഉപകരണങ്ങളിലും നെറ്റ്ഫ്ളിക്സ് ആസ്വദിക്കാം.

എന്താണ് ഇ- ശ്രം? ആർക്കെല്ലാം രജിസ്റ്റർ ചെയ്യാം ?

0

അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഇ-ശ്രം രജിസ്‌ട്രേഷന്‍. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതിയായ 2021 ഡിസംബര്‍ 31 നകം മുഴുവന്‍ തൊഴിലാളികളുടെയും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ആർക്കെല്ലാം രജിസ്റ്റർ ചെയ്യാം ?

16നും 59നും ഇടയില്‍ പ്രായമുള്ള ഇ.എസ്.ഐ, ഇ.പി.എഫ് അര്‍ഹതയില്ലാത്തതും, ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തതുമായ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരു യുണീക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ലഭ്യമാകുന്നതും ഈ കാര്‍ഡിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കുന്നതുമാണ്. കൂടാതെ ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം അപകട ഇന്‍ഷൂറന്‍സ് ആയി രണ്ട് ലക്ഷം രൂപയും ദേശീയ അടിയന്തിരാവസ്ഥയിലും ദേശീയ ദുരന്ത ഘട്ടങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് www.register.eshram.gov.in എന്ന വെബ് സൈറ്റ് വഴി സ്വയം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍/കോമണ്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍/ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവ വഴി സൗജന്യമായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ട്രേഡ് യൂണിയനുകള്‍, സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍ തുടങ്ങിയവര്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നോമിനിയുടെ പേര്, നോമിനിയുടെ ജനന തിയതി, നിലവില്‍ തൊഴില്‍ ചെയ്യുന്ന മേഖലയില്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ അത് എന്നിവ ആവശ്യമാണ്.

സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍, നിര്‍മ്മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, മത്സ്യ തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, തടിപ്പണിക്കാര്‍, ബീഡി തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, തയ്യല്‍ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, ക്വാറി തൊഴിലാളികള്‍ തുടങ്ങി ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്ത, ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്ത എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്‌സുകളിൽ അപേക്ഷിക്കാം

0

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്,
  • ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി,
  • ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ്,
  • വെബ് ഡിസൈൻ & ഡെവലപ്പ്‌മെന്റസ്,
  • ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് എന്നിവയാണ് കോഴ്‌സുകൾ.

പ്ലസ്ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക് ആണ് യോഗ്യത. പ്രായപരിധി ഇല്ല. ksg.keltron.in ൽ അപേക്ഷ ഫോം ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: കെൽട്രോൺ നോളജ് സെന്റർ, രണ്ടാംനില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതക്കാട്.പി.ഒ, തിരുവനന്തപുരം. ഫോൺ: 8590605260, 0471-2325154.

ആമസോൺ പ്രൈം മെമ്പർഷിപ്പ് വില വർധിക്കും; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

0

2021 ഡിസംബർ 14 മുതൽ ആമസോൺ പ്രൈം മെമ്പർഷിപ്പ് വില വർധിക്കും. അൻപത് ശതമാനം വരെയാണ് വർദ്ദനവ്

2021 ഡിസംബർ 14 ന് മുൻപ് പ്രൈം മെമ്പർഷിപ്പ് കാലാവധി നിലവിലെ നിരക്കിൽ തന്നെ നീട്ടാൻ സാധിക്കും. ഒരു വർഷത്തേക്ക് 999 രൂപ നൽകി പ്രൈം മെമ്പർഷിപ്പ് പുതുക്കാം. 2021 ഡിസംബർ 13 അർധരാത്രി വരെ പഴയ നിരക്കിൽ തന്നെ സേവനങ്ങൾ ഉപയോഗിക്കാം.

ഈ മാസം 14 മുതൽ ഒരു വർഷത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പിന് 500 രൂപയുടെ വർധനവമാണ് ഉണ്ടാകുക. 1499 രൂപയാകും ആന്വൽ മെമ്പർഷിപ്പിന്റെ വില. മൂന്ന് മാസത്തെ ക്വാർട്ടേർളി പ്ലാനുമുണ്ട്. നിലവിൽ 329 രൂപയാണ് മൂന്ന് മാസത്തേക്ക് വില. ഡിസംബർ 14 മുതൽ ഇത് 459 രൂപയാകും. ഒരു മാസത്തെ പ്രൈം മെമ്പർഷിപ്പിന് 129 ൽ നിന്ന് 179 രൂപയുമാകും.

ഇന്ത്യക്കാരി ഹർനാസ് സന്ധുവിന് വിശ്വസുന്ദരി കിരീടം

0

2021ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹർനാസ് സന്ധു. 21 വർഷത്തിനു ശേഷമാണ് പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയായ ഈ ഇരുപത്തിയൊന്നുകാരിയിലൂടെ വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. 2000ൽ ലാറ ദത്തയും 1994ൽ സുസ്മിത സെന്നുമാണ് നേരത്തെ ഇന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിച്ചത്.

ഇസ്രയേലിൽ ഏലിയറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ പാരഗ്വയേയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ഹർനാസ് ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മെക്സിക്കോ സുന്ദരി ആൻഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിനെ കിരീടം അണിയിച്ചത്.

