Home Blog Page 4

സൗജന്യ പി.എസ്.സി പരിശീലനം

0

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നൽകുന്നു. 10/പ്ലസ്ടു, ഡിഗ്രി ലെവൽ എന്നീ പി.എസ്.സി പരീക്ഷകൾക്കുള്ള പ്രാഥമിക പരീക്ഷാ പരിശീലനത്തിലേക്കായി വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപവരെ വാർഷിക വരുമാന പരിധിയ്ക്ക് വിധേയമായും ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമിൽ 2023 ജൂലൈ 15ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. പട്ടികജാതി/പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും.

നതിങ് ഫോൺ 2 ബുക്കിങ് ആരംഭിച്ചു – പിൻവശത്ത് ‘ഡിസ്കോ ഗ്ലിഫ് ലൈറ്റ്’ പ്രധാന ആകർഷണം

0

നതിങ് ഫോണിന്റെ (2) പ്രീ-ബുക്കിങ്  ഫ്ലിപ്കാർട്ടിൽ ആരംഭിച്ചു. രണ്ടാം തലമുറ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 2,000 രൂപ റീഫണ്ടബിൾ ഡെപ്പോസിറ്റ് നൽകി ഉപകരണം മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള നതിങ് ഫോൺ കമ്പനി  പറയുന്നു. 2023 ജൂലൈ 11-ന് സ്‌മാർട്ട്‌ഫോൺ ലോഞ്ച് ചെയ്‌തുകഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് ബാക്കി തുക അടയ്ക്കാനും അവർ വാങ്ങാൻ ആഗ്രഹിക്കുന്ന ഹാൻഡ്‌സെറ്റിന്റെ വേരിയന്റ് തിരഞ്ഞെടുക്കാനും.

പ്രീ-ഓർഡർ ആനുകൂല്യങ്ങൾ ജൂലൈ 20, 11:59 PM വരെ ലഭിക്കും. ആ സമയത്തിനുള്ളിൽ ഫോൺ വാങ്ങിയില്ലെങ്കിൽ പണം റിഫണ്ട് ചെയ്യപ്പെ‌ടും
ഇപ്പോൾ സ്മാർട്ട്‌ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രിഓർഡർ ഓഫറുകളും ലഭിക്കുന്നതാണ്. സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്പും Nothing OS 2.0 സോഫ്റ്റ്‌വെയറും ആണ് ഫോൺ (2) നൽകുന്നത് . 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയും 4700എംഎഎച്ച് ബാറ്ററിയുമുണ്ടാകും. ബോക്‌സ് പാക്കേജിനുള്ളിൽ സുതാര്യമായ ടൈപ്പ്-സി കേബിൾ ഉണ്ടായിരിക്കാം.  കഴിഞ്ഞ വർഷത്തെ പോലെ, ഇതിന് ഒരു ഗ്ലിഫ് ഇന്റർഫേസും ഉണ്ടായിരിക്കും. ഫോൺ 2-ൽ ഇഷ്‌ടാനുസൃത ലൈറ്റ് പാറ്റേണുകളും റിംഗ് ടോണുകളും സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് ഗ്ലിഫ്.

വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരിലൊരാളായ കാള്‍ പെയ് സ്വന്തമായി സ്ഥാപിച്ച സ്ഥാപനമാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നതിങ്.  പുന:ചംക്രമണം ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ചായിരിക്കും നതിങ് ഫോണ്‍ (2) നിര്‍മാണം. ചെമ്പ്, സ്റ്റീല്‍, ടിന്‍ തുടങ്ങിയവയ്‌ക്കൊപ്പം ഫോണിലെ പ്ലാസ്റ്റിക്കിന്റെ 80 ശതമാനവും പുന:ചംക്രമണം ചെയ്തതായിരിക്കും.

