Social Action Venture Kollam – The one-stop District Administration portal to help you become an active citizen. Our respected Kollam Collector B. Abdul Nasar IAS launched the website of http://savek.org
What is Savek – SocialAction Venture Kollam
ദേശിങ്ങനാട്ടിൽ ഒരു ജനകീയ സ്പർശം. വികസനം, ഉപജീവനം, ആശ്വാസം, തണൽ, അഭയം, സന്നദ്ധസേവനം, അവബോധ പ്രവർത്തനം, മേഖലകളിൽ ജനകീയ പങ്കാളിത്തം. മാതൃകജില്ലയാകാൻ കൊല്ലം. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, യുവജനങ്ങൾ, സർക്കാർ-സർക്കാരേതര സന്നദ്ധ സംഘങ്ങൾ, ക്ലബുകൾ, വ്യാപാരി-വ്യവസായികൾ, തൊഴിലാളികൾ, മത-സാംസ്കാരിക കലാ-കായിക രംഗങ്ങളിലെ നേതൃത്വം, ദൃശ്യ-ശ്രാവ്യ-പത്ര മാധ്യമ പ്രവർത്തകർ, തുടങ്ങി മുഴുവൻ ജന വിഭാഗങ്ങളുടെയും പ്രാതിനിധ്യം. നൂതന ആശയ സംവാദങ്ങളും കൂട്ടായ പ്രവർത്തനങ്ങളും അഭയകേന്ദ്ര സംവിധാനങ്ങൾ
തൊഴിൽ റീജിസ്ട്രേഷൻ,
അവസരങ്ങൾ,
മേളകൾ.
ആശ്വാസ-സമാശ്വാസ പ്രവർത്തനങ്ങൾക്ക് സ്പോണ്സർഷിപ്-സന്നദ്ധ കൂട്ടായ്മകൾ.
SAFE കൊല്ലം പദ്ധതി Online രെജിസ്‌ട്രേഷൻ സുരക്ഷിതവും സുതാര്യവും ആയി സംവിധാനങ്ങൾ. ഏകോപനത്തിനു പ്രത്യേക ഉദ്യോഗസ്റ്റ സംവിധാനം.
Ministry of Health (Moh), Saudi Arabia recruits Nurses to Hospitals under Ministry of Health through Norka Roots Salary : SR 4110 Allowance : SR 250 Gender : Male & Female Qualification : B.Sc / M.Sc / Ph.D Nurse Age Limit : Below 45 Experience : 3 Years and above
Specializations for Female Applicants
Cardiac Critical Care Unit (CICU)
Cardiac Surgery
Cardiac Surgery ICU
Critical Care Unit (Adult)
Critical Care Unit (Neonatal)
Critical Care Unit (Pediatric)
Emergency
Medical & Surgical
Neurology
Surgery Department
Specializations for Male Applicants
Surgery Department
Other Descriptions:
Till date Experience Certificate is required at the time of interview.
Degree attested rrom (Hrd-Mea) and Data Flow Result are mandatory
Aadhaar Copy & Passport are mandatory.
Experience Required: 36 Months and above
Salary & Other Benefits Salary : SR 4110
Vacation: 30 Days Paid Vacation
Food & Accommodation: Free
Air Ticket : Free
Interview :
Delhi /Ncr : 15th, 16th , 17th and 18th October 2019
Delhi / Ncr – 2 : 15th and 20th October 2019
Last Date of Application: 09 Oct 2019
Interview venue will be informed to the short listed candidates.
Interested candidates may forward their latest/ updated resume along with the application form ( in prescribed format – click here.)
scanned copies of passport, aadhaar card, passport size photo (with white background), degree certificate and experience certificate to saudimoh.norka@gmail.com. mention the subject as “nurses application to Saudi MOH”
Warning: there is no role for any private recruiting agencies in this process and the candidates should not pay any cash or kind to any third party for getting selected. Malpractices of natures should be Communicated to norka roots
Deloitte Recruitment Drive
for B.C.A/BSc (Computer science/IT ) 2020 batch at Marian College, Kuttikkanam (Autonomous) Company : Deloitte – World’s biggest private professional service provider Designation : Associate Analyst Online Test Date:Thursday , 26th, September 2019. (Postponed from 20th September)
Venue : Marian College , Kuttikkanam , Idukki District Salary offered: 3,85,500 per annum (CTC). Eligibility Criteria:
Candidates pursuing a full time degree specialization in B.Sc Computer Science & BCA
Candidates pursuing a subject specialization in Computer Science as a part of their degree combination.
Graduating batch of 2020
Qualifying percentage:
60% or 6.5 CGPA in graduation (as on the date of application)
Cognizant (CTS) recruiting 2017/18/19 batch BSc – Nursing / BSc –
Pharmacy / BPharm Students in the post of case processing. Over 100+ vacancies reported.
Company : Cognizant (CTS) – One among the Top IT companies in the world Recruitment date and Venue: September, 2019 (Exact Date and venue will be informed to registered students after September 20th)
Eligibility:
BSc – Nursing / BSc – Pharmacy / BPharm or related degree courses
2017 /2018 or 2019 passed out students. No arrears / back papers and no mark Criteria. Salary : Best in industry. Work Location: CTS , Coimbatore No. of vacancies : 100 Plus Job offered with JD : Case Processing
Track all adverse event reports received and completed
Review and assess all source documents, and compile data in an adverse event report
Data enter report into the client safety database
Code adverse events in the client safety database
Release report to client through client safety database
TCS Smart Hiring is exclusively for talented BSC and BCA students from the 2019 and 2020 batches. This is a once-in-a-lifetime opportunity for science students to become a part of India’s most successful IT services company. Furthermore, exceptional perrformers will join TCS Ignite – TCS’s unique “science to software” initiative that trains you on the latest and trending technologies like AI and AR/VR and opens up a full-fledged global IT career while also letting you pursue an MCA from SASTRA University.
Note: TCS does not charge any fee at any stage of recruitment or selection process nor has it authorized anyone to charge.
Registration starts: 16th Sep, 2019
Registration End : 01st Oct, 2019
Online Test: 11th Oct, 2019
Interview Date : 17th Oct Onwards
Eligibility Criteria
B. Sc, BCA, and B.Voc (Computer science and IT) are eligible.
Percentage Criteria – 50% throughout in X / XII / BSc / BCA /B.Voc (3 years) in Computer Science or IT.
Overall Gap in Academics not to exceed 2 years. Extended Education will not be allowed.
Candidates should have no pending arrears at the time of appearing for TCS interview.
ONLINE TEST DETAILS
The test will have 40 (MCQ or Fill-in-the-blank type) questions to be answered in 90 minutes. It comprises three sections – Quantiative Aptitude (15 questions, 45 minutes), Verbal Ability (15 questions, 15 minutes) and Programming Logic (10 questions, 30 minutes). The Quantiative Section will have simple questions from school-level math from topics like linear algebra, ratio and proportion, speed-distance, geometry, time and work, profit and loss, areas and volumes, coordinate geometry, probability and statistics, number systems, trigonometry, calculus and data interpretation. Verbal Ability will have simple questions covering reading comprehension, basic english grammar and sentence construction. Programming logic will have simple questions requiring you to read and understand short code snippets in C language and identifying what the code does.
