രേഖകൾ സുരക്ഷിതമായി ഇ-രേഖകളാക്കി സൂക്ഷിക്കുന്ന സംവിധാനമാണു ഡിജിലോക്കർ. https://digilocker.gov.in എന്ന വെബ് സൈറ്റ് വഴിയും Digilocker ആപ്പ് വഴിയും സൂക്ഷിക്കാം.
SSLC സർട്ടിഫിക്കറ്റ് ലഭിക്കാൻ
- മൊബൈൽ ഫോൺ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.
- മൊബെൽ നമ്പറിൽ വരുന്ന OTP കൊടുത്ത് നല്കി തുടർന്ന് യൂസർ നെയിം & പാസ് വേഡ് കൊടുത്ത് സേവ് ചെയ്യുക.
- ശേഷം ആധാർ നമ്പർ ലിങ്ക് ചെയ്യാം.
- ശേഷം SSLC സർട്ടിഫിക്കറ്റ് ലഭിക്കാൻ
- എജ്യുക്കേഷൻ എന്ന സെക്‌ഷനിൽ നിന്നു ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻസ് കേരള തിരഞ്ഞെടുക്കുക.
- തുടർന്നു ക്ലാസ് 10 സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് സിലക്ട് ചെയ്യണം
- റജിസ്റ്റർ നമ്പറും വർഷവും കൊടുത്തു സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദേശം അനുസരിച്ചു ചെയ്താൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജിറ്റലായി ലഭിക്കുന്നതാണ്.