പത്ത് വർഷങ്ങൾക്ക് മുൻപെടുത്ത ആധാർ പുതുക്കൽ; സെപ്റ്റംബർ 14 വരെ അവസരം

0

പത്തു വർഷം മുൻപെടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരുപുതുക്കലും നടത്തിയിട്ടില്ലാത്തവർത്ത് തിരിച്ചറിയൽ രേഖകളും മേൽവിലാസ രേഖകളും ഓൺലൈൻ വഴി 2023 സെപ്റ്റംബർ 14 വരെ സൗജന്യമായി അപ്‌ലോഡ് ചെയ്ത് പുതുക്കാം. https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡോക്യുമെന്റ് അപ്ഡേഷൻ ഓപ്ഷൻ വഴി സേവനം ഉപയോഗപ്പെടുത്താം.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അക്ഷയകേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം അൻപത് രൂപ നിരക്കിൽ ലഭിക്കും.
നവജാതശിശുക്കളുടെ ആധാർ എൻറോൾമെന്റിനും ഇപ്പോൾ അവസരമുണ്ട്. അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് ്സമയത്ത് അവരുടെ ബയോമെട്രിക്സ് ശേഖരിക്കുന്നില്ല. ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം.

കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കണം. അഞ്ചാംവയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ ഏഴുവയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലെങ്കിൽ നൂറ് രൂപ നൽകി പുതുക്കണം.

ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകാൻ നിങ്ങളുടെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകേണ്ടത് അനിവാര്യമാണ്. അക്ഷയ സെന്ററുകൾ, മറ്റ് ആധാർ സെന്ററുകൾ വഴി മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ ആധാറിൽ ഉൾപ്പെടുത്താനാകും. ഇതു വരെ ആധാറിൽ മൊബൈൽ അല്ലെങ്കിൽ ഇ-മെയിൽ കൊടുക്കാത്തവർക്കും നിലവിൽ ആധാറിലുള്ള മൊബൈൽ, ഇ-മെയിൽ എന്നിവയിൽ മാറ്റംവന്നവർക്കും ഈ സൗകര്യം ഉപയോഗിക്കാം.

ടെലഗ്രാം ചാനൽ പോലെ ഇനി വാട്ട്സ്ആപ്പിലും ചാനൽ തുടങ്ങാം ;വന്‍ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്

0

ബിസിനസുകാർക്കും കണ്ടന്റ് ക്രിയേറ്റേഴ്സിനും ഏറെ പ്രയോജനം ചെയ്യുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്. കഴിഞ്ഞ ദിവസമാണ് മെറ്റ വാട്ട്സ്ആപ്പ് ചാനലെന്ന പേരില്‌‍ ( WhatsApp Channel) പുതിയ ഫീച്ചർ പുറത്തിറക്കിയത്. വാട്ട്സാപ്പിലൂടെ ബിസിനസ് കൈകാര്യം ചെയ്യുന്നവരെ അപ്ഡേറ്റായി ഇരിക്കാൻ ഈ ഫീച്ചർ സഹായിക്കും. തിരഞ്ഞെടുക്കുന്ന ചാനലുകളിലെ അപ്ഡേറ്റുകൾ ഉപയോക്താക്കൾക്ക് അറിയാനാകും.

ഇതിലൂടെ ടെക്സ്റ്റ്, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, സ്റ്റിക്കറുകൾ, വോട്ടെടുപ്പുകൾ എന്നിവ ഉൾപ്പെടെ ഏത് ഫോർമാറ്റിലും വിവരങ്ങൾ കൈമാറാനും കഴിയും. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ താല്പര്യങ്ങളെ അടിസ്ഥാനമാക്കി ചാനലുകൾ സെർച്ച് ചെയ്യാനാകുന്ന പ്രത്യേക ഡയറക്ടറിയും വാട്ട്സ്ആപ്പ് ക്രിയേറ്റ് ചെയ്യുന്നു

ചാനൽ ഫീച്ചർ ആദ്യം കൊളംബിയയിലും സിംഗപ്പൂരിലുമാണ് ലഭ്യമാകുന്നത്. വരും മാസങ്ങളിൽ കൂടുതൽ രാജ്യങ്ങളിൽ ഈ ഫീച്ചർ അവതരിപ്പിക്കും. ബ്രോഡ്കാസ്റ്റ് മെസെജുകൾ അയയ്‌ക്കുന്നതിന് അഡ്മിൻമാർക്ക് ഈ ഫീച്ചർ പ്രയോജനപ്പെടുത്താം.

