Home Blog Page 8

How to download Birth, Death Certificate, Marriage Certificate Online (Kerala)

0

Local Self Government Department, Government Of Kerala give facility to download Birth, Death and Marriage Certificates online. Public can view the Certificates online and take print out or download. This site provides details of all births, deaths and marriages electronically registered in Local Governments (Registration units) where SEVANA application software of Information Kerala Mission is being used uninterruptedly for registering these events.Details of births, deaths and marriages that are registered and recorded in writing will not be available in this site unless that are digitised and ported in the electronic register after verification of the officials.

How to download Birth, Death and Marriage Certificates online

  1. Visit Sevana Civil Registration Website https://cr.lsgkerala.gov.in/
  2. On the top of the website click on Certificate Search tab https://cr.lsgkerala.gov.in/regsearch.php
  3. New tab is open and here on left side Certificate search is available
  4. Select the District, Local Body Type and Local Body click submit button.
  5. We can see the status of available records. Birth Registrations available from 1965 on words and Death registration from 1970.
  6. Then choose the birth or death year. (click on the year).
  7. For searching Birth Certificates, while clicking a new tab is open which contain Name of child (Not mandatory), Date of Birth (Mandatory field), Gender( Mandatory field), Name of Mother (Mandatory field ), Name of Father, Name of Hospital, Registration number and key number. Key number is not a mandatory field
  8. Date of Birth, Name of Mother and Gender is mandatory for searching birth certificates.
  9. Fill the details and click on the submit button for view or download the Birth Certificate.

Also we can search and download Marriage certificate (Hindu) and Marriage certificate (common) through this website. Sevana Civil Registration website belongs to Local Self Government department, Kerala and developed and Maintained by Information Kerala Mission.

Services for GramaPanchayats are available in citizen.lsgkerala.gov.in

  1. Visit official Website of Local Self Government, Kerala https://citizen.lsgkerala.gov.in/
  2. Click on ക്യുക്ക് സർട്ടിഫിക്കറ്റ് link https://citizen.lsgkerala.gov.in/quick-certificate-list
  3. Select an Option from List
  4. Select Office, Office Name
  5. After enter your date of Birth/ Date of death
  6. Select Gender
  7. Enter appropriate details and give captcha as per shown in the website and click submit
  8. You can download the certificate ad a PDF file.

തളിര് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി സെപ്തംബർ 30വരെ നീട്ടി

0

തളിര് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി 2022 സെപ്തംബർ 30വരെ നീട്ടി.
കേരള സർക്കാർ സാംസ്‌കാരികവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2022 നവംബർ മാസത്തിൽ നടത്തുന്ന തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ രജിസ്ട്രേഷനുള്ള തീയതി സെപ്തംബർ 30വരെ നീട്ടി.

www.scholarship.ksicl.kerala.gov.in വഴി അപേക്ഷിക്കാം. 200 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അർഹത. സംസ്ഥാനത്തൊട്ടാകെ 2500ഓളം കുട്ടികൾക്കായി 16ലക്ഷം രൂപയുടെ സ്‌കോളർഷിപ്പുകളാണ് നൽകുന്നത്. ഓരോ ജില്ലയിലെയും 160 കുട്ടികൾക്കുവീതം ജില്ലാതല സ്‌കോളർഷിപ്പ് ലഭ്യമാവും. സംസ്ഥാനതലവിജയികൾക്ക് 10,000 രൂപ, 5,000രൂപ, 3,000രൂപ എന്നിങ്ങനെയും സ്‌കോളർഷിപ്പ് ലഭിക്കും. 2022 നവംബറിലാണ് ജില്ലാതല പരീക്ഷകൾ. കൂടുതൽ വിവരങ്ങൾക്ക്: 8547971483, 0471-2333790.

വാട്ട്‌സ്അപ്പിലെ പുതിയ 7 ഫീച്ചറുകൾ

0

വാട്ട്‌സ്ആപ്പ് പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ചു. ബീറ്റാ വേർഷനിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്.

