ജനമൈത്രി അഗ്രി കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയിലേക്ക് അപേക്ഷ അയച്ച ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പരീക്ഷ തീയതി സിലബസ് വിവരങ്ങള്‍

Janamaitheri Agricultural Co-operative Society examination date published.

0
5118

ജനമൈത്രി അഗ്രി കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ ഓണ്‍ലൈന്‍ പരീക്ഷ തീയതി : കേരളത്തില്‍ ആരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയത്തിന്റൈ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനമൈത്രി അഗ്രി കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ (JANAMAITHERI AGRICULTURAL CO-OPERATIVE SOCIETY) 133 ബ്രാഞ്ചുകളിലായി വരുന്ന ഏകദേശം 792 സ്ഥിരനിയമന ഒഴിവുകളിലേക്കും 1320 താത്കാലിക ഗ്രാമസേവകർ തസ്തികകളിലേയ്ക്കും (സ്ഥിരപ്പെടുത്തുവാൻ സാധ്യതയുള്ള കാറ്റഗറി) നിയമനത്തിനുള്ള സാധ്യത പട്ടിക തയ്യാറാക്കാനുള്ള ഓണ്‍ലൈന്‍ പരിക്ഷയ്ക്കുള്ള അപേക്ഷകളാണ്‌ ക്ഷണിച്ചിരുന്നത്‌. ആയതിന്റെ ഓണ്‍ലൈന്‍ പരീക്ഷ 21.02.2024 ആയിരിക്കും. പരീക്ഷാ സമയം, എക്സാം ലിങ്ക്‌, പാസ്‌വേര്‍ഡ്‌, യൂസര്‍നെയിം അടങ്ങിയ ഹാള്‍ടിക്കറ്റ്‌ താങ്കളുടെ Email/ Whatsapp വഴി 10.02.2024 ന്‌ മുമ്പ്‌ ലഭിക്കുന്നതാണ്‌.(ആയത്‌ ലഭിക്കാത്തവര്‍ office@jmacsociety.com ഇ-മെയിലില്‍ കംപ്ലെയിന്റ്‌ രജിസ്റ്റര്‍ ചെയ്യുക).

കാറ്റഗറി മാറുന്നത്‌ സംബന്ധിച്ച്‌ : ഏത്‌ കാറ്റഗറിയിലേയ്ക്കാണോ പരിക്ഷ എഴുതി സാദ്ധ്യതാ ലിസ്റ്റില്‍ വരുന്നത്‌ ആ കാറ്റഗറിയിലേയ്ക്ക്‌ നിശ്ചിത ഒഴിവ്‌ ഇല്ലായെങ്കില്‍ അവര്‍ക്ക്‌ തൊട്ട്‌ താഴേയ്ക്കുള്ള കാറ്റഗറി ഒഴിവ്‌ അനുസരിച്ച്‌ ഉദ്യോഗം തെരഞ്ഞെടുക്കാം. (ഉദാ: മാനേജര്‍ സാദ്ധ്യതാ ലിസ്റ്റില്‍ ഉള്ള ഒരാള്‍ക്ക്‌ ക്ലാർക്ക് തസ്തികയിലേയ്ക്ക്‌ നിയമനത്തിന്‌ അപേക്ഷിക്കാം. എന്നാല്‍ റീജിയണല്‍ മാനേജര്‍ തസ്തികയിലേയ്ക്ക്‌ അപേക്ഷിക്കാന്‍ കഴിയില്ല)

ലിസ്റ്റ തയ്യാറാക്കുന്നത്‌ : ഘട്ടം 1 – പരിക്ഷ എഴുതി ജയിക്കുന്ന മൂഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും പേര്‌, റഫറന്‍സ്‌ നമ്പര്‍ എന്നിവ കാറ്റഗറി, ജില്ല അടിസ്ഥാനത്തില്‍ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കും.
ഘട്ടം 2 – അപേക്ഷകരെ ജില്ല / (ബാഞ്ച്‌ അടിസ്ഥാനത്തില്‍ അഭിമുഖത്തിന്‌ ക്ഷണിക്കുന്നു.
ഘട്ടം 3 – അഭിമുഖത്തില്‍ പാസായവരുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന്‌ നിയമനങ്ങള്‍ നടത്തുകയും ചെയ്യും.

