Home Blog Page 16

തൃശൂരില്‍ രണ്ട് മെഗാ ജോബ് ഫെയറുകള്‍; അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കും.

0

തൃശൂര്‍ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ് ഫെയറുകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള നോളജ് എക്കോണമി മിഷന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയ്‌സ്) എന്നിവയുമായി സഹകരിച്ചാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലേറെ സ്ഥാപനങ്ങള്‍ രണ്ട് മേളകളിലുമായി പങ്കെടുക്കും. നേരിട്ടും ഓണ്‍ലൈനായുമായിരിക്കും തൊഴിലന്വേഷകരുമായുള്ള അഭിമുഖം നടക്കുക.

കേരള നോളജ് എക്കോണമി മിഷൻ തൊഴിൽമേള

അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള കേരള ഡെവലപ്‌മെന്റ് ആന്റ് ഇനൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിന്റെ (കെഡിസ്‌ക്ക്) പദ്ധതിയുടെ ഭാഗമായി 2022 ജനുവരി 18ന് തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലാണ് ആദ്യ തൊഴില്‍ മേള. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറു മണി വരെ നടക്കുന്ന തൊഴില്‍ മേളയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചു. knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി തൊഴിലുടമകള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലന്വേഷകരുടെ യോഗ്യതയ്ക്കും അഭിരുചിക്കും അനുസൃതമായി കമ്പനികള്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്താണ് അഭിമുഖത്തിന് അവസരം നല്‍കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ പരിശീലനം നല്‍കും. ആദ്യ തൊഴില്‍ മേളയില്‍ തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കി അവരെ തൊഴില്‍ സജ്ജരാക്കാനുള്ള പദ്ധതികളും കേരള നോളജ് എക്കോണമി മിഷന്‍ നടപ്പിലാക്കും. 18 വയസ്സ് പ്രായമുള്ളവരും പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

Advertisements

KASE തൊഴിൽ മേള

കെയ്‌സിന്റെ (KASE)നേതൃത്വത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി www.statejobportal.kerala.gov.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിലേക്കുള്ള തൊഴില്‍ ദാതാക്കളുടെ രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചു. ഉദ്യോഗാര്‍ഥികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുമായി ഭാഗമായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളകളുടെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ സെക്രട്ടറിയും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജനറല്‍ കണ്‍വീനറുമായി ജില്ലാതല സംഘാടക സമിതിക്ക് രൂപം നല്‍കി.

എംപ്ലോയര്‍ മൊബിലൈസേഷന്‍, കാന്‍ഡിഡേറ്റ് മൊബിലൈസേഷന്‍, പ്രചാരണം, പശ്ചാത്തല സൗകര്യം എന്നിവയ്ക്കായി പ്രത്യേക സബ് കമ്മിറ്റികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ എം എൽ എ സേവ്യര്‍ ചിറ്റിലപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, കേരള നോളജ് ഇക്കോണമി മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എം സലീം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, കെയ്‌സ് പ്രൊജക്ട് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എസ് അനന്തു കൃഷ്ണന്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, വിവിധ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ എന്നിവർ പങ്കെടുത്തു.

Advertisements

കെ-ഡിസ്‌ക് തൊഴിൽ മേള (K-DISC Job Fest) ഏറ്റുമാനൂരിൽ; 1500 തൊഴിലവസരം

0

കോട്ടയം: സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) സംഘടിപ്പിക്കുന്ന തൊഴിൽ മേള 2022 ജനുവരി ഏഴിന് രാവിലെ എട്ടു മുതൽ ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളജിൽ നടക്കും. അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്.

ബാങ്കിംഗ്, നോൺ ബാങ്കിംഗ്, എഫ്.എം.സി.ജി. ടെക്‌നിക്കൽ, നോൺ ടെക്‌നിക്കൽ, ഐ.ടി., എൻജിനീയറിങ്, ഓട്ടോ മൊബൈൽ, എഡ്യുക്കേഷൻ, ഫാർമസ്യൂട്ടിക്കൽസ്, ബി.പി.ഒ., മാനുഫാക്ചറിംഗ്, റീടെയിൽ, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, എച്ച്.ആർ. മാനേജ്‌മെന്റ്, ഇൻഷുറൻസ്, ഹെൽത്ത് സെയിൽസ്, സർവീസ്, എമർജൻസി മാനേജ്‌മെന്റ് സർവീസ്, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലെ 110 തൊഴിൽദായകർ പങ്കെടുക്കും. വിവിധ മേഖലകളിലായി 1500 തൊഴിലവസരങ്ങളുണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ മേള നടക്കുന്ന ദിവസം സ്‌പോട് രജിസ്‌ട്രേഷൻ സൗകര്യമുണ്ടായിരിക്കില്ല.

