Home Blog Page 40

ആധാറുണ്ടെങ്കില്‍ മിനുട്ടുകള്‍ക്കുള്ളില്‍ സൗജന്യമായി പാന്‍ ഓൺലൈനിൽ ലഭിക്കും: എങ്ങനെ?

0
Advertisements

പാൻ കാർഡ് കിട്ടാൻ ഇനി ആഴ്ചകളോളം കാത്തിരിക്കേണ്ടതില്ല. ആദായ നികുതി വകുപ്പിന്റെ പുതിയ ഇൻസ്റ്റന്റ് പാൻ എന്ന പദ്ധതി പ്രകാരം പത്ത് മിനിറ്റ് കൊണ്ട് പാൻ നമ്പർ കിട്ടുന്നതാണ്.

പാൻ കാർഡ് എടുക്കാനുള്ള താഴെ പറയുന്നു.

  1. ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽ ‘Instant Pan through Aadharഎന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  2. പുതിയ പേജിൽ ‘Get New Pan‘എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
  3. പുതിയ പാൻ കാർഡ് ലഭിക്കുന്നതിനായി ആധർ നമ്പർ നൽകുക. ക്യാപ്ചെ കോഡ് നൽകിയാൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും.
  4. ഒടിപി നൽകുക.
  5. ആധാർ വിവരങ്ങൽ വാലിഡേറ്റ് ചെയ്യുക.
  6. പാൻ അപേക്ഷയോടൊപ്പം ഇ-മെയിൽ ഐഡിയും വാലിഡേറ്റ് ചെയ്യാൻ അവസരമുണ്ട്.
  7. ആധാർ നമ്പർ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയ്ക്ക് കൈമാറിയതിനുശേഷം അപ്പോൾതന്നെ നിങ്ങൾക്ക് ഇ-പാൻ അനുവദിക്കും.
  8. ചെക്ക് സ്റ്റാറ്റസ്/ഡൗൺലോഡ് പാൻ- എന്നസ്ഥലത്ത് ആധാർ നമ്പർ നൽകി പിഡിഎഫ് ഫോർമാറ്റിലുള്ള പാൻ ഡൗൺലോഡ് ചെയ്യാം. ആധാർ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഇ-മെയിലിലും പിഡിഎഫ് ഫോർമാറ്റിൽ പാൻ ലഭിക്കും.
  9. എല്ലാം കൃത്യമാണെങ്കിൽ 10 മിനിറ്റിനുള്ളിൽ പാൻ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാം.
  10. ഇത്തരത്തിൽ പുതിയ പാൻ ലഭിക്കുന്നതിന് പണമൊന്നും നൽകേണ്ടതില്ല. പേപ്പറിൽ അപേക്ഷ നൽകേണ്ടതില്ല. രേഖകളൊന്നും പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതുമില്ല.
  11. ഓർക്കുക മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തവർക്കേ ഈ സേവനം ലഭിക്കുകയുള്ളു കൂടാതെ ജനന തീയതി പൂർണ്ണമായും ആധാറിൽ ഉണ്ടായിരിക്കണം( DD/MM/YYYY)
  12. ഇപ്പോൾ പാൻ കാർഡ് ഉള്ളവർ ഈ പോർട്ടൽ വഴി പാൻ കാർഡ് എടുക്കുവാൻ പാടുളളതല്ല.

ഇതുവരെയും പാൻ കാർഡ് എടുത്തിട്ടില്ലാത്തവർ ഈ സേവനം ഉപയോഗിച്ച് പാൻ കാർഡ് എടുക്കുക.

Advertisements

Cyber Swachhta Kendra : Get Free Antivirus Software

0
Advertisements

Cyber Swachhta Kendra ” (Botnet Cleaning and Malware Analysis Centre) is a part of the Government of India’s Digital India initiative under the Ministry of Electronics and Information Technology (MeitY) to create a secure cyber space by detecting botnet infections in India and to notify, enable cleaning and securing systems of end users so as to prevent further infections. The ” Cyber Swachhta Kendra ” (Botnet Cleaning and Malware Analysis Centre) is set up in accordance with the objectives of the “National Cyber Security Policy”, which envisages creating a secure cyber eco system in the country. This centre operates in close coordination and collaboration with Internet Service Providers and Product/Antivirus companies. This website provides information and tools to users to secure their systems/devices. This centre is being operated by the Indian Computer Emergency Response Team (CERT-In) under provisions of Section 70B of the Information Technology Act, 2000. For more details visit www.cyberswachhtakendra.gov.in

Security Tools available in this Website

  1. Free Bot Removal Tool : The antivirus company Quick Heal is providing the free bot removal Tool. for downloading visit https://www.quickheal.co.in/bot-removal-tool
  2. USB Pratirodh : This tool is a desktop security solution, which controls the usage of removable storage media like pen drives, external hard drives, cell phones, and other supported USB mass storage devices. For downloading visit https://www.cdac.in/usbpratirodh
  3. AppSamvid : This tool AppSamvid is a desktop based Application Whitelisting solution for Windows operating system. It allows only pre-approved set of executable files for execution. For Downloading visit https://cdac.in/appsamvid
  4. Browser JSGuard : This tool is a browser extension which detects and defends malicious HTML & JavaScript attacks made through the web browser based on Heuristics. It alerts the user on visiting any malicious web pages and provides the detailed analysis threat report of the web page.
    For downloading Firefox Web Browser: visit https://addons.mozilla.org/en-US/firefox/addon/browser-jsguard/
    For downloading Google Chrome : visit https://chrome.google.com/webstore/detail/browserjsguard/ncpkigeklafkopcelcegambndlhkcbhb

Diksha – National Teachers Platform for India

0
Advertisements

The DIKSHA is an Android application offers teachers, students and parents engaging learning material relevant to the prescribed school curriculum. Teachers have access to aids like lesson plans, worksheets and activities, to create enjoyable classroom experiences. Students understand concepts, revise lessons and do practice exercises. Parents can follow classroom activities and clear doubts outside school hours. This initiative is supported by the Ministry of Human Resources Development (MHRD) and led by the National Council for Teacher Education (NCTE) in India.

About DIKSHA
DIKSHA is a customizable National Digital Infrastructure for teacher-centric initiatives for use by States, Teacher Education Institutes (TEI) and private entities. Teachers can use DIKSHA to access and create high quality teaching, learning and assessment resources in all subjects and for all standards in English and many Indian languages. Teachers can use the platform for their entire career span – from when they are student teachers at TEIs until after they retire – to capture, authenticate and share their work, contributions and achievements. The DIKSHA platform strengthens the hands of ‘Our Teachers Our Heroes’.

App highlights

Advertisements
  1. Explore interactive material created by teachers and the best Indian content creators for teachers and students in India. By India, for India!
  2. Scan QR codes from textbooks and find additional learning material associated with the topic
  3. Store and share content offline, even without Internet connectivity
  4. Find lessons and worksheets relevant to what is taught in the school classroom
  5. Experience the app in English, Hindi, Tamil, Telugu or Marathi, with additional Indian languages available.
  6. Supports multiple content formats like Video, PDF, HTML, ePub, mobi etc.

Advantages for teachers

  1. Find interactive and engaging teaching material to make your class interesting
  2. See and share best practices with other teachers to explain difficult concepts to students
  3. Join courses to further your professional development and earn badges and certificates on completion
  4. View your teaching history across your career as a school teacher
  5. Receive official announcements from the state department
  6. Conduct digital assessments to check your students’ understanding of a topic that you have taught

Advantages for students and parents

  • Scan QR codes in your textbook for easy access to the associated lessons on the platform
  • Revise lessons that you learnt in class
  • Find additional material around topics that are difficult to understand
  • Practice solving problems and get immediate feedback on whether the answer is correct or not.

For downloading App click here

Advertisements

ഇന്ത്യയിലെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി റിയൽ മി

0
Advertisements

ഇന്ത്യയിലെ ആദ്യ 5ജി സ്മാർട്ഫോണ് പുറത്തിറക്കുന്ന കമ്പനിയാണ് റിയൽമി. റിയൽമി എക്സ്50 പ്രോ 5ജി സ്മാർട്ഫോൺ 2020 ഫെബ്രുവരി 24 ന് പുറത്തിറങ്ങും. അതിനിടെ ഫോണിന്റെ വില സംബന്ധിച്ച ചില വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയുടെ ആദ്യ 5 ഫോണിന് ഏകദേശം 50,000 രൂപ വിലയുണ്ടാകാൻ സാധ്യതയുണ്ട്. ഡ്യവൽ മോഡ് 5G ആണ് ഫോണിലുളളത്. 6 ക്യാമറയും ഫോണിൽ ഉണ്ടാകും.

5ജി കണക്റ്റിവിറ്റി ഇനിയും ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയിട്ടില്ലെങ്കിലും സ്മാർട്ഫോൺ കമ്പനികൾ ഫോണുകൾ നിർമ്മിച്ച് തുടങ്ങുകയാണ്. റിയൽമിയ്ക്ക് പിന്നാലെ വിവോയുടെ സഹസ്ഥാപനമായ ഐക്യൂ വിന്റെ ഐക്യൂ 3 5ജി ഫെബ്രുവരി 25 ന് ഇന്ത്യയിൽ അവതരിപ്പിക്കും. സ്നാപ്ഡ്രാഗൺ 865 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോൺ ആണ് റിയൽമി 5ജി.

Advertisements

Bsnl February 2020 Tarriff card and New Plan 108

0
Advertisements

Bsnl Kerala introduced a New Plan in Kerala Circle for ₹108. As per new Plan 108 offer Plan Validity of 60 days
Freebies for 28 days. Unlimited Voice calls – 250 Min/ Day to Any net including Mumbai & Delhi Unlimited Data (speed reduced to 80Kbps after 1 GB/day),500 SMS/day.

February 2020 Tarriff Card

Advertisements

Full Talk Value offer for ₹220/₹500

Extra Talk value for ₹550/1100 to ₹575/₹1200. Full talktime for ₹110/150 on Sunday only.
Validity extension of Mithram plan via TOPUP is not available with effect from 15.02.2020. Recharge any BSNL PLAN of your choice to continue service. To get MithramPLUS and to get 5GB data and unlimited calls (250min/day) for 20 days, recharge ₹109/- via portal.bsnl.in or visit nearest CSC or retailer.Promotional offer of STV135 curtailed from 2400minutes to 1440minutes with effect from 14/02/2020.

Recharge VOICE STV149 valid for 28 days and get Unlimited BSNL Calls & 200 minutes/day other networks calls. VOICE STV319 valid for 75 days and get Unlimited BSNL Calls & 200 minutes/day other networks calls.

Advertisements

PLAN999 valid for 270 days and get Unlimited Calls(250min/day) before 31.03.2020.
SMART PLAN 234 is withdrawn from 20.02.2020 . Kindly recharge any alternate BSNL PLAN of customer choice.

How to Filing a Complaint on National Cyber Crime Reporting Portal

0
Advertisements

Cyber Crime portal is an initiative of Government of India to facilitate victims/complainants to report cyber crime complaints online. This portal caters to complaints pertaining to cyber crimes only with special focus on cyber crimes against women and children. Complaints reported on this portal are dealt by law enforcement agencies/ police based on the information available in the complaints. It is imperative to provide correct and accurate details while filing complaint for prompt action.

Please contact local police in case of an emergency or for reporting crimes other than cyber crimes. National police helpline number is 100. National women helpline number is 181.

Details of Cyber crime

Advertisements

For Filing a complaint against Cyber Crime click www.cybercrime.gov.in/Default.aspx

SBI എ.റ്റി.എം കാർഡ് പിൻ സെറ്റ് ചെയ്യാനുളള വഴികൾ

0
Advertisements

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് ഉള്ളവർക്ക് പുതിയ എ.റ്റി.എം കാർഡ് ലഭിക്കുമ്പോൾ പിൻ നമ്പർ വളരെ ലളിതമായി വീട്ടിൽ ഇരുന്ന് തന്നെ സെറ്റ് ചെയ്യാവുന്നതാണ്.

മൊബൈൽ നമ്പർ ഉപയോഗിച്ച് സെറ്റ് ചെയ്യുന്ന വിധം

  1. ബാങ്കിൽ നല്കിയിരിക്കുന്ന രജിസ്റ്റേഡ് നമ്പറിൽ നിന്നും 567676 എന്ന നമ്പറിലേക്ക് PIN<xxxx><yyyy> എന്ന ഫോർമാറ്റിൽ SMS അയയ്ക്കുക. <xxxx > എന്നത് നിങ്ങളുടെ എ.റ്റി.എം കാർഡിന്റെ അവസാന നാലക്ക നമ്പരും <yyyy> എന്നത് ബാങ്ക് അകൗണ്ട് നമ്പറിന്റെ അവസാന നാലക്ക നമ്പറും ആണ്.
  2. SMS അയയ്ക്കുമ്പോൾ മൊബൈലിൽ ഒരു നാലക്ക നമ്പർ ലഭിക്കുന്നതാണ്. ഈ നമ്പർ ഉപയോഗിച്ച് അടുത്തുള്ള SBI എ റ്റി എം സന്ദർശിച്ച് എ.റ്റി എം. കാർഡ് എ റ്റി എമ്മിൽ ഇടുക. ശേഷം പിൻ ആയി മുൻപ് ലഭിച്ച നാലക്ക നമ്പർ ഉപയോഗിക്കുക. ശേഷം “ബാങ്കിംഗ്” ഓപ്ഷൻ എടുത്ത് പിൻ ചേഞ്ച് ചെയ്യുക. ഓർക്കുക മൊബൈലിൽ ലഭിച്ച നാലക്ക നമ്പറിന് 24 മണിക്കൂർ വാലിഡിറ്റിയെ ഉള്ളു.

