തിരുവനന്തപുരം ഐഎച്ച്ആർഡി റീജിയണൽ സെന്ററിലുള്ള പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിൽ സർവീസ് ടെക്‌നീഷ്യൻ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ/ഇലക്ട്രോണിക് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര – എഞ്ചിനിയറിംഗ് ഡിപ്ലോമ/ ബി.എസ്.സി/ ഐ.ടി.ഐ/ വി.എച്ച്.എസ്.സി യോഗ്യതയും പ്രവർത്തി പരിചയവുമുള്ളവർക്ക് https://pmdamc.ihrd.ac.in/ വെബ്സൈറ്റിൽ 2024 ഡിസംബർ 30വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2550612