സമൂഹത്തിൽ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്ക് ഇന്ന് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. കേവലം സുഹൃദ് ബന്ധങ്ങൾക്ക് വേണ്ടി മാത്രം അല്ല മറിച്ച് രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും ആയ എല്ലാ പ്രശ്നങ്ങളുടെയും വിളനിലം തന്നെ സോഷ്യൽ മീഡിയ ആണെന്ന് പറയാം. ഇത്തരത്തിൽ പല തരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോൾ അതിന്റെ ഉള്ളടക്കത്തിലെ സത്യസന്ധത എത്രത്തോളം ഉണ്ടെന്ന് സ്ഥിതീകരിക്കാൻ ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകൾക്ക് കഴിയാറില്ല. ആർക്കും എന്ത് തെറ്റായ വാർത്തകളും പ്രചരിപ്പിക്കാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.
ഇത്തരത്തിൽ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവർ വ്യാജ അക്കൗണ്ടുകൾ വഴിയാവാനാണ് കൂടുതൽ സാധ്യത കാരണം ഒരാൾക്ക് തന്നെ എത്ര അക്കൗണ്ടുകൾ വേണമെങ്കിലും സൃഷ്ടിക്കാം എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. അത് ഒഴിവാക്കാൻ ഈ അക്കൗണ്ടുകൾ വേരിഫൈ ചെയ്യുകയാണ് ഒരു വഴി. അടുത്ത കാലത്ത് മദ്രാസ് ഹൈക്കോടതി അത്തരത്തിൽ ഒരു വിധി പുറപ്പെടുവിച്ചു. ആധാർ നമ്പറുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളെ ബന്ധിപ്പിക്കുക. കേൾക്കുമ്പോൾ അത് ഒരു പരിഹാരമായി തോന്നാം എന്നാൽ ഭാവിയിൽ പല പ്രശ്നങ്ങളും ഇതിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഗുണങ്ങൾ:
ആധാർ ലിങ്ക് ചെയ്താൽ ഒരാൾക്ക് ഒരു അക്കൗണ്ട് എന്ന സംവിധാനം നിലവിൽ വരും. അത് മൂലം മറ്റ് ഫേക്ക് അക്കൗണ്ടുകൾ ഇല്ലാതാകും.
തെറ്റായ വാർത്തകൾ ഷെയർ ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വളരെ എളുപ്പം.
ഫേക്ക് ന്യൂസ് പ്രചരിക്കുന്നത് തടയാൻ കഴിയും.
ദോഷങ്ങൾ
ആധാർ പോലുള്ള സംവിധാനങ്ങൾ രാജ്യത്തെ എല്ലാ പൗരന്മാരും ബാങ്ക്, പാൻ തുടങ്ങിയ സംവിധാനങ്ങളിൽ ബന്ധപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിൽ എല്ലാ പൗരന്മാരുടെയും ബയോമെട്രിക് വിവരങ്ങൾ ആധാർ ഡാറ്റാബേസിലുണ്ട്.
ഇത്തരത്തിലുള്ള വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് കിട്ടിയാൽ വൻ തോതിലുണ്ട് വിവര ചോർച്ചകൾക്ക് കാരണമാകും.
ഫേസ്ബുക്ക് പോലുള്ള അമേരിക്കൻ സ്വകാര്യ കമ്പനികൾക്ക് ഡേറ്റ കിട്ടിയാൽ അവർ നമ്മുടെ വിവരങ്ങൾ തല എണ്ണി മറ്റുള്ള കമ്പിനികൾക്ക് വില്ക്കില്ല എന്ന് ഒരു ഉറപ്പും ഇല്ല. മുൻപ് ഇങ്ങനെ സംഭവിച്ചതിന് ഫേസ് ബുക്ക് നിയമ നടപടി നേരിട്ടതുമാണ്.
വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് ഇവയെല്ലാം ഫേസ് ബുക്കിന്റെ ആധീനതയിലാണ്, കോടി കണക്കിന് ഉപഭോക്താക്കൾ ആണ് ഇവർക്കുള്ളത്. അപ്പോൾ എല്ലാ ഡാറ്റയും ഒരു കമ്പനിയിൽ തന്നെ എത്തുന്നത് വളരെ വലിയ പ്രശ്നങ്ങൾ ഭാവിയിലുണ്ടാകും.
ആയതിനാൽ ആധാർ സംവിധാനത്തിലെ വിർച്ചുൽ ഐഡി സംവിധാനം വഴി സോഷ്യൽ മീഡിയ അകൗണ്ടുകൾ ബന്ധിപ്പിച്ചാൽ സ്വകാര്യ കമ്പനികൾ വിവരങ്ങൾ ചോർത്തി നല്കുന്നത് ഒഴിവാക്കാനാകും. ഗവൺമെന്റ് ഉചിതമായ തീരുമാനമെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Jetking, India’s leading Computer Networking Institute is hosting a special National Job Fair across India, with the aim to bridge the gap between aspiring job-seekers and leading companies in the IT sector. The event scheduled to be held between 24th – 26th September 2019 will bring together close to 1000+ recruiters with 40000+ Job openings for Job Seekers. Jetking is also providing a FREE employability session which will help the candidates to crack the interviews. Register now and get hired.
Qualification: Graduates or under-graduates, Diploma, BCA, MCA, BE, B-TECH, M-TECH.
Job Openings: Network engineers, Desktop support engineers, Server Administrator, Back office, Sales & more
VENUE & DATE
Venue: All Jetking Centers
Date: 24th to 26th September 2019.
Flipkart biggest sale, the Big Billion Days, start from the 29th September to 04th October 2019 with early access to Flipkart Plus members on 28th & 29th September, at 8:00 pm. Superb offers like upto 90% off on multiple products. Mobiles, TVs, home appliances, clothing, furniture, personal care, books and more will be up for grabs at jaw-dropping prices. Customers can make use of multiple affordability options such as No Cost EMI and Flipkart Pay Later to buy their wishlisted items. Axis bank Credit and Debit card holders and ICICI bank credit card holders are eligible for an instant 10% discount on all purchases. On 29th September to 4th October 2019
Fashion, TVs, home appliances, Beauty, Toys, Smart devices etc.
On 30th September to 4th October 2019
Mobile, Tablet, Gadgets and accessories
Flipkart Plus members get access to all products 4 hours early access. Mobile, Tv, Laptop deals are arranged in 12 AM, 8 AM, 12 PM, 8 PM. Also get 20% discount on clothing, Home decor and beauty items.
Combo Deals
Buy 3 and get extra 15% off on products
Buy 4 and get extra 20% off on products
Shop for Rs.1999 and get extra 15 % off
Shop for Rs.2499 and get extra 20% off
G-Tech is organising a Mega Job Fair at Kanhangad on 21st September 2019. Expecting 2000+ candidates from various locations like Kasaragod, Kannur and diverse streams including IT & Engineering, Administration, Management, Hospitality, Marketing, Accounting, Graphic Design, Multimedia & Animation, Software, Hardware & Networking, CAD, Customer Care, Customer Service & Sales, Office Job, Front Office, Data Entry, etc.