എ.റ്റി.എം ഉപയോഗിച്ച് പിൻ സെറ്റ് ചെയ്യുന്ന വിധം

Advertisements
  1. അടുത്തുളള SBI എ.റ്റി.എം സന്ദർശിച്ച് Pin Generation ബട്ടൻ ക്ലിക് ചെയ്യുക
  2. ശേഷം അക്കൗണ്ട് നമ്പർ രേഖപ്പെടുത്തുക.
  3. അതിന് ശേഷം ബാങ്കിൽ രജിസ്റ്റർ ചെയ്ത നമ്പർ കൊടുക്കുക, ഉറപ്പിക്കുന്നതിനായി വീണ്ടും കൊടുക്കുക.
  4. അപ്പോൾ ഫോണിൽ ലഭിക്കുന്ന പിൻ നമ്പർ ഉപയോഗിച്ച് പിൻ മാറ്റാവുന്നതാണ്.

IVR ഉപയോഗിച്ച് റീസെറ്റ് ചെയ്യുന്ന വിധം

  1. രജിസ്ടേഡ് മൊബൈലിൽ നിന്നും18004253800 ലോ 1800112211 എന്ന നമ്പറിലോ വിളിക്കുക.
  2. നിർദേശം അനുസരിച്ച് ഡെബിറ്റ് കാർഡ് നമ്പർ, അക്കൗണ്ട് നമ്പർ നല്കുക.
  3. അപ്പോൾ രജിസ്ടേഡ് മൊബെലിൽ ലഭിക്കുന്ന OTP ഉപയോഗിച്ച് പുതിയ പിൻ സെറ്റ് ചെയ്യാം.

ഇന്റർനെറ് ബാങ്കിംഗ് വഴി പിൻ സെറ്റ് ചെയ്യുന്ന വിധം

  1. www.onlinesbi.com എന്ന ലിങ്ക് തുറന്ന് ഇന്റർനെറ്റ് ബാങ്കിംഗ് യൂസർ ഐഡി പാസ്വേഡ് കൊടുത്ത് ലോഗിൻ ചെയ്യുക.
  2. ശേഷം E-services എന്ന ലിക്ക് തുറന്ന് ATM Card Service എന്ന ലിങ്കിൽ പോകുക.
  3. Select PIN Service എന്ന ലിങ്ക് ഉപയോഗിച്ച് പിൻ സെറ്റ് ചെയ്യാവുന്നതാണ്.

G-Tec Mega Job Fair on 29 February 2020

0
Advertisements

G-Tec conducting a Mega Job Fair on 29th February 2020 at Mar Elias College, Kottappady, Ernakulam. G-Tec expecting 2000+ candidates from various locations like Kothamangalam, Perumbavoor, Angamaly, Kolenchery & Muvattupuzha and diverse streams including IT & Engineering, Administration, Management, Hospitality, Marketing, Accounting, Graphic Design, Multimedia & Animation, Software, Hardware & Networking, CAD, Customer Care, Customer Service & Sales, Office Job, Front Office, Data Entry, etc. For Candidates registration visit www,g5.gobsbank.com/jobfair/index.php

Venue: Mar Elias College
Address: Mar Elias College, Kottappady, Ernakulam, Kerala 686695
Date: 29th February 2020
Time: 9:00 AM to 4:00 PM.
Helpline: 9447176599, 9188413309
gteckhdjobfair2019@gmail.com, HR Executive 9388183944 (gobsbank@gteceducation.com)

The minimum qualification is PLUS TWO, though most of the walk-ins would be graduate and postgraduate students. There would be both experienced and freshers allowed in this Job Fair. As it is completely free and public event from G-TEC GOBS BANK no payment is required at any stage. 

Mega Job Fair at Central University of Kerala

0
Advertisements

Central University of Kerala conduct a Mega Job Fair on 16th February 2020. Candidates can register online for participating this Job Fair. For Online Registration click here.
For More details contact Co-ordinator, PLACEMENT CELL (Email: placement@cukerala.ac.in)

General guidelines:

  • More than 3000 job seekers with varied qualifications and experience are expected to participate in the Job Fair.
  • No registration fee for the candidates.
  • No registration fee for the Companies/Employers.
  • Open to the Students and Alumni of Central University of Kerala and the General Public.
  • No minimum qualification/experience required for registration of candidates.
  • No upper age limit for the candidates.
  • Last date for registration for candidates: 12th February, 2020; 11:59 pm (Wednesday).
  • Candidates are advised to bring sufficient copies of their CV/Biodata/Resume if they so desire
  • Reporting time for the candidates: 9:00 am to 1:00 pm
  • No travelling expenses will be provided to the candidates attending the Job Fair.

Mega Job Fair 2020 at Naipunnya

0
Advertisements

Naipunnya College, Pongam conduct a Mega Job Fair on 15th February 2020. For online registration visit State Job Portal Official website www.statejobportal.kerala.gov.in/publicSiteRegs/candidate_jobFair_reg?jobFair=2

Venue : Naipunnya Institute Of Management And Information Technology, Pongam,Koratty,Thrissur, Kerala.

Date : 15th February 2020

Advertisements

Vacancies : For vacancy details visit www.statejobportal.kerala.gov.in/publicSiteJobs/jobSearch?jobFair=2

For more details visit official website of www.naipunnya.ac.inor call 9497683327

Advertisements

Participating companies

  1. Osaka Air Travels Pvt Ltd
  2. Topo Technology(India)Pvt.Ltd
  3. SOFCON INDIA PVT. LTD.
  4. Future Generali India Life Insurance Co.Ltd
  5. Ayur care
  6. Klystron Technologies

Skill Registry: തൊഴിലും സേവനവും വിരൽത്തുമ്പിൽ

0
Advertisements

തൊഴിലും സേവനവും വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിന് വേണ്ടി തൊഴിൽ വകുപ്പ് തയാറാക്കിയ പുതിയ സംരഭമാണ് സ്കിൽ രജിസ്ട്രി (Skill Registry). സ്കിൽ രജിസ്ട്രി വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ തൊഴിലാളികൾക്കോ തൊഴിൽദായകർക്കോ രജിസ്റ്റർ ചെയ്യാം. www.keralaskillregistry.com എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. മൊബെൽ അപ്പ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ട് തരത്തിലുള്ള രജിസ്ട്രേഷൻ ലഭ്യമാണ്. 1. Customer Registration 2. Service Provider.

