കൂട്ടുകാരെ…. ദയവായി വായിക്കൂ… സഹായിക്കൂ. ഷെയർ ചെയ്യൂ….
ഞാൻ (ബീന) www.beenastore.com എന്ന പേരിൽ ഒരു ഓൺലൈൻ ഷോപ്പ് ആരംഭിച്ച സന്തോഷം നിങ്ങളെ അറിയിക്കുകയാണ്. ഞങ്ങളുടെ അവസ്ഥ fb യിലെ കുറേ കൂട്ടുകാർക്ക് അറിയാ വുന്നതാണ്. എന്റെ husband 7 വർഷമായി തിരുവനന്തപുരം മെഡിക്കൽകോളേജ് ഹോസ്പി റ്റലിൽ ആഴ് ചയിൽ 3 ദിവസം ഡയാലിസിസ് ചെയ്യുകയാണ്. ഞാൻ പ്രസവ സംബന്ധമായി 6 വർഷമായി അരയ്ക്ക് കീഴെ തളർന്ന അവസ്ഥയി ലാണ്. ഞങ്ങൾക്ക് 2 കുഞ്ഞുമക്കളാണ്. ഇതുവരെയും സുമനസ്സുകളുടെ സഹായത്താലാണ് ജീവിക്കുന്നത്…..എന്നും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടി ജീവിയ്ക്കാതെ ഈ അവസ്ഥയിൽ ചെയ്യാൻ കഴിയുന്ന ഒരു ജോലി ലഭിക്കണേ എന്നുള്ള പ്രാർത്ഥനയിലാ യിരുന്നു.
ഞങ്ങളുടെ അവസ്ഥ കണ്ട് മനസലിഞ്ഞ് ഞങ്ങളെ ഒരുപാട് തവണ സഹായിച്ച എന്റെ അദ്ധ്യാപകനായിരുന്ന Anup Kumar സർ അമേരിയ്ക്കയിൽ സോഫ്റ്റ്വെയർ എൻജിനീയർ ആണ്. സർ എനിയ്ക്ക് ഓൺലൈൻ ഷോപ്പ് നടത്തുന്നതിനായി ഒരു website ചെയ്തുതന്നു. സാറിന് ഒരുപാട് നന്ദി.
തുണിത്തരങ്ങൾ, പെർഫ്യൂസ് തുടങ്ങിയവ യാണ് ഇപ്പോൾ ഉള്ളത്. ദൈവം സഹായിച്ചാൽ മറ്റുള്ള ഉല്പന്നങ്ങൾ കൂടെ add ചെയ്യുന്നതാണ്.
നിങ്ങൾ യാത്ര ചെയ്ത് നിങ്ങളുടെ വിലപ്പെട്ട സമയങ്ങൾ പാഴാക്കി ഷോപ്പുകളിൽ പോകാറു ണ്ടല്ലോ. ഇവിടെ നിങ്ങളുടെ വിലപ്പെട്ട സമയവും യാത്രാക്ളേശവും ഇല്ലാതെ 100% ക്വാളിറ്റിയുള്ള ഉല്പന്നങ്ങൾ നിങ്ങളുടെ കൈകളിൽഎത്തുന്ന താണ്. കാഷ് ഓൺ ഡെലിവറി സൗകര്യവും ഉണ്ട്.
നിങ്ങൾ ഓർഡർ ചെയ്ത് വാങ്ങുന്നവ നിങ്ങളുടെ കൈകളിൽ ലഭിക്കുമ്പോൾ നിങ്ങൾക്ക് അവ ഇഷ്ടപ്പെട്ടില്ലായെന്കിൽ കേടു കൂടാതെ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചയച്ചാൽ പകരം അതേ വിലയ്ക്കുള്ള മറ്റൊരു ഉല്പന്നം നിങ്ങൾക്ക് www.beenastore.com ൽനിന്ന് വാങ്ങാവുന്നതാണ്. രണ്ടാമത് നിങ്ങൾക്ക് ലഭിക്കുന്ന ഉല്പന്നത്തിന് രൂപ നൽകേണ്ടതില്ല.
ഞാൻ വീൽചെയറിൽ ആണെന്കിലും ഞാനും ഹസ്ബന്റും സുഹൃത്തുക്കളും നേരിട്ട് പോയി കളറ്റ് ചെയ്ത് വിലയ്ക്കനുസൃതമായി 100% Quality ഉറപ്പുവരുത്തിയ ഉല്പന്നങ്ങൾ മാത്രമാണ് www.beenastore.com ൽ add ചെയ്തിട്ടുള്ളത്. നിങ്ങൾക്ക് 100% വിശ്വസിച്ച് വാങ്ങാം.
രോഗാവസ്ഥയിൽ കഴിയുന്ന ഞങ്ങൾക്കും 2 കുഞ്ഞുമക്കൾക്കും പട്ടിണി ഇല്ലാതെയും ചികിത്സ മുടങ്ങാതെയും ജീവിക്കുന്നതിന് നിങ്ങൾ www.beenastore.com വഴി ഉല്പന്നങ്ങൾ വാങ്ങി സഹായിയ്ക്കുമെന്ന്് വിശ്വസിക്കുന്നു. ഇതിലൂടെ പ്രിയപ്പെട്ടവർ ചെയ്യുന്നത് വലിയൊരു കാരുണ്യ പ്രവർത്തനവുമാണ്.
കൂട്ടുകാരുടെ സഹകരണവും സ്നേഹവും പ്രാർത്ഥനയും ഞങ്ങൾക്ക് ഉണ്ടാകുമെന്ന് വിശ്വസിയ്ക്കുന്നു. കൂടാതെ പ്രിയപ്പെട്ടവരുടെ വിലയേറിയ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾ ക്കും ഉല്പന്നങ്ങളുടെ ഓർഡറിനായും കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
നന്ദി.
ഒരു പാവം സ്ത്രീയുടെ സംരഭം ആണ്. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായിക്കുക.