വാട്ട്സ്പ്പിനും ഫേസ് ബുക്കിനും ഇന്ത്യയിൽ പൂട്ട് വീഴാൻ സാധ്യത

0
670

ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന് ഫെബ്രുവരിയിൽ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സമൂഹ മാധ്യമങ്ങൾക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സമൂഹ മാധ്യമങ്ങൾക്കായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം അംഗീകരിക്കാത്ത ഫേസ് ബുക്ക് വാട്ട്സാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകൾക്ക് നിരോധനം വരാൻ സാധ്യത ഉണ്ട്. മേയ് 25നുള്ളിൽ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നായിരുന്നു കേന്ദ്രം സമൂഹ മാധ്യമങ്ങൾക്കു നൽകിയ നിർദേശം. 

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളൊന്നും പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറായിട്ടില്ല. ട്വിറ്ററിന് സമാനമായ ഇന്ത്യൻ സമൂഹ മാധ്യമമായ കൂ മാത്രമാണ് നിലവില്‍ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുള്ളത്.

സമൂഹമാധ്യമങ്ങൾക്ക് ഇന്ത്യയില്‍നിന്ന് കംപ്ലയിന്‍സ് ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം. ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇതു നീക്കം ചെയ്യുന്നതിനും അധികാരം നല്‍കും. സമൂഹ മധ്യമങ്ങൾക്കു പുറമെ, ഒ‌ടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുന്നതിനു കമ്മറ്റിയുമുണ്ടാകും.

പ്രബല സമൂഹമാധ്യമങ്ങൾക്കുള്ള അധിക നിർദേശങ്ങൾ

  • ചട്ടങ്ങൾ നടപ്പാകുന്നുണ്ടെന്ന് ഉറപ്പാ ക്കാൻ ചീഫ് കംപ്ലയൻസ് ഓഫീസർ, നോഡൽ കോൺടാക്ട് പേഴ്സൺ, റസിഡന്റ് ഗ്രീവൻസ് ഓഫീസർ എന്നിവരെ നിയമിക്കണം. എല്ലാവരും ഇന്ത്യയിൽ സ്ഥിരതാമസക്കാരാകണം.
  • ലഭിച്ച പരാതികളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും എല്ലാ മാസവും റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ,
  • അഖണ്ഡത, വിദേശബന്ധം എന്നിവയെ ഹനിക്കുന്ന ഉള്ളടക്കത്തിന്റെ ഉറവിടം വ്യക്തമാക്കണം. ബലാത്സംഗം, കുട്ടി കൾക്കെതിരായ ലൈംഗിക കുറ്റകൃത്യം എന്നിവയുടെ ദൃശ്യങ്ങളുടെ കാര്യത്തി ലും ഈ ചട്ടം ബാധകമാണ്. ഇത്തരം ഉള്ളടക്കങ്ങൾ പരാതി ലഭിച്ച് 36 മണിക്കൂറിനുള്ളിൽ നീക്കണം.
  • കോടതി, സർക്കാർ, സർക്കാർ ഏജൻ സികൾ എന്നിവർ തടയുന്ന നിയമവിരു ദ്ധമായ ഒരു വിവരവും പ്രസിദ്ധീകരിക്കരിക്കരുത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.