Home Blog Page 19

ബിപിൻ റാവത്ത് മിന്നലാക്രമണങ്ങളുടെ നായകന്‍

0
Advertisements

ഉത്തരാഖണ്ഡിലെ പൗഡിയിലുള്ള സൈനികകുടുംബത്തിലാണ് ബിപിൻ റാവത്തിന്റെ ജനനം. ഹിമാചൽപ്രദേശിലെ ഷിംലയിലുള്ള എഡ്വേഡ് സ്കൂൾ, ഖഡഗ്വാസയിലെ നാഷണൽ ഡിഫൻസ് അക്കാദമി, ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലാണ് പഠനം. അച്ഛൻ ലഫ്. ജനറൽ ലക്ഷ്മൺ സിങ് റാവത്ത് സേവനമനുഷ്ഠിച്ച ’11 ഗൂർഖാ റൈഫിൾസ്’ ന്റെ അഞ്ചാം ബറ്റാലിയനിൽ ഓഫീസറായി 1978-ലാണ് ജനറൽ റാവത്ത് ഔദ്യോഗികജീവിതം തുടങ്ങിയത്.

ഇന്ത്യ-ചൈന അതിർത്തിയിൽ ഇൻഫന്ററി ബറ്റാലിയൻ കമാൻഡന്റും കശ്മീരിൽ ഇൻഫന്ററി ഡിവിഷൻ തലവനുമായി സേവനംചെയ്ത റാവത്ത്, മലമ്പ്രദേശങ്ങളിലെ യുദ്ധമുറകളിൽ വിദഗ്ധനായാണ് അറിയപ്പെടുന്നത്. ഈ വൈദഗ്ധ്യത്തിന്റെ പേരിൽ പരമവിശിഷ്ട സേവാ മെഡലും ഉത്തം യുദ്ധ സേവാമെഡലുമുൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്. ചൈനീസ് അതിർത്തി, കശ്മീർ താഴ്വര, വടക്കുകിഴക്കൻ മേഖല എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2020 ജനുവരി ഒന്നിനാണ് രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാമേധാവിയായി (സി.ഡി.എസ്.) ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റത്. കരസേനാമേധാവിയായി മൂന്നുവർഷം പൂർത്തിയാക്കിയ റാവത്ത് 62 വയസ്സ് പൂർത്തിയാവാൻ രണ്ടരമാസം ബാക്കിനിൽക്കെയാണ് ആദ്യ സംയുക്ത സേനാമേധാവിയായി സ്ഥാനമേറ്റെടുത്തത്. മൂന്നുവർഷമായിരുന്ന അദ്ദേഹത്തിന്റെ കാലാവധി. സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സി.ഡി.എസ്. എന്ന പദവിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത്. 1999-ൽ കാർഗിൽ യുദ്ധത്തിനുശേഷം നിയോഗിക്കപ്പെട്ട കെ. സുബ്രഹ്മണ്യം കമ്മിറ്റിയാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവെച്ചത്.

Advertisements

മാസ്റ്റർ ഓഫ് സർജിക്കൽ സ്ട്രൈക്സ്’- രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത് ഇപ്രകാരമാണ്. കാർക്കശ്യം, ധീരത, ഉറച്ച നിലപാട്… രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്ത് നിയോഗിക്കപ്പെട്ടതും വെല്ലുവിളികൾ നേരിടാനുള്ള ആ ചങ്കുറപ്പിനുള്ള അംഗീകാരം കൂടിയായിരുന്നു

Niyukthi 2021 Job Fest at University College of Engineering, Kariavattom on December 11

0
Advertisements

നാഷണൽ എംപ്ലോയ്‌മെന്റ് ഡിപ്പാർട്മെന്റ് ആഭിമുഖ്യത്തിൽ മെഗാ ജോബ്ഫെയർ “നിയുക്തി 2021” ഡിസംബർ 11 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ സംഘടിപ്പിക്കുന്നു. നൂറോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള നിർദേശങ്ങൾ വിശദമായി വായിക്കുക.

Date: 2021 December 11

Venue : University College of Engineering, Kariavattom 04712476713

തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി https://jobfest.kerala.gov.in/ എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ ചെയ്യുക.

പങ്കെടുക്കുന്ന കമ്പനികൾ

  1. SBI LIFE Insurance Co. LTD
  2. MURALYA DAIRY PRODUCTS PVT LTD
  3. SWIGGY
  4. Muthoot finance
  5. EUREKA FORBES
  6. SARATHY AUTOCARS
  7. POPULAR HYUNDAI
  8. SIVAJI MOTORS
  9. KIMS HOSPITAL
  10. LIC OF INDIA
  11. Asirvad Microfinance LTD
  12. ASIANET SATELLITE COMMUNICATION LTD
  13. NIPPON TOYOTTA
  14. Bhima Jewellery
  15. Axis Bank Ltd
  16. TCS

പങ്കെടുക്കുന്ന കമ്പനികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് https://jobfest.kerala.gov.in/portal/employers എന്ന ലിങ്ക് സന്ദർശിക്കുക.

Advertisements

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടത്തുന്ന മേളയിൽ ഉദ്യോഗാർത്ഥികൾ മാസ്ക്, ഹാൻഡ് സാനിറ്റൈസർ എന്നിവ കയ്യിൽ കരുതണം

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം!

0
Advertisements

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകുന്നു.

ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനിയർക്ക് നല്‍കണം.
അപേക്ഷയോടൊപ്പം , പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം (വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ് , സക്ഷന്‍ ഉപകരണം, ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ മുതലായവ) അദേഹത്തിൻ്റെ ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന് ഒരു ഗവണ്മെൻ്റ് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വേണം.
200/- രൂപ മുദ്രപത്രത്തില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കണം. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു വേണ്ട മുഴുവന്‍ വൈദ്യുതിയും സൗജന്യമായി ലഭിക്കും.