ലെഹങ്കയിൽ സുന്ദരിയായി സാറ അലി ഖാന്‍ – ചിത്രങ്ങൾ

0

സാറ അലി ഖാന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫ്ലോറൽ പ്രിന്‍റ് ചെയ്ത ലെഹങ്കയിലാണ് സാറ ഇത്തവണ തെരഞ്ഞെടുത്തത്

നിരവധി ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ശ്രദ്ധനേടാറുണ്ട്.

ഓഫർ പെരുമഴ : Flipkart Big Saving Days Sales offer

0

സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹോം എന്റര്‍ടൈന്‍മെന്റ് സിസ്റ്റങ്ങള്‍, ലാപ്ടോപ്പുകള്‍, ഹോം ആക്‌സസ്സറീസ് എന്നിവയുള്‍പ്പെടെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിസ്‌ക്കൗണ്ടുമായി ഫ്ലിപ്പ്കാര്‍ട്ട്. ആകര്‍ഷകമായ ഡീലുകളും ഡിസ്‌കൗണ്ടുകളും സ്വന്തമാക്കാന്‍ കഴിയുന്ന ഈ ഇവന്റ് 2021 ഡിസംബര്‍ 16 ന് ആരംഭിച്ച് ഡിസംബര്‍ 21 ന് അവസാനിക്കും

ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും 10 ശതമാനം കിഴിവ് ലഭിക്കും.

ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് വില്‍പ്പനയിലെ ഓഫറുകളും ഡീലുകളും:

  • സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 60 ശതമാനം വരെ കിഴിവ്
  • സാംസങ്ങ്, ആപ്പിള്‍, ഓപ്പോ, വിവോ തുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ വമ്പന്‍ ഡീലുകളും ഡിസ്‌കൗണ്ടുകളും
  • ടാബ്ലെറ്റിന് 45 ശതമാനം വരെ കിഴിവ്
  • റഫ്രിജറേറ്ററുകളില്‍ 50 ശതമാനം വരെയും വീട്ടുപകരണങ്ങള്‍ക്ക് 70 ശതമാനം വരെയും കിഴിവ്
  • ടിവികളില്‍ സീസണ്‍ അവസാനിക്കുന്ന ഡീലുകളില്‍ ആളുകള്‍ക്ക് 70 ശതമാനം കിഴിവ് ലഭിക്കും.
  • വെബ്സൈറ്റ് ഗ്രൂമിംഗ് ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനവും മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനവും കിഴിവ് വാഗ്ദാനം ചെയ്യുന്നു.
  • ഫര്‍ണിച്ചര്‍ ഇനങ്ങളില്‍ 70 ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും

സച്ചിന്റെ മകൾ സാറ മോഡലിംഗ് രംഗത്തേക്ക്

0

സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ മോഡലിങ്ങിൽ പരീക്ഷണങ്ങളുമായി രംഗത്ത്. ഇനി തന്റെ കരിയർ മോഡലിംഗ് തന്നെയായിരിക്കുമെന്നുള്ള സൂചനയാണ് സാറ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ മാസം 5-ാം തീയതി സാറ തന്റെ മോഡലിംഗ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.

Courtesy: Instagram

Niyukthi 2021 Mega Job Fair at Govt. Engineering College, Kozhikode on December 18

0

Venue: Govt. Engineering College, Westhill, Kozhikode . Contact : 04952370179

Date : 2021 December 18

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2021 ഡിസംബർ 18ന് മെഗാ ജോബ് ഫെയർ നിയുക്തി 2021 സംഘടിപ്പിക്കുന്നു. കോഴിക്കോട് വെസ്റ്റ് ഹിൽ ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജിൽ കോളേജിൽ വെച്ചാണ് ജോബ് ഫെയർ നടക്കുക.

അൻപതിൽ പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ ബാങ്കിങ്, നോൺ ബാങ്കിങ് , ഫിനാൻസ്, ടെലികോം, ഐടി ,ടെക്നിക്കൽ ,നോൺ ടെക്നിക്കൽ , ബിപിഒ , എഡ്യൂക്കേഷണൽ , ഫാർമസ്യൂട്ടിക്കൽസ് , ഹോസ്പിറ്റൽസ് , ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽസ്, ഇൻഷുറൻസ്, ഓട്ടോമൊബൈൽസ് ,സർവീസ് ,മാനേജ്മെന്റ്,ഹെൽത്ത് കെയർ, ഹ്യൂമൺ റിസോഴ്സ് , എൻജിനീയറിങ്, തുടങ്ങി വിവിധ മേഖലകളിലെ മൂവായിരത്തിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

എസ്എസ്എൽസി,പ്ലസ്ടു, ഐ.ടി.ഐ , ഐ.ടി .സി , ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ, ,എഞ്ചിനീയറിംഗ് , MBA ,MSW, നഴ്സിംഗ് തുടങ്ങി വിവിധ തലത്തിലുള്ള യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് ലഭിച്ചിരിക്കുന്ന ടൈം സ്ലോട്ടിൽ തന്നെ കോളേജിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 04952370179 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.