വാട്സാപ്പിന്റെ പുതിയ ഫീച്ചർ ‘വ്യൂ വണ്‍സ്’ ഔദ്യോഗികമായി അവതരിപ്പിച്ചു. സ്വീകർത്താക്കൾക്ക് ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന ഫീച്ചറാണിത്. ഫോട്ടോകളും വിഡിയോകളും സ്വീകരിച്ചാൽ ഒരിക്കൽ കാണാം, പിന്നാലെ അപ്രത്യക്ഷമാകും. എന്നാൽ, സ്ക്രീൻ ഷോട്ട് എടുക്കുന്നതിന് നിയന്ത്രണമില്ല.
‘വ്യൂ വൺസ്’ ഫീച്ചർ ലഭിച്ചുകഴിഞ്ഞാൽ ക്യാപ്ഷൻ ബാറിനോട് ചേർന്ന് വരുന്ന പുതിയ ‘1’ ഐക്കൺ ടാപ്പുചെയ്‌താൽ നിങ്ങളുടെ കോൺടാക്റ്റുകളിലേക്ക് അയയ്‌ക്കുന്നതിന് മുൻപ് ഫോട്ടോയോ വിഡിയോയോ അപ്രത്യക്ഷമാകുന്നത് പ്രവർത്തനക്ഷമമാക്കാനാകും. കൂടാതെ, ഈ ഫീച്ചർ ഉപയോഗിച്ച് അയച്ച ഫോട്ടോ അല്ലെങ്കിൽ വിഡിയോ 14 ദിവസത്തിനുള്ളിൽ തുറക്കുന്നില്ലെങ്കിൽ ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകും.