കൊച്ചിൻ ഷിപ്പ്യാഡിലെ P&A ഡിപ്പാർട്ട്മെന്റിൽ 577 വർക്ക്മെൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുവർഷത്തെ കരാർ നിയമനമായിരിക്കും. കൂടാതെ കൊച്ചിൻ ഷിപ്പ്യാഡിന്റെ സബ്സിഡിയറി സ്ഥാപനമായ ടെബ്മാ ഷിപ്പ്യാഡിലേക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.
- ഷീറ്റ് മെറ്റൽ വർക്കർ-88
- വെൽഡർ-71
- ഫിറ്റർ-31
- മെക്കാനിക് ഡീസൽ-30
- മെക്കാനിക് മോട്ടോർ വെഹിക്കിൾ-6 ഫിറ്റർ പൈപ്പ് (പ്ലംബർ)-21
- പെയിന്റർ-13
- ഇലക്ട്രീഷ്യൻ-63,
- ക്രെയിൻ ഓപ്പറേറ്റർ (EOT)-19 ഇലക്ട്രോണിക് മെക്കാനിക്-65
- ഇൻസ്ട്രുമെന്റ് മെക്കാനിക്-65 ഷിപ്പ്റൈറ്റ് വുഡ്-15
- ഓട്ടോ ഇലക്ട്രീഷ്യൻ-2
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.-നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തിരഞ്ഞെടുപ്പ്: രണ്ടുഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷയായിരിക്കും നടത്തുക. 35 മിനിറ്റുള്ള പരീക്ഷയിൽ 30 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. 10 മാർക്കിന് ജനറൽ ചോദ്യങ്ങളും 20 മാർക്കിന് ട്രേഡുമായി ബന്ധപ്പെട്ടതുമായിരിക്കും ചോദ്യങ്ങൾ. രണ്ടാം ഘട്ടത്തിൽ പ്രാക്ടിക്കൽ ടെസ്റ്റായിരിക്കും ഉണ്ടാവുക. തിരഞ്ഞെടുപ്പിൽ 20 ശതമാനം യോഗ്യതാ മാർക്കും 30 ശതമാനം ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ ടെസ്റ്റും 50 ശതമാനം പ്രാക്ടിക്കൽ ടെസ്റ്റുമാണ് പരിഗണിക്കുക. ഓരോ ട്രേഡിനും ആവശ്യമായ ശാരീരികക്ഷമതയുടെ വിവരങ്ങൾ വിജ്ഞാപനത്തിനൊപ്പം നൽകിയിട്ടുണ്ട്.
അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: 2020 ഒക്ടോബർ 10.