അപ്ഡേറ്റ് (Update) എന്ന പുതിയ മെനു വാട്ട്സ്ആപ്പ് കഴിഞ്ഞ ദിവസം ക്രിയേറ്റ് ചെയ്തിരുന്നു. റഗുലർ വാട്ട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ വാട്ട്സ്ആപ്പ് ചാനലുകൾ. ആരൊക്കെ ചാനലിൽ ജോയിൻ ചെയ്യണം എന്നത് ചാനൽ അഡ്മിൻസാണ് തീരുമാനിക്കുന്നത്. ചാനൽ അഡ്മിൻസിൽ ഫോളോവേഴ്സിന്റെ പ്രൊഫൈൽ ചിത്രമോ മറ്റ് വിവരങ്ങളോ അറിയാനാകില്ല എന്ന പ്രത്യേകതയുമുണ്ട്.

ഹയർ സെക്കൻഡറി പരീക്ഷാ ഫലം വൈകിട്ട് 4 മുതൽ ഓൺലൈനായി അറിയാം

0

കേരള ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം വൈകിട്ട് 3ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. നാലു മുതൽ ഓൺലൈനായി ഫലം ലഭ്യമാകും.

ഫലം അറിയാൻ വെബ്സൈറ്റുകൾ:
www.keralaresults.nic.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in

ഫലം അറിയാൻ മൊബൈൽ ആപ്:
SAPHALAM 2023,
iExaMS – Kerala,

എസ്.എസ്.എൽ.സി. ഫലം അറിയാം | SSLC Result 2023

0

എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു.

നാലു മണി മുതൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി. ലൈവ് മൊബൈൽ ആപ്പിലും വിവിധ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും. 4,19,128 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. എസ്.എസ്.എൽ.സി. ഫലമറിയാൻ കൈറ്റിന്റെ നേതൃത്വത്തിൽ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിനുപുറമെ ‘സഫലം 2023’ ( Saphalam 2023) എന്ന മൊബൈൽ ആപ്പും സജ്ജമാക്കി.

ഫലം ലഭിക്കുന്ന മറ്റു വെബ്‌സൈറ്റുകൾ:

സ്വന്തം പേരിൽ മറ്റാരെങ്കിലും ഫോൺ കണക്‌ഷൻ എടുത്തോ? കണ്ടുപിടിക്കാം, റദ്ദാക്കാം

0

സ്വന്തംപേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ സഹായിക്കും. ഇത്തരം കണക്‌ഷൻ നീക്കം ചെയ്യാനും കഴിയും. www.sancharsaathi.gov.in എന്ന വെബ്സൈറ്റിൽ ‘നോ യുവർ മൊബൈൽ കണക‍്ഷൻസ്’ ക്ലിക് ചെയ്യുക. മൊബൈൽ നമ്പറും ഒടിപിയും നൽകുന്നതോടെ അതേ കെവൈസി രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റു കണ‍ക‍്ഷനുണ്ടെങ്കിൽ അവ കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ’ എന്നു കൊടുത്താലുടൻ ടെലികോം കമ്പനികൾ ആ സിം കാർഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.

Here are the steps on how to know the number of connections issued in your name:

  1. Go to the TAFCOP (Telecom Analytics for Fraud Management and Consumer Protection) portal at https://tafcop.sancharsaathi.gov.in
  2. Click on the “Check Mobile Connections” tab.
  3. Enter your mobile number and click on “Submit”.
  4. You will receive an OTP on your mobile number. Enter the OTP and click on “Validate”.
  5. You will see a list of all the mobile connections that are registered in your name.
  6. If you find any connections that you do not recognize, you can report them by clicking on the “Report” button.

ബാച്ചിലർ ഓഫ് ഡിസൈൻ (B.DES) കോഴ്‌സ്

0

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 അധ്യയന വർഷം ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷിക്കാം. ജൂൺ ഒന്നുവരെ അപേക്ഷിക്കാം. www.lbscentre.kerala.gov.in വഴി ഓൺലൈനായി 2023 മേയ് 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. അടിസ്ഥാന യോഗ്യത പ്ലസ്ടു ആണ്. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കണം. ഫോൺ: 0471-2324396, 2560327.

ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സ്

0

2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി 2023 മേയ് 29. www.lbscentre.kerala.gov.in വഴി ഓൺലൈനായി 2023 മേയ് 27 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. അടിസ്ഥാന യോഗ്യത പ്ലസ്ടു ആണ്. കൂടുതൽവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2324396, 2560327.

2023 ഇഗ്നോ പ്രവേശനം. അവസാന തീയതി ജൂൺ 30.

