ഇരുചക്ര വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് മുതല്‍ സാരിഗാഡ് വരെ ഫ്രീയാണ്; ഇല്ലെങ്കിൽ RTO ഇടപെടും

0
671

പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക. പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക് ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലർ സൗജന്യമായി നൽകണമെന്നാണ് ചട്ടം. കേന്ദ്രമോട്ടോർ വാഹന ചട്ട പ്രകാരം 01.04.2016 മുതൽ തന്നെ കേരളത്തിൽ വിൽക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിർമാതാക്കൾ ഹെൽമെറ്റും വില ഈടാക്കാതെ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റർ ചെയ്തു നൽകിയാൽ മതിയെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

അപ്രകാരം പ്രവർത്തിക്കാത്ത വാഹനഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുന്നതാണ്. കൂടാതെ നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ പ്രത്യേകം വില ഈടാക്കാതെ വാഹനത്തോടൊപ്പം സൗജന്യമായി നൽകേണ്ടതാണ്. ഇത് പാലിക്കാത്ത ഡീലർമാർക്കെതിരെ ആർ.ടി.ഒ ക്കു പരാതി നൽകാവുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.