രാവിലെ ഒമ്പതിന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ തൊഴിൽമേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആധ്യക്ഷ്യം വഹിക്കും. തോമസ് ചാഴികാടൻ എം.പി. വിശിഷ്ടാതിഥിയാകും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നഗരസഭാംഗങ്ങളായ തങ്കച്ചൻ കോനിക്കൽ, ജീനാ ഷാജി, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജില്ലാ ലേബർ ഓഫീസർ വി.ബി. ബിജു, കോളജ് പ്രിൻസിപ്പൽ വിനോദ് പി. വിജയൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി എന്നിവർ പങ്കെടുക്കും. വിശദവിവരത്തിന് ഫോൺ: 0471 2700811. വെബ്‌സൈറ്റ്: https://knowledgemission.kerala.gov.in

Advertisements

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന സ്വയം തൊഴില്‍ പദ്ധതി – അപേക്ഷ ക്ഷണിച്ചു

0

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം എല്ലാ പ്രവ്യത്തി ദിവസങ്ങളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്ന് സൗജന്യമായി ലഭിക്കും.

‘ശരണ്യ’ സ്വയം തൊഴില്‍ പദ്ധതി

‘ശരണ്യ’ സ്വയം തൊഴില്‍ പദ്ധതി പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള 18 – നും 55 – നും മദ്ധ്യേ പ്രായമുളള വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍/ഭര്‍ത്താവിനെ കാണ്‍മാനില്ലാത്തവര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവിവാഹിതരായ അമ്മമാര്‍, മുപ്പത് വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താക്കന്‍മാരുളള സ്ത്രീകള്‍ തുടങ്ങിയ സമൂഹത്തിലെ അശരണരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി 50000 രൂപ പലിശ രഹിത വായ്പ വകുപ്പ് നേരിട്ട് അനുവദിക്കുന്നതും, വായ്പതുകയുടെ 50% സബ്സിഡി ആയി അനുവദിക്കുന്നതുമാണ്. അപേക്ഷകയുടെ കുടുംബ വാര്‍ഷിക വരുമാനം 200000 – രൂപയില്‍ കവിയരുത്.

‘കൈവല്യ’ സ്വയംതൊഴില്‍ പദ്ധതി

കൈവല്യ’ സ്വയംതൊഴില്‍ പദ്ധതി പ്രകാരം 21 – നും 55 – നും മദ്ധ്യേ പ്രായമുളള ഭിന്നശേഷികാര്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വകുപ്പ് നേരിട്ട് 50000 രൂപ വായ്പ അനുവദിക്കുന്നു. വായ്പാതുകയുടെ 50% സബ്സിഡി ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം 200000 രൂപയില്‍ കവിയരുത്.

Advertisements

‘കെസ്റു’ സ്വയംതൊഴില്‍ പദ്ധതി

‘കെസ്റു’ സ്വയംതൊഴില്‍ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയാണ് പരമാവധി വായ്പ തുക. വായ്പാതുകയുടെ 20% സബ്സിഡി ലഭിക്കും. പ്രായപരിധി 21 – നും 50 – നും മദ്ധ്യേ കുടുംബ വാര്‍ഷിക വരുമാനം 100000 രൂപയില്‍ കവിയരുത്. വായ്പ ജില്ലയിലെ ബാങ്കുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. സംയുക്ത സംരംഭവും തുടങ്ങാവുന്നതാണ്.

‘മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്സ്/ജോബ് ക്ലബ്’ സ്വയംതൊഴില്‍ പദ്ധതി

‘മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്സ്/ജോബ് ക്ലബ്’ സ്വയംതൊഴില്‍ പദ്ധതി പ്രകാരം രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന് (പരമാവധി 5 പേര്‍) ക്യഷി, വ്യവസായം, ബിസിനസ്സ്, സേവന മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാവുന്നതാണ്. പരമാവധി വായ്പ തുക പത്തുലക്ഷം രൂപ. പദ്ധതി ചെലവിന്റെ 25% (പരമാവധി രണ്ടു ലക്ഷം രൂപ) സബ്സിഡിയായി ലഭിക്കും. ഗുണഭോക്ത്യ വിഹിതം പദ്ധതി ചെലവിന്റെ 10% ആയിരിക്കും. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്. പ്രായപരിധി 21 – 45 (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 5 വര്‍ഷത്തേയും, മറ്റ് പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് 3 വര്‍ഷത്തേയും ഇളവ് അനുവദിക്കും) വായ്പാ തുക ജില്ലയിലെ ബാങ്കുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.

നവജീവന്‍ സ്വയം തൊഴില്‍ പദ്ധതി

നവജീവന്‍ സ്വയം തൊഴില്‍ പദ്ധതി പ്രകാരം 50 – 65 പ്രായപരിധിക്കുളളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി 25% സബ്സിഡിയോടുകൂടി 50000 രൂപ വരെ ബാങ്ക് മുഖേന വായ്പ അനുവദിക്കുന്നു. അപേക്ഷകന്റെ വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക.