സേവനം നൽകാൻ തയ്യാറായവർ Service Provider ആയി രജിസ്റ്റർ ചെയ്യണം. സേവനം ആവശ്യമുള്ളവർ Customer ആയിട്ടാണ് രജിസ്റ്റർ ചെയ്യേണ്ടത്. തെങ്ങ് കയറ്റം മുതൽ, കമ്പ്യൂട്ടർ റിപ്പയർ, ഡ്രൈവർ, പ്ലംബർ, വെൽഡർ തുടങ്ങി എല്ലാ മേഖലയിലും ഉള്ള വിദഗ്ദ തൊഴിലാളികൾക്ക് രജിസ്ട്രഷൻ നടത്താവുന്നതാണ്. രജിസ്ട്രേഷൻ നടത്തുന്നതിന് മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, ആധാർ കാർഡ് വിവരം, ഫോട്ടോ, സർട്ടിഫിക്കറ്റ് വിവരങ്ങൾ എന്നിവ വെബ്സൈറ്റിൽ കൊടുത്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Advertisements

Mega Job Fair Disha 2020 at Sree Sabareesa College,Mundakkayam on 15th February 2020.

0
Advertisements

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ മെഗാ തൊഴിൽ മേള ദിശ 2020 ഫെബ്രുവരി 15 നു രാവിലെ 8.30 മണിമുതൽ മുണ്ടക്കയം മുരിക്കുംവയൽ ശ്രീ ശബരീശ കോളേജിൽ വെച്ച് നടത്തുന്നതാണ് , തൊഴിൽ മേളയ്ക്ക് മുന്നോടിയായുള്ള രജിസ്‌ട്രേഷൻ ക്യാമ്പയിൻ ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ 10.30 മുതൽ 2 മണി വരെ കാഞ്ഞിരപ്പള്ളി ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ൽ വെച്ച്
ഉണ്ടായിരിക്കുന്നതാണ്. പ്രായപരിധി 18-40 വയസ്സ് വരെ.

രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും, ആജീവനാന്ത രജിസ്‌ട്രേഷൻ ഫീസ് 250/- രൂപയുമായി എത്തേണ്ടതാണ്. നേരിട്ട് ഹാജരാവാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക്‌ വേണ്ടി മറ്റാരെങ്കിലും അവരുടെ രേഖകളുമായി എത്തി രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ 0481-2563451.

Participating company details updatedDownload Now

Advertisements

വനമിത്ര പുരസ്കാരം ഡോ. സൈജു ഖാലിദിന്

0
Advertisements

പ്രശസ്ത സൈക്കോളജിസ്റ്റും പ്രാസംഗികനുമായ ഡോ. സൈജു ഖാലിദ്‌ സംസ്ഥാന വനം വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്കാരത്തിനു അര്‍ഹനായി. ഭരണിക്കാവ് ഇലിപ്പക്കുളം സ്വദേശിയാണ് അദ്ദേഹം. കരുനാഗപ്പള്ളിയില്‍ സൈക്കോ തെറാപ്പി ക്ലിനിക് നടത്തുന്ന ഇദ്ദേഹത്തിനു സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷമായി പങ്കെടുക്കുന്ന പരുപാടികളിലും മോട്ടിവേഷന്‍ ക്ലാസ്സുകൾ നടക്കുന്ന സ്ഥലങ്ങളിലും ഇദ്ദേഹം വൃക്ഷത്തൈകള്‍ നടുന്നത് പതിവാണ്. എണ്ണായിരത്തിലധികം വൃക്ഷത്തൈകള്‍ ആണ് നട്ടത്. കേരളത്തില്‍ പന്ത്രണ്ട് ജില്ലകളിൽ നന്മമരം പദ്ധതിയുടെ ഭാഗമായി വ്യക്ഷത്തൈകൾ നട്ടു. മാവ്, പ്ലാവ്, ചാമ്പ, കശുമാവ് തുടങ്ങീയ വ്യക്ഷങ്ങളാണ് നടുന്നത്. കൊല്ലം മീനാക്ഷി വിലാസം ക്ഷേത്രനടയ്ക്ക് മുന്നിൽ മരം നട്ടാണ് പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അർബുദ്ധത്തിനെതിരെ “സേ നോ ടു ക്യാൻസർ ” എന്ന ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

തൈകൾ നടുന്നതിന് പുറമേ അത് പരിപാലിക്കുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. അവാർഡ് തുകയായ 25000 രൂപ നന്മ മരം പദ്ധതിക്ക് വേണ്ടി ചിലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisements

A+ വിജയം

0
Advertisements

വിദ്യാഭ്യാസ കാലഘട്ടത്തിൽ പുതുതലമുറ ഏറ്റവും അധികം കേൾക്കുന്ന ഒരു വാക്കാണ് A+. പൊതുവെ കുട്ടികളുടെ വലിയ ഒരാഗ്രഹമാണ് അത് സ്വന്തമാക്കുക എന്നുള്ളത്. മാതാപിതാക്കളും, സ്കൂളും അതൊരു അഭിമാന പ്രശ്നമായി കാണുന്നു. എല്ലാത്തിനും ഉപരി മികച്ച ഭാവിയിലേക്കുള്ള വാതായനം കൂടിയാണ് ഉയർന്ന മാർക്കുകൾ. അടുക്കും, ചിട്ടയോടെയും, ആത്മാര്ഥതയോടെയുമുള്ള പരിശ്രമം ഓരോരുത്തരെയും മികച്ച വിജയികളാക്കുന്നു.

ജീവിത വിജയം നേടാൻ എന്താണ് ഉപായം എന്നന്വേഷിച്ചു നടന്ന ഒരാൾ അക്കാലത്തെ വലിയ തത്വചിന്തകനായ സെക്രട്ടറീസിനെ സമീപിച്ചു, താൻ ചെയ്യുന്ന പ്രവൃത്തികൾ വിജയപ്രദമാക്കാൻ ഉചിതമായ ഉപദേശം നൽകണമെന്ന് അഭ്യർത്ഥിച്ചു. അടുത്ത ദിവസം പുലർച്ചെ കുളക്കടവിലെത്താൻ സോക്രട്ടറീസ് അയാളോട് നിർദേശിച്ചു. പറഞ്ഞ പ്രകാരം അയാൾ പുലർച്ചെ കുളക്കടവിലെത്തി. സോക്രട്ടറീസ് അയാളോട് കുളത്തിലേക്കിറങ്ങി വരുവാൻ ആവശ്യപ്പെട്ടു. ഇറങ്ങി ചെന്ന അയാളുടെ തലപിടിച്ചു അദ്ദേഹം വെള്ളത്തിൽ മുക്കിവെച്ചു. അയാൾ ജീവനുവേണ്ടി പിടക്കുവാൻ തുടങ്ങി. അല്പ സമയം കഴിഞ്ഞു അയാളുടെ തല പിടിച്ചു ഉയർത്തികൊണ്ടു സെക്രട്ടറീസ് ചോദിച്ചു. വെള്ളത്തിൽ മുങ്ങിയിരുന്നപ്പോൾ എന്തിന് വേണ്ടിയാണു വെപ്രാളം കാട്ടിയത്. ശ്വാസം കിട്ടാനുള്ള പ്രയാസത്തിലായിരുന്നു താനെന്നു അയാൾ മറുപടി കൊടുത്തു. ഉടൻ സോക്രട്ടറീസ് ഉപദേശിച്ചു. എപ്രകാരം വെള്ളത്തിന്റെ അടിയിൽ ജീവ വായുവിന് വേണ്ടി നീ ആഗ്രഹിച്ചുവോ, അപ്രകാരം ലക്ഷ്യം നേടിയെടുക്കുവാനുള്ള പരിശ്രമം നടത്തുക. തീർച്ചയായും നിനക്ക് വിജയിക്കുവാൻ കഴിയും.

Advertisements

A+ പടവുകൾ

  • 7-8 മണിക്കൂർ ഇടതടവില്ലാതെ ഉറങ്ങണം.
  • രാവിലെ എഴുന്നേറ്റത് മുതൽ രാത്രി കിടക്കയിൽ എത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങൾക്കുമായി ടൈം ടേബിൾ തയാറാക്കുക.രാവിലെ 5 മണിക്കു തന്നെ എഴുന്നേൽക്കതക്ക വിധം സമയം ചിട്ടപ്പെടുത്തുക. വിശ്രമം, കളികൾ, വിനോദം, കുടുംബാംഗങ്ങൾക്കൊപ്പം ഇടപെഴുകൾ എന്നിവക്കെല്ലാം സമയം നൽകുന്ന ഒരുഗ്രൻ ടൈം ടേബിൾ.

  • മനഃപൂർവം ക്ലാസ്സുകൾ ഉപേക്ഷിക്കാതിരിക്കുക
  • അദ്ധ്യാപകർ പഠിപ്പിക്കുന്ന വിഷയങ്ങൾ മനസ്സിലായിട്ടുണ്ടോ എന്നു സ്വയം വിശകലനം ചെയ്തു നോക്കണം. മനസ്സിലായില്ലെങ്കിൽ യാതൊരു മടിയും കൂടാതെ സംശയ നിവാരണം നടത്തണം
  • ക്ലാസ്സിലെ മിടുക്കരുമായി കൂട്ട് കൂടുക. ആ സൗഹൃദം ക്രമേണ നിങ്ങളെയും മിടുക്കരാക്കും
  • അസൂയ, വെറുപ്പ്, ദേഷ്യം തുടങ്ങിയ ഊർജ നഷ്ടം വരുത്തുന്ന സ്വഭാവങ്ങളോട് ‘നോ’ പറയുക
  • അന്നന്നുള്ള പാഠഭാഗങ്ങൾ അന്നന്നു പഠിച്ചുപോയില്ലെങ്കിൽ എല്ലാംകൂടി കിടന്നു പരീക്ഷ തലേന്ന് വലിയ ഭാരം അനുഭവപ്പെടുകയും, പരീക്ഷ പേടി തോന്നുകയും ചെയ്യും.
  • രണ്ടര -മൂന്നു മണിക്കൂർ നിത്യവും പഠിക്കണം. അവധി ദിവസങ്ങളിൽ കൂടുതൽ സമയം എടുത്തു പഠിക്കുകയും, റിവിഷൻ നടത്തുകയും വേണം.
  • പഠിക്കുന്ന പാഠഭാഗങ്ങൾ മറ്റൊരാളിനു പഠിപ്പിച്ചുകൊടുക്കാം എന്ന നിലവാരത്തിലെത്തുമ്പോൾ ആ ഭാഗത്തിന് ഒരു (ശരി )അടയാളം ഇടുക.
  • സ്കൂളിൽ 40 മിനിറ്റ് ഇടവേളകളിൽ ബെല്ലടിക്കുന്നത് പോലെ സ്വന്തമായി ഇരുന്നു പഠിക്കുന്ന സമയത്തു ഓരോ 40 മിനിറ്റ് കഴിയുമ്പോഴും അല്പം വിശ്രമിക്കുക.
  • പൂർണ്ണ താല്പര്യത്തോടെ പഠിക്കുക.
  • കണക്ക്, ഫിസിക്സ്‌ തുടങ്ങിയവയിലെ സൂത്രവാക്യങ്ങൾ പഠനമുറയിൽ അവിടവിടെ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കുക.
  • സാമൂഹിക ശാസ്ത്രം പഠിക്കാൻ ഫ്ലോ ചാർട് മാതൃക ഗുണം ചെയ്യും.
  • ആദ്യാക്ഷരം ചേർത്ത് കവിതകളാക്കിയും, പാഠഭാഗത്തെ കഥകളാക്കിയും പഠനം കൂടുതൽ രസകരമാക്കാം.
  • പൂക്കൾ വരച്ചു മധ്യ ഭാഗത്തു പ്രധാന ആശയവും ഇതളുകളിൽ മറ്റുവിവരങ്ങളും ഉൾകൊള്ളിച്ചു പാഠഭാഗം ചിത്രീകരിക്കുന്നത് വേഗം ഓർത്തെടുക്കാൻ സഹായിക്കും.
  • പഠന വേളയിൽ ശ്രദ്ധ മാറ്റുന്ന കളിപ്പാട്ടങ്ങൾ, കഥാപുസ്തകങ്ങൾ, മൊബൈൽ ഫോൺ തുടങ്ങിയവ അടുത്ത് ഉണ്ടാകാതിരിക്കുക
  • കിടക്കുന്ന സ്ഥലത്തിരുന്നു പഠിക്കുന്നത് വളരെവേഗം വിരക്തിയുണ്ടാക്കും.
  • പ്രാർത്ഥനയും, മെഡിറ്റേഷനും ശീലമാക്കാം.
  • മുൻവർഷങ്ങളിലെ ചോദ്യപേപ്പർ വെച്ച് ഉത്തരങ്ങൾ എഴുതി ശീലിക്കുന്നത് പരീക്ഷ പേടി കുറക്കാനും, നല്ലമാർക്ക് വാങ്ങുവാനും സഹായിക്കും.

Advertisements

A+ ഭക്ഷണം

  • പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കുക.
  • ധാരാളം വെള്ളം കുടിക്കുക.
  • വാഴപ്പഴം -പ്രഭാത ഭക്ഷണത്തോടൊപ്പം വാഴപ്പഴം കഴിക്കുന്നത് ക്ലാസ് മുറിയിൽ ഏകാഗ്രത കിട്ടുന്നതിനുസഹായിക്കും.
  • മുട്ട -മുട്ടയിലടങ്ങിയിട്ടുള്ള ലെസിതിൻ ഓർമ ശക്തി വർധിപ്പിക്കും.
  • മത്തി -ഒമേഗ 3ഫാറ്റി ആസിഡിന്റെ നല്ല സ്രോതസ്സ് ആണ്. ബുദ്ധി വളർച്ചക്കും, ശരീര വളർച്ചക്കും എറ്റവും ഉപകാരപ്പെടുന്നു.
  • മഞ്ഞൾ -ഇതിലടങ്ങിയിട്ടുള്ള കുർകുമിൻ ഓർമയേയും, ബുദ്ധിയെയും ത്വോരിതപ്പെടുത്തുന്നു.
  • നട്സ് -അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ കലവറ.
  • ഞാവൽ പഴം -നല്ല ഓക്സികാരിയായ ഇത് ബുദ്ധിവർധിപ്പിക്കാൻ നല്ലതാണ്.
  • പയർ വർഗ്ഗങ്ങൾ -വിറ്റാമിൻ k, ധാതുക്കൾ, ആന്റി ഓക്സിഡന്റുകള് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. കുട്ടികളുടെ ബുദ്ധിവളർച്ചക്കും, ശരീര വളർച്ചക്കും ഏറ്റവും ആവശ്യമാണ്.