Venue: G-TEC COLLEGE FOR ADVANCED STUDIES
Address: G-TEC COLLEGE FOR ADVANCED STUDIES,
Bengachery complex, Opp. Vyapara bhavan ,Kanhangad, Kerala 671315
Date: 21st September 2019 Time: 9:30 AM to 4:30 PM.
Amazon India announced Great Indian Sale with extra 10% discount of SBI debit and Credit card. Date of sale is 29th September 2019 to 4th October 2019. Amazon prime members get early access to Great Indian Sales on 28th September 2019 at 12.00 pm and get big discounts on Smartphone, Laptops, Computer Accessories, Books etc.
HIGHLIGHTS
Amazon Great Indian Festival sale is coming back with major offers
Amazon starts the sales on 29th September 2019 and ends on 4th October 2019.
SBI credit and debit card users will get 10 percent extra discount
Customers will get No cost EMI offer during this period.
Get No Cost EMI on Credit, Debit and Bajaj Emi cards.
Upto 40% off on Latest Smartphone brands
Upto 75% off and Tv and Home appliance.
Upto 90% off on Fashion and clothing items.
Upto 70% off on Books, hobbies and gaming accessories.
Human Space Flight Centre (HSFC), located temporarily in the ISRO Headquarters campus, Bengaluru and
which will be subsequently relocated to a permanent campus anywhere in Karnataka, invites on-line
applications for the following temporary posts (Advertisement No : HSFC/01/RMT/2019), which are likely to be continued indefinitely. Human Space Flight Centre (HSFC) has been formed as a new Centre under Indian Space Research Organisation (ISRO). HSFC will be responsible for realizing the vision of Indian Human Spaceflight Program which is “To implement a sustained and affordable human and robotic programme to explore the Solar system and beyond; extend human presence across the solar system, starting with human spaceflight to low earth orbit and return”
Following vacancies are reported
Post Code.
Discipline/Field
No. of Vacancy (ies)
Essential minimum qualification
TE01
Fitter
20
SSLC/SSC/Matriculation Pass + ITI/NTC/NAC in Fitter trade from NCVT
TE02
Electronic Mechanic
15
SSLC/SSC/Matriculation Pass + ITI/NTC/NAC in Electronic Mechanic trade from NCVT
TE03
Plumber
02
SSLC/SSC/Matriculation Pass + ITI/NTC/NAC in Plumber trade from NCVT.
TE04
Welder
01
SSLC/SSC/Matriculation Pass + ITI/NTC/NAC in Welder trade from NCVT.
TE05
Machinist
01
SSLC/SSC/Matriculation Pass + ITI/NTC/NAC in Machinist trade from NCVT.
DM01
Draughtsman – Mechanical
10
SSLC/SSC/Matriculation Pass + ITI/NTC/NAC in Draughtsman Mechanical trade from NCV
DE01
Draughtsman – Electrical
02
SSLC/SSC/Matriculation Pass + ITI/NTC/NAC in Draughtsman Electrical trade from NCVT
Technical Assistant
TA01
Mechanical
20
First Class Diploma in Mechanical Engineering from a recognized State Board
TA02
Electronics
12
First Class Diploma in Electronics Engineering from a recognized State Board.
TA03
Civil
03
First Class Diploma in Civil Engineering from a recognized State Board.
Age Limit : For all the above posts: 18 -35 years as on 13.09.2019. For SC and ST
Candidates 40 Years and for OBC candidates 38 Years, where posts are reserved in respective categories).
Payment of Application Fee: There will be an Application Fee of Rs. 250/- (Rupees Two Hundred and Fifty only) for male UR and OBC Candidates (Nonrefundable) for each application. Candidates may make the payment ‘online’ using Internet Banking / Debit Card or ‘Offline’ by visiting nearest SBI Branch. Candidates after submitting their application can pay application fee immediately or any day before the last date for fee payment i.e.13/09/2019. The last date for submitting online application is 13.09.2019 . The process followed for each case is shown below
How to apply: The application for on-line registration will be hosted in the ISRO web-site www.isro.gov.in during the period from 24/08/2019 to 13/09/2019. Candidates may visit our website to register their applications on-line between 24/08/2019 and 13/09/2019. Applications will be received through on-line only. Upon registration, applicants will be provided with an on-line Registration Number, which should be carefully preserved for future reference. For Online Registration visit https://apps.isac.gov.in/TAHSFC-2019/advt.jsp
സമയം 3.30 പിഎം. വിരസമായ മൂന്നു മണിക്കൂർനീണ്ട വിമാന യാത്രയ്ക്ക് വിരാമം .മൂന്നുപേർ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാലുകുത്തുന്നു. ഏതോ ഫർണസിലേക്ക് ഓടിയടുത്ത പോലെ തോന്നി .ചൂട് കാറ്റ് .ചുട്ടുപൊള്ളുന്ന ദില്ലി . മുകുന്ദനും കാക്കനാടനും വി കെ എന്നും വിജയനുമൊക്കെ പറഞ്ഞതിനുമപ്പുറം ഒരുപാട് വളർന്ന ദില്ലി . മാലിന്യ പുകയുടെ, പൊടിപടലങ്ങളുട പുതപ്പണിഞ്ഞ ദില്ലി .വിമാനത്താവളത്തിൽ ആകാശയാനങ്ങൾ നിരയിട്ടിരിക്കുന്നു .ഉറുമ്പിൻ കൂട് പൊളിഞ്ഞു വീഴുന്നു. മഹാനഗരത്തിന്റെ തിരക്കിലേക്ക് ജനങ്ങൾ നുരച്ചിറങ്ങുന്നു
ഞങ്ങൾ പുറത്തു കടന്നു. ഗാന്ധി വിഹാറിൽ ഭവാനി കാത്തിരിക്കുകയാണ് ഉച്ചമുതൽ .വഴിയോട്ടു തിട്ടമില്ലതാനും . ഒരു ചായ പിടിപ്പിക്കാം ഒപ്പം ഒരു പുകയും .അടുത്ത് കണ്ട ചായപ്പീടികയ്ക്ക് മുന്നിൽ ലഗേജുകൾ ഒതുക്കി ഞങ്ങളോരോ ചായ പറഞ്ഞു ഓർ ഏക് ബഡാ ഗോൾഡ് . .പെട്ടെന്നാണൊരാരവം പരിസരത്തു നിവർത്തി വച്ച കുടയൊന്ന് ആകാശത്തേക്ക് പറന്നുയർന്നു അപ്രത്യക്ഷമാകുന്നു. പൊടിക്കാറ്റാണ്!!.
അത്‌രക്ക്(ഇഞ്ചി ) ചായയിലും കണ്ണിലും മൂക്കിലുമൊക്കെ പൊടി പാറ്റി ഉള്ളിരോരുപിടി തീകോരിയിട്ട് ആ കാറ്റ് മറഞ്ഞു .അത് പറയാതെ പറഞ്ഞു ഇന്ദ്രപ്രസ്ഥത്തിലേക്ക് സ്വാഗതം .
