പി.എം കിസാൻ ആനുകൂല്യം: നടപടികൾ ഫെബ്രുവരി 10നു മുൻപ് പൂർത്തീകരിക്കണം

0
515

പി എം കിസാൻ (പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി) 13 -ാം ഗഡു ലഭിക്കുന്നതിന് ഗുണഭോക്താക്കൾ, ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്, ഇ കെ വൈ സി, പി എഫ് എം എസ് ഡയറക്ട് ബെനെഫിറ്റ് ട്രാൻസ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയവ നിർബന്ധമായും 2023 ഫെബ്രുവരി 10 നു മുൻപായി പൂർത്തീകരിക്കണമെന്ന് സ്റ്റേറ്റ് നോഡൽ ഓഫീസർ അറിയിച്ചു.

ഈ നടപടികൾ പൂർത്തീകരിക്കാത്ത ഗുണഭോക്താക്കൾ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ചു ഇന്ത്യ പോസ്റ്റ് പേയ്‌മെൻറ്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പി എം കിസാൻ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.