കിടിലന്‍ ഫീച്ചറുകൾ അവതരിപ്പിച്ച് ടെലഗ്രാം. ഏതെല്ലാമെന്ന് നോക്കാം.

0
1434

ടെലിഗ്രാം 2021-ന്റെ അവസാന ദിവസം അവതരിപ്പിച്ചത് ഒരു കൂട്ടം പുതിയ പ്രത്യേകതകളാണ്. ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ നല്‍കുന്ന ഫീച്ചറും പുതിയ സംവിധാനങ്ങളില്‍ ടെലഗ്രാം അവതരിപ്പിക്കുന്നു.

ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള സംവിധാനത്തെ സ്‌പോയിലർ എന്നാണ് പറയുന്നത്. ലഭിക്കുന്ന സന്ദേശങ്ങള്‍ വിവർത്തനം ചെയ്യാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത, ആദ്യമായാണ് ഒരു മെസേജിംഗ് ആപ്പില്‍ ഇത്തരം ഒരു പ്രത്യകത അവതരിപ്പിക്കപ്പെടുന്നത്.

സന്ദേശങ്ങളോട് പ്രതികരിക്കാം(Reactions)

ടെലിഗ്രാം ഉപയോക്താക്കൾക്ക് ഇമോജി വഴി സന്ദേശങ്ങളോട് പ്രതികരിക്കാൻ കഴിയുന്നാണ് മെസേജ് റീയാക്ഷന്‍ എന്ന പ്രത്യേകത. ഈ ഫീച്ചർ ഇപ്പോള്‍ തന്നെ ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ഐമെസേജ് തുടങ്ങിയ ആപ്പുകളില്‍ ലഭ്യമാണ്. ഇപ്പോള്‍ ഇത് കുറച്ചുകൂടി മോടികൂട്ടി ടെലഗ്രാമില്‍ എത്തുകയാണ്.

Reactions

ഇമോജി ഉപയോഗിച്ച് ഒരു സന്ദേശത്തോട് പ്രതികരിക്കുന്നതിന്, സന്ദേശത്തിൽ ഒരിക്കൽ ടാപ്പ് ചെയ്‌താല്‍ വിവിധ ഇമോജികള്‍ ലഭിക്കും, ഇതില്‍ അയക്കാന്‍ ആഗ്രഹിക്കുന്ന ഇമോജി ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക. റിയാക്ഷന്‍ ഫീച്ചര്‍ സ്വകാര്യ ചാറ്റിൽ ഉപയോഗിക്കാം, ഗ്രൂപ്പുകളിലും ചാനലുകളിലും ചെയ്യാം. റിയാക്റ്റ് ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കണോ വേണ്ടയോ എന്ന് ഗ്രൂപ്പ് അഡ്മിൻമാർ തീരുമാനിക്കാം.

സ്പോയിലര്‍ ഫീച്ചര്‍

സ്‌പോയിലർ ഫീച്ചർ ഉപയോഗിച്ച്, ടൈപ്പ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ടെക്‌സ്‌റ്റിന്റെ ഏത് ഭാഗവും തിരഞ്ഞെടുക്കാനും പുതിയ ‘സ്‌പോയിലർ’ ഫോർമാറ്റിംഗ് തിരഞ്ഞെടുക്കാനും കഴിയും. നിങ്ങൾ സ്‌പോയിലർ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് സന്ദേശത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങൾ ചാറ്റിലും ചാറ്റ് ലിസ്റ്റുകളിലും അറിയിപ്പുകളിലും മറയ്‌ക്കാൻ കഴിയും.

Spoilers

ട്രാന്‍സിലേഷന്‍

ഇതുവരെ ഒരു മെസേജിംഗ് ആപ്പും അവതരിപ്പിക്കാത്ത പ്രധാനപ്പെട്ട ഫീച്ചറുകളിൽ സന്ദേശ വിവർത്തനം. ഇപ്പോൾ ഉപയോക്താക്കൾക്ക് ഏത് സന്ദേശവും മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ കഴിയും. Settings>Language എന്നതില്‍ ട്രാന്‍സിലേഷന്‍ ഓണാക്കണം.ഇതോടെ ഒരു സന്ദേശം തിരഞ്ഞെടുക്കുമ്പോൾ മെനുവിലേക്ക് ഒരു പുതിയ വിവർത്തന ബട്ടൺ ചേർക്കുന്നു. ടെലിഗ്രാമിനെ പിന്തുണയ്ക്കുന്ന എല്ലാ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലും വിവർത്തനം ലഭ്യമാണ്, എന്നാൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ആപ്പിള്‍ ഉപയോക്താക്കൾക്ക് iOS 15+ ആവശ്യമാണ്.

Translation