റിലയൻസ് ജിയോ ഒരു രൂപ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു.

0
655

റിലയൻസ് ജിയോ ഒരു രൂപ മൂല്യമുള്ള പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ഈ 1 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് 100MB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാനപരമായി, ഈ വൗച്ചർ ഉപയോഗിച്ച് പത്ത് തവണ റീചാർജ് ചെയ്താൽ 10 രൂപയ്ക്ക് നിങ്ങൾക്ക് 30 ദിവസത്തേക്ക് 1GB ഡാറ്റയും നൽകും (100MB x 10 = 1GB). താരിഫ് വർദ്ധനയ്ക്ക് ശേഷം ജിയോ 15 രൂപയ്ക്ക് നൽകുന്ന 1ജിബി 4ജി ഡാറ്റ വൗച്ചറിനേക്കാൾ കുറഞ്ഞ വിലയുള്ള പ്ലാനാണ്.

മറ്റ് സ്വകാര്യ ഓപ്പറേറ്റർമാരൊന്നും തങ്ങളുടെ ഉപയോക്താക്കൾക്ക് അത്തരമൊരു സൗകര്യം വാഗ്ദാനം ചെയ്യുന്നില്ല. ഈ പ്ലാൻ ഉപയോഗിച്ച് ഇപ്പോൾ എത്ര ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാൻ കഴിയുമെന്ന് ക്യത്യമായി പറയാനാവില്ല. ഈ പ്ലാനിനെക്കുറിച്ച് ജിയോ ഇതുവരെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.