മഴയൊന്ന് പൊടിച്ചു .ഞാൻ ഭവാനിയുടെ നിർദ്ദേശം ഓർത്തു യൂബർ ടാക്സി പിടിക്കണം ഗാന്ധിവിഹാർന്. പരിചയമില്ലാത്തവർക്ക് ദില്ലിയിൽ അതൊരു അനുഗ്രഹമാണ് പറ്റിക്കപ്പെടാതെ എത്തേണ്ടിടത്തെത്താം .പല വണ്ടികൾക്കും കൈകാണിച്ചു .ആരും വരാൻ തയാറല്ല .യൂബർ ഒട്ടു കിട്ടിയുമില്ല .അപ്പോഴേക്കും മഴ ലേശം കനത്തു . അകെ ഉള്ള ഒരേയൊരു കുടക്കീഴിൽ മൂന്നു സ്ഥൂല -സൂക്ഷ്മ ശരീരികൾ ഒട്ടി നിന്ന് നിരങ്ങി നീങ്ങുന്ന വണ്ടികൾക്ക് കൈകാണിച്ചു .
ആ ഹരിയാനക്കാരൻ ഡ്രൈവർ വാചാലനായി .Sir I am uneducated. But i can understand english. ഞാൻ ഗൂഗിൾ മാപ് ഓൺ ചെയ്തു. ഇടയ്ക്ക് ഭവാനിയെ വിളിച്ചു .ഫോൺ ഡ്രൈവർക്ക് കൈമാറി .എങ്കിലും ഏറെ ചുറ്റിത്തിരിഞ്ഞു .ബിഹാറി യായ ഭവാനിയെ ആ ഹരിയാനക്കാരൻ കുറ്റം പറഞ്ഞത് എനിക്ക് അത്രപിടിച്ചില്ല.”യഥാർത്ഥ സുഹൃത് എയർപോർട്ടിൽ വന്നു സ്വീകരിക്കണമാരുന്നു ഇതാണ് ബീഹാറി. ഔചിത്യം ഇല്ലാത്തവൻ “എന്നൊക്കെയാരുന്നു ഡ്രൈവറുടെ ഭാഷ്യം .ഇതൊന്നും വകവയ്ക്കാതെ ദില്ലി കാഴ്ചകൾ കണ്ടു കൊണ്ട് നാല് കണ്ണുകൾ പിൻ സീറ്റിൽ പുളയുന്നുണ്ടാരുന്നു .
ഭവാനി പ്രസാദ് .. സ്വദേശം ബീഹാറിലെ ബോധ് ഗയ. സിദ്ധാര്ത്ഥന് ജ്ഞാനം സിദ്ധിച്ച നാട്. സ്നേഹ നിധിയായ ഭവാനി .ഒരാലിംഗനത്തോടെ കഴിഞ്ഞമൂന്നുവര്ഷക്കാലത്തെ നിശബ്ദത യുടെ ദൂരം അവൻ ഭഞ്ജിച്ചു .ഒരു വെജിറ്റബിൾ പുലാവിൽ ഭവാനിയുടെ സ്നേഹം എന്റെ സുഹൃത്തുക്കളും നുണഞ്ഞു . സന്ധ്യമയങ്ങി തുടങ്ങി .പുരുഷാരം വീടുകളിലേക്ക് ചേക്കേറാനൊരുങ്ങുന്നു.രോഹിത് മയൂർ വിഹാറിൽ കാത്തിരിക്കുന്നു . യാത്രാ ക്ഷീണം കഴുകി ക്കളഞ്ഞു ഞങ്ങൾ മയൂർ വിഹാർ ലക്ഷ്യമാക്കി നീങ്ങി .ഭവാനിയും ഉണ്ട് ഒപ്പം.ചുരുങ്ങിയ സമയത്തിനുള്ളിൽ രാവിലത്തെ യാത്രയ്ക്കുള്ള ടിക്കറ്റ് അവൻ ബുക്ക് ചെയ്തു മയൂർ വിഹാർ മാർക്കറ്റിന്റെ ഇരുട്ടിലൂടെ ടാക്സി നിരങ്ങി നീങ്ങി.
രോഹിത്.
ജേര്ണലിസ്റ് ആണ് .Press Trust of India യിൽ .ഭാര്യാ സമേതനായി ദില്ലിയിൽ സസുഖം വാഴുന്നു .അടുത്ത് ഒരു സന്തോഷവാർത്താനമുണ്ട് ടിയാൻ അച്ഛനായി. ഹെയ്‌സൽ ആണ് പുത്രി. തല്ക്കാലം വാമഭാഗം അടുത്തില്ലാത്തതിന്റെ സ്വാതന്ത്ര്യം ആ വാക്കുകളിൽ ഞാനറിഞ്ഞു .പഴയ ലോകോളജ് ഹോസ്റ്റലിലെ ഓർമ്മകൾ ഹൃദയത്തിൽ വന്നലച്ചു .സ്നേഹം നിറച്ച അസഭ്യം കൊണ്ട് ഞങ്ങൾ പരസ്പരം അഭിവാദ്യം ചെയ്തു .
ആന്റിക്വിറ്റികും ഓൾഡ്‌മോങ്കിനും ചുറ്റിലായി വിഷയങ്ങൾ തൊടുകറികളായി .ഹിന്ദിയും ഇംഗ്ലീഷും മലയാളവും ഒന്നായി മാറി .
രാവിലെ രോഹിത്തിനോട് യാത്ര പറഞ്ഞു നേരെ കാശ്മീരി ഗേറ്റ് ലേക്ക് .എട്ടുമണിക്കാണ് വണ്ടി .എയർ കണ്ടിഷൻ ഉണ്ടെന്ന് എഴുതിയിട്ടുണ്ട് .പക്ഷേങ്കി വന്നാ വന്ന് .ഏറ്റവും ഒടുവിലത്തെ സീറ്റുകൾ. പക്ഷെ ഉത്സാഹത്തിനു മുന്നിൽ അപര്യാപ്തതകൾ നിഷ്പ്രഭമായി.
ഹരിദ്വാർ
ദൈവങ്ങൾ അലഞ്ഞുനടക്കുന്ന തെരുവുകൾ” .അങ്ങിനെയാണ് മുകുന്ദൻ ഹരിദ്വാറിനെ കുറിച്ച് പറഞ്ഞത് .പിന്നെ റൂർക്കി ..പണ്ട് entrance exmination question bank കളിൽ കണ്ട തീരെ ഇഷ്ടമല്ലാത്തപേരായിരുന്നു അന്ന് അത് .അവസാനിക്കാത്ത കാഴ്ചയായി അനവധി Army camp കൾ ,പതഞ്ജലി rsearch centre അങ്ങിനെ പലതും ഞങ്ങളെ കടന്ന് പോയി.
