പണിമുടക്കി നിർമിത ബുദ്ധി അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി. പലർക്കും സേവനം ലഭിക്കാതായി. ഉപഭോക്താക്കൾ വിവരങ്ങൾ തേടുമ്പോൾ വെബ്സൈറ്റ് പൂർണമായും നിശ്ചലമായ അവസ്ഥയാണ്.
ബാഡ്‌ഗേറ്റ് വേ എന്ന മെസേജാണ് ചാറ്റ് ജിപിടിയിൽ കയറുമ്പോൾ ലഭിക്കുന്നത്. ഇതോടെ ആപ്പിന്റെ എല്ലാ സർവ്വീസുകളും മുടങ്ങി. ചാറ്റുചെയ്യാനോ ഹിസ്റ്ററി നോക്കാനോ സാധിക്കുന്നില്ല. വിഷയത്തിൽ ഇതുവരെ ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പൺ എ.ഐയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഓപ്പൺ എ ഐ വെബ്സൈറ്റ് ഇപ്പോഴും ലഭ്യമാണ്.