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അസിസ്റ്റൻ്റ് എന്‍ജിനീയര്‍ കണക്കാക്കും. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവൻ രക്ഷാ സംവിധാനം തുടർന്നും ആവശ്യമാണെന്ന അസിസ്റ്റൻ്റ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റിൻമേൽ ഇളവ് തുടരാവുന്നതാണ്.

Advertisements

Niyukthi 2021 Job Fest : St.Paul’s College Kalamassery

0
Advertisements

നിയുക്തി 2021 തൊഴിൽ മേള : സെന്റ് പോൾസ് കോളേജ് കളമശ്ശേരി

നാഷണൽ എംപ്ലോയ്‌മെന്റ് ഡിപ്പാർട്മെന്റ് ആഭിമുഖ്യത്തിൽ മെഗാ ജോബ്ഫെയർ ആയ “നിയുക്തി 2021” ഡിസംബർ 11 ന് എറണാകുളം കളമശ്ശേരിയിലുള്ള സെന്റ് പോൾസ് കോളേജിൽ സംഘടിപ്പിക്കുന്നു. അൻപതോളം ഉദ്യോഗദായക്കാർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള നിർദേശങ്ങൾ വിശദമായി വായിക്കുക

Date: 2021 December 11

Venue : St.Paul’s College Kalamassery. Contact:  04842422458

തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി https://jobfest.kerala.gov.in/ എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ ചെയ്യുക.

പങ്കെടുക്കുന്ന കമ്പനികൾ

  1. Hotel Grand Muziris
  2. GRAND COCHIN RETAIL LLP
  3. SFO TECHNOLOGIES PVT LTD
  4. Skyline Systems & Services
  5. Joy Alukkas India Limited
  6. SupporSages Consultancy Services Pvt Ltd
  7. Incheon Motors Pvt Ltd
  8. GREEN METHOD ENGINEERING PRIVATE LIMITED
  9. SABINE HOSPITAL & RESEARCH CENTRE PRIVATE LIMITED
  10. ZYUS EDUCARE PRIVATE LIMITED
  11. YUVA
  12. SARIGAMA SCHOOL OF MUSIC
  13. Reliance Jio
  14. Reliance Retail – My Jio Stores
  15. MYG DIGITAL HUB
  16. Ayur Care
  17. MuthootMicrofin Ltd
  18. Happy herbal care
  19. Asirvad Microfinance LTD
  20. Aster Medicity
  21. LULU INTERNATIONAL SHOPPING MALLS PVT LTD

പങ്കെടുക്കുന്ന കമ്പനികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് https://jobfest.kerala.gov.in/portal/employers എന്ന ലിങ്ക് സന്ദർശിക്കുക.

Advertisements

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടത്തുന്ന മേളയിൽ ഉദ്യോഗാർത്ഥികൾ മാസ്ക്, ഹാൻഡ് സാനിറ്റൈസർ എന്നിവ കയ്യിൽ കരുതണം

നിയുക്തി 2021 തൊഴിൽ മേള

0
Advertisements

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നിയുക്തി 2021 തൊഴിൽ മേള സംഘടിപ്പിക്കുന്നു. ആലപ്പുഴ , വയനാട് എറണാകുളം, തിരുവനന്തപുരം, പാലക്കാട് കൊല്ലം, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ മലപ്പുറം, ജില്ലകളിൽ തൊഴിൽ മേള നടക്കും.

വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തൊഴിൽ മേളയിൽ നിരവധി തൊഴിലവസരങ്ങൾ ഉണ്ട്. ഐ ടി, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ , ടെക്നിക്കൽ , മാനേജ്മെൻറ് , സെയിൽസ് , മാർക്കറ്റിംഗ്, ഓഫീസർ രജിസ്ട്രേഷൻ തുടങ്ങി നിരവധി മേഖലകളിൽ തൊഴിൽ അവസരങ്ങൾ ഉണ്ട് .

നിയുക്തി 2021 – ആലപ്പുഴ

Date: 04/12/2021
Venue: Christian College, Chengannur

ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

Advertisements

നിയുക്തി 2021 – വയനാട്

Date: 04.12.2021
Venue: WMO Arts & Science College, Wayanad.  04936202534

വയനാട് ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

നിയുക്തി 2021 – എറണാകുളം

Date: 11/12/2021
Venue: St.Paul’s College Kalamassery. 04842422458

Advertisements

എറണാകുളം ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

നിയുക്തി 2021 – തിരുവനന്തപുരം

Date: 11/12/2021
Venue: University College of Engineering, Kariavattom. 04712476713

തിരുവനന്തപുരം ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

Advertisements

നിയുക്തി 2021 – പാലക്കാട്

Date: 11/12/2021
Venue: Victoria College, Palakkad 04912505204

പാലക്കാട് ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

നിയുക്തി 2021 – കൊല്ലം

Date: 18/12/2021
Venue: Fatima Mata National College, Kollam 04742746789

Advertisements

പാലക്കാട് ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

നിയുക്തി 2021 – കോഴിക്കോട്

Date: 18/12/2021
Venue:

കോഴിക്കോട് ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

Advertisements

നിയുക്തി 2021 – കോട്ടയം

Date: 18/12/2021
Venue: Baselius College, Kottayam 04812560413

കോട്ടയം ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

നിയുക്തി 2021 – തൃശ്ശൂർ

Date: 20/12/2021
Venue: St. Thomas College, Thrissur. 04872331016

Advertisements

ത്യശ്ശൂർ ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

നിയുക്തി 2021 – മലപ്പുറം

Date: 22/12/2021
Venue: Ma’din Polytechnic College, Malappuram. 04832734904

മലപ്പുറം ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

Advertisements

നിയുക്തി 2021 – പത്തനംതിട്ട

Date: 23/12/2021
Venue: MACFAST College, Thiruvalla 04682222745

പത്തനംതിട്ട ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

നിയുക്തി 2021 – കാസർകോഡ്

Date: 08/01/2022
Venue: Nehru Arts & Science College, Kanhangad 04994255582

Advertisements

കാസർകോഡ് ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

ബിഎസ്എൻഎൽ വളർച്ചയുടെ പാതയിൽ ? കാരണം ഇതാണ്.