  1. വാട്ട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഒരു ഫീച്ചർ. ഗ്രൂപ്പ് അംഗങ്ങളിൽ ഗ്രൂപ്പിൽ നിന്ന് ആരെല്ലാം പോയി ആരെയെല്ലാം പുറത്താക്കി എന്ന് കൃത്യമായി അറിയാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിലെ ഡേറ്റയാണ് ഇത്തരത്തിൽ ലഭ്യമാവുക.
  2. ഒരാൾ ഗ്രൂപ്പ് ലീവ് ചെയ്താൽ അതാരാണെന്ന് ഗ്രൂപ്പ് അഡ്മിന് മാത്രമേ മനസിലാകൂ.
  3. വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾക്കും ഇനി റിയാക്ഷൻ നൽകാൻ സാധിക്കും.
  4. സ്‌പ്പെല്ലിംഗ് ആക്ഷന് വേണ്ടി വാട്ട്‌സ് ആപ്പ് വിൻഡോസിലും പുതിയ ഫീച്ചർ വരും.
  5. വാട്ട്‌സ് ആപ്പ് സ്റ്റോറേജ് മെച്ചപ്പെടുത്താനുള്ളതാണ് അഞ്ചാം ഫീച്ചർ.
  6. വാട്ട്‌സ് ആപ്പ് സുരക്ഷ കൂട്ടാനും പുതിയ ഫീച്ചർ വരുന്നുണ്ട്. ലോഗിൻ അപ്രൂവൽ എന്ന സെക്യൂരിറ്റി ഫീച്ചറാകും കൊണ്ടുവരിക.
  7. ഫോൺ നമ്പറുകൾ മറച്ചുവയ്ക്കാനാണ് മറ്റൊരു ഫീച്ചർ. വാട്ട്‌സ് ആപ്പിലുള്ളവരിൽ ആർക്കെല്ലാം തങ്ങളുടെ ഫോൺ നമ്പർ കാണാമെന്നത് ഇനി സ്വയം തീരുമാനിക്കാം

വോട്ടർ പട്ടികയിലെ പേരും ആധാറും ഓൺലൈനായി ബന്ധിപ്പിക്കാം ( Link Voter ID with Aadhar Card)

0

വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. വോട്ടർ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു വോട്ടർ പട്ടികയും ആധാർ നമ്പറും ബന്ധിപ്പിക്കുന്നത്.

നിലവിൽ വോട്ടർപട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാർ നമ്പർ തെരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് (വി.എച്ച്.എ) മുഖേനയോ ഫോം 6B യിലോ അപേക്ഷ സമർപ്പിക്കാം. പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നവർക്ക് ഫോം 6ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്താമെന്നും ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു.

നിലവിൽ എല്ലാ വർഷവും ജനുവരി 1 യോഗ്യതാ തീയതിയിൽ 18 വയസ്സ് പൂർത്തിയാകുന്ന അർഹരായ ഇന്ത്യൻ പൗരൻമാർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അവസരമുണ്ടായിരുന്നത്. ഇനി മുതൽ ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്‌ടോബർ 1 എന്നീ നാല് യോഗ്യതാ തീയതികളിലും 18 വയസ് പൂർത്തിയാകുന്ന ഇന്ത്യൻ പൗരൻമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച് ഒരു വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ തുടർന്നു വരുന്ന 3 യോഗ്യതാ തീയതികളിൽ (ഏപ്രിൽ 1, ജൂലൈ 1, ഒക്‌ടോബർ 1) 18 വയസ് പൂർത്തിയാക്കുന്നവർക്കും പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വാർഷിക സമ്മതിദായക പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കുന്നതിനുള്ള സമയപിരിധി അവസാനിക്കുന്നതുവരെ അപേക്ഷകൾ സമർപ്പിക്കാം. 2023ലെ വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ 2022 ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും.

