ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എങ്കില്‍ ആദ്യം തന്നെ പോലീസില്‍ പരാതിപ്പെടുകയാണ് ചെയ്യേണ്ടതെന്നും കേരള പോലീസ് അറിയിക്കുന്നു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ തിരികെ ലഭിക്കുന്നതിനായി ഫെയ്സ്ബുക്ക് തന്നെ ഒരുക്കുന്ന സഹായ സംവിധാനം നിലവിൽ ഉണ്ട്.
അക്കൗണ്ട് തിരികെ ലഭിക്കാന്‍ :
- https://www.facebook.com/hacked എന്ന ലിങ്കില്‍ പ്രവേശിക്കുക.
- ‘My account is compromised’ എന്നത് ക്ലിക്ക് ചെയ്യുക.
- ശേഷം നിങ്ങളുടെ ഇമെയില്‍ / ഫോണ്‍ നമ്പര്‍ നല്‍കുക.
- ഈ വിവരങ്ങളുമായി യോജിക്കുന്ന യൂസര്‍മാരെ ഫെയ്സ്ബുക്ക് കണ്ടെത്താന്‍ ശ്രമിക്കും.
- അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാല്‍ നിലവിലുള്ളതോ മുന്‍പുള്ളതോ ആയ പാസ്സ്വേര്‍ഡ് ചോദിക്കും.
- പഴയപാസ്സ്വേര്‍ഡ് മാറ്റിയിട്ടുണ്ടെകില്‍. Secure my Account എന്ന ബട്ടന് ക്ലിക്ക് ചെയ്യുക.
- reset ചെയ്യാനുള്ള പാസ്വേര്ഡ് നല്‍കരുത്. പകരം no longer have access these ലിങ്ക് ക്ലിക്ക് ചെയ്യുക.
- പാസ്വേര്ഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയില്‍ വിലാസത്തിലേക്ക് അയച്ചുതരാന്‍ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയില്‍ ആയി സെറ്റ് ചെയ്യുക.
- തുടര്‍ന്നുള്ള ചില നിര്‍ദ്ദേശങ്ങള്‍ക്ക് മറുപടി നല്കിയാല് 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കും.