ലോക് ഡൗൺ കാലത്തും വ്യാജ സന്ദേശങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല എന്നതിന് തെളിവാണ് താഴെ കൊടുത്തിരിക്കുന്നത്. ലേബർ ഡിപ്പാർട്ട്മെന്റ് 1990 മുതൽ 2020 ജോലി ചെയ്യുന്നവർക്ക് ഒരു തുക നല്കുന്നു എന്ന രീതിയിലുള്ള വ്യാജ സന്ദേശമാണ് ഒന്ന്. ഒരു വെബ് സൈറ്റ് ലിങ്കും അതിൽ കാണാം. ഈ വെബ് സൈറ്റ് തുറന്നാൽ ഫോൺ ഹാക്ക് ചെയ്യുന്നത് മുതൽ നമ്മുടെ സ്വകാര്യ വിവരങ്ങൾ വരെ നഷ്ടപ്പെട്ടേക്കാം.
അടുത്ത തട്ടിപ്പ് ഗവൺമെന്റ് സൗജന്യമായി യുവാക്കൾക്ക് ലാപ് ടോപ്പ് നല്കുന്നു എന്നതാണ്. അതിലും ഒരു വ്യാജ വെബ്സൈറ്റ് കാണാവുന്നതാണ്. ഇത്തരം ലിങ്കുകൾ കിട്ടിയാൽ കഴിവതും ഓപ്പൺ ആക്കാതെ ഇരിക്കുകയാണ് പോംവഴി. ചിലപ്പോൾ പണം നഷ്ടപ്പെടുന്നവരെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.