ആൻഡ്രോയിഡ് ഫോണുകൾക്ക് പുതിയ ഭീഷണി

0
703

ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകളില്‍ മാല്‍ലോക്കര്‍.ബി എന്നൊരു റാന്‍സംവെയര്‍ കണ്ടെത്തിയതായി മുന്നറിയിപ്പ്. മൈക്രോസോഫ്റ്റ് ആണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തികള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഫോണുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

പ്ലേ സ്റ്റോറിന് പുറത്തുള്ള ആന്‍ഡ്രോയിഡ് ആപ്പുകള്‍ വഴിയും റാന്‍സംവെയര്‍ ഫോണില്‍ എത്താം എന്ന് മുന്നറിയിപ്പ് പറയുന്നു. ഫോണില്‍ കയറിയാല്‍ നിങ്ങളുടെ ഫോണിന്‍റെ നിയന്ത്രണം ഈ വെയര്‍ ഏറ്റെടുക്കും. വാനക്രൈ പോലുള്ള വൈറസുകള്‍ ചെയ്തതിന് സമാനമായിരിക്കും ഇതെന്നാണ് സൂചന.

അതിനാല്‍ പ്ലേസ്റ്റോറില്‍ നിന്നല്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലർത്തേണ്ടതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.