വാർഷിക സമ്മതിദായക പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജനുവരി 1 യോഗ്യത തീയതിയിലേയ്ക്കുള്ള മുൻകൂറായി ലഭിച്ച അപേക്ഷകൾ പ്രോസസ് ചെയ്തശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി വോട്ടർ പട്ടിക അപ്‌ഡേറ്റ് ചെയ്യും. വാർഷി സമ്മദിദായക പട്ടിക പുതുക്കൽ സമയത്ത് മുൻകൂറായി ലഭിക്കുന്ന അപേക്ഷകളും തുടർന്നു വരുന്ന യോഗ്യത തീയതികളിലേക്കുള്ള (ഏപ്രിൽ 1, ജൂലൈ 1, ഓക്‌ടോബർ 1) അവകാശം ഉന്നയിച്ചുകൊണ്ടുള്ള അപേക്ഷകളും (ഫോറം-6) അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മുൻകൂറായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷകളും ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (തഹസിൽദാർ) അതത് യോഗ്യത തീയതികൾക്കു ശേഷം തുടർച്ചയായി പ്രോസസ് ചെയ്യും.

വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ സമയത്ത് മുൻകൂറായി ഫാറം-6 സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും തുടർന്നു വരുന്ന യോഗ്യതാ തീയതികളിൽ പ്രസ്തുത അപേക്ഷ സമർപ്പിക്കാം. വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ സമയത്ത് മുൻകൂറായി പേര് ചേർക്കുന്നതിന് അപേക്ഷ സമർപ്പിക്കാമെന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ യുവജനങ്ങൾക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ഒരു അധിക സൗകര്യമാണെന്നും അറിയിച്ചു.

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യം ( SSLC certificates in Dogilocker

0

2022 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന ഐ.ടി. മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.

https://digilocker.gov.in എന്ന വെബ് സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാവുന്നതാണ്.

  • ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഡിജി ലോക്കറിന്റെ വെബ്‌സൈറ്റിൽ കയറി sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പേരും ജനനതീയതിയും (ആധാറിൽ നൽകിയിട്ടുള്ളത്, മറ്റ് വിവരങ്ങളായ ജൻഡർ, മൊബൈൽ നമ്പർ ആറക്ക പിൻനമ്പർ (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്), ഇ-മെയിൽ ഐ.ഡി, ആധാർ നമ്പർ എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം.
  • തുടർന്ന് ഈ മൊബൈൽ നമ്പറിലേയ്ക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേർഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാഡും നൽകണം.
  • എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം ‘Get more now’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Education എന്ന സെക്ഷനിൽ നിന്ന് ‘Board of Public Examination Kerala’ തിരഞ്ഞെടുക്കുക.
  • തുടർന്ന് ‘Class X School Leaving Certificate’ സെലക്ട് ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കും.

എസ്ബിഐ ബാങ്കിംഗ് സേവനം ഇനി വാട്ട്‌സ് ആപ്പിലൂടെയും; മൊബൈൽ ഉപയോഗിച്ച് സ്വയം ആക്ടിവേറ്റ് ചെയ്യാം

0

എസ്ബിഐ. (SBI) വാട്ട്‌സ് ആപ്പിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കിയിരിക്കുകയാണ്. സേവനം ലഭിക്കാൻ ആദ്യം എസ്ബിഐ വാട്ട്‌സ് ആപ്പ് ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യണം. ഇതിനായി WAREG എന്ന് ടൈപ്പ് ചെയ്ത് സ്‌പെയ്‌സ് ഇട്ട ശേഷം അക്കൗണ്ട് നമ്പറും അടിച്ച് 7208933148 എന്ന നമ്പറിലേക്ക് മെസേജ് എസ്എംഎസ് അയക്കണം. എസ്ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പറിൽ നിന്ന് വേണം സന്ദേശം അയക്കാൻ.

