നമ്മുടെ കൈയിലുള്ള പി.ഡി.എഫ് ഫയലിൽ നിന്നോ ഇമേജിൽ നിന്നോ മലയാളം അക്ഷരങ്ങൾ കോപ്പി ചെയ്ത് എടുക്കാൻ സഹായിക്കുന്ന ഒരു വെബ് സൈറ്റിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഓൺലൈൻ ആയി മലയാളം ടൈപ്പിങ് സേവനം ഒരുക്കുന്ന കുറ്റിപ്പെൻസിൽ എന്ന വെബ്സൈറ്റാണ് പിഡിഎഫിലെയും ചിത്രങ്ങളിലേയും മലയാളം ഉള്ളടക്കം കോപ്പി ചെയ്യാൻ സാധിക്കുന്ന സൗകര്യം ഒരുക്കിയിരിക്കുന്നത്.
- ആദ്യം https://labs.kuttipencil.com/diplomatic/ എന്ന ലിങ്ക് സന്ദർശിക്കുക. അല്ലെങ്കിൽ https://kuttipencil.in/എന്ന വെബ്സൈറ്റിൽ മുകളിലായി കാണുന്ന ‘PDF/Image to text’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- പേജിൽ കാണുന്ന ‘Select file and upload’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങൾക്ക് ടെക്സ്റ്റ് ആക്കി മാറ്റേണ്ട പിഡിഎഫ് അല്ലെങ്കിൽ ഇമേജ് ഫയൽ അപ്ലോഡ് ചെയ്യുക.
- അൽപനേരം കാത്തിരിക്കുക.
- തുറന്നുവരുന്ന വിൻഡോയിൽ പിഡിഎഫിലെ ഉള്ളടക്കം ടെക്സ്റ്റ് ആയി മാറിയിട്ടുണ്ടാവും. അവിടെ നിന്നും നിങ്ങൾക്ക് അത് കോപ്പി ചെയ്തെടുക്കാം.
- കൈയെഴുത്തുകൾ കോപ്പി ചെയ്യാൻ സാധിക്കില്ല.