0
Advertisements

ബിഎസ്എൻഎൽ ലേക്ക് ഉടൻ തന്നെ ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കൾ എത്താൻ സാധ്യത. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ വാഗ്ദാനം ചെയ്യുന്നതിനെ അപേക്ഷിച്ച് ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ വളരെ വിലകുറഞ്ഞതാണ്. പല ഉപയോക്താക്കളും തങ്ങളുടെ സെക്കൻഡറി സിം കാർഡ് BSNL-ലേക്ക് മാറ്റിയേക്കാം. ഭാവിയിൽ 4G പ്ലാനുകളിൽ ഇത് BSNL-നെ വളരെയധികം സഹായിച്ചേക്കാം.

എല്ലാ ഓപ്പറേറ്റർമാരും വിപണിയിലെ മിക്ക ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളിലും 20% മുതൽ 25% വരെ താരിഫ് വർദ്ധനവ് വരുത്തി. എന്നാൽ ബിഎസ്എൻഎൽ നിരക്ക് വർദ്ദനവ് വരുത്തിയിട്ടില്ല.

പല ഉപയോക്താക്കളും തങ്ങളുടെ സെക്കൻഡറി സിം കാർഡ് BSNL-ലേക്ക് മാറ്റിയേക്കാം. കാരണം, താരിഫ് വർദ്ധനയോടെ, സ്വകാര്യ ഓപ്പറേറ്റർമാരുടെ പുതിയ നിരക്കുകൾ കാരണം പലർക്കും അവരുടെ സെക്കൻഡറി സിം കാർഡ് റീചാർജ് വളരെ ചെലവേറിയതായി മാറിയിരിക്കുന്നു. അതേസമയം, ബിഎസ്എൻഎൽ ആകർഷകമായ ആനുകൂല്യങ്ങളോടെ വിലകുറഞ്ഞ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ആയതിനാൽ പലരും ബി.എസ് എൻ എല്ലിലേക്ക് പോർട്ട് ചെയ്തേക്കാമെന്ന് വിലയിരുത്തപ്പെട്ടുന്നു.

Advertisements

ജർമ്മനിയിൽ മലയാളി നഴ്‌സുമാരെ കാത്തിരിക്കുന്നത് 10,000 ഒഴിവ്

0
Advertisements

മലയാളി നഴ്‌സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരങ്ങൾ തുറന്നുകൊടുക്കുന്ന ധാരണാപത്രത്തിൽ നോർക്കയും ജർമ്മൻ സർക്കാർ ഏജൻസിയും ഒപ്പുവെക്കും. ജർമ്മൻ ഹെൽത്ത് കെയർ മേഖലയിലേക്ക് വിദേശ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നതിന് അനുമതിയുള്ള ഒരു ഏജൻസിയാണ് ഫെഡറൽ എംപ്ലോയ്‌മെന്റ്, കൂടാതെ നോർക്കയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനവുമാണ്.

ഈ പദ്ധതിക്ക് ‘ട്രിപ്പിൾ വിൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതാദ്യമായാണ് ഒരു സർക്കാർ ഏജൻസി ഇത്തരമൊരു പദ്ധതിയുടെ ഭാഗമാകുന്നത്. ആരോഗ്യമേഖലയിൽ ഏകദേശം 10,000 തൊഴിലവസരങ്ങൾ ഉണ്ട്. കേരളത്തിൽ ഓരോ വർഷവും ഏകദേശം 8,500 നഴ്‌സിംഗ് വിദ്യാർത്ഥികളാണ് ബിരുദം നേടുന്നത്. ജർമ്മൻ ഭാഷ പഠിച്ച് സർക്കാർ അംഗീകൃത നഴ്സിംഗ് ബിരുദം നേടിയാൽ ഒരാൾക്ക് ജർമ്മനിയിൽ ജോലി നേടാം. ഒരാൾക്ക് ജർമ്മൻ ഭാഷയിൽ B2 ലെവൽ പ്രാവീണ്യം ഉണ്ടായിരിക്കണം. നോർക്ക വഴി റിക്രൂട്ട് ചെയ്യുന്നവർക്ക് B1 ലെവൽ യോഗ്യത മാത്രമേ ആവശ്യമുള്ളൂ, ജർമ്മനിയിൽ എത്തിയതിന് ശേഷം B2 ലെവൽ യോഗ്യത നേടാം.

വിദ്യാർത്ഥികളെ കേരളത്തിൽ അഭിമുഖം നടത്തി നോർക്ക റിക്രൂട്ട് ചെയ്യും. അവർക്ക് ജർമ്മൻ ഭാഷയിൽ പരിശീലനം നൽകും. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, നിയമവിധേയമാക്കൽ തുടങ്ങിയ നടപടിക്രമങ്ങളും ഇതോടൊപ്പം ആരംഭിക്കും. ജർമ്മൻ ഭാഷയിൽ B1, B2 ലെവലുകൾ കടന്നാൽ അവർക്ക് 250 യൂറോ നൽകും. ബി1 ലെവൽ കഴിഞ്ഞാൽ വിസ കിട്ടി ജർമനിയിലേക്ക് പോകാം. ജർമ്മനിയിലെ തൊഴിലുടമ B2 ലെവൽ ഭാഷാ പ്രാവീണ്യത്തിലും ജർമ്മനിയിൽ ലൈസൻസിംഗ് പരീക്ഷകളിലും പരിശീലനം നൽകും. ജർമ്മനിയിൽ എത്തി ഒരു വർഷത്തിനകം ലൈസൻസ് നേടണം. പരീക്ഷയിൽ വിജയിക്കാനായില്ലെങ്കിൽ, അധികാരികളുടെ മുമ്പാകെ സാധുവായ കാരണം ഹാജരാക്കി ടെസ്റ്റ് പാസാക്കാൻ ഒരാൾക്ക് മൂന്ന് വർഷം വരെ എടുക്കാം. ടെസ്റ്റുകൾ വിജയിക്കുന്നതുവരെ അവർക്ക് കെയർ ഹോമുകളിൽ ജോലി ചെയ്യാം. അവർക്ക് ജർമ്മൻകാർക്ക് തുല്യമായ ശമ്പളവും നൽകും.

