Skill Registry: തൊഴിലും സേവനവും വിരൽത്തുമ്പിൽ

0
1939

തൊഴിലും സേവനവും വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിന് വേണ്ടി തൊഴിൽ വകുപ്പ് തയാറാക്കിയ പുതിയ സംരഭമാണ് സ്കിൽ രജിസ്ട്രി (Skill Registry). സ്കിൽ രജിസ്ട്രി വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ തൊഴിലാളികൾക്കോ തൊഴിൽദായകർക്കോ രജിസ്റ്റർ ചെയ്യാം. www.keralaskillregistry.com എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. മൊബെൽ അപ്പ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ട് തരത്തിലുള്ള രജിസ്ട്രേഷൻ ലഭ്യമാണ്. 1. Customer Registration 2. Service Provider.

സേവനം നൽകാൻ തയ്യാറായവർ Service Provider ആയി രജിസ്റ്റർ ചെയ്യണം. സേവനം ആവശ്യമുള്ളവർ Customer ആയിട്ടാണ് രജിസ്റ്റർ ചെയ്യേണ്ടത്. തെങ്ങ് കയറ്റം മുതൽ, കമ്പ്യൂട്ടർ റിപ്പയർ, ഡ്രൈവർ, പ്ലംബർ, വെൽഡർ തുടങ്ങി എല്ലാ മേഖലയിലും ഉള്ള വിദഗ്ദ തൊഴിലാളികൾക്ക് രജിസ്ട്രഷൻ നടത്താവുന്നതാണ്. രജിസ്ട്രേഷൻ നടത്തുന്നതിന് മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, ആധാർ കാർഡ് വിവരം, ഫോട്ടോ, സർട്ടിഫിക്കറ്റ് വിവരങ്ങൾ എന്നിവ വെബ്സൈറ്റിൽ കൊടുത്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.