തുടർന്ന് നിങ്ങളുടെ വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് എസ്ബിഐയുടെ സന്ദേശം ലഭിക്കും. 9022690226 എന്ന നമ്പറിൽ നിന്നായിരിക്കും സന്ദേശം. ഈ നമ്പർ സേവ് ചെയ്യാം.

ഈ സന്ദേശം ലഭിച്ചയുടൻ നമ്പറിലേക്ക് ‘hi’ എന്ന് അയക്കണം. ഉടൻ തന്നെ 1. അക്കൗണ്ട് ബാലൻസ് 2. മിനി സ്റ്റേറ്റ്‌മെന്റ് 3. ഡി-രജിസ്റ്റർ വാട്ട്‌സ് ആപ്പ് ബാങ്കിംഗ് എന്നീ ഓപ്ഷനുകൾ തെളിയും. ഇഷ്ടമുള്ള സേവനം തെരഞ്ഞെടുക്കാം.

36 സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് ചിത്രത്തിൽ മറഞ്ഞിരിക്കുന്ന തവളയെ കണ്ടെത്താൻ കഴിയുമോ?

0

ചുവടെയുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ ഇമേജ് നോക്കുക, 36 സെക്കൻഡിനുള്ളിൽ ഒരു മറഞ്ഞിരിക്കുന്ന തവളയെ കണ്ടെത്തുക. അതിനെ കണ്ടെത്താനുള്ള ഏറ്റവും കുറഞ്ഞ സമയമാണിത്. ഇതിനപ്പുറം നിങ്ങൾ സമയമെടുക്കുകയാണെങ്കിൽ, ഒന്നുകിൽ നിങ്ങളുടെ മനസ്സ് മറ്റെവിടെയോ ആണെന്ന് നമുക്ക് അനുമാനിക്കാം,

Courtesy: jagranjosh
Courtesy: jagranjosh

ധാരാളം താമരപ്പൂക്കളുള്ള ഒരു കുളത്തിന്റെ മനോഹരമായ ചിത്രമാണിത്. താമരകൾ നിറയെ വിരിയുമ്പോൾ ചിലത് ഉടൻ വിരിയാൻ തുടങ്ങുന്നു. താമരയുടെ സവിശേഷതയായ വിശാലമായ ഇലകൾ കാണാം

ചിത്രത്തിന്റെ മുകളിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ താഴേക്ക് മാറ്റുന്നത് നോക്കൂ.
തവളയെ ഇലകൾക്കുള്ളിൽ എവിടെയെങ്കിലും കണ്ടെത്തണം, കാരണം ഇവിടെയാണ് തവളയ്ക്ക് നന്നായി മറയ്ക്കാൻ കഴിയുന്നത്. തവളയെ കണ്ടെത്താൻ നിങ്ങൾ 36 സെക്കൻഡിൽ കൂടുതൽ സമയമെടുത്താൽ, കുറ്റപ്പെടുത്താനില്ല. അതൊരു കഠിനമായ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റായിരുന്നു

താഴെയുള്ള ചിത്രത്തിൽ തവള എവിടെയാണെന്ന് പരിശോധിക്കുക

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

0

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
2022-23 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് കോളേജ് പ്രവേശന നടപടികൾ ജൂലായ് 15ന് ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, കേപ്പ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്ക് സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org സന്ദർശിക്കുക.

പൊതു വിഭാഗങ്ങൾക്ക് 200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് www.polyadmission.org മുഖേന വൺ ടൈം രജിസ്‌ട്രേഷൻ നടത്തി ഫീസടയ്ക്കണം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. 2022 ആഗസ്റ്റ് 2 വരെ അപേക്ഷ നൽകാം.

ബി.എസ്‌സി നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

0

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്‌സി. നഴ്‌സിംഗ്, ബി.എസ്‌സി എം.എൽ.റ്റി, ബി.എസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി, ബി.എസ്‌സി ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്‌സി ഡയാലിസിസ് ടെക്‌നോളജി, ബി.എസ്‌സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്‌സി മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്‌സി മെഡിക്കൽ റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്‌സി ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

https://lbscentre.in/ വഴി ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2022 ജുലൈ 19 മുതൽ 2022 ആഗസ്റ്റ് 17 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 800 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ് 20. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക്: 04712560363, 364.

