ട്രഷറി അക്കൗണ്ടിൽനിന്നു പണം പിൻവലിക്കാൻ ഓൺലൈൻ ആയി ചെയ്യാൻ സംവിധാനം . ട്രഷറി സേവിങ്സ് അക്കൗണ്ട് ഉള്ളവർക്ക് ഓൺലൈൻ അക്കൗണ്ട് തുറക്കാം. ഈ ഓൺലൈൻ അക്കൗണ്ട് ബാങ്കുമായി ബന്ധിപ്പിക്കാം. അതുവഴി എതു സമയത്തും ട്രഷറി സേവിങ്സ് അക്കൗണ്ടിലെ പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം.
ഓൺലൈൻ അക്കൗണ്ട് തുറക്കുന്ന രീതി
- https://tsbonline.kerala.gov.in/ ഓപ്പൺ ചെയ്യുക.
- ന്യൂ റജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. സൈറ്റിൽ നിങ്ങളുടെ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, ട്രഷറി അക്കൗണ്ട് തുടങ്ങുമ്പോൾ നൽകിയിട്ടുള്ള മൊബൈൽ നമ്പർ, ഇമെയിൽ, വേണ്ട യൂസർ നെയിം എന്നിവ നൽകുക.
- വൺ ടൈം പാസ് വേഡ് (ഒടിപി) ജനറേറ്റ് ചെയ്യും. ഫോണിൽ വരുന്ന ഒടിപി നമ്പർ നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ ടിഎസ്ബി അപ്ലിക്കേഷൻ പാസ്‌വേഡ് ഫോണിൽ മെസേജ് ആയി വരും.
- ഈ പാസ്‍വേഡ് ഉപയോഗിച്ചു ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്തശേഷം പുതിയ ലോഗിൻ പാസ്‌വേഡും ട്രാൻസാക്ഷൻ പാസ്‌വേഡും സെറ്റ് ചെയ്യണം. യൂസർ നെയിം പുതിയ പാസ്‌വേഡ് എന്നിവ കൊടുത്താൽ സേവിങ്സ് അക്കൗണ്ട് സന്ദർശിക്കാം
- സ്ഥിര നിക്ഷേപം ഉണ്ടെങ്കിൽ അതും കാണാവുന്നതാണ്. ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ളവരുടെ പലിശ സേവിങ്സ് അക്കൗണ്ടിലാണ് വരുന്നത്. അക്കൗണ്ടിലെ ക്രയവിക്രയങ്ങൾ ഓൺലൈനായി മനസിലാക്കാം
ബാങ്കിലേക്ക് പണം മാറ്റാനുളള രീതി
- ട്രഷറി അക്കൗണ്ടിൽനിന്നു സാധാരണ ബാങ്ക് അക്കൗണ്ടിലേക്കോ മറ്റു ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്കോ പണം അയക്കാൻ കഴിയും.
- ബെനിഫിഷറി അക്കൗണ്ട് നമ്പർ ആഡ് ചെയ്യണം. അക്കൗണ്ട് ഹോൾഡറുടെ പേര്, ഐഎഫ്എസ്‌സി കോഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ട്രാൻസ്ഫർ ചെയ്യേണ്ട തുകയുടെ പരിധി എന്നിവ നൽകിയാൽ ബാങ്ക് അക്കൗണ്ട് നമ്പർ ആഡ് ചെയ്യപ്പെടും
- ഇടതുവശത്തു കാണുന്ന ഫണ്ട് ട്രാസ്ഫർ ഐക്കൺ ക്ലിക്ക് ചെയ്യുക. അതിൽ അക്കൗണ്ട് തിരഞ്ഞെടുത്ത ശേഷം അയക്കേണ്ട തുക രേഖപ്പെടുത്തുക. ബൈനിഫിഷറി അക്കൗണ്ട് ക്ലിക്ക് ചെയ്യുക. അപ്പോൾ ഫോണിലേക്ക് ഒടിപി വരും. ഇതു നൽകിയാൽ തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും.
- 2 ലക്ഷം രൂപ വരെ ഒരു ദിവസം കൈമാറ്റം ചെയ്യാം.
ആധാർ നമ്പറും മൊബൈൽ നമ്പറും ട്രഷറിയിൽ റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഓഫ് ലൈൻ റജിസ്ട്രേഷൻ ഫോം ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാം. അതിനോടൊപ്പം കെവൈസിയും പൂരിപ്പിച്ചു നൽകുക