Advertisements

കേരള നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള ജനുവരി 12 ന് മാനന്തവാടിയിൽ

0

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്റെ വയനാട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരി 12 നു മാനന്തവാടി ഗവ. കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയോടെ തുടക്കം കുറിക്കും.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (DWMS) എന്ന പ്ലാറ്റ്‌ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തിരഞ്ഞെടുക്കുന്നതിന് കേരള നോളജ് ഇക്കോണമി മിഷന്‍ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണ് മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവയില്‍ മൂന്ന് മണിക്കൂര്‍ സൗജന്യ പരിശീലനവും കേരള നോളജ് ഇക്കോണമി മിഷന്‍നും കുടുബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കരിയര്‍ മെച്ചപ്പെടുത്താനും അനുയോജ്യമായ ജോലിയില്‍ പ്രവേശിക്കാനും തൊഴില്‍ മേള അവസരമൊരുക്കും.

Advertisements

ഐ.ടി, എഞ്ചിനീയറിംഗ്, ടെക്‌നിക്കല്‍ ജോബ്‌സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഓട്ടോ മൊബൈല്‍, മെഡിക്കല്‍, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീടൈല്‍സ്, ഫിനാന്‍സ്, വിദ്യാഭാസ സ്ഥാപനങ്ങള്‍, ബാങ്കിങ്ങ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ, ഷിപ്പിംഗ്, അഡ്മിനിസ്‌ട്രേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ടാക്‌സ് തുടങ്ങിയ മേഖലകളിലെ 100 ലധികം കമ്പനികളിലായി 15000 ലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൊഴില്‍ അന്വേഷകര്‍ക്ക് knowledgemission.kerala.gov.inhttp://www.knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
വിവരങ്ങള്‍ക്ക് വിളിക്കാം – 0471 2737881

Advertisements

Employability Centre Kottayam Recruitment: Company: Plantrich Agritech, Popular Auto Delars

ECKTM INTERVIEW ALERT
COMPANY NAME: Plantrich Agritech Private Limited, Kottayam

Plantrich Agritech Private Limited, established in 1997, is one of the best organic spices manufacturer, exporter and wholesale spices supplier from the state of Kerala, which rests in the valley of Western Ghats in India. Working towards empowering organic farmers and closing the gender gap in agriculture by providing financial independence to women spice farmers, Plantrich’s motto is based on humanity and quality of life.
https://www.plantrich.com/

1. Female Purchase Co-ordinator
Qualification: Bsc/B.com/BBA
5+ years experience in Purchase, logistics, Negotiation and well versed with M/S office and gsuit (Tally Preferred) etc.
Fluent in English, Hindi & Malayalam
Salary: Best in industry
Job location: Manarcadu (Kottayam)

2.Mechanical Engineer
Qualification: Btech Mechanical with 5= years experience in machinery operations
Salary: Best in industry
Joblocation: Manarcadu (Kottayam)

Advertisements

3.Warehouse in charge
Qualification: B.com with IT background with 2+ years experience
Salary: Best in industry
Job location: Manarcadu (Kottayam)

4.Accounts Officer
Qualification:CA inter/M.com with 5+ years experience in food processing or manufacturing industry. Well versed with tally ERP , Taxation etc.
Salary: Best in industry
Job location: Manarcadu (Kottayam)

5.Documentation Officer
Qualification: VHSE Agriculture
Excellent communication skill , computer knowledge, Analytical,maintaining data in organized format, Good handwriting
Salary: Best in industry
Joblocation: Kottayam

Advertisements

6.video Editor
Photo Editing, Business flier, Intro videos, post in social media to boost instagram youtube and other social media platforms.
Salary: Best in industry

Interested candidates whatsapp your updated resume & applying designation to 9961760233. (call not allowed, only whatsapp)
Last date to apply:07/01/2022

ECKTM INTERVIEW ALERT
COMPANY NAME: Popular Auto Delars Pvt Ltd
Job Location: Ettumanoor, Kanjirappally, Nattakom, Adoor, Alappuzha

Designation: Store Assistant(Male)
Qualification: Plus Two/Diploma (fresher’s)
Salary :10000

Interested candidates whatsapp your Name, Qualification, Age, Place to 7356754522
Last date to apply:07/01/2022
https://www.facebook.com/1928053387456034/posts/2979081102353252/

സൗദി അറേബ്യയിൽ അവസരം : Echo Technician, Cath Lab Technician

0

RECRUITMENT OF ECHO TECHNICIANS (FEMALE) TO SAUDI ARABIA

Job Description

A famous private Healthcare Group in the Kingdom of Saudi Arabia interviews Echo Technicians for recruitment in their hospital.

