കേരള പി.എസ്.സി വിളിക്കുന്നു – ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ജോലി നേടാം

Kerala Public Service Commission Fire and Rescue Officer (Trainee) Recruitment 2025

0
1559

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫയർ ആന്റ് റെസ്ക്യൂ സർവീസസ് ഡിപ്പാർട്ട്മെൻ്റിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) തസ്തികയിൽ തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നു ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു (കാറ്റഗറി നമ്പർ : 471/2024). ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ് ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്. വനിതകളും, ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാൻ അർഹരല്ല.

പ്രായപരിധി :

18-26. ഉദ്യോഗാർത്ഥികൾ 02.01.1998-  01.01.2006 ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും, പട്ടികജാതിയിൽ നിന്നും മത പരിവർത്തനം ചെയ്യപ്പെട്ടവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുളളവർക്കും ജനറൽ റൂൾസിലെ റൂൾ 10 അനുസരിച്ചിട്ടുളള വയസ്സിളവുണ്ടായിരിക്കും. വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകൾ ഈ തസ്തികയ്ക്ക് ബാധകമല്ല.

യോഗ്യതകൾ :

1) വിദ്യാഭ്യാസ യോഗ്യത:- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ വിജയിച്ചിരിക്കണം. 2. കംപ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമയുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. (Link)

ശാരീരിക യോഗ്യതകൾ:

ഉദ്യോഗാർത്ഥികൾക്ക് ചുവടെ ചേർക്കുന്ന ഉണ്ടായിരിക്കേണ്ടതാണ്.
നീന്തലിൽ പ്രാവിണ്യം ഉണ്ടായിരിക്കണം.

ConditionsGeneralSC/ST
ഉയരം (പാദരക്ഷകളില്ലാതെ)165 cm160 cm
തൂക്കം 50 kg48 kg
നെഞ്ചളവ്81 cm76 cm
നെഞ്ച് വികാസം5 cm5 cm

അപേക്ഷ അയയ്ക്കേണ്ട രീതി:

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. ആദ്യമായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ പ്രൊഫൈലിൽ upload ചെയ്യേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 15.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ. അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് അഡ്രസ്: www.keralapsc.gov.in

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.