0

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലായിൽ ആരംഭിക്കുന്ന അക്കാദമിക് സെക്ഷനിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രവേശനം (ഫ്രഷ്/റീ-റെജിസ്ട്രേഷൻ) ആരംഭിച്ചു. ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി 2023 ജൂൺ 30.

എം ബി എ, റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എജുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എജുക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജുക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസില്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവയോൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.

പ്രവേശനത്തിനുളള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. https://ignouadmission.samarth.edu.in/ / https://onlinerr.ignou.ac.in/ എന്നിവയാണ് ലിങ്കുകൾ. ഇഗ്നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജൂലൈ 2023 സെഷനിലേക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കൾ അവരുടെ യൂസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യൂനതകൾ ഉണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുൻപ് അവ നീക്കം ചെയ്യേണ്ടതുമാണ്.

വിശദവിവരങ്ങൾക്ക് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം – 695 002 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 – 2344113/2344120/9447044132. ഇമെയിൽ: rctrivandrum@ignou.ac.in

എം.സി.എ പ്രവേശനം: അപേക്ഷകൾ ക്ഷണിച്ചു | MCA Admission 2023

0

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(എം.സി.എ) പ്രവേശനത്തിന് 2023 മേയ് 10 മുതൽ മേയ് 31 വരെ അപേക്ഷിക്കാം.

അപേക്ഷാ യോഗ്യത : ബി.സി.എ/കമ്പ്യൂട്ടർ സയൻസ്സിലോ ഐ.റ്റി. യിലോ നേടിയ ബി.എസ്സ്.സി./ബി.ഇ. /ബി.ടെക് എഞ്ചിനിയറിംഗ് ബിരുദം അഥവാ തത്തുല്യ യോഗ്യത അല്ലെങ്കിൽ ബി.എ./ ബി.എസ്സ്.സി./ ബി.കോം./ ബി.ഇ./ ബി.ടെക്/ബി.വോക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം. മാത്തമാറ്റിക്‌സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്‌സ് പഠിക്കാത്തവർ യൂണിവേഴ്‌സിറ്റി/കോളേജ് തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്‌സിൽ യോഗ്യത നേടേണ്ടതായിവരും. യോഗ്യതാ പരീക്ഷ 50% മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാരും ഭിന്നശേഷിക്കാർക്കും ആകെ 45% മാർക്ക് നേടിയാൽ മതിയാകും.

അപേക്ഷാഫീസ് : പൊതു വിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽക്കൂടി ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 2023 മേയ് 31 വരെ അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് എൽ.ബി.എസ് സെന്റർ ഡയറക്ടർ പിന്നീട് പ്രഖ്യാപിക്കുന്ന തീയതിയിൽ നടത്തുന്ന പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ ആണ് ഈ കോഴ്‌സിലേയ്ക്കുള്ള പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

How to Edit WhatsApp Messages

0

WhatsApp is a popular messaging app that allows users to send text, photos, videos, and voice messages. However, until recently, there was no way to edit a message after it had been sent. This could be frustrating if you accidentally sent a message with a typo or if you wanted to change the content of a message.

WhatsApp finally added the ability to edit messages. To edit a message, simply long-press on the message and select “Edit.” You can then make changes to the message and tap “Done.” The edited message will be displayed in the conversation

The ability to edit messages is a welcome addition to WhatsApp. It will make it easier to correct mistakes and to change the content of messages. If you are a WhatsApp user, be sure to update your app so that you can take advantage of this new feature.

  1. Open the WhatsApp conversation that contains the message you want to edit.
  2. Long-press on the message you want to edit.
  3. Select “Edit” from the menu that appears.
  4. Make the changes you want to the message.
  5. Tap “Done”.
  6. The edited message will be displayed in the conversation.
  7. Please note that you can only edit a message for a limited amount of time after it has been sent. Once the time limit has expired, you will no longer be able to edit the message

+62,+251, +63 തുടങ്ങിയ നമ്പറുകളില്‍ നിന്ന് വാട്‌സ് ആപ് കാളുകള്‍ വരുന്നുണ്ടോ..എടുക്കരുത്..തിരിച്ചു വിളിക്കരുത്.

