ക്ഷേമപെന്‍ഷന്‍: വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

0
857
Advertisements

ക്ഷേമപെന്‍ഷനുകള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കും. സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ പത്തുലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ മുടങ്ങും. പിന്നീട് രേഖകള്‍ ഹാജരാക്കിയാലും കുടിശ്ശിക നല്‍കില്ല.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിങ്ങനെ അഞ്ചുതരത്തിലുള്ള ക്ഷേമപെന്‍ഷനുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. 1,600 രൂപയാണ് പ്രതിമാസം ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കണം ഗുണഭോക്താക്കളുടെ വാര്‍ഷിക വരുമാനം.

അടുത്തമാസം മുതല്‍ ക്ഷേമപെന്‍ഷന്‍ തുടര്‍ച്ചയായി ലഭിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിര്‍ദേശം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. 2023 ഫെബ്രുവരി 28 ആണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള അവസാന തീയതി.
എന്നാല്‍, ഏകദേശം പത്തുലക്ഷം പേര്‍ ഇതുവരെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍.

Advertisements

സംസ്ഥാനത്ത് 40.91 ലക്ഷം പേരാണ് ക്ഷേമപെന്‍ഷന് അര്‍ഹതയുള്ളവര്‍. ഇതില്‍ 30.71 ലക്ഷം പേര്‍ മാത്രമാണ് ഇതുവരെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളത്.
ഇന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തപക്ഷം ഇവര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ ലഭിക്കില്ല. പിന്നീട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ ലഭിക്കുമെങ്കിലും കുടിശ്ശിക ലഭിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.