നമ്മുടെ പക്കലുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പാൻ കാർഡ്. ബാങ്കിൽ അക്കൗണ്ട് തുറക്കുക, പിഎഫിന് അപേക്ഷിക്കുക, ലോണിന് അപേക്ഷിക്കുക, സിവിൽ സ്കോർ പരിശോധിക്കുക, ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുക തുടങ്ങിയ ജോലികൾക്കെല്ലാം നിങ്ങൾക്ക് പാൻ കാർഡ് ആവശ്യമാണ്.
ബാങ്ക് അക്കൗണ്ടിൽ സ്ലിപ്പ് വഴി 50,000 രൂപയോ അതിൽ കൂടുതലോ നിക്ഷേപിച്ചാലും പാൻ കാർഡ് നിർബന്ധമായും ആവശ്യമാണ്. എന്നാൽ നിങ്ങളുടെ പേരോ മറ്റേതെങ്കിലും തെറ്റോ നിങ്ങളുടെ പാൻ കാർഡിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ ലളിതമായ മാർഗമുണ്ട്.
നിങ്ങളുടെ പാൻ കാർഡിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ ഓഫ്‌ലൈനിലും ഓൺലൈനിലും സംവിധാനമുണ്ട്. ഓഫ്‌ലൈൻ മോഡിൽ നിങ്ങളുടെ പാൻ കാർഡിലെ തിരുത്തൽ നടത്തണമെങ്കിൽ, ഇതിനായി നിങ്ങളുടെ അടുത്തുള്ള പാൻ ഫെസിലിറ്റേഷൻ സെന്ററിൽ പോയി ഒരു ഫോം പൂരിപ്പിക്കണം. ഈ ഫോമിന്റെ പേര് ‘Apply for New PAN Card / Change / Correction in PAN Data’ എന്നാണ്.
ഓൺലൈനായി ചെയ്യുന്ന വിധം
നിങ്ങളുടെ പാൻ കാർഡ് ഓൺലൈനായി തിരുത്തണമെങ്കിൽ NSDL സേവനം https://www.onlineservices.nsdl.com/paam/endUserRegisterContact.html സന്ദർശിച്ച് അല്ലെങ്കിൽ myutiitsl.com/PAN_ONLINE/CSFPANApp എന്നതിൽ UTIITS സേവനം UTIITSL സന്ദർശിച്ച് നിങ്ങൾക്ക് അത് ചെയ്യാം.