Category : Echo Technicians (Female)
Qualification : B.sc in Cardio Vascular Technology
Experience : 4 years
Age Limit : 30 yrs
Salary : Echo Technician SAR 3000+ Food Allowance SAR 300

Advertisements

Other Terms and Conditions:

Accommodation : Provided
Flight Ticket : Provided
Medical Coverage : Provided
Working Hours : 10 Hrs
Interested candidates may send their updated Biodata to gcc@odepc.in on or before 8th January 2022 with mail subject “Echo Technicians” for more details visit https://odepc.kerala.gov.in/jobs/recruitment-of-echo-technicians-female-to-saudi-arabia/

RECRUITMENT OF CATH LAB TECHNICIANS (MALE) TO SAUDI ARABIA

Advertisements

Job Description

A famous private Healthcare Group in the Kingdom of Saudi Arabia interviews Cath Lab Technicians for recruitment in their hospital.

Category : Cath Lab Technician (Male)
Qualification : B.Sc in Cardiology Technology or Radiology Technology
Experience : 4 years
Age Limit : 30 yrs
Salary : Cath Lab Technicians SAR 4000+ food Allowance SAR 300

Other Terms and Conditions:

Advertisements

Accommodation : Provided
Flight Ticket : Provided
Medical Coverage : Provided
Working Hours : 10 Hrs

Interested candidates may send their updated biodata to gcc@odepc.in on or before 8th January 2022 with mail subject “Cath Lab Technician”. For more details visit https://odepc.kerala.gov.in/jobs/recruitment-of-cath-lab-technicians-male-to-saudi-arabia/

വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ധനസഹായം ‘പടവുകള്‍’ – അപേക്ഷകള്‍ ക്ഷണിച്ചു

0

വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ധനസഹായം ‘പടവുകള്‍’ – അപേക്ഷകള്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ‘പടവുകള്‍’ പദ്ധതിയിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി അവരുടെ വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ( എം.ബി.ബി.എസ്, എഞ്ചിനീയറിംഗ്, ബിഡിഎസ്, ബിഎച്ച്എംഎസ്, ബി.എസ്.സി നേഴ്സിംഗ്, ബിഎഎംഎസ് തുടങ്ങിയവ) സര്‍ക്കാര്‍-സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് പടവുകള്‍.

മെരിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍-സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരായിരിക്കണം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍, അംഗീകരിച്ചിട്ടുള്ള കോളേജുകള്‍ എന്നിവയില്‍ പഠിക്കുന്നവരായിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം.

Advertisements

കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അതത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാവുന്നതും, തൊട്ടടുത്ത അങ്കണവാടി വര്‍ക്കറെ സമീപിക്കാവുന്നതുമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20.

WhatsApp Status viewed by Unsaved numbers. Why

0

Your status updates can only be seen by someone if you have their phone number in your phone’s address book and they have your phone number in their phone’s address book. You can choose to share your status updates with all your contacts or selected contacts only. By default, your status updates are shared with all your contacts.

User status viewed by Unsaved numbers

But sometimes we can see that some unsaved numbers view our Status Updates.

Reason: If someone view your status updates by unsaved numbers, reason is that the user change their WhatsApp number before view your status and immediately saw your status updates. Old number is already in your contact, the user can view the existing Status of all contacts.

Advertisements

കേരള നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള കോഴിക്കോട്

0

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്‍ കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു ജനുവരി എട്ടിനു മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയോടെ തുടക്കമാകും. 2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പ്ലാറ്റ്‌ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് കേരള നോളേജ് ഇക്കോണമി മിഷന്‍ അവസരമൊരുക്കുന്നത്.

നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണ് മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്സ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ മുന്‍നിര്‍ത്തി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനവും കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.

കരിയര്‍ മെച്ചപ്പെടുത്താനും അനുയോജ്യമായ ജോലിയില്‍ പ്രവേശിക്കാനും ഈ തൊഴില്‍ മേള സഹായകമാകും. ഐ.ടി, എഞ്ചിനീയറിംഗ്, ടെക്നിക്കല്‍ ജോബ്സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍ ,മെഡിക്കല്‍, ലോജിസ്റ്റിക്സ്, മാനേജ്മെന്റ്, റീ ടൈ ല്‍സ്, ഫിനാന്‍സ്, എഡ്യൂക്കേഷന്‍, വിദ്യാഭാസ സ്ഥാപനങ്ങള്‍, ബാങ്കിങ്ങ്, മാ ര്‍ക്കറ്റിംഗ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിംഗ്, അഡ്മിനിസ്ട്രേഷന്‍, ഹോട്ടല്‍ മാനേജ്മെന്റ്, റ്റാക്സ് മുതലായവയില്‍ 100ലധികം കമ്പനികളിലായി 15,000ലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Advertisements

തൊഴില്‍ അന്വേഷകര്‍ക്ക് knowledgemission.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് – 0471 2737881

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

0

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി ആറിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും.