  • പച്ചയും, മഞ്ഞയും, ഓറഞ്ചും നിറമുള്ള പഴങ്ങളും, പച്ചക്കറികളും ഓർമ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.
  • ഇലക്കറികൾ -കാഴ്ച ശക്തി കൂട്ടാൻ ചീര മുതലായ ഇലക്കറികൾ സഹായിക്കും. വിറ്റാമിൻ C, K, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ഇവയിൽ ധാരാളമുണ്ട്.

Article Written by:
Saiju khalid, Psychologist
Call : +91 94962 30334

Advertisements

സിം നഷ്ടപ്പെട്ടാൽ ?

0
Advertisements

എന്തിനും ഏതിനും മൊബെൽ നമ്പർ നൽകേണ്ട കാലമാണ് ഇത്. ബാങ്ക് അക്കൗണ്ട്, ഗ്യാസ് കണക്ഷൻ, പാൻ കാർഡ്, ആധാർ കാർഡ് എന്ന് വേണ്ട സകലതിനും മൊബെൽ നമ്പർ വേണ്ടി വരും. നമ്മൾ ഉപയോഗിക്കുന്ന സിം കാർഡ് അത്രയേറെ പ്രാധാന്യമർഹിക്കുന്നു.

സിം കാർഡ് നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന പ്രത്യഘാതങ്ങൾ

Advertisements
  • സിം നഷ്ടപ്പെട്ടാൽ ആദ്യം തന്നെ മൊബെൽ സേവനദാദാവിനെ മറ്റൊരു നമ്പരിൽ നിന്ന് വിളിച്ച്‌ നമ്പർ ബ്ലോക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. ബ്ലോക്ക് ചെയ്യുന്നതിന് നമ്മുടെ ഐഡൻറിറ്റി തെളിയിക്കേണ്ടി വരും.
  • സിം നഷ്ടപ്പെടുമ്പോൾ സിം കാർഡ് ബ്ലോക്ക് ചെയ്താലും പിന്നീട് സേവദാദാവിനെ സമീപിച്ച് കണക്ഷൻ പുതുക്കാൻ കഴിയുന്നതാണ്.
  • ബ്ലോക്ക് ചെയ്യാതെ പുതിയ കണക്ഷൻ എടുക്കുന്നവർക്കാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്. നഷ്ടപ്പെട്ട സിം കാർഡ് ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത വാട്ട്സാപ്പ് ഫേസ് ബുക്ക് എന്നിവ ഓപ്പൺ ചെയ്യാനും റീസെറ്റ് ചെയ്യാനും മൊബൈലിൽ ലഭിക്കുന്ന OTP വഴി സാധ്യമാണ്. അതിനാൽ നിങ്ങളുടെ സ്വകാര്യത നഷ്ടപ്പെടാൻ ഇടയാകും. നഷ്ടപ്പെടുന്ന സിം കാർഡ്‌ മറ്റൊരാൾ കരസ്ഥമാക്കിയാൽ നിങ്ങളുടെ അക്കൗണ്ടുകൾ അയാളുടേതായി മാറുന്നതാണ്.
  • ബാങ്കിൽ നല്കിയിരിക്കുന്ന നമ്പറാണ് നഷ്ടപ്പെടുന്നത് എങ്കിൽ തീർച്ചയായും നമ്പർ ബ്ലോക്ക് ചെയ്ത് ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുകയോ, ബാങ്കിലെത്തി നമ്പർ മാറ്റുകയോ വേണം, ഇല്ലെങ്കിൽ ഓൺലൈൻ ഇടപാട് വഴി OTP (One Time Password) തട്ടിപ്പുകാർക്ക് കിട്ടുന്നത് വഴി പണം നഷ്ടമാകുന്നതാണ്.
  • സിം ക്ലോണിങ്ങ് ഉൾപ്പെടെയുള്ള വൻകിട തട്ടിപ്പുകൾ ദിനംപ്രതി വർദ്ദിച്ച് വരുന്ന സാഹചര്യത്തിൽ സിം കാർഡുകൾ വളരെ ശ്രദ്ദാപൂർവ്വം കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.

അവൻ…..

0
Advertisements

നിശ ഇരുൾ ചാലിച്ച് ഭൂമി അജ്ഞാനത്തിന്റെ കൂരിരുട്ടിലേക്ക് മെല്ലെ വഴുതി വീഴുകയായിരുന്നു. ത്രിസന്ധ്യ ആയതിനാൽ എവിടുന്ന് ഒക്കെയോ ചന്ദന തിരിയുടെയും മണവും വിളക്കുകളുടെ പ്രകാശവും പരക്കുന്നുണ്ടായിരുന്നു. ആൾ ഒഴിഞ്ഞ ആ റെയിൽ വേ പരിസരം. അവിടെ ഒഴിഞ്ഞു കിടക്കുന്ന ആ ബെഞ്ചിൽ ഇരുന്ന് അവൻ ഒരുപാട് കരഞ്ഞു കാർമേഘങ്ങളാൽ മുഖരിതമായ ആകാശം പോലെ അവന്റെ കണ്ണുകളും മാറിയിരുന്നു. ഇടിയും മിന്നലും ഒന്നും ഇല്ലാതെ ഒരു ചാറ്റൽ മഴ അവന്റെ കണ്ണുകളിലൂടെ പെയ്തിറങ്ങുകയായിരുന്നു. അവൻ തന്റെ പോക്കറ്റിൽ നിന്നും ഒരു കടലാസ് എടുത്തു അക്ഷരങ്ങൾ ചിതറി കിടക്കുന്ന ഒരു കടലാസു കഷ്ണം. അവൻ അത് എടുത്ത് വായിച്ചു : ഞാൻ പരാജിതൻ ആണ്. ഒറ്റപ്പെടലിന്റെ വേദന ഇന്ന് ഞാൻ അനുഭവിച്ചു.എനിക് ആരും ഇല്ല…. ആരും എന്റെ മരണത്തിന് കാരണക്കാർ അല്ല അമ്മയും പപ്പയും എന്നോട് ക്ഷമിക്കണം…. അപ്പോൾ അവന്റെ കണ്ണുകളിലെ മഴയ്ക്ക് ശക്തി കൂടിയിരുന്നു.അവൻ ആ കടലാസ് എടുത്ത് വീണ്ടും പോക്കറ്റിൽ വച്ചു എന്നിട്ട് മറ്റേ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ച് എടുത്തു അതിൽ എന്തോ ദ്രാവകം നിറച്ചിരുന്നു. അവൻ അത് തന്റെ കൈയിലേക് കയറ്റുന്നതിനു മുമ്പ് ഒന്നു തന്റെ കഴിഞ്ഞ കുറച്ചു നാളുകളെ പറ്റി ചിന്തിച്ചു. മീര അവൾ തനിക്ക് എല്ലാം ആയിരുന്നു .ഓൺലൈനിൽ പരിചയപെട്ടത് ആണെങ്കിലും അത് ഒന്നും അവരുടെ പ്രണയത്തെ ബാധിച്ചില്ല. അവർ പല തവണ കണ്ടുമുട്ടി. അങ്ങനെ 2 കൊല്ലം പ്രണയിച്ചു അത് പരിശുദ്ധമാണ് എന്ന് അവൻ വിശ്വാസിച്ചു. പക്ഷെ ആ പ്രണയത്തിന്റെ പരിശുദ്ധി പതിയെ പതിയെ അവസാനിക്കാൻ തുടങ്ങി. അവൾ വീട്ടിൽ കല്യാണാലോചന വന്നു ഒളിച്ചോടം എന്ന ഒക്കെ പറഞ്ഞേകിലും അവസാനം അവൻ മണ്ടൻ ആയി.അവൾ വീട്ടുകാരെ വിഷമിപ്പിക്കാൻ കഴിയില്ല എന്നു പറഞ്ഞ് അകന്നു. ആ അകൽച്ച അവനെ ലഹരിയുടെ അടിമയാക്കി. കോളജിലെ കൂട്ടുകാർ അവനെ ലഹരിയുടെ കുഴിയിലേക്ക് തള്ളിയിട്ടു. എരിഞൊടുങ്ങുന്ന ഒരുപാട് സിഗരറ്റ് അവന്റെ മനസ്സിൽ അവളുടെ മുഖത്തെ കരിച്ചു കളയാൻ സഹായിക്കവേ അവന്റെ ശരീരത്തിന്റെ പല ഭാഗവും കരിഞ്ഞു തുടങ്ങിയിരുന്നു. അവന് സിഗരറ്റും ലഹരിയും ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നായി. പക്ഷെ ഒരു ദിവസം കോളേജിൽ പുക തുപ്പി വായിൽ പലതും വച്ചു നടക്കുന്ന അവനെ ഒരു ദിവസം സർ പിടിച്ചു പിന്നീട് പല കൗൻസിലിങ് ക്ലാസ്സും മറ്റുമായി അവന്റെ ജീവിതം പ്രതീക്ഷയുടെ പച്ചപ്പ് കണ്ടു തുടങ്ങിയിരുന്നു എങ്കിലും അവന്റെ ഭൂതകാല ജീവിതം അവനു മേൽ കത്തിയായി അത് ഒന്നും ഇല്ലാതെ അവന് ഭ്രാന്ത് പിടിക്കുന്ന പോലെ ആയി. ഭക്ഷണത്തിന്റെ രുചി ഇല്ലാതായി,പെട്ടന്നു ദേഷ്യം വരാൻ തുടങ്ങി വായയും കൈയും അവന്റെ കൂടെ നിലക്കാത്ത പോലെ തോന്നി.വീട്ടുകാരുടെ ശകാരവും അതിന് ആക്കം കൂട്ടി. ഇനി ജീവിതമില്ല എന്നു അവന്റെ മനസ്സ് മന്ത്രിക്കവേ ആ സിറിഞ്ച് അവന്റെ ശരീരത്തിൽ കുത്തി കയറി.അതു തരുമ്പോൾ ആ ചേട്ടൻ പറഞ്ഞ വാക്കുകൾ അവന്റെ മനസിൽ അല അടിച്ചു.കുറച്ച് മാത്രേ ഉപയോഗിക്കാവൂ എന്ന്…… കൈയിലെ സിറിഞ്ച് താഴെ ഇട്ട് അവൻ ഒന്നു മയങ്ങി ഇനി ഒരിക്കലും ഉണരില്ല എന്ന് ശപഥം ചെയ്തു കൊണ്ട്…….

Pravya_8901

ദേവസ്വം ബോർഡ് പരീക്ഷാ സഹായി : പാർട്ട് 2

Advertisements
  1. ദുർഗ്ഗയുടെ പൂജാ പുഷ്പം: കുങ്കുമ പൂവ്
  2. രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു : ധനലാഭം
  3. ബുദ്ധിയുടെ വൃക്ഷം : അരയാൽ
  4. തുളസി ചെടി ആരുടെ അവതാരമാണ്: ലക്ഷ്മിദേവി
  5. നാരദന്റെ വീണ : മഹിനി
  6. അസുരന്മാരുടെ ഗുരു : ശുക്രാചാര്യൻ
  7. സംസ്ക്യതവും മലയാളവും ചേർന്ന ഭാഷ : മണിപ്രവാളം
  8. മഹാഭാരതത്തിൽ എത്ര പർവ്വങ്ങൾ ഉണ്ട് : 18 ( 125000 ശ്ലോകങ്ങൾ )
  9. കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടു നിന്നു : 18 ദിവസം
  10. പാതാളത്തിന്റെ അധിപൻ ആര് : അനന്തൻ
  11. ഗംഗാദേവി ആരുടെ പത്നി ആയിരുന്നു : ശന്തനു മഹാരാജാവ്
  12. ഹനുമാൻ ആരുടെ മകനാണ്: അഞ്ജന
  13. താര ആരുടെ ഭാര്യയാണ് : ബാലി
  14. ശതകോടി അർച്ചന നടക്കുന്ന ക്ഷേത്രം : മലയാലപ്പുഴ
  15. ചാക്യാർകൂത്തിന് ഉപയോഗിക്കുന്ന വാദ്യം : മിഴാവ്
  16. വിചിത്രവീരന്റെ പത്നിമാർ : അബിക, അംബാലിക
  17. ലോഹ വിഗ്രഹം അറിയപ്പെടുന്ന പേര് : ലൗഹി
  18. സംഖ്യാശാസ്ത്രം ആരുടെ കൃതിയാണ് : കപിലൻ
  19. വിവേകാനന്ദൻ ചിക്കാഗോയിൽ പ്രസംഗിച്ച വർഷം : 1893
  20. ഏറ്റവും പഴക്കം ചെന്ന മതം : ഹിന്ദുമതം

