Mini Job Fair at DB College, Thalayolaparamb

0
1002

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജും സംയുക്തമായി കോളേജിൽ വെച്ച് 2021 ഫെബ്രുവരി 11 നു തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിൽ നിന്നുള്ള 10 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ഈ മേളയിൽ ഏകദേശം 500 ഓളം ഒഴിവുകളാണ് നിലവിലുള്ളത്. തൊഴിൽ മേളയിൽ പങ്കെടുക്കുവാനുള്ള കുറഞ്ഞ യോഗ്യത SSLC , പ്രായപരിധി 35 വയസ്സ്.

എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്കാണ് മേളയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക . രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2021 ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി വൈക്കം ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 250/-രൂപ.

രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പേരും , വിദ്യാഭ്യാസ യോഗ്യതയും 9074715973 എന്ന നമ്പറിലേക്കു Whatsapp ചെയ്യുക ,Whatsapp ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ ചെയ്യുവാൻ എത്തേണ്ട സമയം ലഭിക്കുന്നതാണ് , ആ സമയത്തു നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താവുന്നതാണ്.

എംപ്ലോയബിലിറ്റി സെന്ററിൽ മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർഥികൾ ഈ ലിങ്ക് (https://forms.gle/6GBUU9ZLrUbCHn4V6) ഉപയോഗിച്ച് ഡീറ്റെയിൽസ് ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യേണ്ടതാണ്. സബ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 11 നു ജോബ് ഫെയറിൽ എത്തേണ്ട സമയം SMS/മെയിൽ വഴി ലഭിക്കുന്നതാണ്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തപെടുന്ന മേളയിൽ അനുവദിച്ചിരിക്കുന്ന സമയത്തു മാത്രമേ ഉദ്യോഗർത്ഥികൾ എത്തിച്ചേരുവാൻ പാടുള്ളു.

ബന്ധപ്പെടേണ്ട നമ്പർ

0481-2563451/2565452/7356754522 (ആപ്ലിക്കേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 09/02/2021)

Company List published https://drive.google.com/file/d/1MDTNGXslIUWS6JSE-UY3wTPj0rqC0vNQ/view?usp=drivesdk

പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്.

1. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക്‌ മാത്രമേ ജോബ് മേളയിലേക്കു പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. (എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്‌ട്രേഷനും എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷനും രണ്ടു തരത്തിലുള്ള രജിസ്‌ട്രേഷനുകളാണ് )

2. എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ എല്ലാവരും ജോബ് മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള ഗൂഗിൾ ഫോം നിർബന്ധമായും ഫിൽ ചെയ്തു സബ്മിറ്റ് ചെയ്തിരിക്കണം.എങ്കിൽ മാത്രമേ മേളയിൽ പങ്കെടുക്കുന്നതിനുള്ള ടൈം സ്ലോട്ട് ലഭ്യമാവുകയുള്ളു.

3. ഇതുവരെയും ഡീറ്റെയിൽസ് ഫിൽ ചെയ്യാത്തവർ ഇന്ന് (10/02/2021) 7pm മുൻപായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യേണ്ടതാണ്. Link:
(https://forms.gle/6GBUU9ZLrUbCHn4V6)

4. Allottment ചെയ്തു തന്നിരിക്കുന്ന സമയത്തു മാത്രമേ കോളേജിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.

5. ഉദ്യോഗാർത്ഥികൾ ഫോർമൽ ഡ്രെസ്സിലായിരിക്കണം ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടത്. എല്ലാവരും നിർബന്ധമായും മാസ്കും, ഗ്ലൗസ്സും ധരിച്ചിരിക്കണം

6. 4 സെറ്റ് Resumes , Certificate കോപ്പികൾ , ഐഡി പ്രൂഫ് , പാസ് പോർട്ട് സൈസ് ഫോട്ടോ, എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ സ്ലിപ് എന്നിവ കയ്യിൽ കരുതിയിരിക്കണം.

7. ഭിന്നശേഷിക്കാർക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

8. Covid -19 നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിലാണ് കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് , എല്ലാ ഉദ്യോഗാർത്ഥികളും സഹകരിക്കുക.

https://www.facebook.com/1928053387456034/posts/2750379078556790/

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.