ബ്രാഞ്ച് മാനേജര്‍ (യോഗ്യത : ബിരുദം / ബിരുദാനന്തരബിരുദം, ഹോസ്പിറ്റാലിറ്റി / ഫെസിലിറ്റി എക്സ്പീരിയന്‍സ്),

അക്കാദമിക് കൗണ്‍സിലര്‍ (യോഗ്യത : ബിരുദം / ബിരുദാനന്തരബിരുദം),

Advertisements

സൂപ്പര്‍വൈസര്‍/സീനിയര്‍നഴ്സ് (യോഗ്യത : ബി.എസ്.സി നേഴ്സിംഗ് + അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം), നേഴ്സിംഗ് ട്യൂട്ടര്‍ (യോഗ്യത : ബി.എസ്.സി നേഴ്സിംഗ്), നേഴ്സ് (യോഗ്യത : ബി.എസ്.സി നേഴ്സിംഗ് /ജി.എന്‍.എം),

നേഴ്സിംഗ് അസിസ്റ്റന്റ് (യോഗ്യത : എ.എന്‍.എം), ഗ്രാഫിക് ഡിസൈനര്‍ (യോഗ്യത : ഡിഗ്രി / ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിംഗ്),

അക്കൗണ്ടന്റ് (ബി.കോം + ടാലി, 1-2 വര്‍ഷത്തെ പ്രവൃത്തിപരിചയം),

Advertisements

കെയര്‍ ഗിവേഴ്സ് (യോഗ്യത : പത്താംതരം + ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം), മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്,

സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് സ്റ്റാഫ് (യോഗ്യത : ബിരുദം),

സ്റ്റോര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ്, ടെലികോളര്‍ (യോഗ്യത : പ്ലസ് ടു), സെക്യൂരിറ്റി, ക്ളീനിംഗ് സ്റ്റാഫ് തസ്തികകളിലേക്കാണ് കൂടിക്കാഴ്ച്ച. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന്് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2370176

Advertisements

ബീസ്റ്റ് റിലീസ് പ്രഖ്യാപനവുമായി സണ്‍ പിക്ചേഴ്സ്

0

വിജയ് നായകനാവുന്ന നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം ‘ബീസ്റ്റി’ന്‍റെ (Beast) റിലീസ് സംബന്ധിച്ച് നിര്‍ണ്ണായക അപ്‍ഡേറ്റുമായി നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്. പുതുവത്സര ആശംസയുമായി പുറത്തിറക്കിയ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് അപ്‍ഡേറ്റും എത്തിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ റിലീസ് ആയി തിയറ്ററുകളിലെത്തും

ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടറി’ന്‍റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ അടുത്ത ചിത്രം എന്ന പ്രത്യേകതയുമുണ്ട്. പൂജ ഹെഗ്‍ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, ജോണ്‍ വിജയ്, ഷാജി ചെന്‍, വിടിവി ഗണേഷ് തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയും അപര്‍ണ്ണ ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍.

Advertisements

How to Know your BSNL Mobile Number using USSD code

0

BSNL is one of the most popular and widest mobile and landline network operator in India. If you have a BSNL mobile network connection and want to know your own number, here are the different ways to do it.

How to know your own BSNL number using BSNL Mobile Number Check Codes (USSD)

  • Dial *222# which is the BSNL mobile number check code from your BSNL SIM card.
  • You will get an SMS which give you the BSNL mobile number.
Dial *222#

ക്ലാസിക് ഹോട്ട് ലുക്കിൽ മാളവിക മോഹനൻ‌

0

പിങ്ക് ലെംഗഹയിലുള്ള അതിമനോഹര ചിത്രങ്ങളുമായി നടി മാളവിക മോഹനൻ. ട്രെഡീഷനൽ വസ്ത്രത്തിൽ ക്ലാസിക് ഹോട്ട് ലുക്കിലാണ് താരം.

ടൊരാനി ഡിസൈന്‍സ് ആണ് ലെഹംഗ ഒരുക്കിയത്. 1.6 ലക്ഷം രൂപയാണ് ലെഹംഗയുടെ വില. ഒരു പേൾ ചോക്കറും മോതിരവും മാത്രമാണ് ആക്സസറൈസ് ചെയ്തത്.

Advertisements

https://www.instagram.com/p/CXgmw62MHLu/?utm_source=ig_web_copy_link

Niyukthi 2021 Mega Job Fair at Kasargod on January 8, 2022

0

തീയതി : 2022 ജനുവരി 8

സ്ഥലം : നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, പടന്നക്കാട്, കാസർകോട്

കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മെഗാ തൊഴില്‍ മേള നിയുക്തി 2021, 2022 ജനുവരി എട്ടിന് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവര്‍ www.jobfest.kerala.gov.in ലൂടെ രജിസ്ട്രര്‍ ചെയ്യണം. ഫോണ്‍: 04994255582, 9207155700.