Advertisements

കെൽട്രോൺ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

0
Advertisements

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സ്‌പ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്‌സ്, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ഐ.ഒ.ടി, പൈഥണ്‍ മെഷിന്‍ ലേണിംഗ്, ജാവ, പി.എച്ച്.പി, എന്നിവയാണ് കോഴ്‌സുകള്‍.

അടിസ്ഥാന യോഗ്യത – പ്ലസ് ടു, ഐ. ടി. ഐ, ഡിപ്ലോമ, ബി ടെക്. പ്രായപരിധി ഇല്ല. അപേക്ഷാ ഫോം www.ksg.keltron.in വെബ്‌സൈറ്റില്‍.
അവസാന തീയതി – 2021 ഡിസംബര്‍ 15.
ഫോണ്‍ – 8590605260, 04712325154.
വിലാസം – കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം.

How to type Malayalam in Photoshop or Filmora Software

0
Advertisements

ഇനി ഫോട്ടോഷോപ്പിലും ഫിലിമോറയിലും മലയാളം ഈസിയായി ടൈപ്പ് ചെയ്യാം.

ആവശ്യമായ സോഫ്റ്റ്വേയറുകൾ

  1. TYPEIT Software
  2. Google Input Tool Malayalam
  3. FML fonts

മലയാളം ടൈപ്പ് ചെയ്യുന്നതിന് വേണ്ടി TypeIt സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനെ കുറിച്ചും FML ഫോണ്ടുകൾ ഡൗൺലോഡ് ചെയുന്നതും വിശദമായി അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Advertisements

BSNL 4G അടുത്ത വർഷം സെപ്റ്റംബറിൽ

0
Advertisements

ബിഎസ്എൻഎൽ 2022 സെപ്റ്റംബറോടെ രാജ്യത്തുടനീളം 4G സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. കമ്പനിക്ക് ഏകദേശം 900 കോടി രൂപ വരുമാനം ലഭിക്കുമെന്ന് കമ്യൂണിക്കേഷൻസ് സഹമന്ത്രി ദേവുസിൻ ചൗഹാൻ പാർലമെന്റിൽ അറിയിച്ചു.

ടെലികോം കമ്പനികളായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയിൽ നിന്ന് ആസ്തികൾ വിറ്റഴിക്കുന്നതിനുള്ള ഒരു പദ്ധതിയും നിലവിലില്ലെന്ന് ദേവുസിൻ ചൗഹാൻ ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.

നേരത്തെ, 4G അപ്ഗ്രേഡേഷൻ പ്ലാനുകളുമായി മുന്നോട്ട് പോകുന്നതിന് നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിന്റെ (NSCS) അംഗീകാരം BSNL നേടിയിരുന്നു, എന്നാൽ നോക്കിയ ഉപകരണങ്ങൾ സുരക്ഷിതമല്ലെന്ന് ബോർഡിലെ സർക്കാർ നോമിനികൾക്ക് മുന്നറിയിപ്പ് കൊടുത്തതിനാൽ അത് റദ്ദാക്കി. നോക്ക

Advertisements

BSNL Kerala Bharat Fibre Broadband Combo Tariffs Plans

0
Advertisements

Installation charges for LL /DSL /Bharat Fibre /BBoWiFi /Bharat AirFibre (Voice/Broadband) connections is Waived off up to 30-Jan-2022. Promotional scheme to offer 90% discount up to Rs. 500/- on First Fixed Monthly Charges (FMC) across all the Bharat Fiber plans is available in all the Circles up to 29-Jan-2022.

Fibre Experience: 399 Per month

Speed: Upto 30 Mbps till 1000 GB
Speed: 2Mbps Beyond 1000 GB
Unlimited Data Download
Local + STD: Unlimited any Network
90% discount upto Rs.500/- on first month rent

Fibre Basic : 499 per month

Speed: Upto 30 Mbps till 3300 GB
Speed: 2Mbps Beyond 3300 GB
Unlimited Data Download
Local + STD: Unlimited any Network
90% discount upto Rs.500/- on first month rent

Fibre Basic Plus : 599 Per month

Speed: Upto 60 Mbps till 3300 GB
Speed: 2Mbps Beyond 3300 GB
Unlimited Data Download
Local + STD: Unlimited any Network
90% discount upto Rs.500/- on first month rent

Super Star Premium 1 : 749 Per month

Speed: Upto 100 Mbps till 1000 GB
Speed: 5 Mbps beyond 1000 GB
Unlimited Data Download
Local + STD: Unlimited any Network
90% disc upto Rs500 on 1st month rent; Free OTT:SonyLIV Premium,Zee5Premium, VooT,YuppTV-Live,Movies

Fibre Value : 799 Per month

Speed: Upto 100 Mbps till 3300 GB
Speed: 2Mbps Beyond 3300 GB
Unlimited Data Download
Local + STD: Unlimited any Network
90% discount upto Rs.500/- on first month rent

Super Star Premium 2 : 949 Per month

Speed: Upto 150 Mbps till 2000 GB
Speed: 10 Mbps beyond 2000 GB
Unlimited Data Download
Local + STD: Unlimited any Network
90% disc upto Rs500 on 1st month rent; Free OTT: SonyLIV Premium,Zee5Premium, VooT,YuppTV-Live,Movies

Fibre Premium : 999 Per month

Speed: Upto 200 Mbps till 3300 GB
Speed: 2Mbps Beyond 3300 GB
Unlimited Data Download
Local + STD: Unlimited any Network
90% discount upto Rs.500/- on first month rent. Free of Cost-Disney+Hotstar Premium Pack

Fibre Premium Plus : 1277 Per Month

Speed: Upto 200 Mbps till 3300 GB
Speed: 15 Mbps beyond 3300 GB
Unlimited Data Download
Local + STD: Unlimited any Network
90% discount upto Rs.500/- on first month rent