0

ഇന്തോനേഷ്യ (+62), എത്യോപ്യ (+251), മലേഷ്യ (+60), കെനിയ (+254), വിയറ്റ്‌നാം (+84) തുടങ്ങി വിവിധ രാജ്യാന്തര നമ്പറുകളില്‍ നിന്നായി നിരവധി വാട്ട്‌സ്ആപ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ കോളുകള്‍ വരുന്നുണ്ട്. അതൊന്നും ആ രാജ്യങ്ങളില്‍ നിന്ന് വരുന്ന കോളുകളല്ല മറിച്ച് തട്ടിപ്പ് സംഘങ്ങളുടെ തന്ത്രം മാത്രമാണ്.

എല്ലാ ദിവസവും പലതവണയായി ഇന്തോനോഷ്യന്‍ കോഡില്‍ തുടങ്ങുന്ന നമ്പറില്‍ നിന്ന് വാട്‌സ് ആപ്‌കോളുകള്‍ ലഭിക്കുന്നതായാണ് ആളുകള്‍ പരാതിപ്പെടുന്നത്. അജ്ഞാത നമ്പറുകളില്‍ നിന്ന് വിഡിയോ കോളുകളും ധാരാളം വരുന്നുണ്ട്. അവ അറ്റന്‍ഡ് ചെയ്യുന്നതാണ് ഏറ്റവും അപകടം സൃഷ്ടിക്കുക.

അന്താരാഷ്ട്ര കോഡുകളില്‍ തുടങ്ങുന്ന അറിയാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുതെന്ന് ട്രായ് (TRAI) തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

തട്ടിപ്പ് കാളുകൾ എങ്ങനെ തടയാം

വാട്ട്സാപ്പിൽ Unknown നമ്പറിൽ നിന്നും വരുന്ന കോളുകൾ mute ചെയ്യാൻ സാധിക്കും. അത് എങ്ങനെയെന്ന് അറിയാൻ താഴെ കാണുന്ന വീഡിയോ നോക്കുക. ഈ ഓപ്ഷൻ നിങ്ങളുടെ ഫോണിൽ വന്നിട്ടില്ല എങ്കിൽ പ്ലേ സ്റ്റോറിൽ പോയി വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്യുക.

കേന്ദ്ര ഗവ. സർട്ടിഫിക്കറ്റോടെ മോണ്ടിസ്സോറി, പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ്

0

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ മേയ് മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം . ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ- പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഫോൺ: 7994449314. https://www.beciltraining.com/index.html

ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനായി ലഭിക്കും

0

തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനായി നൽകുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. https://Pearl.registration.Kerala.gov.in എന്നപോർട്ടലിലെ ‘Certificate’ മെനുവിലൂടെ ആധാരപകർപ്പുകൾക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.

ആവശ്യമായ ഫീസ് ഓൺലൈൻ വഴി അടച്ച് സമർപ്പിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തിയ ആധാരത്തിന്റെ പകർപ്പുകൾ തയ്യാറാക്കും. ഈ ഡിജിറ്റൽ പകർപ്പുകൾ അപേക്ഷകന് ഡൗൺലോഡ് ചെയ്‌തെടുക്കാവുന്ന രീതിയിൽ ‘PEARL’ സംവിധാനത്തിൽ മാറ്റം വരുത്തിയതായി രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ അറിയിച്ചു.

സൗജന്യ ലാപ്‌ടോപ്പ് വിതരണം

0

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാഗംങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു. 2021-2022, 2022-2023 അധ്യയന വര്‍ഷങ്ങളില്‍ എന്‍ജിനീയറിങ്, എം ബി ബി എസ്, ബി എസ് സി അഗ്രികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ബി എ എം എസ്, ബി എച്ച് എം എസ്, എം സി എ, എം ബി എ, ബി എസ് സി – എം എസ് സി നഴ്‌സിങ് എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മെറിറ്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം.

കൂടാതെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് സൗജന്യ പഠനകിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2023 മെയ് ആറ്. പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് കുടിശിക ഒടുക്കുന്നതിനുള്ള കാലാവധി 2023 മെയ് 31 വരെ നീട്ടി. വിവരങ്ങള്‍ ജില്ലാ ഓഫീസുകളിലും, www.kmtwwfb.org സൈറ്റിലും ലഭിക്കും. ഫോണ്‍: 0474 2749334.

