വാട്‌സാപ്പിൽ അയച്ച മെസേജ് തിരുത്താം; ‘എഡിറ്റ് ഓപ്ഷൻ’ വരുന്നു : Edit Option is available in WhatsApp

0
435

വാട്‌സാപ്പ് ഉപയോക്താക്കൾ ആഗ്രഹിക്കുന്ന പല പുതിയ മാറ്റങ്ങളും മെറ്റ അധികൃതർ ഏർപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വാട്‌സാപ്പിൽ ഒരു മെസേജ് അയച്ചുകഴിഞ്ഞാൽ പിന്നീട് അത് തിരുത്താനുള്ള ഓപ്ഷൻ നിലവിലില്ല. തെറ്റിപോയെന്ന് തോന്നിയാൽ, അല്ലെങ്കിൽ പിൻവലിക്കണമെന്ന് കരുതിയാൽ മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് വാട്‌സാപ്പ് മെസേജ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉടൻ നടപ്പിലാക്കുമെന്നാണ് വിവരം. ആപ്ലിക്കേഷന്റെ ബീറ്റ വേർഷനിൽ എഡിറ്റ് ബട്ടൺ ടെസ്റ്റ് ചെയ്യാൻ ആരംഭിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

എഡിറ്റ് ഓപ്ഷൻ നിലവിൽ വരുന്നതോടെ വാട്‌സാപ്പിൽ അയച്ച മെസേജ് തിരുത്താൻ സാധിക്കും. കോപ്പി, ഫോർവേഡ്, തുടങ്ങിയ ഓപ്ഷനുകൾക്കൊപ്പമാണ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും നിലവിൽ വരിക. ഇതോടെ അക്ഷരത്തെറ്റുകൾ തിരുത്താനും ടൈപ്പ് ചെയ്തതിലെ മറ്റ് പിഴവുകൾ മാറ്റി ഒരിക്കൽ അയച്ച മെസേജ് തിരുത്തി നൽകാനും കഴിയും. എഡിറ്റ് ഹിസ്റ്ററി കാണാൻ ഉപയോക്താവിന് കഴിയുമോയെന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പുതിയ മാറ്റം ഉടൻ തന്നെ നിലവിൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.