Fibre Ultra : 1499 Per Month

Speed: Upto 300 Mbps till 4000 GB
Speed: 4Mbps Beyond 4000 GB
Unlimited Data Download
Local + STD: Unlimited any Network
90% discount upto Rs.500/- on first month rent. Free of Cost-Disney+Hotstar Premium Pack

ഈ 10 ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ നീക്കം ചെയ്യുക

0
Advertisements

ക്യുആർ കോഡ് റീഡറുകൾ, ഡോക്യുമെന്റ് സ്‌കാനറുകൾ, ഫിറ്റ്‌നസ് മോണിറ്ററുകൾ, ക്രിപ്‌റ്റോകറൻസി ട്രേഡിങ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ സാധാരണ ആപ്പുകളും ശരിയായ വഴിക്കല്ല പ്രവർത്തിക്കുന്നത് എന്നാണ് ത്രെറ്റ്ഫാബ്രിക് (ThreatFabric) ലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ ആപ്പുകൾ ഉപയോക്താക്കളുടെ ഡേറ്റ ചോർത്താൻ വേണ്ട സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് പുറത്തിറക്കുന്നത്.

വൻ സുരക്ഷാപ്രശ്നം സൃഷ്ടിക്കുന്ന ആപ്ലിക്കേഷനുകളെക്കുറിച്ച് ഗൂഗിളിനെ അറിയിച്ചതായി ThreatFabric അറിയിച്ചു. അവയിൽ ചിലത് ഇതിനകം നീക്കംചെയ്തിട്ടുണ്ട്. ചിലത് നിരീക്ഷണത്തിലാണ്. നാല് മാൽവെയറും ബാധിച്ച എല്ലാ ആപ്ലിക്കേഷനുകളും ഗവേഷകർ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാധാരണയായി ഡൗൺലോഡ് ചെയ്യപ്പെടുന്ന നിരവധി ആപ്പുകൾ നാല് വ്യത്യസ്ത രൂപത്തിലുള്ള മാൽവെയറുകളാണ് പ്രചരിപ്പിക്കുന്നത്. ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, പാസ്‌വേഡ് വിശദാംശങ്ങൾ ക്യാപ്‌ചർ ചെയ്യാനും വിവരങ്ങൾ ഹാക്കർമാർക്ക് അയയ്ക്കാനും ശേഷിയുള്ളതാണ്.

Advertisements

നാലിൽ ഏറ്റവും സാധാരണമായ മാൽവെയറിന്റെ പേര് അനറ്റ്സ എന്നാണ്. ഇത് രണ്ടു ലക്ഷത്തിലധികം ആൻഡ്രോയിഡ് ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്തതായി ഗവേഷകർ കണ്ടെത്തി. ഉപയോക്താവിന്റെ ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങളുടെ യൂസർനെയിമും പാസ്‌വേഡുകളും ചോർത്താൻ കഴിയുന്നതിനാൽ ഇതിനെ ബാങ്കിങ് ട്രോജൻ എന്നാണ് വിളിക്കുന്നത്. മാത്രമല്ല ഫോണിൽ ആക്‌സസിബിലിറ്റി ലോഗിങ് പ്രവർത്തനക്ഷമമാക്കാനും അനറ്റ്‌സയ്ക്ക് കഴിയും, ഇതിനാൽ ഫോണിന്റെ സ്‌ക്രീനിൽ സംഭവിക്കുന്നതെല്ലാം ക്യാപ്‌ചർ ചെയ്യപ്പെടാം. ഉപയോക്താവ് ഫോണിൽ നൽകുന്ന പാസ്‌വേഡുകൾ പോലുള്ള എല്ലാ വിവരങ്ങളും റെക്കോർഡുചെയ്യുന്നതിന് ഹാക്കർമാർ ട്രോജനിൽ ഒരു കീലോഗർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും ഗവേഷകർ കണ്ടെത്തി.

താഴെപ്പറയുന്ന ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ റിമൂവ് ചെയ്യുക.

  • Two Factor Authenticator
  • Protection Guard
  • QR CreatorScanner
  • Master Scanner Live
  • QR Scanner 2021
  • PDF Document Scanner – Scan to PDF
  • PDF Document Scanner
  • QR Scanner
  • CryptoTracker
  • Gym and Fitness Trainer

Niyukthi 2021 Job Fest at Chengannur

0
Advertisements
നാഷണൽ എംപ്ലോയ്‌മെന്റ് ഡിപ്പാർട്മെന്റ് ആഭിമുഖ്യത്തിൽ മെഗാ ജോബ്ഫെയർ ആയ “നിയുക്തി 2021” ഡിസംബർ 4 ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ സംഘടിപ്പിക്കുന്നു. നാൽപതോളം ഉദ്യോഗ ദായക്കാർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള നിർദേശങ്ങൾ വിശദമായി വായിക്കുകDate: 2021 ഡിസംബർ 04, ശനിയാഴ്ച രാവിലെ 9:30 ന് , സ്ഥലം : ക്രിസ്ത്യൻ കോളേജ്, ചെങ്ങന്നൂർപങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുകആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർ തുടങ്ങി പ്ലസ് ടു, ഐ ടി ഐ, പാരാ മെഡിക്കൽ,ബിടെക്, ഡിപ്ലോമ,ബിരുദം,ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാംപൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടത്തുന്ന മേളയിൽ ഉദ്യോഗാർത്ഥികൾ മാസ്ക്, ഹാൻഡ് സാനിറ്റൈസർ എന്നിവ കയ്യിൽ കരുതണംസർട്ടിഫിക്കറ്റ് കളുടെ ഓരോ പകർപ്പ്, ബയോഡേറ്റയുടെ 5 പകർപ്പുകൾ ഉദ്യോഗാർത്ഥികൾ കയ്യിൽ കരുതേണ്ടതാണ്.പങ്കെടുക്കുന്ന നാൽപതോളം കമ്പനികളിൽ നിങ്ങളുടെ യോഗ്യതയ്ക്ക് അനുയോജ്യമായ പരമാവധി നാല് സ്ഥാപങ്ങളിലെ അഭിമുഖങ്ങളിൽ നിങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്‌.അഭിമുഖങ്ങൾ നടത്തുന്നത് അതത് സ്ഥാപനങ്ങളിലെ HR പ്രതിനിധികൾ ആയിരിക്കും, പൂർണായും ഇന്റർവ്യൂ ഡ്രസ്സ്‌ കോഡിൽ എത്തിച്ചേരുകതൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നർ നിർബന്ധയും താഴെ കൊടുത്തിട്ടുള്ള വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് കിട്ടുന്ന pdf ന്റെ പ്രിന്റ് ഔട്ട്‌ എടുത്ത് ക്രിസ്ത്യൻ കോളേജിൽ ഉദ്യോഗാർത്ഥികൾക്കായി സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിൽ ഹാജരാക്കുക. (എംപ്ലോയബിലിറ്റി സെന്റർ രെജിസ്ട്രേഷൻ ഉള്ളവരും താഴെ കാണുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് )www.jobfest.kerala.gov.inരജിസ്റ്റർ ചെയ്യുമ്പോൾ പ്രിന്റ് ഔട്ടിൽ ലഭ്യമായ സമയത്ത് നിങ്ങൾ എത്തിയാൽ മതിയാകുംരജിസ്റ്റർ ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന സംശയങ്ങളുമായി ബന്ധപ്പെട്ട youtube വീഡിയോ താഴെ കൊടുത്തിരിക്കുന്നു നിർബന്ധമായും രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് ഉദ്യോഗാർത്ഥികൾ ഈ വീഡിയോ കണ്ടിരിക്കണം