Course

  1. ബി.എസ്‌സി. നഴ്‌സിംഗ്,
  2. ബി.എസ്‌സി എം.എൽ.റ്റി,
  3. ബി.എസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി,
  4. ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി,
  5. ബി.എസ്‌സി ഒപ്‌റ്റോമെട്രി,
  6. ബി.പി.റ്റി.,
  7. ബി.എ.എസ്സ്.എൽ.പി.,
  8. ബി.സി.വി.റ്റി.,
  9. ബി.എസ്‌സി ഡയാലിസിസ് ടെക്‌നോളജി,
  10. ബി.എസ്‌സി ഒക്യൂപേഷണൽ തെറാപ്പി,
  11. ബി.എസ്‌സി മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി,
  12. ബി.എസ്‌സി മെഡിക്കൽ റേഡിയോതെറാപ്പി ടെക്‌നോളജി,
  13. ബി.എസ്‌സി ന്യൂറോ ടെക്‌നോളജി

പോളിടെക്‌നിക്കുകളിൽ ലാറ്ററൽ എൻട്രി വഴി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

0

2022-23 അധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള പ്രവേശന നടപടികൾ ഏഴിന് ആരംഭിക്കും. സർക്കാർ, സർക്കാർ എയ്ഡഡ്, IHRD, CAPE, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു / വി എച്ച് എസ് ഇ അല്ലെങ്കിൽ ITI / KGCE പാസായവർക്ക് നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.

ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി (അല്ലെങ്കിൽ AICTE നിഷ്‌ക്കർഷിച്ചിരിക്കുന്ന 11 അഡീഷണൽ കോഴ്‌സുകളിലേതെങ്കിലും) എന്നീ വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ച് പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. മേൽ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്.ഇക്കാർക്കും അപേക്ഷിക്കാം. രണ്ടു വർഷ ITI/KGCE കോഴ്‌സുകൾ പാസായവർക്ക് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പോളിടെക്‌നിക് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്ല. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസാകണം.

പൊതു വിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പ് വൺ ടൈം രജിസ്‌ട്രേഷൻ പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. വിശദവിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും www.polyadmission.org/let. 2022 ജൂലായ് 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും

സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയില്‍ അപേക്ഷിക്കാം

0

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ, യുവകേരളം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സിവില്‍ ഡ്രാഫ്ട്‌സ്മാന്‍ ,സിവില്‍ സ്ട്രക്‌ചെര്‍ എന്‍ജിനീയര്‍ എന്നീ കോഴ്‌സുകളിലേക്ക് ബി.ടെക് സിവില്‍, ഡിപ്ലോമ, ഐ.ടി.ഐ സിവില്‍ എന്നിവയാണ് യോഗ്യത. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് റീറ്റെയ്ല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം. എസ്.സി/ എസ്.ടി, ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും.

മലപ്പുറം, തൃശൂര്‍ , കോഴിക്കോട് , വയനാട് , പാലക്കാട് ,എറണാകുളം ജില്ലകളിലെ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അതാത് മേഖലകളില്‍ നിയമനം നല്‍കും. തൃശൂരിലാണ് പരിശീലനം. താമസവും,ഭക്ഷണവും സൗജന്യം. ഫോണ്‍ :9288006404,9288006425

സൗജന്യ ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്‌സ്

0

കെ.ജി.ടി.ഇ ടൈപ്പ്‌റൈറ്റിംഗ് (ലോവർ, ഹയർ – ഇംഗ്ലീഷ്, മലയാളം) ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രൊസസിംഗ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്റർ സംഘടിപ്പിക്കുന്ന ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്‌സിൽ ചേരുന്നതിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായ 18നും 35നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി/ പട്ടികവർഗ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പഠന കാലയളവിൽ സ്റ്റൈപ്പന്റ് ലഭിക്കും.