പരിക്ഷാ സിലബസ് : ഈ പരീക്ഷയ്ക്കുള്ള സിലബസ്‌ – പൊതുവിജ്ഞാനം, ബാങ്കിംഗ്‌,കേന്ദ്ര-സംസഥാന സര്‍ക്കാരുകളുടെ വിവിധ ജനക്ഷേമപദ്ധതികളെക്കൂറിച്ചുള്ള അവലോകനം, വനം, മൃഗസംരക്ഷണം, ഗതാഗതം,ഭക്ഷ്യസംസ്കരണം,സഹകരണം തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങളാണ്‌ പരിക്ഷയ്ക്ക്‌ ആധാരം.

പഠനസഹായി :

ബുക്ക്‌ സ്പാളുകളില്‍ നിന്നും ലഭിക്കാവുന്ന പുസ്തകങ്ങള്‍
വിവിധ തരത്തിലുള്ള മുകളില്‍ സൂചിപ്പിച്ച സിലബസ്‌ ചോദ്യങ്ങള്‍ അടങ്ങിയ വിവധ ബുക്ക്‌ (പസാധകരുടെ പത്തോളം ഗൈഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങളാണ്‌ പരീക്ഷയ്ക്ക്‌ ചോദിക്കാവുന്നത്‌. ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തൊട്ടടുത്തുള്ള ബുക്ക്‌ സ്റ്റാളില്‍ ചെന്ന്‌ ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ വാങ്ങി പരീക്ഷയ്ക്കായി തയ്യാറെടുക്കുക

ഇ മെയില്‍ /വാടസ്‌ ആപ്‌ പഠനഭാഗം കിട്ടുന്നത്‌ സംബന്ധിച്ച്‌ : മുകളില്‍ പറഞ്ഞിട്ടുള്ള പത്തോളം ബൂുക്കുകളിലെ നാരപതിനായിരം ചോദ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത (പരീക്ഷയ്ക്ക്‌ ചോദിക്കാവുന്ന ചോദ്യങ്ങള്‍ മാതം) 2800 ചോദ്യോത്തരങ്ങളും പഠനസഹായിയും അടങ്ങിയ പാഠഭാഗം ഇ-മെയിലിലോ, വാട്സാപ്പിലോ ഉദ്യോ ഗാര്‍ത്ഥിയ്ക്ക്‌ ലഭിക്കുന്നതാണ്‌.

പുസ്തകമായി
മുകളില്‍ പറഞ്ഞിട്ടുള്ള പത്തോളം ബൂുക്കുകളിലെ നാരപതിനായിരം ചോദ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത (പരീക്ഷയ്ക്ക്‌ ചോദിക്കാവുന്ന ചോദ്യങ്ങള്‍ മാത്രം) 8000 ചോദ്യോത്തരങ്ങള്‍ അടങ്ങിയ പഠനസഹായി ഒറ്റപൂുസ്തകമായി ഉദ്യോഗാര്‍തറിയ്ക്ക്‌ ലഭിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ തൊട്ടടുത്തുള്ള ബുക്ക്‌ സ്റ്റാളുകളില്‍ അന്വേഷിക്കുക.(680 പേജുള്ള ഗൈഡിന് Rs.1800 മുതൽ Rs.2200 വരെയാണ് വിവിധ പ്രസാധകരുടെ വില.

