കോവിഡ് ബാധിച്ച മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച 50,000 രൂപ എക്‌സ്‌ഗ്രേഷ്യ ധനസഹായവും ആശ്രിതരായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് പ്രഖ്യാപിച്ചിട്ടുള്ള 5000 രൂപ വീതം 36 മാസം നൽകുന്ന ധനസഹായവും ലഭിക്കുന്നതിന് www.relief.kerala.gov.in വഴി അപേക്ഷിക്കാം.
അക്ഷയകേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫീസർമാർക്ക് നേരിട്ടും അപേക്ഷ നൽകാം.
കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ കോവിഡ് മരണ സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണമെന്ന് ലാൻഡ് റവന്യു കമ്മീഷണർ അറിയിച്ചു.