ദേവസ്വം ബോർഡ് പരീക്ഷയ്ക്ക് സാധ്യതയുള്ള ചോദ്യങ്ങൾ പാർട്ട് 1

Advertisements
  1. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ് : മന്നത്ത് പത്മനാഭൻ.
  2. ഇപ്പോഴത്തെ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് : പത്മകുമാർ. എ
  3. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ എത്ര ഗ്രൂപ്പുകൾ ഉണ്ട് : 20
  4. ക്ഷേത്ര പ്രവേശന വിളംമ്പരം നടത്തിയ ഭരണാധികാരി : ശ്രീ ചിത്തിര തിരുനാൾ
  5. തെക്കൻ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം : തിരുനെല്ലി ക്ഷേത്രം
  6. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രം : കൂടൽമാണിക്യം
  7. തടിയിൽ നിർമ്മിക്കുന്ന വിഗ്രഹങ്ങൾക്ക് പറയുന്ന പേര് : ദാരുമയി
  8. അയ്യപ്പന്റെ ധ്വജവാഹനം: കുതിര
  9. ക്ഷേത്രങ്ങളിൽ പള്ളി ഉണർത്താൻ ഉപയോഗിക്കുന്ന രാഗം : ഭൂപാള രാഗം
  10. ശബരിമലയിലെ പ്രധാന പ്രാസാദം ഏത് : നെയ്യ്
  11. ചിദംബരത്തിലെ പ്രധാന പ്രാസാദം ഏത് : കുറുക്ക്
  12. നാല്പ്പാമരങ്ങൾ : അത്തി, ഇത്തി, അരയാൽ, പേരാൽ
  13. നടരാജ രൂപം ആരുടെ സംഭാവനയാണ് : ചോള രാജവംശം
  14. ബദാമി ഗുഹാക്ഷേത്രം എവിടെ : കർണ്ണാടക
  15. കൊണാർക്ക് ക്ഷേത്രത്തിലെ പ്രതിഷ്ഠ : സൂര്യദേവൻ
  16. ഗരുഡ സ്തംഭങ്ങൾ ഉള്ള ക്ഷേത്രം: പുരി ജഗന്നാഥ ക്ഷേത്രം
  17. അഗ്നിയെ സ്തുതിച്ചു കൊണ്ട് തുടങ്ങുന്ന ഗ്രന്ഥം : ഋഗ്വേദം
  18. സരസ്വതി ഇല എന്നറിയപ്പെടുന്ന ചെടിയുടെ പേര് : കൂവളം
  19. ഷഷ്ഠി ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു : സുബ്രമണ്യൻ
  20. ഭദ്രകാളിയുടെ വാഹനം : വേതാളം

ദേവസ്വം ബോർഡ് പരീക്ഷാ സഹായി : രാമായണം

Advertisements

രാമായണത്തിലെ കാണ്ഡങ്ങൾ

  1. ബാലകാണ്ഡം
  2. അയോദ്ധ്യാകാണ്ഡം
  3. ആരണ്യകാണ്ഡം
  4. കിഷ്കിന്ധാകാണ്ഡം
  5. സുന്ധര കാണ്ഡം
  6. യുദ്ധകാണ്ഡം
  7. ഉത്തര കാണ്ഡം

_______________________________________

  1. ശ്രീ രാമന്റെ കുല ഗുരു ആര്? വസിഷ്ഠൻ
  2. ശ്രീരാമന്റെ പാദസ്പർശത്താൽ ശാപമുക്തയായത് ആര് : അഹല്യ
  3. ശ്രീരാമന്റെ വംശം : സൂര്യവംശം
  4. ശ്രീരാമന്റെ ജന്മനക്ഷത്രം : പുണർതം
  5. അഗസ്ത്യൻ ശ്രീരാമന് ഉപദേശിച്ചു കൊടുത്ത മന്ത്രം : ആദിത്യഹൃദയം
  6. രാവണൻ സീതയെ പാർപ്പിച്ച സ്ഥലം : അശോക വനിക
  7. ബാലിയുടെ പുത്രൻ: അംഗദൻ
  8. ഹനുമാൻ വധിച്ച രാവണപുത്രൻ : അക്ഷയ കുമാരൻ
  9. സീതയുടെ വളർത്തച്ഛൻ: ജനകൻ
  10. താടകയെ വധിച്ചത് ആര് : രാമൻ
  11. സുഗ്രീവന്റ രാജ്യം ഏത് : കിഷ്കിന്ധ
  12. സുഗ്രീവന്റെ ഭാര്യ: രുമ
  13. ശിവൻ രാവണന് നല്കിയ വാൾ : ചന്ദ്രഹാസം
  14. ശ്രീരാമൻ സ്വർഗ്ഗാരോഹണം നടത്തിയ നദി : സരയൂ നദി
  15. ബാലിയുടെ പിതാവ് : ദേവേന്ദ്രൻ

ദേവസ്വം ബോർഡ് പരീക്ഷാ സഹായി : നവോത്ഥാനം

Advertisements
  1. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം: 1936 നവംബർ 12
  2. ചട്ടമ്പി സ്വാമിയുടെ ജന്മദേശം: കൊല്ലൂർ
  3. മാറുമറയ്ക്കൽ പ്രക്ഷോഭം (ചാന്നാർ ലഹള ) നടന്നത് എവിടെ : തിരുവിതാംകൂർ
  4. കുമാരനാശാൻ ജനിച്ച സ്ഥലം : കായിക്കര
  5. വൈക്കം സത്യഗ്രഹം ആരംഭിച്ച വർഷം: 1924 മാർച്ച് 30
  6. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച വർഷം: 1931
  7. ഭാരത് കേസരി : മന്നത്ത് പത്മനാഭൻ
  8. അരുവിപ്പുറം പ്രതിഷ്ഠ നടന്ന വർഷം : 1888
  9. സഹോദര പ്രസ്ഥാനം ആരംഭിച്ചത് : 1917
  10. അയ്യങ്കാളിയെ പുലയ രാജാ എന്ന് വിളിച്ചത് ആര് : ഗാന്ധിജി
  11. അദ്വൈതാശ്രമം സ്ഥാപിച്ചതാര് : ശ്രീനാരായണ ഗുരു
  12. പാലിയം സത്യാഗ്രഹം ആരംഭിച്ചത് : 1947
  13. അയ്യങ്കാളി ജനിച്ച സ്ഥലം : വെങ്ങാനൂർ
  14. ദർശന മാല ആരുടെ കൃതിയാണ് : ശ്രീനാരായണ ഗുരു
  15. എസ്.എൻ.ഡി.പി യോഗം നിലവിൽ വന വർഷം : 1903 മെയ് 15
  16. ശ്രീബുദ്ധചരിതം രചിച്ചത് : കുമാരനാശാൻ
  17. ശൂരനാട് കലാപം നടന്നത് :1949
  18. പാവങ്ങളുടെ പടത്തലവൻ : എ കെ ഗോപാലൻ
  19. സമത്വ സമാജം സ്ഥാപിച്ചത്: വൈകുണ്ഠ സ്വാമികൾ
  20. ജാതി കുമ്മി ആരുടെ കൃതിയാണ് : പണ്ഡിറ്റ് കറുപ്പൻ