യോഗ്യതയുള്ള അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെന്ററിൽ അപേക്ഷ നൽകണം. അവസാന തീയതി ജൂലൈ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക്: 0484 2623304, 6238965773.

സർക്കാർ അംഗീകൃത കോഴ്‌സിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

0

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തിരുവനന്തപുരം, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ സർക്കാർ അംഗീകൃത ഐ.ടി. ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ/ഡിഗ്രി കഴിഞ്ഞവർക്കും പഠിക്കുന്നവർക്കും അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾ തിരുവനന്തപുരത്തെ കെൽട്രോൺ നോളഡ്ജ് സെന്റർ, റാം സമ്രാട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, ആയുർവേദ കോളേജിനു എതിർവശം, തിരുവനന്തപുരം-695001. കോഴിക്കോട് ജില്ലയിലെ നോളഡ്ജ് സെന്റർ, മൂന്നാം നില, അംബേദ്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. എന്നീ വിലാസങ്ങളിൽ ലഭിക്കും. ഫോൺ: 9446987943, 8086691078.

കെല്‍ട്രോണ്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയില്‍ മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

0

കെല്‍ട്രോണിന്റെ ആലുവ സെന്ററില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയില്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് സ്ഥാപനങ്ങളില്‍ ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമായ കോഴ്സിന് യോഗ്യത പ്ലസ്ടു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 8036802304. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, സന്തോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പമ്പ്് ജംഗ്ഷന് സമീപം, ആലുവ.

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എന്ത്? എങ്ങനെ ലൈസൻസ് എടുക്കാം?

0

ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പന, എന്നിവയില്‍ ഏര്‍പെട്ടിരിക്കുന്നവര്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006, റൂള്‍സ് ആന്‍ഡ് റഗുലേഷന്‍സ് 2011 പ്രകാരം ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ കരസ്ഥമാക്കണം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് രണ്ട് തരമുണ്ട്. സ്റ്റേറ്റ് ലൈസന്‍സും സെട്രല്‍ ലൈസന്‍സും.

ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ ആര്‍ക്കൊക്കെ ?

2006-ലെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണമോ, വിതരണമോ, വില്പനയോ നടത്തുന്നവര്‍ നിര്‍ബന്ധമായും ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് എടുക്കേണ്ടതാണ്. ആവശ്യമായ രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് എടുക്കാത്തവര്‍ക്ക് പിഴയും തടവ് ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ എങ്ങനെ ?

12 ലക്ഷം രൂപക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളാണ് എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷന്‍ എടുക്കേണ്ടത്. നിലവില്‍ ഒരു വര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് നൂറ് രൂപയാണ് ഫീസ്. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും ഒരു വര്‍ഷത്തേക്ക് നൂറ് രൂപ ഫീസ് നല്‍കണം. രജിസ്‌ട്രേഷന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്ഥാപനത്തിന്റെ വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവ ഹാജരാക്കണം.

സ്റ്റേറ്റ് ലെവല്‍ ലൈസന്‍സ്

വാര്‍ഷിക വിറ്റുവരവ് 12 ലക്ഷം മുതല്‍ 20 കോടി വരെയുള്ളവര്‍, കാറ്ററിങ് യൂണിറ്റുകള്‍ എന്നിവര്‍ക്കാണ് സ്റ്റേറ്റ് ലെവല്‍ ലൈസന്‍സ് എടുക്കേണ്ടത്. ഇവരുടെ കാറ്റഗറി അനുസരിച്ച് 2,000 മുതല്‍ 5,000 രൂപ വരെയാണ് നിലവില്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് എടുക്കുന്നതിനുള്ള ഫീസ്. ലൈസന്‍സ് എടുക്കുന്നതിനായി ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മുനിസിപ്പാലിറ്റി,പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയവ ആവശ്യമാണ്.

