എന്തിനും ഏതിനും മൊബെൽ നമ്പർ നൽകേണ്ട കാലമാണ് ഇത്. ബാങ്ക് അക്കൗണ്ട്, ഗ്യാസ് കണക്ഷൻ, പാൻ കാർഡ്, ആധാർ കാർഡ് എന്ന് വേണ്ട സകലതിനും മൊബെൽ നമ്പർ വേണ്ടി വരും. നമ്മൾ ഉപയോഗിക്കുന്ന സിം കാർഡ് അത്രയേറെ പ്രാധാന്യമർഹിക്കുന്നു.
സിം കാർഡ് നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന പ്രത്യഘാതങ്ങൾ
- സിം നഷ്ടപ്പെട്ടാൽ ആദ്യം തന്നെ മൊബെൽ സേവനദാദാവിനെ മറ്റൊരു നമ്പരിൽ നിന്ന് വിളിച്ച് നമ്പർ ബ്ലോക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. ബ്ലോക്ക് ചെയ്യുന്നതിന് നമ്മുടെ ഐഡൻറിറ്റി തെളിയിക്കേണ്ടി വരും.
- സിം നഷ്ടപ്പെടുമ്പോൾ സിം കാർഡ് ബ്ലോക്ക് ചെയ്താലും പിന്നീട് സേവദാദാവിനെ സമീപിച്ച് കണക്ഷൻ പുതുക്കാൻ കഴിയുന്നതാണ്.
- ബ്ലോക്ക് ചെയ്യാതെ പുതിയ കണക്ഷൻ എടുക്കുന്നവർക്കാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്. നഷ്ടപ്പെട്ട സിം കാർഡ് ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത വാട്ട്സാപ്പ് ഫേസ് ബുക്ക് എന്നിവ ഓപ്പൺ ചെയ്യാനും റീസെറ്റ് ചെയ്യാനും മൊബൈലിൽ ലഭിക്കുന്ന OTP വഴി സാധ്യമാണ്. അതിനാൽ നിങ്ങളുടെ സ്വകാര്യത നഷ്ടപ്പെടാൻ ഇടയാകും. നഷ്ടപ്പെടുന്ന സിം കാർഡ് മറ്റൊരാൾ കരസ്ഥമാക്കിയാൽ നിങ്ങളുടെ അക്കൗണ്ടുകൾ അയാളുടേതായി മാറുന്നതാണ്.
- ബാങ്കിൽ നല്കിയിരിക്കുന്ന നമ്പറാണ് നഷ്ടപ്പെടുന്നത് എങ്കിൽ തീർച്ചയായും നമ്പർ ബ്ലോക്ക് ചെയ്ത് ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുകയോ, ബാങ്കിലെത്തി നമ്പർ മാറ്റുകയോ വേണം, ഇല്ലെങ്കിൽ ഓൺലൈൻ ഇടപാട് വഴി OTP (One Time Password) തട്ടിപ്പുകാർക്ക് കിട്ടുന്നത് വഴി പണം നഷ്ടമാകുന്നതാണ്.
- സിം ക്ലോണിങ്ങ് ഉൾപ്പെടെയുള്ള വൻകിട തട്ടിപ്പുകൾ ദിനംപ്രതി വർദ്ദിച്ച് വരുന്ന സാഹചര്യത്തിൽ സിം കാർഡുകൾ വളരെ ശ്രദ്ദാപൂർവ്വം കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.