ഗ്രൂപ്പ് വീഡിയോ കോളില്‍ 40 ഉപയോക്താക്കളെ വരെ ചേര്‍ത്തു കൊണ്ട് സിഗ്‌നല്‍. കോളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചാലും എല്ലാ ആശയവിനിമയങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്വകാര്യതയില്‍ വിട്ടുവീഴ്ചയില്ലെന്നും ആപ്പ് കുറിക്കുന്നു. കോളിന്റെ ഉള്ളടക്കം മറ്റ് പങ്കാളികള്‍ക്ക് കൈമാറുന്ന, സെര്‍വറിലൂടെ കോളുകള്‍ പോകാന്‍ അനുവദിക്കുന്ന ‘സെലക്ടീവ് ഫോര്‍വേഡിംഗ്’ സാങ്കേതികവിദ്യയാണ് ഇത് ഉപയോഗിച്ചതെന്ന് സിഗ്‌നല്‍ വ്യക്തമാക്കി. നിലവില്‍ സിഗ്‌നലിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലേക്കാണ് ഇത് പുറത്തിറങ്ങുന്നത്.
വാട്ട്സ്ആപ്പ് അതിന്റെ ജോയിന്‍ ചെയ്യാവുന്ന കോളുകളില്‍ ഒരു വീഡിയോ കോളില്‍ ഇത് ഇപ്പോഴും എട്ട് അംഗങ്ങളെ മാത്രമേ പിന്തുണയ്ക്കൂ. ഒരു ഗ്രൂപ്പ് കോള്‍ നഷ്ടമായാലും വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വിളിക്കാനും ഗ്രൂപ്പ് ചാറ്റ് വിന്‍ഡോയില്‍ നിന്ന് ചേരാനും ഉപയോക്താക്കളെ അനുവദിക്കുന്നു.
അതേസമയം, ടെലിഗ്രാം, ജൂലൈയില്‍, 1000 പേര്‍ക്ക് ഒരു ഗ്രൂപ്പ് വീഡിയോ കോളില്‍ പങ്കെടുക്കുവാൻ സാധിക്കുന്ന ഫീച്ചർ വന്നിരുന്നു. കൂടാതെ വീഡിയോ മെസേജ് അയയ്ക്കാനും ഉപയോക്താക്കളെ അനുവദിച്ചു. ഈ വര്‍ഷം ആദ്യം, വാട്ട്സ്ആപ്പിന്റെ വിവാദ സേവന നിബന്ധനകളുടെ പശ്ചാത്തലത്തില്‍ സിഗ്‌നല്‍ ഇന്ത്യയില്‍ വളരെയധികം ജനപ്രീതി നേടിയിരുന്നു