യോഗ്യത : എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ/ഐ.ടി.സി മുതല്‍ ഡിപ്ലോ, ബി-ടെക് ബിരുദം, ബിരുദാനന്തര ബിരുദം, പാരാ മെഡിക്കല്‍ തുടങ്ങിയ യോഗ്യത ഉള്ളവര്‍ക്ക് ഈ മേളയില്‍ പങ്കെടുക്കാം.

Participating Companies

Advertisements
  1. Kerala Boatstay
  2. Signature Honda
  3. Esperanza marketing Solutions
  4. Joy Alukkas
  5. INTERVAL Individual Tuition
  6. Britco and bridco
  7. Reliance Jio infocom Ltd.
  8. HDFC LIFE
  9. KALYAN SILKS KASARAGOD
  10. Bajaj Allianz Life insurance co ltd
  11. Icici prudential life insurance
  12. Star Health and Allied Insurance Co Ltd
  13. Reliance Nippon Life Insurance

പാലക്കാട് ജില്ലയിൽ തൊഴില്‍ മേള: ജനുവരി 7ന്

0

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായ് ജനുവരി ഏഴിന്് രാവിലെ 10 ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൊഴില്‍ മേള നടത്തുന്നു.

ഒഴിവുകള്‍

  • സീനിയര്‍ എക്‌സിക്യൂട്ടീവ് – ബി.ഇ/ ബി-ടെക് (സി.എസ്.ഇ/ സി.ഇ. ഇ/ ഇ.സി.ഇ) ബി.എസ്.സി- സി.എസ്
  • ജൂനിയര്‍ എക്‌സിക്യൂട്ടീവ് – ഡിഗ്രി,ഡിപ്ലോമ
  • സെയില്‍സ് മാനേജര്‍, ടെലി കോളര്‍, പേഴ്‌സണല്‍ സെക്രട്ടറി, ബിസിനസ് കോഡിനേറ്റര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സ്റ്റോര്‍ ഇന്‍-ചാര്‍ജ് – ഡിഗ്രി
  • ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍- പ്ലസ് ടു
  • ഡ്രൈവര്‍/ സെയില്‍സ്മാന്‍, ഫാം സൂപ്പര്‍വൈസര്‍ – എസ്.എസ്.എല്‍.സി, പ്ലസ് ടു
  • ഫാം വര്‍ക്കര്‍ – എസ്.എസ്.എല്‍.സി

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മേളയില്‍ പ്രവേശനം. പ്രായപരിധി 18 മുതല്‍ 35 വയസ്സ് വരെ. ജനുവരി 3,4,5,6 തീയതികളില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റ പകര്‍പ്പ് മൂന്ന് ഹാജരാക്കിയാല്‍ മതിയാകുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491 2505435

ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്

Advertisements

കേരള നോളജ് എക്കോണമി മിഷൻ തൊഴിൽ മേള ജനുവരി 6 ന് ആലപ്പുഴയിൽ

0

തീയതി : 2022 ജനുവരി 6

സ്ഥലം : കാർമ്മൽ കോളജ് ഓഫ് എഞ്ചിനീയറിങ്, പുന്നപ്ര

കെഡിസ്ക്കും കേരള നോളജ് എക്കോണമി മിഷനും നടത്തുന്ന തൊഴിൽ മേള 2022 ജനുവരി 6 ന് ആലപ്പുഴയിൽ പുന്നപ്ര കാർമ്മൽ കോളജ് ഓഫ് എഞ്ചിനീയറങ്ങിൽ നടക്കും. 20 ലക്ഷം പേർക്ക് 5 വർഷം കൊണ്ട് തൊഴിൽ നൽകുന്ന കേരളത്തിന്റെ അഭിമാന പദ്ധതിയിൽ നിങ്ങൾക്കും പങ്കാളിയാകാം. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടി www.knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം, കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 0471 2737881.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ തൊഴിലന്വേഷകർക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് അവസരമുണ്ടാകും

കേരള സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോർപ്പറേഷൻ മംഗല്യ സമുന്നതി 2021-22 ഇപ്പോൾ അപേക്ഷിക്കാം.

0

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് വിവാഹ ധനസ ഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയുടെ മാനദണ്ഡങ്ങൾ.