ഒടുവിൽ ഉച്ചക്ക് ഏതാണ്ട് 2മണിയോടെ ഹരിദ്വാർ എത്തി. ചുട്ടുപഴുത്ത ദേവഭൂമി. കത്തുന്ന ചൂടിനെതിരെ റിക്ഷ വലിക്കുന്നവർ .ഹർകി പോടിയിലേക്കുള്ള യാത്രക്കാരെ ക്ഷണിക്കുന്ന ടാക്സിവാലകൾ. റെയിൽവേ സ്റ്റേഷനിൽ നിന്ന് നഗര ഹൃദയത്തിലേക്ക് ഒഴുകുന്ന ഭക്തർ .വാടിക്കരിഞ്ഞ ഫലങ്ങൾക്ക് മീതെ വെള്ളം നനച്ചു മോടികൂട്ടുന്ന വണിക്കുകൾ. വളരെവേഗം കുറച്ചു മിനറൽ വാട്ടർ കുപ്പികളും വാങ്ങി ഞങ്ങൾ അടുത്ത യാത്രയ്ക്ക് തയ്യറായി. ഇനി യാത്ര കേദാർ നാഥിലേക്ക് ആണ് ഇരുളും മുൻപ് ജോഷിമറ്റ് എത്തണം ഏതാണ്ട് ഒൻപത് മണിക്കൂർ യാത്രചെയ്യണം അവിടേയ്ക്ക്. ഭക്ഷണം വഴിയിൽ ആകാം..കാലാവസ്ഥയെ പറ്റി ആശങ്കയുണ്ട്. ഇടക്ക് ഭവാനിയും എഫ് എം ന്യൂസിൽ കേട്ടു “ഉത്തരാഖണ്ഡിൽ കൊടുങ്കാറ്റിന് സാധ്യത”
മനസൊന്നുലഞ്ഞു പഴയ 2014 ദുരന്തം ഓർമവന്നു. അപ്പോഴും ഭവാനി പറഞ്ഞു നമ്മൾ അവിടെ എത്തണമെന്നുണ്ടെങ്കിൽ എത്തിയിരിക്കും .ആഗ്രഹത്തെ അവൻ അവന്റെ വിശ്വാസത്തിലാരോപിക്കുകയാണ്. ഇനിയെങ്ങനെ?ഒരു പൊലീസുകാരനാണ് പറഞ്ഞത് ടാക്സി പിടിക്കാൻ. അതാണ് നല്ലത് . നമ്മുടെ വിവരങ്ങൾ രേഖപ്പെടുത്തിയതിനു ശേഷം ടാക്സി നമുക്ക് കിട്ടും.ബീഡിപ്പുക യുമായി മെല്ലിച്ച ശരീരത്തോടെ ഡ്രൈവർ പ്രത്യക്ഷനായി .പഴയ ഒരു ഇൻഡിക്ക .
മെലിഞ്ഞുണങ്ങിയ നഗ്ന ശരീരം കണക്കെ ഗംഗ കിടന്നു. വിണ്ടുകീറിയ ഉടൽ പരപ്പിൽ നനവ് തേടി നടക്കുന്ന ചിലരെ കാണാം .ഏതോ ഒരു വലിയ പാലം കടക്കുകയാണ് ഞങ്ങൾ .റോഡ് പണി നടക്കുകയാണ് ..പൊടി വായിലും മൂക്കിലുമെല്ലാം വീണ്ടും .Ac ഓണാക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്നവിവരം മലമ്പ്രദേശത്തേക്ക് പോകുന്ന വണ്ടികളായൊണ്ട് ac വാക്കാറില്ലപോലും .Pulling കിട്ടാനാണ്. അതൊരു വല്യ നുണയാണെന്ന് അറിഞ്ഞിട്ടും ഞങ്ങൾ നിശബദരായി .ഞാൻ മൊബൈൽ നോക്കി അന്തരീക്ഷോഷ്മാവ് 42ഡിഗ്രി സെൽഷ്യസ് .വണ്ടി രാജാജി നാഷണൽ പാർക്കിലേക്ക് കടന്നു. പൊടിപടലം ഞങ്ങളുടെ നാസാഗഹ്വരങ്ങളിലേക്കും .
ഉണങ്ങി വരണ്ട കാട് .തീച്ചൂട് മനസും ശരീരവും തളർത്തി തുടങ്ങി.കൂട്ടുകാരിൽ ഒരുവൻ ക്ഷീണത്താൽ ആ കൊടും ചൂടിൽ, തകർന്ന റോഡിലൂടെ ഇളകിയാടി നീങ്ങുന്ന ആ വണ്ടിയിൽ ,ഉറക്കത്തിലേക്ക് വീണുകഴിഞ്ഞു. വടക്കേയിന്ത്യ കത്തുന്ന സമയമാണ് മെയ് മാസം.
ഭവാനി ഉഷാറാണ് തീയിൽ കുരുത്തവന് ഇതൊക്കയെന്ത് . അവൻ മുന്നോട്ടുള്ള യാത്ര പദ്ധതിയെ പറ്റി ഡ്രൈവറോട് സംസാരിച്ചു കൊണ്ടേയിരുന്നു . ഇടക്ക് പോക്കറ്റിൽ നിന്നും രജനി ഗന്ധ ഗുട്ക എടുത്ത് ക്ഷമയോടെ പുകയില ചേർത്ത് മിക്സ് ചെയ്യും..ആസ്വദിച്ച് ചവച്ചുകൊണ്ട് സംസാരം തുടരും. ഒപ്പം ഒന്നെനിക്കും പാസ് ചെയ്യും .ദുർഘടമായ പാതയും അസഹനീയമായ ചൂടും വല്ലാണ്ട് തളർത്തുന്നു സമയം നീങ്ങാത്തതുപോലെ .ഒരുവേള ഛർദിക്കാനും തോന്നുന്നുണ്ട് .പെട്ടെന്ന് പ്രകൃതി മാറുന്നു നിത്യഹരിത വനങ്ങൾ പോലെ . ഒരു തണുപ്പ് അനുഭവവേദ്യമായി .റാഫ്റ്റിങ് ബോട്ടുകളുമായി പോകുന്ന വാഹങ്ങൾ. ധാരാളം ടൂറിസ്റ്റ് വാഹനങ്ങൾ .ഋഷികേശ് എത്തിയിരിക്കുന്നു .
വാഹനം ഒരു വശത്തേക്ക് ഒതുക്കി ഞങ്ങൾ പുറത്തിറങ്ങി. ഭവാനി ഒന്നുരണ്ട് ചിത്രങ്ങൾ ക്യാമെറയിൽ പകർത്തി .എവിടെയും റാഫ്റ്റിങ് നടത്തുന്ന സഞ്ചാരികൾ . ഒരുതരം പച്ച നിറമാണ് ഗംഗയ്ക്ക് അവിടെ .സഞ്ചാരികളുടെ ആവേശത്തിനൊപ്പം നുരഞ്ഞു പതഞ്ഞൊഴുകുന്ന ഗംഗ .
ഇനി ഏറെദൂരം പോകാനുണ്ട്. ഭവാനി ഓർമിപ്പിച്ചു .
വിശപ്പ് അധികരിച്ചിരിക്കുന്നു .പ്രാതലിനു ശേഷം ഒന്നും കഴിക്കാൻ സാധിച്ചില്ല. ക്ഷീണം മനസിനെയും ബാധിക്കാൻ തുടങ്ങി കാറിനുള്ളിൽ നിശബ്ദത പടർന്നു.
കൊടും വളവുകൾ ചെങ്കുത്തായ മലനിരകൾ .റോഡിലേക്ക് കൂർത്തു നിൽക്കുന്ന മുനയൻ പാറകൾ . ഒരിരമ്പം കേൾക്കാം വാഹത്തിന്റെ ശബ്ദത്തിനും മീതെ അത് അടുത്തടുത്ത് വന്നു.ആഹാ മഴ !മനസും ശരീരവും കുളിർത്തു . തകർത്തു പെയ്യുകയാണ് .വണ്ടി ഒരു കടയ്ക്ക് മുന്നിൽ നിന്നു .കോരി ചൊരിയുന്ന മഴ .ഞങ്ങൾ വേഗം അകത്തേക്ക് കയറി. വേഗം ഓരോ നൂഡിൽസ് അകത്താക്കി ഒപ്പം നല്ല ചൂട് ചായയും .തൽക്കാലാശ്വാസം. കടയോട് ചേർന്ന് ഒരു വൈൻ ഷോപ്പ് കാണാം .