സെന്‍ട്രല്‍ ലൈസന്‍സ്

വാര്‍ഷിക വിറ്റുവരവ് 20 കോടിക്ക് മുകളിലുള്ളവര്‍, ഇ-കോമേഴ്‌സ് സംരംഭങ്ങള്‍ എന്നിവര്‍ക്കാണ് സെന്‍ട്രല്‍ ലെവല്‍ ലൈസന്‍സ് എടുക്കേണ്ടത്. ഇവര്‍ക്ക് 7500 രൂപയാണ് നിലവില്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് എടുക്കുന്നതിനുള്ള ഫീസ്. ലൈസന്‍സ് എടുക്കുന്നതിനായി ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, നഗരസഭ, പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയവ ആവശ്യമാണ്. ഇതോടൊപ്പം എല്ലാ ഭക്ഷ്യ വ്യാപാരികളും അവര്‍ നല്‍കുന്ന ക്വാഷ് ബില്‍ രസീത് എന്നിവയില്‍ 14 അക്ക ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. കൃത്യമായ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെ സ്ഥാപനം നടത്തുന്നത് ആറ് മാസം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. For .more details visit https://foscos.fssai.gov.in/

Agnipath Scheme : എന്താണ് അഗ്നിപഥ് ?

0

എന്താണ് അഗ്നിപഥ് ?

കര നാവിക വ്യോമ സേനകളില്‍ യുവാക്കള്‍ക്ക് നാല് വര്‍ഷത്തേക്ക് നിയമനം നല്‍കുന്ന പദ്ധതിയാണ് അഗ്നിപഥ് (Agnipath), സേനയെകൂടുതല്‍ ചെറുപ്പമാക്കാനും ചെലവ് കുറയ്ക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.

പതിനേഴര മുതല്‍ 21 വയസുവരെ ഉള്ളവര്‍ക്കാണ് ഈ പദ്ധതി വഴി സൈന്യത്തില്‍ ചേരാനാകുക. നാല് വര്‍ഷത്തേക്ക് നിയമനം. കഴിവ് തെളിയിക്കുന്ന 25 ശതമാനം പേരെ സ്ഥിരപ്പെടുത്തും. ഇവര്‍ക്ക് 15 വര്‍ഷവും സര്‍വീസില്‍ തുടരാം. ആരോഗ്യ ശാരീരിക ക്ഷമതാ പരിശോധനകള്‍ക്കായി റിക്രൂട്ട്മെന്‍റ് റാലികളിലൂടെയാണ് തെരഞ്ഞെടുപ്പ്. സ്ഥിരനിയമനം നേടുന്ന 25 ശതമാനം പേരൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് പെൻഷൻ ഉണ്ടാകില്ല.

ആനുകൂല്യങ്ങൾ

തുടക്കത്തിൽ 30,000 രൂപയുള്ള ശമ്പളം. സേവനത്തിന്‍റെ അവസാനത്തിൽ 40,000 രൂപ. ശമ്പളത്തിന്‍റെ 30 ശതമാനം സേവാനിധി പ്രോഗാമിലേക്കു മാറ്റും. നാല് വർഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേർത്ത് സേവന കാലയളവ് അവസാനിക്കുമ്പോൾ പതിനൊന്നരലക്ഷം രൂപ ലഭിക്കും. ആരോഗ്യ ഇൻഷുറൻസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ഉണ്ടാകും.

യോഗ്യത

പത്ത് – പ്ലസ്ടു പാസായവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. പത്താംക്ലാസ് പൂര്‍ത്തിയാവര്‍ക്ക് സേവനം കഴിയുമ്പോൾ പന്തണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പന്ത്രണ്ടാം ക്ലാസ് ജയിച്ചവര്‍ക്ക് സേവനം പൂര്‍ത്തിയാക്കുമ്പോൾ ബിരുദ സര്‍ട്ടിഫിക്കറ്റ്. സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും. സേവനത്തിനിടെ മരിച്ചാല്‍ 1 കോടി രൂപ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും. നിലവില്‍ സൈന്യത്തിലെ ശരാശരി പ്രായം 32 ആണ്. അഗ്നിപഥ് പദ്ധതി പദ്ധതി നടപ്പാക്കുന്നതോടെ ഇത് ആറ്-ഏഴ് വര്‍ഷത്തിനുള്ളില്‍ 26 ആയി കുറയും. പുതിയ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക്- CAPF കളിലും സംസ്ഥാന പൊലീസിലും മുൻഗണന നൽകും