  • അപേക്ഷകർ മുൻഗണന AAY (മഞ്ഞ കാർഡ്), മുൻഗണന (പിങ്ക് കാർഡ്) വിഭാഗങ്ങളിലെ റേഷൻകാർഡ് ഉള്ളവരായിരിക്കണം.
  • വിവാഹിതയായ പെൺകുട്ടിയുടെ അച്ഛൻ അമ്മ ആയിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ടത്.
  • പെൺകുട്ടി സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന ആളായിരിക്കണം
  • മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ വിവാഹത്തിനാണ് ധനസഹായം നൽകുന്നത്.
  • അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗ്ഗങ്ങളിൽ നിന്നും ഒരുലക്ഷം (1,00,000/- രൂപയിൽ കവിയാൻ പാടുള്ളതല്ല.
  • വിവാഹിതയായ പെൺകുട്ടിയുടെ പ്രായം 22 വയസ്സിന് മുകളിലായിരിക്കണം. അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം.
  • അപേക്ഷയോടൊപ്പം നിർബന്ധമായും ഉള്ളടക്കം ചെയ്യേണ്ടുന്ന രേഖകൾ ഉൾപ്പെടുത്താത്തതും അപൂർണ്ണ മായിട്ടുള്ളതുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
  • ഒരു ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്. സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകർക്ക് ധനസഹായം ലഭ്യമാക്കുന്നത്. ധനസഹായം അപേക്ഷകന്റെ അപേക്ഷകയുടെ ബാങ്ക് അക്കൗ ണ്ടിലേയ്ക്ക് നേരിട്ട് കൈമാറുന്നതാണ്.
  • മാതാപിതാക്കൾ മരണപ്പെട്ടുപോയി നഷ്ടപ്പെട്ട പെൺകുട്ടികൾക്ക് സ്വന്തം പേരിൽ അപേക്ഷ സമർപ്പിക്കാവുന്നതും ധനസഹായം ടിയാളുടെ തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുന്നതുമാണ്.
  • ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള യോഗ്യരായ 200 പേർക്കാണ് ധനസഹായം അനുവദിക്കുന്നത്. ഒരേ വരുമാനപരിധിയിൽ ഉള്ളവരെ പരിഗണിക്കുമ്പോൾ മാതാപിതാക്കൾ നഷ്ടപ്പെട്ടവർ ഭിന്നശേഷിക്കാർ വിവാഹിതയായ പെൺകുട്ടിയുടെ പ്രായം
  • തുടങ്ങിയവയ്ക്ക് മുൻതൂക്കം നൽകിയായിരിക്കും ആനുകൂല്യം അനുവദിക്കുന്നത്.
  • 2011 ഫെബ്രുവരി 10 നും 2021 ഡിസംബർ 31 നും ഇടയിൽ (2 തീയതികളും ഉൾപ്പെ ടെ) വിവാഹിതരായിട്ടുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അർഹത
  • അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15/01/2022 – 5 PM.

അപേക്ഷാഫോമിൽ മറ്റു വിവരങ്ങൾക്കും ആയി https://www.kswcfc.org/ സന്ദർശിക്കുക.

Happy New Year 2022: Wishes, images, status, quotes, greetings card, messages, photos: പുതുവത്സരാശംസകൾ കൈമാറാം

0

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകം. ലോകമൊട്ടാകെ കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ അമർന്ന 2021 ആളുകളെ സംബന്ധിച്ചും ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും നിരാശയുടെയും വർഷമായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് പുതുവർഷാഘോഷം.

പോയവർഷത്തെ ദുരിതങ്ങൾക്ക് 2022 ൽ അവസാനമാകുമെന്ന പ്രതീക്ഷയാണ് പലർക്കും. ചിലർ മുന്നോട്ടുളള ജീവിത യാത്രയ്ക്ക് 2022 കരുത്തു പകരുമെന്നും കരുതുന്നു.

Click here to Download
Click here to download Image
Click here to download Image
Click here to download Image
Click here to download

കിടിലന്‍ ഫീച്ചറുകൾ അവതരിപ്പിച്ച് ടെലഗ്രാം. ഏതെല്ലാമെന്ന് നോക്കാം.

0

ടെലിഗ്രാം 2021-ന്റെ അവസാന ദിവസം അവതരിപ്പിച്ചത് ഒരു കൂട്ടം പുതിയ പ്രത്യേകതകളാണ്. ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ നല്‍കുന്ന ഫീച്ചറും പുതിയ സംവിധാനങ്ങളില്‍ ടെലഗ്രാം അവതരിപ്പിക്കുന്നു.

ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള സംവിധാനത്തെ സ്‌പോയിലർ എന്നാണ് പറയുന്നത്. ലഭിക്കുന്ന സന്ദേശങ്ങള്‍ വിവർത്തനം ചെയ്യാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത, ആദ്യമായാണ് ഒരു മെസേജിംഗ് ആപ്പില്‍ ഇത്തരം ഒരു പ്രത്യകത അവതരിപ്പിക്കപ്പെടുന്നത്.