https://youtu.be/_9-gW2rO09U

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ ഇതിനുമുൻപ് 250 രൂപ അടച്ചു സ്വകര്യ മേഖലകളിലെ അവസരങ്ങളിലേക്ക് രജിസ്റ്റർ ചെയ്തവർക്ക് തൊഴിൽ മേളയിൽ ആദ്യം പ്രവേശിക്കാവുന്നതാണ്, ഇവർ രജിസ്റ്റർ ചെയ്ത റെസിപ്റ്റും ആയി കൃത്യം 9:30 ന് തന്നെ കോളേജിൽ എത്തിച്ചേരുക.തൊഴിൽ മേള നടക്കുന്നത്തിനു മുൻപ് എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ സൗകര്യം ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഉണ്ടായിരിക്കുന്നതാണ്, രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ആധാർകാറിന്റെ പകർപ്പ്,250 രൂപയുമായി ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തിച്ചേരുക. ( കുറഞ്ഞ യോഗ്യത പ്ലസ്ടുവും പ്രായപരിധി 35 വയസ്സിൽ താഴെയുള്ളവരും മാത്രം ഈ രീതിയിൽ രജിസ്റ്റർ ചെയ്യേണ്ടതുള്ളു)മേളയിൽ പങ്കെടുക്കുന്ന കമ്പനികളുടെ വിശദ വിവരങ്ങൾ അടങ്ങുന്ന റിക്വയർമെന്റ് ഷീറ്റ് 01-12-2021 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് താഴെ കാണുന്ന ഫേസ്ബുക് പേജിൽ പോസ്റ്റുചെയ്യുന്നതാണ്https://bit.ly/310VQS4 ( click on the link or search for “alappuzha employability centre” in fb)റിക്വയർമെന്റ് ഷീറ്റ് ഉദ്യോഗാർഥികൾ വിശദമായി പരിശോധിച്ച് നിങ്ങൾക്ക് അനുയോജ്യമായ കമ്പനികളും തസ്തികകളും നേരത്തെ തന്നെ ഉറപ്പുവരുത്തി കൃത്യമായ ഇന്റർവ്യൂ തയ്യാറെടുപ്പ് നടത്തേണ്ടതാണ്.എംപ്ലോയബിലിറ്റി സെന്റർ രജിസ്റ്ററേഷൻ നിങ്ങൾ ഓൺലൈൻ ആയി ചെയ്യുവാൻ ആഗ്രഹിക്കുന്നു എങ്കിൽ അതിനു സഹായിക്കുന്ന യൂട്യൂബ് ലിങ്കും താഴെ കൊടുക്കുന്നു

https://youtu.be/gC2ac1YOvuA

തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനു എംപ്ലോയബിലിറ്റി സെന്റർ രെജിസ്ട്രേഷൻ നിർബന്ധമല്ല രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം അഭിമുഖങ്ങൾക് പ്രവേശിക്കാനാകും, മാത്രമല്ല തുടർന്നും എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം ആഴ്ചതോറും സ്വകര്യ മേഖലകളിലേക്ക് നടത്തുന്ന എല്ലാ അഭിമുഖങ്ങളിലും പങ്കെടുക്കാവുന്നതാണ്. ആഴ്ചതോറും നടക്കുന്ന അഭിമുഖങ്ങളുടെ വിശദ വിവരങ്ങൾ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെ വാട്സ്ആപ്പ് മുഖാന്തരം അറിയിക്കുന്നതും ആണ്.ആലപ്പുഴ ജില്ലയിലെ എല്ലാ താലൂക്കിൽ ഉള്ള ഉദ്യോഗാർഥികൾക്കും മേളയിൽ പങ്കെടുക്കാം. മേള നടക്കുന്ന സ്ഥലം മാത്രമാണ് ചെങ്ങന്നൂർ, നിയമനങ്ങൾ ആലപ്പുഴ ജില്ലയുടെ വിവിധ സ്ഥലങ്ങളിലും, എറണാകുളം, തിരുവനന്തപുരം പോലുള്ള നഗരങ്ങളിലും ആണ്ഫോൺ നമ്പറുകൾ താലൂക്കടിസ്ഥാനത്തിൽ ചുവടെ കൊടുക്കുന്നു നിങ്ങളുടെ താലൂക്കിൽ തന്നിട്ടുള്ള നമ്പറിലേക്ക് ബന്ധപെടുകആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് -Ph: 0477-2230624, 8304057735 (അമ്പലപ്പുഴ താലൂക്കുകാരും എംപ്ലോയവബിലിറ്റി സെന്റർ രെജിസ്ട്രേഷൻ ചെയേണ്ടവരും ബന്ധപെടുക)ചെങ്ങന്നൂർ -0479-2450272 കായംകുളം(കാർത്തികപള്ളി താലൂക്ക് ) 0479-2442502മാവേലിക്കര -0479-2344301ചേർത്തല -0478-2813038കുട്ടനാട് -9383454645

നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷപ്പോടെ
നഴ്‌സുമാര്‍ക്ക് ഒ.ഇ.ടി പരിശീലനം

0
Advertisements

ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നതിന് തയാറെടുക്കുന്ന നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പോടെ ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) പരിശീലനത്തിന് അവസരം. നൈസ് (നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ്) അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് പ്രവേശനത്തിന് ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. കോഴ്‌സ് ഫീസിന്റെ 75 ശതമാനം തുകയും സ്‌കോളര്‍ഷിപ്പ് ലഭിക്കും. തത്പരരായ ഉദ്യോഗാര്‍ഥികള്‍ skill.norka@gmail.com എന്ന ഇ-മെയിലിലേക്ക് ബയോഡേറ്റ അയക്കേണ്ടതാണ്.

വിശദവിവരങ്ങള്‍ക്ക് 9895762632, 9567293831, 9946256047, 18004253939 (ടോള്‍ ഫ്രീ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സ്‌കോൾ- കേരള: അപേക്ഷിക്കാം ഡിസംബർ വരെ

0
Advertisements

സ്‌കോൾ- കേരള ഹയർ സെക്കൻഡറി ഓപ്പൺ റഗുലർ, പ്രൈവറ്റ്, സ്പെഷൽ കാറ്റഗറി ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.scolekerala.org ഓപ്പൺ റഗുലർ വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളുണ്ട്. വിദ്യാർഥികൾക്ക് സ്വയം പഠനസഹായികളും ഹയർ സെക്കൻഡറി സ്കൂളുകളിൽ ലാബ് സൗകര്യവും അവധി ദിവസങ്ങളിൽ കോൺടാക്ട് ക്ലാസുകളും ലഭിക്കും.

പ്രൈവറ്റ് റജിസ്ട്രേഷൻ വിഭാഗത്തിൽ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത തിരഞ്ഞെടുത്ത വിഷയ കോംബിനേഷനുകളിൽ അപേക്ഷിക്കാം. സ്പെഷൽ കാറ്റഗറി വിഭാഗത്തിൽ, ഹയർ സെക്കൻഡറി കോഴ്സ് ഒരിക്കൽ വിജയിച്ച വിദ്യാർഥിക്ക് മുൻ റജിസ്ട്രേഷൻ റദ്ദ് ചെയ്യാതെ പുതിയ വിഷയ കോംബിനേഷന് (പാർട്ട് III) അപേക്ഷ സമർപ്പിക്കാം.
 പിഴ കൂടാതെ 2021 ഡിസംബർ 15 വരെയും 60 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് റജിസ്റ്റർ ചെയ്യാം.

ഇനി വാട്ട്‌സ് ആപ്പ് സ്റ്റിക്കർ ഉണ്ടാക്കാൻ മറ്റൊരു ആപ്പ് വേണ്ട; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സാപ്പ്

0
Advertisements

പലപ്പോഴും മറ്റൊരു ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് നാം സ്റ്റിക്കറുകൾ നിർമിക്കുന്നത്. ഈ ആപ്ലിക്കേഷനുകളിലെല്ലാം പരസ്യങ്ങൾ ഉണ്ടാകും. എന്നാൽ ഇനി ഈ ആപ്പുകൾക്ക് ഗുഡ്‌ബൈ പറയാം. വാട്ട്‌സ് ആപ്പ് തന്നെ സ്റ്റിക്കറുകൾ സ്വന്തമായി നിർമിക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്

വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്‌ഡേറ്റിൽ ഫോട്ടോകൾ സ്റ്റിക്കറുകളാക്കി മാറ്റാനുള്ള ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. Whatsapp Web മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാവുക.

സ്റ്റിക്കറുകൾ വാട്ട്‌സ് ആപ്പിൽ നിർമിക്കാനുള്ള വഴി

Advertisements
  1. ആദ്യം വാട്ട്‌സ് ആപ്പ് വെബ് വേർഷനിൽ ലോഗിൻ ചെയ്യുക.
  2. ഏതെങ്കിലും ചാറ്റ് ഓപ്പൺ ചെയ്ത് അവിടെ അറ്റാച്‌മെന്റ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇവിടെ ക്യാമറയ്ക്ക് താഴെ ആയി സ്റ്റിക്കർ എന്ന പുതിയ ഐക്കൺ വന്നിരിക്കുന്നത് കാണാം.
  3. ഇതിൽ ക്ലിക്ക് ചെയ്ത് ഇഷ്ടമുള്ള ചിത്രം തെരഞ്ഞെടുത്ത് ഇഷ്ടമുള്ള രീതിയിൽ സ്റ്റിക്കർ ഡിസൈൻ ചെയ്യാം.
  4. ഈ സ്റ്റിക്കർ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്യുകയും ചെയ്യാം.
  5. തുടർന്ന് എപ്പോൾ വേണമെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്.

ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ എളുപ്പത്തില്‍ മാറ്റാം.

0
Advertisements

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്, ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കാര്‍ഡ് ഉടമകള്‍ അവരുടെ ഫോണ്‍ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനായി UIDAI പോര്‍ട്ടലിലെ ലളിതമായ ഘട്ടങ്ങള്‍ പിന്തുടര്‍ന്ന് നിങ്ങളുടെ വിലാസമോ മറ്റ് വിശദാംശങ്ങളോ എളുപ്പത്തില്‍ അപ്‌ഡേറ്റ് ചെയ്യാം. നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പര്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ മാറ്റാനാകും

ആധാറില്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്ന വിധം

1: https://ask.uidai.gov.in എന്നതില്‍ UIDAI ഔദ്യോഗിക വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

2: നിങ്ങള്‍ക്ക് അപ്‌ഡേറ്റ് ചെയ്യേണ്ട മൊബൈല്‍ നമ്പര്‍ നല്‍കുക.