പിഎം കിസാന്‍ പദ്ധതി ഗുണഭോക്താക്കള്‍ ലാന്‍ഡ് വെരിഫിക്കേഷന്‍ ചെയ്യണം

0

പി.എം കിസാന്‍ ഗുണഭോക്താക്കളായ എല്ലാ കര്‍ഷകരും അവരുടെ ലാന്‍ഡ് വെരിഫിക്കേഷന്‍ AIMS പോര്‍ട്ടലില്‍ ചെയ്യുന്നതിനായി കൃഷി ഭവനുമായോ അക്ഷയകേന്ദ്രവുമായോ ബന്ധപെടണം. അടുത്ത ഗഡുക്കള്‍ നിങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ നിങ്ങളുടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കേണ്ടതുണ്ട്. ഒരാഴ്ചക്കുള്ളില്‍ നിങ്ങള്‍ ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ മുഖാന്തരം ബന്ധപെട്ട് aims portal hgn ( www.aims.kerala.gov.in) ലാന്‍ഡ് വെരിഫിക്കേഷന്‍ ചെയ്യുക.

കയ്യില്‍ കരുതേണ്ടവ:- ആധാര്‍ കാര്‍ഡ്. മൊബൈല്‍ (ഒടിപി ലഭിക്കുന്നതിന്). നികുതി ശീട്ട്

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം 2022 ജൂൺ 30 വരെ

2000 ജനുവരി ഒന്നു മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ റദ്ദായി പോയവർക്ക്( രജിസ്ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 10/1999 മുതൽ 01/2022 വരെ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം. 2022 ജൂൺ 30 വരെ ഓൺലൈനായും നേരിട്ടും അപേക്ഷിക്കാം. പ്രത്യേക പുതുക്കൽ നടപടി www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന നിർവഹിക്കണം.

SSLC Result 2022

0

എസ്.എസ്.എൽ.സി ഫലം ‘പി.ആർ.ഡി ലൈവ്’ ആപ്പിൽ

ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പി.ആർ.ഡി ലൈവ്’ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. Android App Link

സഫലം 2022 ആപ്പിലും ഫലമറിയാം
കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) പുറത്തിറക്കിയ സഫലം ആപ്പിലൂടെയും എസ്.എസ്.എൽ.സി ഫലമറിയാം. www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ആണ് ‘സഫലം 2022’ മൊബൈൽ ആപ്പ് ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതൽ പി.ആർ.ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും.

എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് (http://thslcexam.kerala.gov.in) ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുന്നതാണ്.

Tentative date to release the provisional select list of candidates for admission to Navodaya Vidyalaya Class VI Results is 10th July 2022

0

Tentative date to release the provisional select list of candidates for admission to Class-VI in JNVs through JNVST-2022 is 10th July 2022.

Some websites give unofficial information about the result of Navodaya vidyalaya Class VI results. For checking the result visit the official website of Navodaya Vidyalaya https://navodaya.gov.in/nvs/en/Home1

Navodaya Vidyalaya Class IX Lateral Entry Result 2022 Published

In the same way Navodaya Vidyalaya Class IX Lateral Entry Result 2022 Published on the official website of Navodaya Vidyalaya. Candidates can check their results through the official website of https://navodaya.gov.in/nvs/en/Home1

Also the result of class IX LEST 2022 in respect of JNV Neemuch (M.P), Pulwama, Kulgam (J & K), North & Middle Andaman (A & N Island) and West Sikkim (Sikkim) has been withheld due to administrative reasons.