സന്ദേശങ്ങളോട് പ്രതികരിക്കാം(Reactions)

Advertisements

ടെലിഗ്രാം ഉപയോക്താക്കൾക്ക് ഇമോജി വഴി സന്ദേശങ്ങളോട് പ്രതികരിക്കാൻ കഴിയുന്നാണ് മെസേജ് റീയാക്ഷന്‍ എന്ന പ്രത്യേകത. ഈ ഫീച്ചർ ഇപ്പോള്‍ തന്നെ ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ഐമെസേജ് തുടങ്ങിയ ആപ്പുകളില്‍ ലഭ്യമാണ്. ഇപ്പോള്‍ ഇത് കുറച്ചുകൂടി മോടികൂട്ടി ടെലഗ്രാമില്‍ എത്തുകയാണ്.

Reactions

ഇമോജി ഉപയോഗിച്ച് ഒരു സന്ദേശത്തോട് പ്രതികരിക്കുന്നതിന്, സന്ദേശത്തിൽ ഒരിക്കൽ ടാപ്പ് ചെയ്‌താല്‍ വിവിധ ഇമോജികള്‍ ലഭിക്കും, ഇതില്‍ അയക്കാന്‍ ആഗ്രഹിക്കുന്ന ഇമോജി ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക. റിയാക്ഷന്‍ ഫീച്ചര്‍ സ്വകാര്യ ചാറ്റിൽ ഉപയോഗിക്കാം, ഗ്രൂപ്പുകളിലും ചാനലുകളിലും ചെയ്യാം. റിയാക്റ്റ് ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കണോ വേണ്ടയോ എന്ന് ഗ്രൂപ്പ് അഡ്മിൻമാർ തീരുമാനിക്കാം.

സ്പോയിലര്‍ ഫീച്ചര്‍

Advertisements

സ്‌പോയിലർ ഫീച്ചർ ഉപയോഗിച്ച്, ടൈപ്പ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ടെക്‌സ്‌റ്റിന്റെ ഏത് ഭാഗവും തിരഞ്ഞെടുക്കാനും പുതിയ ‘സ്‌പോയിലർ’ ഫോർമാറ്റിംഗ് തിരഞ്ഞെടുക്കാനും കഴിയും. നിങ്ങൾ സ്‌പോയിലർ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് സന്ദേശത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങൾ ചാറ്റിലും ചാറ്റ് ലിസ്റ്റുകളിലും അറിയിപ്പുകളിലും മറയ്‌ക്കാൻ കഴിയും.

Spoilers

ട്രാന്‍സിലേഷന്‍

ഇതുവരെ ഒരു മെസേജിംഗ് ആപ്പും അവതരിപ്പിക്കാത്ത പ്രധാനപ്പെട്ട ഫീച്ചറുകളിൽ സന്ദേശ വിവർത്തനം. ഇപ്പോൾ ഉപയോക്താക്കൾക്ക് ഏത് സന്ദേശവും മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ കഴിയും. Settings>Language എന്നതില്‍ ട്രാന്‍സിലേഷന്‍ ഓണാക്കണം.ഇതോടെ ഒരു സന്ദേശം തിരഞ്ഞെടുക്കുമ്പോൾ മെനുവിലേക്ക് ഒരു പുതിയ വിവർത്തന ബട്ടൺ ചേർക്കുന്നു. ടെലിഗ്രാമിനെ പിന്തുണയ്ക്കുന്ന എല്ലാ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലും വിവർത്തനം ലഭ്യമാണ്, എന്നാൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ആപ്പിള്‍ ഉപയോക്താക്കൾക്ക് iOS 15+ ആവശ്യമാണ്.

Advertisements
Translation

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ഗൂഗിളും : ഡൂഡിൽ കാണാം

0

ടെക്ക് ഭീമനായ ഗൂഗിളും പുതുവത്സരാഘോഷങ്ങളിലാണ്. ഇതിന്റെ ഭാഗമായി ഡിസംബർ 31 ന് പ്രത്യേക ഡൂഡിൾ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ.

ഫെയറി ലൈറ്റുകൾ കൊണ്ട് വർണ്ണാഭമായി അലങ്കരിച്ച ‘ഗൂഗിളിന്റെ’ ലോഗോയും അതിനുള്ളിലായി 2021നെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആനിമേറ്റഡായി 2021 എന്നെഴുതിയ മിഠായിയും ലോഗോയുടെ നടുക്ക് നൽകിയിരിക്കുന്നു.

ലോഗോയിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ പാർട്ടി പോപ്പർ പൊട്ടിച്ചു ആഘോഷിക്കുന്ന രീതിയിലെ ആനിമേഷൻ ഇഫക്റ്റുകൾക്കൊപ്പം ‘2021 ന് പരിസമാപ്തി ആയിരിക്കുന്നു – ഏവർക്കും സന്തോഷപൂർണ്ണമായ ഒരു പുതുവത്സരരാവ് നേരുന്നു’ എന്ന സന്ദേശവും ഗൂഗിൾ ഉൾപ്പെടുത്തിയിരിക്കുന്നു.

Advertisements