വണ്ടി നീങ്ങി തുടങ്ങി. വിൻഡോയിലൂടെ മുഖത്തേക്ക് തെറിക്കുന്ന തൂവാനതുള്ളികൾ. ഋതുമതിയായ മണ്ണിന്റെ കൊതിപ്പിക്കുന്ന ഗന്ധം. അതാ ദൂരെ ഹിമവൽ ശൃംഗങ്ങൾ ഗോചരമാകുന്നു. ഇവിടെ മഴപെയ്യുമ്പോഴും അവിടെ അവ വെട്ടി തിളങ്ങുന്നു .ഷാജിസാർ വാചാലനായി .പ്രകൃതി ഞങ്ങളെ ഉന്മത്തരാക്കുന്നു. ഭവാനിയും രഞ്ജിത്ത് സാറുമെല്ലാം അത് ശരിവെക്കുന്നു .ആഹ്ലാദം മനസ്സിൽ അലതല്ലുന്നു . രജനി ഗന്ധയുടെ മണം പരക്കുന്നു. ഭവാനി തന്റെ ബ്ലൂ ടൂത് സ്പീക്കർ ഓൺ ചെയ്തു .നുസ്രത് ഫത്തേഅലിഖാൻ പാടുന്നു .Soch tha hum ithne masoon the.
മാജിക് മൊമെന്റ്‌സ് വോഡ്കയുടെ കഴുത്ത് ഞാൻ തിരിച്ചു .ഹിമ ശൃങ്ഗങ്ങൾ സാക്ഷി,മഴയ്ക്ക് കുറുകെ സത്യംതേടി ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ജടാധാരികൾ സാക്ഷി , പ്രകൃതിയെ , കാലത്തെ ഭയഭക്തി യോടെ നോക്കി ഞാൻ ഒരുകവിൾ ഇറക്കി .ആ ദ്രവം തൊണ്ടക്കുഴിയിലൂടെ എരിഞ്ഞിറങ്ങി .ഫത്തേ അലിഖാനൊപ്പം മൂവരും പാടി mere rashke qamar.
മലനിരകളിൽ ഇരുൾ പരന്നു തുടങ്ങി .കരിമ്പടത്തെ തുളച്ചു നീളുന്ന ഹെഡ് ലൈറ്റുകൾ മാത്രം .ക്ഷീണം ശരീരത്തെ തോൽപ്പിച്ചുകളഞ്ഞു.
രഞ്ജിത് സാർ തോണ്ടിവിളിച്ചപ്പോഴായിരിക്കണം ഞാൻ ഉണർന്നു .ഏതൊരു അഭൗമ ലോകംപോലെ .ഏതാനും നിമിഷങ്ങൾ വേണ്ടിവന്നു സ്ഥലകാല ബോധം വീണ്ടുകിട്ടാൻ .ആകാശത്തേക്ക് പടർന്ന് കയറുന്ന കൂറ്റൻ പാറക്കെട്ടുകൾ അമൂർത്തരൂപങ്ങൾ .അവയ്ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന നിലാവ് . ആ കാഴച മതിയാരുന്നു ക്ഷീണം മറികടക്കാൻ .ദേവഭൂമി .
ഞങ്ങൾ എത്തിയപ്പോഴേക്കും ജോഷിമറ്റ് (joshimatt) ഉറക്കമായി .തെരുവിൽ അധികാരികളായി നായ കൂട്ടങ്ങൾ മാത്രം. ഇടുങ്ങിയ വഴിയോട് കൂടിയ ഒരു ചെറിയ ടൌൺ .വളരെ ചെറുത്. നേരത്തെ ബുക്ക് ചെയ്ത ഹോട്ടൽ മുറിയിലേക്ക് എത്തിപ്പെട്ടു ഒടുവിൽ. ഡ്രൈവറോട് യാത്രപറഞ്ഞു.
കമ്പിളി പുതപ്പിലൂടെ അരിച്ചു കേറിയ തണുപ്പ് രാവിലെ തന്നെ വിളിച്ചുണർതുകയായിരുന്നു. ബാൽക്കണിയിലിയ്ക്ക് വന്നു ഒന്ന് മൂരി നിവർത്തി നോക്കുമ്പോ ആഹാ മഞ്ഞുപുതച്ചു നിൽക്കുന്ന ഹിമാവാൻ. അർക്കന്റെ ആദ്യകിരണങ്ങളിൽ മിന്നിത്തിളങ്ങുന്ന കാഴ്ച .സമയം 6മണി ആയിക്കാണും ടൌൺ തിരക്കായി തുടങ്ങി .
ഇന്നത്തെ യാത്ര ബദ്രി നാഥിലേക്കാണ്
തളിർത്തുതഴച്ചു നിൽക്കുന്ന റോഡോ ഡെൻഡ്രോൺ മരങ്ങൾ. ഹരിതാഭയ്ക്ക് പര്യായമെന്നവണ്ണം ആകാശത്തേക്ക് നീളുന്ന ദേവദാരുക്കൾ .റോഡിനിരുവശവും വളർന്നു ജടകെട്ടി നിൽക്കുന്ന ശിവമൂലി ചെടികൾ .പേരറിയാത്ത പതിനായിരം വർണ്ണങ്ങൾ പൂക്കളായ് വേറെയും. ബ്രഹ്മകമലത്തിന്റെ നാടിന്റെ കാഴ്ചയെ വർണ്ണിക്കാൻ വാക്കുകളില്ല . തിരക്കൊഴിഞ്ഞ പാതകൾ യാത്ര സുഗമമാക്കി. യാഷ് എന്നാണ് ഡ്രൈവറുടെ നാമം അവനിൽ ഞങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ ബലത്തിൽ തണുപ്പിനെ തുളച്ചുകൊണ്ട് ആ വാഹനം പാഞ്ഞു .വിൻഡോ യിലൂടെ നോക്കിയാൽ ഒരുവശത്ത റോഡ് കാണുക സാധ്യമല്ല .അഗാധമായ ഗർത്തങ്ങൾ മാത്രം.
