വാട്സാപ്പ് ഫോർവേഡ് ചെയ്ത് ലഭിക്കുന്ന സന്ദേശങ്ങളുടെ വസ്തുത പരിശോധിക്കാനാവുന്ന ഒരു ഫീച്ചർ ഔദ്യോഗികമായി പുറത്തിറക്കി. ‘സെർച്ച് ദി വെബ്’ എന്ന ഈ സംവിധാനത്തിലൂടെ ഫോർവാർഡ് ചെയ്തുവരുന്ന സന്ദേശങ്ങളുടെ വസ്തുത നേരിട്ട് ഇന്റർനെറ്റിൽ പരിശോധിക്കാം. വ്യാജ വാർത്താ പ്രചാരണം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വാട്സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപകമായി വ്യാജ വാർത്ത പ്രചരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സന്ദേശങ്ങളുടെ വസ്തുത നേരിട്ട് ഇന്റർനെറ്റിൽ തിരയാൻ സാധിക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനായി ചാറ്റിൽ ഒരു സെർച്ച് ബട്ടനുണ്ടാവും അതുവഴി സന്ദേശങ്ങൾ നേരിട്ട് ബ്രൗസറിലേക്ക് അപ്ലോഡ് ചെയ്ത് ശരിയായ വാർത്ത ആണോ എന്ന് പരിശോദിക്കാൻ കഴിയും.