ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ബ്രോഡ്ബാന്റ് സേവനം ഇന്ത്യയിൽ എത്തുന്നു. 2022 ഓടെ ഇന്ത്യയിൽ സേവനം ആരംഭിക്കാനാണ് പദ്ധതിയെന്ന് സ്റ്റാർലിങ്ക് വെബ്സൈറ്റ് വ്യക്തമാക്കുന്നു.
സേവനം ഉപയോഗിക്കാൻ താൽപര്യമുള്ള ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇപ്പോൾ അതിനായി റിസർവ് ചെയ്യാം. 99 ഡോളറാണ് റിസർവേഷൻ നിരക്ക്. ഡിടിഎച്ച് സേവനത്തിന് സമാനമായ ഒരു ഡിഷ് ആന്റിനയും അനുബന്ധ ഉപകരണങ്ങളുമാണ് സ്റ്റാർലിങ്ക് ഉപയോക്താക്കൾക്ക് നല്കുക. ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാർലിങ്ക്. പതിനായിരക്കണക്കിന് ചെറു ഉപഗ്രങ്ങൾ ഇതിനായി വിക്ഷേപിക്കാനാണ് സ്പേസ് എക്സിന്റെ പദ്ധതി.
ഇപ്പോൾ റിസർവ് ചെയ്യുന്നവരിൽ ആദ്യമെത്തുന്നവരുടെ ക്രമത്തിലാണ് കണക്ഷൻ നൽകുക. www.starlink.com എന്ന വെബ്സൈറ്റിലൂടെയാണ് ഓർഡർ ചെയ്യാനാവുക. നിലവിൽ സെക്കന്റിൽ 50 എംബി മുതൽ 150 എംബി വരെയാണ് സ്റ്റാർലിങ്ക് വേഗത വാഗ്ദാനം ചെയ്യുന്നത്.