ക്ലോണ്‍ ചെയ്യപ്പെട്ടോ മറ്റേതെങ്കിലും രീതികളിലോ നിങ്ങളുടെ ഫോണ്‍ നമ്പര്‍ മറ്റാരെങ്കിലും പ്രവര്‍ത്തിപ്പിച്ചാൽ ഗുരുതര പ്രശ്നങ്ങൾക്ക് വഴിവച്ചേക്കാം. നിയമപരമല്ലാത്ത എന്തെങ്കിലും കാര്യത്തിനു നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് നമ്മൾ തന്നെയാകും ഉത്തരവാദി. അതിനാൽ നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും ഫോൺ നമ്പർ ഉപയോഗിക്കുന്നത് തടയേണ്ടത് അത്യാവശ്യമാണ്.
ഇത് തടയാൻ ഇന്ത്യയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് The Telecom Analytics for Fraud management and Consumer Protection എന്ന ഒരു പോര്‍ട്ടല്‍ തുടങ്ങിയിരിക്കുന്നത്. പോര്‍ട്ടലില്‍ എത്തി നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ ആറക്ക ഒടിപി വരും. അപ്പോൾ നിങ്ങളുടെ ഐ ഡി പ്രൂഫ് ഉപയോഗിച്ച് എടുത്തിട്ടുള്ള എല്ലാ നമ്പറുകളും കാണാവുന്നതാണ്.
പോര്‍ട്ടൽ അഡ്രസ്: https://tafcop.dgtelecom.gov.in/ നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കാത്ത നമ്പറുകള്‍ ഉണ്ടെങ്കില്‍ അവ കളയാനും ഈ പോര്‍ട്ടലിന്റെ സേവനങ്ങള്‍ ഉപയോഗിക്കാമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പറയുന്നു. ഒരാള്‍ക്ക് ഒൻപത് സിം വരെയാണ് രാജ്യത്ത് നല്‍കുന്നത്. ഇതിലേറെയുണ്ടോ എന്നും പരിശോധിക്കാൻ സാധിക്കുന്നതാണ്.