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ്

0

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കൾക്കായി വിദ്യ വാഹൻ മൊബൈൽ ആപ്പ്. കേരള മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്‌കൂൾ ബസ് ട്രാക്ക് ചെയ്യാം. സ്‌കൂൾ ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗത, മറ്റ് അലർട്ടുകൾ തുടങ്ങിയ വിവരങ്ങൾ രക്ഷിതാക്കൾക്ക് വിദ്യ വാഹൻ ആപ്പ് വഴി ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം.

കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ആപ്പ് തയ്യാറാക്കിയത്. പൂർണ്ണമായും സൗജന്യമായാണ് ഇത് നൽകുന്നത്. ആപ്പ് ഉപയോഗിക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതിന് രക്ഷിതാക്കൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണം. സംശയനിവാരണത്തിന് 18005997099 ടോൾ ഫ്രീ നമ്പർ പ്രയോജനപ്പെടുത്താം. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൊബൈല്‍ ഫോണ്‍ അപകടം ഒഴിവാക്കാം | Mobile Phone Explodes Precautions

0

ഉപയോഗം കൂടുന്നതിനനുസരിച്ച് മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യുമ്പോള്‍ നിരവധി കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പൊട്ടിത്തെറി, വൈദ്യുതാഘാതം പോലുള്ള അപകടങ്ങള്‍ക്ക് കാരണമായേക്കാം. മൊബൈല്‍ ഫോണുകളില്‍ കൂടുതലായി ഉപയോഗിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററികളാണ്. ഇത്തരം ബാറ്ററികളില്‍ കെമിക്കല്‍ റിയാക്ഷന്റെ ഫലമായി ഗ്യാസ് ഫോം ചെയ്യുകയും ബാറ്ററി വീര്‍ത്തു വരികയും ചെയ്യുന്നു. കാലപ്പഴക്കം ചെന്ന ഫോണുകളിലെ ബാറ്ററികളും ഫോണുകളിലെ മറ്റ് തകരാറുകളും ബാറ്ററി വീര്‍ത്തുവരുന്നതും അപകടങ്ങള്‍ക്ക് ഇടവരുത്തിയേക്കാം.

ചാര്‍ജ് നില്‍ക്കുന്ന ബാറ്ററികളാണെങ്കിലും വീര്‍ത്തുകഴിഞ്ഞാല്‍ മാറ്റണം. ഫോണിന്റെ ഭാഗങ്ങള്‍ വിട്ടുവരിക, ഡിസ്പ്ലേയുടെ അരികിലൂടെ വെളിച്ചം കാണുക തുടങ്ങിയവ ബാറ്ററി വീര്‍ത്ത് വരുന്നതുകൊണ്ടാവാനും സാധ്യതയുണ്ട്. ചാര്‍ജ് കയറാന്‍ താമസം, ചാര്‍ജ് പെട്ടെന്ന് ഇറങ്ങുക, പെട്ടെന്ന് ചാര്‍ജ് കയറി ഇറങ്ങുക എന്നിവ ഉണ്ടെങ്കില്‍ മൊബൈല്‍ ഫോണിന്റെ ബാറ്ററിക്ക് തകരാറുണ്ടെന്ന് മനസിലാക്കാം. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ തുടക്കം മുതലേ എന്തെങ്കിലും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ തകരാര്‍ പരിഹരിക്കണം.

ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക

  1. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.
  2. ഫോണ്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ചൂടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സ്വിച്ച് ഓഫ് ചെയ്ത് ടെക്നീഷ്യന്റെ സഹായം തേടുക.
  3. സാവധാനത്തിലാണ് ചാര്‍ജ് ആവുന്നതെങ്കില്‍ ഫോണില്‍ തകരാറുണ്ടെന്ന് മനസിലാക്കാം.
  4. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതാത് കമ്പനി സര്‍വീസ് സെന്ററുകളില്‍ പരിശോധിച്ച് പ്രശ്നമില്ലെന്ന് ഉറപ്പാക്കി മാത്രം വീണ്ടും ഉപയോഗിക്കുക.
  5. ചാര്‍ജിങ് കൃത്യമായി നടക്കുന്നുണ്ടെങ്കിലും കാലാവധി കഴിഞ്ഞെങ്കില്‍ ഫോണ്‍ മാറ്റുക.
  6. വീഡിയോ കോള്‍ ചെയ്യുമ്പോഴും അമിതമായ ഉപയോഗംമൂലവും ഫോണ്‍ ചൂടാവുന്നുവെങ്കില്‍ ഫോണിന് വിശ്രമം നല്‍കുക. തുടര്‍ച്ചയായി ഉപയോഗിക്കാതിരിക്കുക.
  7. ഫോണിന്റെ സ്പെസിഫിക്കേഷന്‍ അനുസരിച്ച് ഗുണമേന്മയുള്ള ചാര്‍ജറുകള്‍ മാത്രം ഉപയോഗിക്കുക.
  8. രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജില്‍ ഇട്ടുവയ്ക്കരുത്. ഉറങ്ങുന്ന സമയത്ത് കിടക്കയ്ക്കരികില്‍ മൊബൈല്‍ ഫോണ്‍ വയ്ക്കരുത്.
  9. വെയിലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മൊബൈല്‍ ഫോണ്‍, പവര്‍ ബാങ്ക് എന്നിവ സൂക്ഷിക്കാതിരിക്കുക.
  10. ഗുണമേന്മ ഇല്ലാത്തതും വിലകുറഞ്ഞതുമായ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരിക്കുക.
  11. ഉപയോഗത്തിലില്ലാത്ത ഫോണുകളുടെ ബാറ്ററികള്‍ നീക്കം ചെയ്യുക.
  12. കുട്ടികള്‍ക്ക് കളിക്കുന്നതിന് ഉപയോഗശൂന്യമായ ഫോണുകളോ ബാറ്ററികളോ നല്‍കാതിരിക്കുക.
  13. അത്യാവശ്യമെങ്കില്‍ മുതിര്‍ന്നവരുടെ നിരീക്ഷണത്തില്‍ മാത്രം കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുക.
  14. നനഞ്ഞ കൈകൊണ്ട് ഒരിക്കലും ചാര്‍ജിങ്ങിലുള്ള ഫോണ്‍ ഉപയോഗിക്കരുത്.
  15. മൊബൈല്‍ ഫോണില്‍ വെള്ളം കയറിയാല്‍ എത്രയും പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്ത് ടെക്നീഷ്യന്റെ സഹായം തേടുക

ലക്ഷ്യ സ്കോളർഷിപ്പിന് അപേക്ഷിക്കാം

0

സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനു പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘ലക്ഷ്യ’ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 01.04.2023 ൽ 20-36 വയസ്.

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആകെ സീറ്റിന്റെ 25 ശതമാനം പട്ടികജാതിയിലെ ദുർബല വിഭാഗങ്ങൾക്ക് (വേടൻ, നായാടി, അരുന്ധതിയാർ, ചക്കിലിയൻ, കള്ളാടി) നീക്കി വച്ചിട്ടുണ്ട്.

കോഴ്‌സ് ഫീ പരമാവധി ഒരു ലക്ഷം രൂപയാണ്. ഹോസ്റ്റൽ ഫീ, സ്റ്റൈപന്റ് പ്രതിമാസം 5000 + 1000 (പരമാവധി പത്ത് മാസം വരെ), പ്രിലിംസ് എഴുത്തുപരീക്ഷാ പരിശീലനം: 10,000 രൂപ, മെയിൻസ് എഴുത്തു പരീക്ഷാ പരിശീലനം: 10,000 രൂപ, ബുക്ക് കിറ്റ് അലവൻസ്: 5,000 രൂപ എന്നിങ്ങനെയും ലഭിക്കും. www.icsets.org വഴി ഓൺലൈനായി എപ്രിൽ 30 നകം അപേക്ഷിക്കാം. അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2533272, 8547630004, 9446412579, www.icsets.org, icsets@gmail.com

തൊഴിലധിഷ്ഠിത പരിശീലനം

0

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി അംഗീകൃത കോഴ്‌സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ആരംഭിക്കും. ഒരു ബാച്ചിൽ 25 കുട്ടികൾ മാത്രം. 100 ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്നു. +2, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം.

എസ്.സി, എസ്.ടി, ബി.പി.എൽ, മത്സ്യബന്ധനം, ട്രാൻസ്‌ജെൻഡർ, ഒറ്റ രക്ഷാകർത്താവുള്ള കുട്ടികൾ എന്നീ വിഭാഗത്തിൽപെടുന്നവർക്ക് സ്‌കോളർഷിപ്പിലൂടെ കോഴ്‌സ് പൂർത്തീകരിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഏപ്രിൽ 22. വിശദവിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in.