ശാന്തമാണ് ബദ്രി. തഴച്ചു നിൽക്കുന്ന പുൽപ്പരപ്പിൽ ഹിമവാന്റെ താഴ്വാരത്തിൽ ബദ്രി നാഥൻ പള്ളികൊള്ളുന്നു സാമാന്യം തിരക്കുണ്ട്. പ്രസാദ താലങ്ങൾ കൈയ്യിലേന്തി ക്ഷമയോടെ കാത്തുനിൽക്കുന്ന ഭക്തജനങ്ങൾ അന്തരീക്ഷം ജയ്‌വിളികളാൽ മുഖരിതമാണ് .ഭഗവൻ ബദ്രി നാഥ് ജി കീ ജയ് .ഒരു ചൂട് നീരുറവ ക്ഷേത്രത്തിനുള്ളിൽ ഉണ്ട്.ഭക്തർക്ക് സ്നാനത്തിനുള്ളതാണ് .കാലുകൾ നനച്ചു പൂജാ സാമഗ്രികളുമായി ഞങ്ങളും നീങ്ങി ശ്രീശങ്കരന്റെ പാദസ്പര്ശമേറ്റ പുണ്യഭൂമികയിൽ .
eroute Badri
ഉച്ചവെയിൽ തണുപ്പിന് മേൽ പതിച്ചു .ദർശനത്തിനു ശേഷം തിരികെ നടക്കുന്നു .ഭസ്മം പൂശിയ ആത്മീയതകൾ ഭിക്ഷാം ദേഹികളായി അങ്ങിങ്ങു ഇരിക്കുന്നു .സെൽഫി സ്റ്റിക്കുകളേന്തിയ ആധുനികതകൾ അതിലേറെയും . ഇനി യാത്ര മാന ഗ്രാമത്തിലേക്കാണ് .ചൈന അതിർത്തിയിലെ അവസാന ഗ്രാമം .യാഷ് അവന്റെ രഥം തെളിച്ചു. കാറിന്റെ സ്റ്റീരിയോയിൽ നിന്നും മലയുടെ മക്കളുടെ തനത് സംഗീതം ഉയർന്നു. ഭാഷയുടെ പരിമിതികൾ അലിഞ്ഞില്ലാതാകുന്നു. ഞാനും അല്ല ഞങ്ങളും പ്രകൃതിയും മാത്രം .
വഴിയിൽ ഒരിടത്തായി വാഹനം പാർക്ക് ചെയ്തു .ഇനി അല്പദൂരം നടക്കണം. വളരെ ഇടുങ്ങിയ വഴിയാണ്. പാറക്കഷ്ണങ്ങൾ അടുക്കി വച്ച് നിർമിച്ച മതില്കെട്ടുകൾക്കുള്ളിൽ ചെറിയ ഷീറ്റ് കൊണ്ട് കൂര പാകിയ വീടുകൾ. ഇടുങ്ങിയ പാതയിലൂടെ രണ്ടു കിലോമീറ്ററോളം നടന്നുവേണം വ്യാസ ഗുഹയിലെത്താൻ. ചെങ്കുത്തായ പാറകൾക്കിടയിലൂടെ നീലനിറത്തിൽ നീരൊഴുകി .ഇടയിലൊരുവൻ തിരക്കിനിടയിലൂടെ കൊമ്പുകുലുക്കി ഒന്ന് പാഞ്ഞു ഒരു കാള .നന്നേ പേടിപ്പിച്ചുകളഞ്ഞു ഓടിമാറാൻ ഇടമില്ല .ഒരു വശം അഗാധമായ താഴ്ചയാണ് .
ഉയരം കുറഞ്ഞ, രോമം നിറഞ്ഞ പശുക്കൾ ഇടയ്ക്ക് അങ്ങിങ്ങായി ഇടുങ്ങിയ വഴിയിലൂടെ കുടമണി കിലുക്കി നടന്നു നീങ്ങി. മറ്റൊരുത്തൻ ഞങ്ങൾക്ക് വഴികാട്ടിയായി .വ്യാസഗുഹയിൽ നിന്നും മലഞ്ചെരിവിലേക്കുള്ള വഴിയിൽ അവൻ ഞങ്ങൾക്ക് മുന്നേ നടന്നു .രോമാവൃതമായ ദേഹത്തോടെ ഒരു കൂറ്റൻ നായ. ഞങ്ങളെക്കാൾ മുൻപേ നടന്നുപോയിട്ട് തിരികെ നോക്കി അവൻ ഞങ്ങളുടെ വഴി തെറ്റുന്നില്ല എന്നുറപ്പ് വരുത്തി .ഭവാനിയാണ് പറഞ്ഞത് ഇവുടത്തെ നായകളുടെ ഈ രീതികളെ പറ്റി. തിരികെ ഒന്നും പ്രതീക്ഷിക്കാതെ സഞ്ചാരികളെ നയിക്കുന്ന നായകൾ. ഞങ്ങൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ്സ് ചെയ്യാനും അവൻ മടിച്ചില്ല .ഫോട്ടോകളുടെ എണ്ണം കൂടിയപ്പോ അവൻ വൈമുഖ്യം കാണിച്ചു .ഒന്നും പറയാൻ കൂട്ടാക്കാതെ അവൻ മലയിറങ്ങി. അവനു കൊടുക്കാൻ അപ്പോൾ പക്കൽ ഒന്നുമില്ലാതിരുന്നത് ഉള്ളു നീറ്റി. അവൻ അകന്നു പോകുന്നത് ഞങ്ങൾ നോക്കി നിന്നു നിമിഷാര്ധത്തില് ഉണ്ടായ ഒരു സൗഹൃദംഅറ്റുപോയ പോലെ.
Adios Mana village
ഉച്ചയോടെ ജോഷി മട്ടിൽ തിരികെയെത്തി. തണുപ്പ് വീണ്ടും ആവേശിക്കുന്നു തീവ്രമായി
ഇനി ഔലി ആണ് അടുത്തസ്ഥലം .ഒക്ടോബർ തുടങ്ങി മഞ്ഞിൽ കുളിച്ചു കിടക്കുന്നവളത്രെ ഔലി .ആ കാഴ്ചക്കുള്ള ഭാഗ്യം ഇത്തവണയില്ല.കേബിൾ കാറിൽ നിന്നുകൊണ്ട് ഞങ്ങൾ പരസ്പരം പറഞ്ഞു ഇനിയും വരണം.താഴെ പുൽമേടുകളിൽ മേഞ്ഞു നടക്കുന്ന പശുക്കളും കോവർ കഴുതകളും. ഇടക്ക് ചില കാറ്റാടി യന്ത്രങ്ങൾ തലയുയർത്തി നില്കുന്നു അവയയ്ക്കും മീതെ സിവാലിക്ക് നിരകളിൽ തട്ടി തിളങ്ങുന്ന സൂര്യ കിരണങ്ങൾ .ഒരു ചത്തപശുവിനെ കഴുകന്മാർ കൂട്ടത്തോടെ കൊത്തിവലിക്കുന്നു .കേബിൾ കാർ അടുത്ത സ്റ്റേഷനിൽ എത്തി. ഓലി .കുതിര സവാരിക്കാർ ഓടിയടുത്തു .അവരോട് തുക പേശാൻ നില്കാതെ തണുപ്പൊന്ന് മാറ്റാൻ ഞാൻ ഓരോ ചായ പറഞ്ഞു .ഒപ്പം ചൂട് പക്കോഡയും .ചെങ്കുത്തായ പ്രദേശമാണ് .അല്പദൂരം ഞങ്ങളെയും ചുമന്നു നാല് കുതിരകൾ കയറ്റം വലിച്ചു .കാഴ്ചയുടെ സൗന്ദര്യത്തിൽ ഭ്രമിച്ചവർ ബാല്യത്തിലേക്ക് കുട്ടിക്കരണം മറിഞ്ഞു .ഷാജിയും രഞ്ജിത്തും പുൽമേട്ടിൽ ഓടി തിമിർക്കുന്നു
The last village Mana
ഭവാനീ അപ്പോഴും ഛായാഗ്രഹണത്തിന്റെ തിരക്കാണ്
തിരികെ മലയിറങ്ങുമ്പോ മനസിൽ ഭാരമായിരുന്നു. അവശേഷിക്കുന്ന ആഗ്രഹങ്ങൾ ഇപ്പോഴും ഭാരം തന്നെ ആണ്. ഇനിയും വരും ഈ മണ്ണിലേക്ക്. ഗിരിശൃങ്ങളിലേക്ക് ഒരു നോക്ക് തിരിഞ്ഞു നോക്കി മനസ്സിൽ പറഞ്ഞു. മഞ്ഞിൽ മൂടിക്കിടക്കുന്ന കേദാർ നാഥ് മനസ്സിൽ ഉരുകാതെ കാത്തു നിർത്തും. ഇനി വരും വരെ.
