എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു.
നാലു മണി മുതൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി. ലൈവ് മൊബൈൽ ആപ്പിലും വിവിധ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും. 4,19,128 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. എസ്.എസ്.എൽ.സി. ഫലമറിയാൻ കൈറ്റിന്റെ നേതൃത്വത്തിൽ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിനുപുറമെ ‘സഫലം 2023’ ( Saphalam 2023) എന്ന മൊബൈൽ ആപ്പും സജ്ജമാക്കി.
ഫലം ലഭിക്കുന്ന മറ്റു വെബ്‌സൈറ്റുകൾ:
- https://results.kerala.gov.in
- https://examresults.kerala.gov.in
- https://pareekshabhavan.kerala.gov.in
- https://sslcexam.kerala.gov.in
- എസ്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം http://thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. ഫലം http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാവും.