പാട്ട് : കണ്ണിൽ കണ്ണിൽ ..
സിനിമ : സീതാ രാമം
കാലം നമ്മിൽ തന്നോരീവരം
സുദീപ്തമീ സ്വയം വരം
സ്വപ്നം പോലിന്നീസമാഗമം
മനം മുഖം സുഹാസിതം
ഉയിരുകൾ അലിയുന്നുവോ
മുകിൽ കുടഞ്ഞ മാരിയിൽ
ഇനി അനുരാഗമായ്
മധുരമറിഞ്ഞിടാൻ
വിരലുകൾ കോർത്തിടാം
അരികിൽ ഇരുന്നിടാം സദാ ..
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്
തോട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം
പാട്ടൊന്നു പാടി തരാം
നാളേറെയായ് നമ്മൾ കാത്തിടുമീ
മോഹങ്ങൾ പങ്ക് വെക്കാം
അനുപമ സ്നേഹലോലമാം
നറു ചിരി തൂകി നിന്നു നാം
ഇനി വരും പകലും ഇരവും
നിറയുമരിയൊരാൾ നിറങ്ങളാൽ
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്
ഒരു പുഴയായ് ഒഴുകുവാൻ
ദിശകൾ തേടി നാം
പുതു ശലഭമതേൻമ പോൽ
നണികൾ തേടി നാം
പുലരിയിൽ എത്രമാത്രകൾ
ഇരുമനം ഒന്നു ചേർന്നിടാൻ
പലവൊരു തനിയേ ഉണരും
പ്രണയ കാവ്യമായ് ഇതാ ഇതാ
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്