മന്ദാകിനിയുടെ കരയിൽ അൽപനേരം വിശ്രമം .തിളങ്ങുന്ന മണൽ മണൽപ്പരപ്പ് .മനസ് ശാന്തമാകുന്നു .ദില്ലിയുടെ തിരക്കുകളിലേക്ക് ശാസ്താംകോട്ടയിലെ ജോലിത്തിരക്കുകളിലേക്ക് ഞങ്ങൾ നീങ്ങി.
CamScanner, an app downloaded by more than 100 million people, has been removed by Google from Play Store. The application was recently found as a front for distributing malware on smart devices. Now, Google is getting rid of the app from Play Store. Kaspersky Lab revealed in its recent vulnerability report that Camscanner has been carrying malware. The app is a popular photo-scanning app that allows users to create PDF and has OCR capabilities.
The app has been found containing a malware module identified as ‘Trojan-Dropper. This particular malware has been previously spotted in few apps that came pre-installed on some Chinese smartphones. Users must remove this CamScanner application for Android mobile phone immediately. Lot of Advertising are shown in this App, these are spreading malwares to Smartphone.
WhatsApp has finally made available to fingerprint lock feature for Android beta users. Before iOS users already available this feature. It comes with the latest Android beta version 2.19.221, and is disabled by default. Users will need to enable it in Settings, and this feature will allow users to add a layer of protection to their app chats. There’s also a new ‘show content in notifications’ option added allowing users to decide if they want to show or hide message and sender preview when the fingerprint lock is enabled.
As mentioned, the fingerprint lock option is enabled in the Android beta version 2.19.221. Users will have to enable it by going to
If you have already updated to the latest version, and don’t see the feature, try backing up chat history and reinstalling the same WhatsApp version. Notably, the feature requires the phone to be running Android Marshmallow or higher, and feature a fingerprint scanner.
When enabled, users will need to use fingerprint authentication to unlock WhatsApp and gain access. There are three options for ‘automatically lock’ to choose from – immediately, after 1 minute, and after 30 minutes. Users can choose from these options according to their preference. Choosing the’ immediately’ option will require the user to fingerprint authenticate every time they close and open the app.
പ്രിയമുള്ളവരെ, വടക്കൻ ജില്ലകളി ൽ മഴ അതിശക്തമായി തുടരുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് രക്ഷാ ദൗത്യത്തിന്റെയും ദുരിതാശ്വാസ പ്രവർത്തനത്തിന്റെയും കേന്ദ്രമായി നിന്ന ജില്ലയാണ് കൊല്ലം. നിരവധി ക്യാമ്പുകളിലായി ആയിരങ്ങൾ കഴിയേണ്ടി വരുന്ന സാഹചര്യത്തിൽ
സഹായഹസ്തങ്ങളുമായി നമ്മൾ ഇറങ്ങുകയാണ്. കളക്ടറേറ്റിന് സമീപമുള്ള ടി എം വര്ഗീസ് ഹാളി ൽ നാളെ (ഓഗസ്റ്റ് 10) രാവിലെ 9.30ന് അവശ്യ വസ്തുക്കളുടെ ശേഖരണ കേന്ദ്രം ആരംഭിക്കുന്നു.
നമ്മളാൽ കഴിയുന്ന ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു കൊണ്ട് ഈ പ്രതിസന്ധി ഘട്ടത്തെ നമുക്കൊരുമിച്ചു നേരിടാം.
താഴെ പറയുന്ന ദുരിതാശ്വാസ സാമഗ്രികൾക്ക് മുൻഗണന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു..
ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രധാനമായും ആവശ്യമുള്ള
Bedsheets,
blankets,
Mats, Towels,
Lungis ,
Kids cloths,
Winter cloths,
Silppers,
Mosquito coil,
Emergency light,
Torch
എന്നിവ നമ്മളാൽ കഴിയും വിധം ശേഖരിക്കുകയാണ്. മാത്രമല്ല അത്യാവശ്യ മരുന്നുകൾ, പെട്ടെന്ന് മോശമാകാത്ത ഭക്ഷണ സാധനങ്ങൾ, കുടിവെള്ളം, എന്നിവയും ആവശ്യമാണ്. ഉപയോഗിചിട്ടില്ലാത്തതും മാന്യമായതുമായ വസ്ത്രങ്ങൾ റ്റി .എം വർഗീസ് ഹാളിലോ താലൂക്ക് ഓഫീസികളിലോ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്ന.
ജില്ലയിലെ എല്ലാ ജനങ്ങളുടേയും സഹകരണം ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കാൻ keralarescue.in എന്ന വെബ് സൈറ്റ് ഉപയോഗിക്കാം.
ലഭ്യമായ സഹായങ്ങൾ
REQUEST FOR RESCUE
രക്ഷാപ്രവർത്തനം അഭ്യർത്ഥിക്കാൻ
REQUEST FOR RESOURCES സഹായം അഭ്യർത്ഥിക്കാൻ
MISSING PERSON/ FIND PERSON
വ്യക്തിയെ തിരയുക/ കാണാതായ വ്യക്തികളെ റിപ്പോർട്ട് ചെയ്യുക
RELIEF CAMPS ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങൾ
TO CONTRIBUTE സംഭാവന നൽകാൻ
DISTRICT NEEDS & COLLECTION CENTERS ജില്ലകളിലെ ആവശ്യങ്ങൾ
VOLUNTEER & NGO/COMPANY വൊളന്‍റീയർ &എൻജിഒ/കമ്പനി
CONTACT INFO ഞങ്ങളുമായി ബന്ധപ്പെടാൻ
REGISTERED REQUESTS ഇതു വരെ ആവശ്യപ്പെട്ടവ
HOSPITALS ആശുപത്രികൾ
ANNOUNCEMENTS അറിയിപ്പുകൾ
PRIVATE RELIEF & COLLECTION CENTERS സ്വകാര്യ റിലീഫ് ആൻഡ് കളക്ഷൻ സെന്ററുകൾ
For emergency support, call the District control room at 1077 or the State control room at 1070.
Volunteers may contact District Project Managers for support related to volunteering and contributions
സഹായത്തിനായി സന്നദ്ധ സേവകർ തയ്യാറാണ്.
സഹായം ആവശ്യമെങ്കിൽ വിളിക്കുക: ജില്ലാ കൺട്രോൾ റൂം: 1077 , സംസ്ഥാന കൺട്രോൾ റൂം: 1070