ഓരോ ജില്ലയിലും ഉള്ള ഒഴിവുകളുടെ വിവരം: Janamaitheri Agricultural Co-operative Society Vacany Details

പരിക്ഷാരിതി : ഉദ്യോഗാര്‍ത്ഥികൾക്ക് ലഭിച്ച ലിങ്ക് ഓപ്പണ്‍ ചെയ്ത്‌ നിങ്ങളൂടെ യൂസര്‍ ഐഡി / പാസ്വേര്‍ഡ്‌ ഉപയോഗിച്ച്‌ താങ്കള്‍ക്ക്‌ തന്നിട്ടുള്ള സമയത്ത്‌ ലോഗിൻ ചെയ്യ്ത് എക്സാം അറ്റൻഡ് ചെയ്‌യുക. ഏതെങ്കിലും ഇന്റര്‍നെറ്റ്‌ കഫേയില്‍ ഇരുന്നോ വീട്ടില്‍ ഇരുന്നുകൊണ്ട്‌ ഓണ്‍ലൈന്‍ ആയി മൊബൈലിലോ, ഡസ്ക്‌ ടോപ്പിലോ പരീക്ഷ എഴുതാവുന്നതാണ്‌.(നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജനമ്മൈതി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റിവി സൊസൈറ്റിയുടെ ബ്രാഞ്ചുകളില്‍ ഇരുന്നും പരിക്ഷ എഴുതാവുന്നതാണ്‌.ആയതിന് മുൻകൂട്ടി അതാത് ബ്രാഞ്ചിൽ നിന്നും അനുവാദം വാങ്ങണം).

ജനമൈത്രി അഗ്രി കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവി സൊസൈറ്റിയുടെ EXAM SYLLABUS നെ കുറിച്ച കൂടുതൽ അറിയുവാൻ click here

അപേക്ഷകരുടെ ശ്രദ്ധയ്ക്ക്‌ :  Click here to view CANDIDATES SHORTLIST

അപേക്ഷ അയച്ചവരിൽ നിന്നും തെരഞ്ഞെടുത്തവരുടെ ഒന്നാംഘട്ടവും, രണ്ടാം ഘട്ടവും പ്രസിദ്ധീകരിച്ചിരിക്കുന്നു. മൂന്നാംഘട്ടവും നാലാംഘട്ടവും 12/01/2024 ന് മുൻപ് പ്രസിദ്ധീകരിക്കുന്നതാണ്. പരീക്ഷ 21/02 /2024 നാണ് തീരുമാനിച്ചിരിക്കുന്നത്, സിലബസ് നൽകിയിട്ടുള്ള പ്രകാരം പഠിക്കുക. കോ-ഓപ്പറേറ്റീവ് പരീക്ഷാ സഹായികൾ (ഗൈഡ്) എല്ലാ ബുക്ക് സ്റ്റാളുകളിലും ലഭിക്കും, ഓരോ ഘട്ടവും പ്രസിദ്ധീകരിക്കുമ്പോൾ അപേക്ഷകന്റെ സീരിയൽ നമ്പറിൽ മാറ്റം ഉണ്ടാകും. നാലാം ഘട്ടം പ്രസിദ്ധീകരിക്കുമ്പോൾ ലഭിക്കുന്ന സീരിയൽ നമ്പറാണ് ഫൈനൽ നമ്പർ

പഠനസഹായി ലഭിക്കാത്തവര്‍ ശ്രദ്ധിക്കുക : പഠനസഹായിയ്ക്ക്‌ 06/01/2024, 5 മണിവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക്‌ പഠനസഹായി ഓണ്‍ലൈനില്‍ അയച്ചുകഴിഞ്ഞു. ആയത്‌ ലഭിക്കാത്തവര്‍ അപേക്ഷകന്റെ പേര്, രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയില്‍ ഐ. ഡി, അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍. ഫീസ്‌ അടച്ചതിന്റെ സ്ക്രീന്‍ ഷോട്ട്‌, ഫീസ്‌ അടച്ച മൊബൈല്‍ നമ്പര്‍ എന്നിവ office@jmacsociety.com ലേയ്ക്ക്‌ അപേക്ഷയോടൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയില്‍ ഐ. ഡിയില്‍ നിന്നും റിക്വസ്റ്റ്‌ അയയ്ക്കുക. Fore more details visit official wesite

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.