കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് ഇനി വാട്സാപ്പിൽ ലഭ്യം.

0
754

കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണിത്. കോവിനിൽ റജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭ്യമാകൂ.

ചെയ്യേണ്ട വിധം

  1. 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തശേഷം വാട്സാപ്പിൽ തുറക്കുക. നമ്പർ സേവ് ചെയ്യാതെ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://wa.me/919013151515
  2. Download certificate എന്ന് മെസേജ് ടൈപ്പ് ചെയ്ത് അയയ്ക്കുക.
  3. ഫോണിൽ ഒടിപി ലഭിക്കും. ഇത് ടൈപ്പ് ചെയ്തു കൊടുക്കു
  4. ഈ നമ്പറിൽ കോവിനിൽ റജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും.
  5. ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.