3: ക്യാപ്ച കോഡ് നല്‍കി വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

Advertisements

4: ‘OTP അയയ്ക്കുക’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
5: നിങ്ങളുടെ ഫോണ്‍ നമ്പറിലേക്ക് അയച്ച OTP നല്‍കുക.

6: ‘സബ്മിറ്റ് OTP & പ്രൊസീഡ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

7: ‘ഓണ്‍ലൈന്‍ ആധാര്‍ സേവനങ്ങള്‍’ എന്ന ഡ്രോപ്പ്ഡൗണില്‍ നിന്ന് അപ്‌ഡേറ്റ് ഫോണ്‍ നമ്പറില്‍ ക്ലിക്ക് ചെയ്യുക

8: പുതിയ ക്യാപ്ച കോഡ് നല്‍കുക.

9: OTP നമ്പര്‍ നല്‍കുക.

10: OTP പരിശോധിച്ചുറപ്പിച്ച് ‘സംരക്ഷിച്ച് തുടരുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക

11: നിങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.

12: പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ 25 രൂപ ഫീസ് അടക്കണം. ഇതിനായി അടുത്തുള്ള ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കുക.

‘ഇ-ശ്രം’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സായി രണ്ട് ലക്ഷം രൂപ

0
Advertisements

രജിസ്‌ട്രേഷന്‍ നടപടികള്‍ ഡിസംബര്‍ 31 വരെ

https://eshram.gov.in/home

അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസായ ‘ഇ-ശ്രം’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം അപകട ഇന്‍ഷുറന്‍സായി രണ്ട് ലക്ഷം രൂപയും ദേശീയ അടിയന്തിരാവസ്ഥയിലും ദേശീയ ദുരന്ത ഘട്ടങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ഈ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളും ലഭിക്കും.

16നും 59 വയസ്സിനും ഇടയിലുള്ള ഇ.എസ്.ഐ, ജി.പി.എഫ് ആനുകൂല്യങ്ങള്‍ക്ക് അഹര്‍തയില്ലാത്തവരും ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തതുമായ അസംഘടിതമേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരു യൂണിക്ക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ലഭ്യമാക്കും. ഈ കാര്‍ഡിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും.

നിര്‍മ്മാണ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടവര്‍, വഴിക്കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, കര്‍ഷകര്‍,കര്‍ഷക തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, തടിപ്പണിക്കാര്‍, ബീഡി തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍ തുടങ്ങിയ കേരള ക്ഷേമനിധിയില്‍ അംഗങ്ങളായ ഇ.എസ്.ഐ, ഇ.പി.എഫ് പരിധിയില്‍ വരാത്ത എല്ലാ തൊഴിലാളികളേയും പോര്‍ട്ടലില്‍ ചേര്‍ക്കാം.

Advertisements

ഇ-ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ 2021 ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കണം. തൊഴിലാളികള്‍ക്ക് പോര്‍ട്ടലിലേക്ക് സെല്‍ഫ് രജിസ്‌ടേഷനുള്ള സൗകര്യവും കോമണ്‍ സര്‍വ്വീസ് സെന്റര്‍/ അക്ഷയ കേന്ദ്രങ്ങള്‍ / ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് അവരുടെ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ഐ.എഫ്.എസ്.സി ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയുടെ സഹായത്തോടെ മൊബൈല്‍ ആപ്പ് വഴി സെല്‍ഫ് രജിസ്‌ടേഷന്‍ നടത്താം. തൊഴിലാളികളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത പക്ഷം കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ / അക്ഷയ കേന്ദ്രങ്ങള്‍ / ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് മുഖേന ബയോമെട്രിക്ക് സംവിധാനത്തിലൂടെ രജിസ്‌ട്രേഷന്‍ നടത്താം.

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

0
Advertisements

സംസ്ഥാനത്തിനു പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ പഠിക്കുന്ന സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാം.

കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്. വെസൈറ്റ്: www.egratnz.kerala.gov.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബര്‍ 10.

ഇനി ക്യൂ നിന്ന് വലയേണ്ട; വീട്ടിലിരുന്നും ഒപി ടിക്കറ്റെടുക്കാം

0
Advertisements

ആശുപത്രി അപ്പോയ്‌മെന്റ് ഓണ്‍ലൈന്‍ വഴിയും എടുക്കാം. 300ല്‍ പരം ആശുപത്രികളില്‍ ഇ ഹെല്‍ത്ത്
വെബ് പോര്‍ട്ടല്‍ വഴി പുതിയ സംവിധാനം

ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്ന്‍മെന്റ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്‌മെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പരും (Unique Health ID) ഈ വെബ്‌പോര്‍ട്ടല്‍ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍, ലഭ്യമായ സേവനങ്ങള്‍, ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും പോര്‍ട്ടല്‍ വഴി അറിയാന്‍ സാധിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലെയുള്ള റഫറല്‍ ആശുപത്രികളിലേക്ക് അപ്പോയ്ന്‍മെന്റ് എടുക്കുവാന്‍ റഫറന്‍സ് ആവശ്യമാണ്.

എങ്ങനെ യുണിക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കി ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ്വേര്‍ഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും.

Advertisements

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയ്ന്‍മെന്റ് ക്ലിക്ക് ചെയ്യുക. റഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റും തിരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയ്ന്‍മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തേക്കുള്ള ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കണ്‍ എടുക്കാം. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാം. ടോക്കണ്‍ വിവരങ്ങള്‍ എസ്എംഎസായും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും.

കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇ ഹെല്‍ത്ത് പദ്ധതി വഴി ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ നല്‍കുന്നതില്‍ വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ പ്രാഥമിക, ദ്വിതീയ, തൃതീയ തലത്തിലുള്ള അമ്പതിനായിരത്തോളം വരുന്ന ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍, നോണ്‍ ക്ലിനിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്കും ഈ സംവിധാനം സഹായകരമാകും. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാം.